For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡൈ ചെയ്ത മുടിയില്‍ നിന്ന് നിറം പോവാതെ സംരക്ഷിക്കാന്‍ പൊടിക്കൈകള്‍

|

മുടി നരക്കുക എന്നത് വളരെയധികം ആത്മവിശ്വാസക്കുറവുണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ പലരും ഡൈ ചെയ്യുന്നു. പക്ഷേ ഡൈ ചെയ്താല്‍ കുറച്ച് ദിവസം കഴിയുമ്പോള്‍ വീണ്ടും മുടി നരച്ച് ഇരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന ഡൈ ഉണ്ട്. പക്ഷേ ചിലതെല്ലാം നല്ല ഫലം നല്‍കുന്നതും ആയിരിക്കും. മുടിയുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ പെട്ടെന്ന് നരയും മറ്റും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. നരയെ ചെറുക്കാന്‍ ഡൈ ഉപയോഗിക്കുന്നവരെങ്കില്‍ അതിനെ നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

Simple Ways To Keep Your Dyed Hair

മുടിയുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മുടിയില്‍ നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ചിലപ്പോള്‍ ചെറുപ്പം മുതല്‍ തന്നെ മുടി നരക്കുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടി ഡൈ ചെയ്യുന്ന അവസ്ഥയില്‍ നിങ്ങള്‍ക്ക് അതിന്റെ നിറം സംരക്ഷിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

 ഷാമ്പൂ ഉപയോഗിക്കുന്നത്

ഷാമ്പൂ ഉപയോഗിക്കുന്നത്

ഷാമ്പൂ ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഏതെങ്കിലും തരത്തിലുള്ള ഷാമ്പൂഉപയോഗിച്ചാല്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അനുയോജ്യമായ ഷാംപൂ മുടിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും. സോഡിയം ലോറല്‍ സള്‍ഫേറ്റ് (SLS), സോഡിയം ലോറത്ത് സള്‍ഫേറ്റ് (SLS) തുടങ്ങിയവ പലപ്പോഴും മുടിയില്‍ നിന്ന് ക്യൂട്ടിക്കിള്‍ പാളിയും മുടിയുടെ നിറവും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് മുടിയുടെ നിറം നിലനിര്‍ത്തുന്നതിന് വേണ്ടി സള്‍ഫേറ്റുകള്‍ ഇല്ലാത്ത ഷാമ്പൂ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക.

ഇടയ്ക്കിടെ മുടി കഴുകുന്നത് ഒഴിവാക്കുക

ഇടയ്ക്കിടെ മുടി കഴുകുന്നത് ഒഴിവാക്കുക

നിങ്ങള്‍ ഇടക്കിടെ മുടി കഴുകുന്ന വ്യക്തിയാണെങ്കില്‍ അത്തരം ശീലം ഒഴിവാക്കുക. കാരണം ഓരോ കഴുകലിനും ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അത് മുടിയില്‍ നിന്ന് നിറത്തെ നീക്കം ചെയ്യുന്നു. ഷാംപൂകളില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍ അല്ലെങ്കില്‍ സര്‍ഫക്ടന്റുകള്‍ മുടിയുടെ ഉപരിതലത്തില്‍ നിന്ന് അവശിഷ്ടങ്ങളും സെബവും നീക്കം ചെയ്യുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് ആഴ്ചയില്‍ രണ്ട് തവണ മാത്രം മുടി കഴുകുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് മുടിയുടെ നിറത്തെത സ്വാധീനിക്കുന്നു.

കഴുകുന്ന വെള്ളം പ്രധാനം

കഴുകുന്ന വെള്ളം പ്രധാനം

മുടി കഴുകുമ്പോള്‍ കഴുകുന്ന വെള്ളവും പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങള്‍ തണുത്ത വെള്ളം അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളം വേണം മുടി കഴുകുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കാരണം മുടിയുടെ നിറം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടടി നമുക്ക് മുകളില്‍ പറഞ്ഞതു പോലെ ഇളം ചൂടുവള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാവുന്നതാണ്. ഇതിലൂടെ മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സാധിക്കുന്നു. ചൂടുവെള്ളത്തില്‍ മുടി കഴുകുമ്പോള്‍, സാധാരണയായി നിറം വേഗത്തില്‍ മങ്ങുന്നു.

കണ്ടീഷണര്‍ ഉപയോഗിക്കുക

കണ്ടീഷണര്‍ ഉപയോഗിക്കുക

ഷാമ്പൂ ചെയ്തതിന് ശേഷം എപ്പോഴും നിറം സംരക്ഷിക്കുന്നതിന് വേണ്ടി കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ തിളക്കം നിലനിര്‍ത്തുകയും മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യയുന്നു. നിങ്ങള്‍ക്ക് മുടിയുണ്ടെങ്കില്‍ പോലും നിങ്ങളുടെ തലയിലെ നരച്ച മുടിയെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ചെവിയുടെ മുകള്‍ ഭാഗത്ത് തുടങ്ങി, അറ്റം വരെ താഴേക്ക് വേണം കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന്.

 പൊടിക്കൈകള്‍

പൊടിക്കൈകള്‍

മുടിയുടെ നിറം മങ്ങാതിരിക്കുന്നതിന് വേണ്ടി നമുക്ക് ആവണക്കെണ്ണയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നത് എന്തുകൊണ്ടും ഫലപ്രദമാണ്. ഇത് നിങ്ങളുടെ മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും മുടിയില്‍ തിളക്കവും നിറവും നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ മൂന്ന് ടീസ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തി ഇത് നല്ലതുപോലെ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടി പൊട്ടുന്നതും, അറ്റം പിളര്‍ന്നതും, തിളക്കം നഷ്ടപ്പെട്ടതിനും എല്ലാം പരിഹാരമാണ് എന്നതാണ് സത്യം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യുന്നതും നല്ലതാണ്.

ഫ്രോസണ്‍ കുക്കുമ്പറില്‍ അലിയാത്ത പ്രശ്‌നങ്ങളില്ല മുഖത്ത്ഫ്രോസണ്‍ കുക്കുമ്പറില്‍ അലിയാത്ത പ്രശ്‌നങ്ങളില്ല മുഖത്ത്

ശരീരത്തിലെ പുറംഭാഗത്തുണ്ടാവുന്ന കുരുക്കള്‍ നിസ്സാരമല്ല: പരിഹാരം ഇതാശരീരത്തിലെ പുറംഭാഗത്തുണ്ടാവുന്ന കുരുക്കള്‍ നിസ്സാരമല്ല: പരിഹാരം ഇതാ

English summary

Simple Ways To Keep Your Dyed Hair Healthy In Malayalam

Here in this article we are sharing some easy ways to keep your dyes hair in malayalam. Take a look.
X
Desktop Bottom Promotion