For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍

|

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നിങ്ങള്‍ക്ക് ആത്മവിശ്വാസം തരുന്നു. എന്നിരുന്നാലും, മുടി കൊഴിച്ചില്‍, താരന്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങളിലൂടെ മുടി കടന്നുപോകുന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കും. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. മുടിയുടെ അറ്റം പിളരുന്നത്, മുടി കൊഴിച്ചില്‍, വരണ്ട മുടി, താരന്‍ എന്നിവ പോലുള്ള മുടിയുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പല ഉത്പന്നങ്ങളും വിപണിയില്‍ ലഭിച്ചേക്കാം. എന്നാല്‍ അവയെല്ലാം നിങ്ങളുടെ മുടി പ്രശ്‌നം എന്നെന്നേക്കുമായി നീക്കണമെന്നില്ല.

Most read: ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണംMost read: ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം

മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് നീങ്ങാം. ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് വിത്തുകള്‍. നിങ്ങളുടെ മുടി വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് വിത്തുകള്‍. ഇവ നിങ്ങള്‍ക്ക് കഴിക്കുകയോ മുടിയില്‍ നേരിട്ട് പ്രയോഗിക്കുകയോ ചെയ്യാം. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ശേഖരമാണ് വിത്തുകള്‍. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ഒലിക് ആസിഡ്, പ്രോട്ടീന്‍, ഇരുമ്പ്, ബയോട്ടിന്‍, കാല്‍സ്യം തുടങ്ങിയ സുപ്രധാന പോഷകങ്ങള്‍ ഇവയിലുണ്ട്. മുടി കട്ടിയുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില വിത്തുകള്‍ ഇതാ.

മുടി വളര്‍ച്ചയ്ക്ക് വിത്തുകള്‍ എങ്ങനെ സഹായിക്കുന്നു

മുടി വളര്‍ച്ചയ്ക്ക് വിത്തുകള്‍ എങ്ങനെ സഹായിക്കുന്നു

നിങ്ങള്‍ കഴിക്കുന്നത് എന്താണോ അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. നിങ്ങളുടെ മുടിക്ക് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, അത് വരണ്ടതും, മുഷിഞ്ഞതും, താരനുള്ളതും പൊട്ടുന്നതുമായിത്തീരുന്നു. അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം നിങ്ങളുടെ ഭക്ഷണത്തില്‍ പവര്‍ പാക്ക്ഡ് വിത്തുകള്‍ ഉള്‍പ്പെടുത്തുക എന്നതാണ്. വിത്തുകളെക്കുറിച്ചുള്ള ഏറ്റവും നല്ല ഭാഗം, പോഷകങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് ഒരുപിടി മാത്രം മതി എന്നതാണ്. വിത്തുകളില്‍ ഒലിക് ആസിഡ്, പ്രോട്ടീന്‍, ഇരുമ്പ്, ബയോട്ടിന്‍, കാല്‍സ്യം, വിറ്റാമിന്‍ എ, ഇ, സിങ്ക് മുതലായവ അടങ്ങിയിരിക്കുന്നു. അവ നിങ്ങളുടെ മുടി വളര്‍ച്ചയ്ക്കുള്ള മാന്ത്രിക മരുന്നാണ്.

എള്ള്

എള്ള്

നല്ല മുടി വളര്‍ച്ചയ്ക്ക് ശരിയായ പോഷണം ആവശ്യമാണ്. ഈ പോഷണങ്ങളെല്ലാം നിങ്ങള്‍ക്ക് നല്‍കാന്‍ കെല്‍പുള്ള ഒന്നാണ് എള്ള്. എള്ളില്‍ ധാതുക്കള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് തിളക്കവും ശക്തിയും നല്‍കുന്നു. ഒരു ടേബിള്‍സ്പൂണ്‍ എള്ള് ദിവസവും ഭക്ഷണത്തിലൂടെ കഴിക്കുക.

Most read:ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധംMost read:ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധം

കരിംജീരകം

കരിംജീരകം

മുടിയുടെ പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരമാണ് കരിംജീരകം. ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കരിംജീരകം നിങ്ങളുടെ രോമകൂപങ്ങളെ പോഷിപ്പിക്കുകയും മികച്ച മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. ഇതില്‍ ആന്റി ഫംഗല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ അണുബാധ തടയാനും കരിംജീരകം നിങ്ങളെ സഹായിക്കുന്നു.

സൂര്യകാന്തി വിത്തുകള്‍

സൂര്യകാന്തി വിത്തുകള്‍

സൂര്യകാന്തി വിത്തുകള്‍ ഉപയോഗിച്ചാല്‍ മുടി സൂര്യകാന്തി പൂവ് പോലെ പൂക്കും. വളരെ പോഷകഗുണമുള്ള സൂര്യകാന്തി വിത്തുകള്‍ നിങ്ങളുടെ മുടിയെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും അവയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് അവ ഒരു ലഘുഭക്ഷണമായി ഉപയോഗിക്കാം അല്ലെങ്കില്‍ പ്രഭാതഭക്ഷണമായ ഓട്സ്, സൂപ്പ്, സ്മൂത്തികള്‍, സലാഡുകള്‍ എന്നിവയില്‍ ഉപയോഗിക്കാം. ദിവസവും 30 ഗ്രാം സൂര്യകാന്തി വിത്ത് കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച മുടി നല്‍കാന്‍ സഹായിക്കും.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധംMost read:മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധം

ഉലുവ

ഉലുവ

മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കഴിവുകള്‍ വളരെയേറെ അടങ്ങിയ ഒന്നാണ് ഉലുവ. മുടി വളരാനുള്ള നല്ലൊരു ഭക്ഷണമായ് ഉലുവ താരന്‍ അകറ്റുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോട്ടീന്‍, നിയാസിന്‍, അമിനോ ആസിഡുകള്‍, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് അവ പച്ചയായോ കുതിര്‍ത്തോ മുളപ്പിച്ചോ കഴിക്കാം.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകളില്‍ സിങ്ക്, സെലിനിയം, കോപ്പര്‍, വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു. നിങ്ങള്‍ക്ക് അവ സ്മൂത്തികള്‍, ഓട്സ് എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം. മത്തങ്ങവിത്ത് കഴിക്കുന്നത് ദിവസവും 30 ഗ്രാമില്‍ കൂടരുത്.

Most read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെMost read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെ

ചണവിത്ത്

ചണവിത്ത്

ചണവിത്ത് നിങ്ങളുടെ മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തലമുടി പരോക്ഷമായി കൊഴിയാന്‍ കാരണമായേക്കാവുന്ന രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കാനും അവ സഹായിക്കുന്നു. മുടിയിഴകള്‍ക്ക് ഗുണം ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ് മുതലായവയുടെ സമ്പന്നമായ ഉറവിടമാണ് ചണവിത്ത്. നിങ്ങള്‍ക്ക് അവ വറുത്ത് ലഘുഭക്ഷണമായി കഴിക്കാം.

അമരന്ത്

അമരന്ത്

ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകളാല്‍ നിറഞ്ഞതാണ് അമരന്ത്. ശരീരത്തില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടാത്ത അമിനോ ആസിഡായ ലൈസിന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ഘടകം കാല്‍സ്യം, ഫാറ്റി ആസിഡുകള്‍ എന്നിവ മെറ്റബോളിസീകരിക്കാന്‍ സഹായിക്കുന്നു, ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്.

Most read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയുംMost read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയും

English summary

Seeds To Prevent Hair Fall And Boost Hair Growth in Malayalam

Here is a list of common seeds that promote healthy hair growth.
Story first published: Wednesday, May 25, 2022, 16:00 [IST]
X
Desktop Bottom Promotion