For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ പോയ വഴി കാണില്ല: ഒറ്റ ട്രീറ്റ്‌മെന്റില്‍ പരിഹാരം

|

താരന്‍ പലപ്പോഴും നമ്മുടെ ചര്‍മ്മത്തെ വരെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. എന്നാല്‍ താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല. താരന്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടിക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. താരന്‍ മൂലം പലപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും ഫേസ് ചെയ്യേണ്ടതായി വന്നിട്ടുണ്ടാവും. എന്നാല്‍ കാപ്പി കൊണ്ട് മുടിക്കുണ്ടാവുന്ന ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളെ എല്ലാം നമുക്ക് ഇല്ലാതാക്കാം.

Simple Coffee Hair Mask Recipes

കാപ്പി കൂടുതല്‍ കുടിക്കുന്നത് കഫീന്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ മുടിക്ക് ഒരു അത്ഭുതകരമായ ഘടകമാണെന്നതാണ് സത്യം. എന്നാല്‍ മുടിക്ക് എങ്ങനെ നമുക്ക് കാപ്പി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി കാപ്പി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മുടിക്ക് കാപ്പിയുടെ ഗുണങ്ങള്‍

മുടിക്ക് കാപ്പിയുടെ ഗുണങ്ങള്‍

നിങ്ങളുടെ മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കാനും അവയുടെ ഘടന മെച്ചപ്പെടുത്താനും കോഫി ഹെയര്‍ മാസ്‌കുകള്‍ക്ക് കഴിയും. ഇത് മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് മാത്രമല്ല കാപ്പി കഴുകിക്കളയാന്‍ ഉപയോഗിക്കുമ്പോള്‍, ഇത് മുടിയുടെ കെട്ട് ഇല്ലാതാക്കുന്നതിനും മുടി ശക്തവും സുഗമവുമാക്കാനും സഹായിക്കും. അതോടൊപ്പം തന്നെ ഒരു സ്‌ക്രബ്, കാപ്പി എന്നിവ ഉപയോഗിക്കുമ്പോള്‍, തലയോട്ടിയിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

മുടിക്ക് കാപ്പിയുടെ ഗുണങ്ങള്‍

മുടിക്ക് കാപ്പിയുടെ ഗുണങ്ങള്‍

കാപ്പി എണ്ണയില്‍ ഫൈറ്റോസ്റ്റെറോളുകള്‍ അടങ്ങിയിട്ടുണ്ട്, തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നരച്ച മുടി മറയ്ക്കാന്‍ ഒരു കോഫി പേസ്റ്റ് സ്വാഭാവികമായി ഉപയോഗിക്കാവുന്നതാണ്. ലീവ്-ഇന്‍ കണ്ടീഷണറുകള്‍ ചേര്‍ത്ത കോഫി അവയുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ഇഴകളെ ആഴത്തില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കാപ്പി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടിയില്‍ കാപ്പി എങ്ങനെ ഉപയോഗിക്കാം

മുടിയില്‍ കാപ്പി എങ്ങനെ ഉപയോഗിക്കാം

കാപ്പി നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന എല്ലാ ഗുണങ്ങളെക്കുറിച്ചും ഇപ്പോള്‍ നിങ്ങള്‍ക്കറിയാം, നിങ്ങളുടെ മുടിക്ക് ആ ഗുണങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്ന ചില DIY ഹെയര്‍ മാസ്‌കുകള്‍ നോക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എങ്ങനെ കാപ്പി ഉപയോഗിക്കാം മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും താരന് പരിഹാരം കാണുന്നതിനും എന്ന് നോക്കാവുന്നതാണ്.

കാപ്പിയും വെളിച്ചെണ്ണയും മാസ്‌ക്

കാപ്പിയും വെളിച്ചെണ്ണയും മാസ്‌ക്

വെളിച്ചെണ്ണയില്‍ കാപ്പിപ്പൊടി ചേര്‍ക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണ തലയോട്ടിയിലെ ഈര്‍പ്പവും കാപ്പിയിലെ കഫീനും മുടികൊഴിച്ചില്‍ തടയുന്നു. ഈ മാസ്‌ക് തയ്യാറാക്കാന്‍ കാല്‍ കപ്പ് വെളിച്ചെണ്ണ കുറഞ്ഞ ചൂടില്‍ ചൂടാക്കി ഒരു ടേബിള്‍സ്പൂണ്‍ വറുത്ത കാപ്പിക്കുരു ചേര്‍ക്കുക. ഇത് നല്ലതു പോലെ ഇളക്കുക. മുടി കഴുകുന്നതിന് മുമ്പ് ആഴ്ചയില്‍ ഒരിക്കല്‍ അരിച്ചെടുത്ത് പുരട്ടുക. ഇത് താരനെ ഇല്ലാതാക്കുകയും മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കാപ്പി, തേന്‍, ഒലിവ് ഓയില്‍ മാസ്‌ക്

കാപ്പി, തേന്‍, ഒലിവ് ഓയില്‍ മാസ്‌ക്

ഒലിവ് ഓയിലിനും തേനിനും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ളതിനാല്‍ ഈ മാസ്‌ക് ജലാംശം നിറഞ്ഞ തിളക്കമുള്ള മുടിയിഴകള്‍ ഉറപ്പാക്കുന്നു. മറുവശത്ത്, കാപ്പി ഇവ രണ്ടും ചേര്‍ത്ത് നിങ്ങള്‍ക്ക് വരണ്ട മുടിയുണ്ടെങ്കില്‍ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ തേനും ഒലിവ് ഓയിലും വീതം എടുക്കുക. ചേരുവകള്‍ നന്നായി ഇളക്കി മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. വേരു മുതല്‍ അറ്റം വരെ മുടിയില്‍ പുരട്ടി അരമണിക്കൂറെങ്കിലും വെക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

കാപ്പി, നാരങ്ങ, തൈര് മാസ്‌ക്

കാപ്പി, നാരങ്ങ, തൈര് മാസ്‌ക്

തൈര് നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗ് നല്‍കുന്നു. ഇത് മുടിയുടെ ചുരുളിന് എളുപ്പത്തിലാക്കുകയും മുടിയുടെ പുറംഭാഗത്തെ മിനുസപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങയും കാപ്പിയും ശിരോചര്‍മ്മത്തെ ശുദ്ധീകരിക്കുകയും പുറംതള്ളുകയും ചെയ്യുന്നു, അതിന്റെ ഫലമായി ആരോഗ്യമുള്ള മുടി ലഭിക്കും. മൃദുവായതും സില്‍ക്ക് പോലെയുള്ളതുമായ മുടിക്ക്, ഒരു പാത്രത്തില്‍ ഒരു കപ്പ് പ്ലെയിന്‍ തൈര്, ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി, കുറച്ച് നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഈ മാസ്‌ക് ഉണ്ടാക്കുക. ഇളക്കി മുടിയില്‍ ഈ മാസ്‌ക് പുരട്ടുക. 30-40 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.

കാപ്പി, മുട്ടയുടെ മഞ്ഞക്കരു മാസ്‌ക്

കാപ്പി, മുട്ടയുടെ മഞ്ഞക്കരു മാസ്‌ക്

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിനുകള്‍, ഇരുമ്പ്, സോഡിയം, ലെക്റ്റിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവയെല്ലാം ബാഹ്യ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന കേടായ മുടി പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള തലയോട്ടിയെ നിയന്ത്രിക്കുന്നതിനും പൊട്ടുന്നതും മുഷിഞ്ഞതുമായ മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. പോഷകപ്രദമായ ഹെയര്‍ മാസ്‌കിനായി, ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി ഒരു മുട്ടയുടെ മഞ്ഞക്കരുവുമായി കലര്‍ത്തി പേസ്റ്റ് ആക്കുക. പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക, അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം ചറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

കാപ്പി, നാരങ്ങ, കറുവപ്പട്ട ഹെയര്‍ മാസ്‌ക്

കാപ്പി, നാരങ്ങ, കറുവപ്പട്ട ഹെയര്‍ മാസ്‌ക്

നേരത്തെ സൂചിപ്പിച്ചതുപോലെ, മുടിയുടെ നര മറയ്ക്കുന്നതിനുള്ള സ്വാഭാവിക ഹെയര്‍ ഡൈയായി കാപ്പി ഉപയോഗിക്കാം. ഇതില്‍ കറുവപ്പട്ട ചേര്‍ക്കുന്നത് തലയോട്ടിയെ ഉത്തേജിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വാഭാവിക മുടിയുടെ നിറത്തിന് തിളക്കം നല്‍കുന്ന മൃദുവായ ഹെയര്‍ മാസ്‌കിനായി, ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി, 2-3 തുള്ളി നാരങ്ങ, ഒരു നുള്ള് കറുവപ്പട്ട എന്നിവ യോജിപ്പിക്കുക. നനഞ്ഞ മുടിയില്‍ ഈ പസ്റ്റ് പുരട്ടുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് മുടിയില്‍ വെച്ച ശേഷം തണുത്ത വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്.

കാപ്പിയും പഞ്ചസാര സ്‌ക്രബ്ബ്

കാപ്പിയും പഞ്ചസാര സ്‌ക്രബ്ബ്

കാപ്പിക്കുരു പൊടിച്ചതും പൊടിച്ച പഞ്ചസാരയും മികച്ച പ്രകൃതിദത്ത എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കുന്നു. തലയോട്ടിയില്‍ സ്‌ക്രബ് ആയി ഉപയോഗിക്കുമ്പോള്‍, ഈ മിശ്രിതം രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഫലപ്രദമായ ഈ സ്‌ക്രബ് ഉണ്ടാക്കാന്‍, പൊടിച്ച കാപ്പിക്കുരുവും പഞ്ചസാരയും കലര്‍ത്തി മിക്‌സ് ചെയ്യുക. ശേഷം 10-15 മിനിറ്റ് സൌമ്യമായി മസാജ് ചെയ്യുക, തുടര്‍ന്ന് 30 മിനിറ്റ് ഇത് തലയില്‍ വെക്കുക. അതിന് ശേഷം തണുത്ത വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് കഴുകാവുന്നതാണ്.

most read:മുടിയില്‍ ഒരു കാരണവശാലും ഈ എണ്ണ വേണ്ട: കഷണ്ടി വരും ഉറപ്പ്

most read:അരിമ്പാറ പോവുന്നത് അറിയില്ല: അത്രയെളുപ്പത്തില്‍ കളയാം

English summary

Simple Coffee Hair Mask Recipes For Healthy, Shiny And Dandruff Free Hair In Malayalam

Here in this article we are sharing some coffee hair mask for healthy shiny and dandruff free hair in malayalam. Take a look
Story first published: Thursday, February 3, 2022, 11:01 [IST]
X
Desktop Bottom Promotion