Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചകിരി പോലുള്ള മുടി ഇനിയില്ല: സില്‍ക്കി ഹെയര്‍ സ്വന്തമാക്കാന്‍ പണച്ചിലവില്ലാത്ത വഴികള്‍
മുടിയുടെ ആരോഗ്യം എന്നതിനെ പലരും വൈകാരികമായി എടുക്കുന്ന ഒന്നാണ്. കാരണം ഓരോ മുടിയിഴകള്‍ കൊഴിയുമ്പോഴും നമ്മുടെ മനസ്സിലെ ആധിയും വര്‍ദ്ധിക്കുകയാണ് എന്നതാണ് സത്യം. മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് മുടിയുടെ ആരോഗ്യം നശിക്കുകയാണ് ചെയ്യുന്നത്. ചിലരില്‍ മുടി ചകിരി പോലെ ആയി മാറുകയും ചെയ്യുന്നു. കാലാവസ്ഥാ മാറ്റവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അന്തരീക്ഷ മലീനീകരണം, ഭക്ഷണം എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. എന്നാല്‍ എപ്പോഴും മുടിക്ക് വേണ്ടി ചികിത്സ നല്‍കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങാന്‍ പറ്റുമോ, ഇല്ല. അതുകൊണ്ട് വീട്ടില്‍ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്.

തണുത്ത കാറ്റ് വരെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ വീട്ടില്‍ തന്നെ അധികം പണച്ചിലവില്ലാതെ നമുക്ക് ചില കണ്ടീഷണനിംഗ് ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ പരീക്ഷിച്ചാലോ? ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. സ്ഥിരമായ സ്‌റ്റൈലിംഗില്‍ നിന്നും മറ്റും മുടിയുടെ അനാരോഗഗ്യത്തില്‍ നിന്നും നമ്മുടെ മുടിയെ സംരക്ഷിക്കുന്നതിന് വേണ്ടിയും നമുക്ക് ഈ കണ്ടീഷനുകള്‍ ഉപയോഗിക്കാം. അവ എങ്ങനെയെന്ന് നോക്കാം.

മയോണൈസ് തൈര് മിക്‌സ്
ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി അരക്കപ്പ് മയോണൈസ്, അരക്കപ്പ് തൈര്, ഒരു മുട്ടയുടെ വെള്ള എന്നിവയാണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി മൂന്ന് ചേരുവകളും ഒരുമിച്ച് കലര്‍ത്തി 2 മിനിറ്റ് നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. ഇത് മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം ഷവര്‍ക്യാപ് ധരിക്കണം. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചെറുചൂടുള്ള വെള്ളത്തില്‍ വേണം മുടി കഴുകേണ്ടത്. മുടിക്ക് തിളക്കം നല്‍കുന്ന കാര്യത്തില്‍ മാത്രമല്ല മുടിയുടെ വരള്‍ച്ച മാറ്റുന്നതിനും ഇത് സഹായിക്കുന്നു.

ഹണി ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്‌മെന്റ്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി അരക്കപ്പ് തേന്‍ 4 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇവ മിക്‌സ ചെയ്ത ശേഷം മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഒരു മണിക്കൂര്‍ ശേഷം മുടിയില്‍ നിന്ന് ഇവ കഴുകി മാറ്റാവുന്നതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണം എന്നത് നിസ്സാരമല്ല.

വെളിച്ചെണ്ണ ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്‌മെന്റ്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ആവശ്യമുള്ളത് 1 കപ്പ് വെള്ളം, 1 മുട്ടയുടെ മഞ്ഞക്കരു, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ്. അതിന് വേണ്ടി ഒരു കപ്പ് മഞ്ഞക്കരു നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം വെളിച്ചെണ്ണയും വെള്ളവും മിക്‌സ് ചെയ്ത് നല്ലതു പോലെ മുടിയില്‍ പുരട്ടാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമേ ഇത് മുടിയില്‍ നിന്ന് കഴുകാന്‍ പറ്റുകയുള്ളൂ. ഇത് മുടിയുടെ വരള്‍ച്ചയെ തടഞ്ഞ് ആഴത്തില്‍ കണ്ടീഷന്‍ ചെയ്യുന്നു.

അവോക്കാഡോ ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്‌മെന്റ്
മുടിക്ക് ആവോക്കാഡോ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. അതിന് വേണ്ടി 1 അവോക്കാഡോ
2 ടേബിള്‍സ്പൂണ്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് മിക്‌സ് ചെയ്യേണ്ടത്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിന് വേണ്ടി ആദ്യം ആവോക്കാഡോ നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ബാക്കിയുള്ള മിശ്രിതങ്ങള്‍ കൂടി ചേര്‍ക്കേണ്ടതാണ്. അതിന് ശേഷം ഇവ തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യേണ്ടതാണ്. രണ്ട് മണിക്കൂറിന് ശേഷം ഇത് കഴുകി കളയുന്നതിന് ശ്രമിക്കണം. ഒരാഴ്ചക്ക് ശേഷം നിങ്ങള്‍ക്ക് ഇത് മുടിയില്‍ വീണ്ടും ഉപയോഗിക്കാം.

ബനാന ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്‌മെന്റ്
മുടിയില്‍ പഴം എന്നത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി മൂന്ന് പഴുത്ത വാഴപ്പഴം, 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍, ½ ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കാം, അതിന് ശേഷം ഇവ എല്ലാം നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്യുക, 20 മിനിറ്റ് എങ്കിലും തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കേണ്ടതാണ്. മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ മുടിക്ക് കരുത്തും ആരോഗ്യവും ഈ ഹെയര്‍മാസ്‌ക് നല്‍കുന്നു. നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ ആണ് ഈ മാസ്‌ക്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്‌മെന്റ്
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഉപയോഗിക്കുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതിന് വേണ്ടി 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 കപ്പ് വെള്ളം, തേന്‍ 1 ടീസ്പൂണ്‍ എന്നിവ ചേര്‍ക്കാവുന്നതാണ്. ഇതിന് വേണ്ടി എല്ലാ വിധത്തിലുള്ള ചേരുവകളും മിക്‌സ് ചെയ്ത് ഇത് തലയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഒരു മണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം. ഇത് തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകും മുടിക്ക് ആരോഗ്യവും തിളക്കവും കരുത്തും നല്‍കുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്‌മെന്റ്
മുടിയില്‍ കറ്റാര്‍ വാഴ എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നു എന്നുള്ളത് പലര്‍ക്കും അറിയാവുന്നതാണ്. മുടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വേരുകള്‍ക്ക് ബലം നല്‍കുന്നു. അതിന് വേണ്ടി 1 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ എടുത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് തലമുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക പത്ത് മിനിറ്റ് ശേഷം മുടി നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ഇതിലൂടെ മുടിയുടെ എല്ലാ പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാം.



Click it and Unblock the Notifications