Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
നാല്‍പ്പതുകളിലും മുടി നല്ല ആരോഗ്യത്തോടെ സംരക്ഷിക്കാം: വെറും 4 കാര്യങ്ങള്‍ ശ്രദ്ധിക്കണം
മുടിയുടെ ആരോഗ്യം എന്നത് പലരേയും അലട്ടുന്നതാണ്. പ്രത്യേകിച്ച് പ്രായം കൂടി വരുമ്പോള്‍ മുടിയിലുണ്ടാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. മുപ്പതിന് ശേഷം മുടിയില്‍ സാരമായ മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങും. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മുടി കൊഴിച്ചിലും വര്‍ദ്ധനവുണ്ടാവുന്നു. പതുക്കെ പതുക്കെ മുടിയില്‍ വെള്ളിവരകള്‍ കണ്ട് തുടങ്ങും. ഇതിന്റെ ഭാഗമായി മുടിയുടെ ആരോഗ്യം നശിക്കുന്നു. താരനും ഫംഗസ് അണുബാധയും നമ്മുടെ അശ്രദ്ധ മൂലം മുടിയില്‍ പിടി മുറുക്കുന്നു. അങ്ങനെ മുടിയുടെ എല്ലാ ആരോഗ്യവും നഷ്ടപ്പെടുകയും മുടിക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇനി നിങ്ങളുടെ നാല്‍പ്പതിലും നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെ എല്ലാം നിസ്സാരമായി ഇല്ലാതാക്കാം. മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യവും കറുത്ത നിറത്തിലുമുള്ള മുടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും നരയെ പ്രതിരോധിക്കുന്നതിനും നാല്പ്പതില് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ കൃത്യമായി പാലിച്ച് പോന്നാല്‍ മുടിയുടെ എല്ലാ പ്രശ്നങ്ങളേയും നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

നിര്‍ജ്ജലീകരണത്തെ ഒഴിവാക്കുക
ആരോഗ്യത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തേയും നിര്‍ജ്ജലീകരണം ബാധിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം നമുക്ക് വെള്ളം അത്യാവശ്യമാണ്. പ്രായമാവുമ്പോള്‍ നമ്മുടെ പല തിരക്കുകളിലും വെള്ളം കുടിക്കുക എന്നത് പലരും മറന്ന് പോവുന്നു. എന്നാല്‍ ഇത് നിങ്ങളെ തളര്‍ത്തുന്നത് പോലെ തന്നെ മുടിയിഴകളേയും തളര്‍ത്തുന്നു. മാത്രമല്ല മുടി ചകിരി പോലെയാവുകയും പൊട്ടിപ്പോവുന്നതിനും മറ്റും കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ശീലമാക്കുക. ഇത് ശാരീരികാരോഗ്യവും മുടിയുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഏത് പ്രായക്കാര്‍ക്കും ഇത് ശീലമാക്കാവുന്ന ഒന്നാണ്.

മുടി കൂടുതല്‍ കഴുകുന്നത്
പലരും മുടി കൂടുതല്‍ കഴുകുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നൊരു തെറ്റിദ്ധാരണ വെച്ച് പുലര്‍ത്തുന്നു. എന്നാല്‍ ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് എന്നത് മനസ്സിലാക്കണം. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം നിങ്ങള്‍ മുടി കഴുകുന്നത് അല്പം ശ്രദ്ധിച്ച് വേണം. ആഴ്ചയില്‍ മൂന്ന് തവണ നല്ല വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കുക. ദിനവും ഒന്നില്‍ കൂടുതല്‍ തവണ മുടി കഴുകുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുക. നമുക്ക് പ്രായമാകുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ മുടിയിലും സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ നമുക്ക് അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. മുടി കഴുകുമ്പോള്‍ അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം.

മുടിയുടെ സ്റ്റൈലുകള്‍
പലരും മുടിയില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മുടിക്ക് അനുയോജ്യമാണോ അല്ലയോ എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും മുടിയുടെ അനാരോഗ്യത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഓരോ പ്രായത്തിലും മുടിക്ക് അനുയോജ്യമായ സ്റ്റൈലും മുടിക്ക് അനുയോജ്യമായ മാറ്റങ്ങളും മാത്രം കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഇത്തരം മാറ്റങ്ങള്‍ മുടിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം മുടിയില്‍ ഓരോ മാറ്റങ്ങള്‍ വരുത്തുന്നത. കാരണം ഇരുപതുകളില്‍ നിങ്ങളുടെ മുടിക്കുണ്ടായ ആരോഗ്യം നാല്‍പ്പതുകളില്‍ ഉണ്ടാവണം എന്നില്ല. അതുകൊണ്ട് തന്നെ മുടിയില്‍ എന്തെങ്കിലും തരത്തിലുള്ള സ്റ്റൈലിംഗുകള്‍ നടത്തുമ്പോള്‍ അത് അനുയോജ്യമാണോ എന്ന് ആദ്യം മനസ്സിലാക്കണം.

മുടി കൊഴിച്ചില്‍ രൂക്ഷമെങ്കില്‍
നിങ്ങളില്‍ മുടി കൊഴിച്ചില്‍ രൂക്ഷമെങ്കില്‍ അത്തരം കാര്യങ്ങളും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ദിവസവും 50 വരെ മുടി കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ കൂടുതല്‍ മുടി കൊഴിയുന്ന അവസ്ഥയാണെങ്കില്‍ അത് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് കൂടിയായിരിക്കും. നാല്‍പ്പതുകള്‍ക്ക് ശേഷം സ്ത്രീകള്‍ പലപ്പോഴും ആര്‍ത്തവ വിരാമത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. ഇതെല്ലാം മുടി കൊഴിച്ചിലിലേക്കും എത്തിക്കുന്നു. ഈ അവസ്ഥയില്‍ മുടി കൊഴിച്ചില്‍ രൂക്ഷമെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും അതിന് വേണ്ട ചികിത്സ ആരംഭിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് രൂക്ഷമാവുന്നതിന് സാധ്യതയുണ്ട്.



Click it and Unblock the Notifications