Latest Updates
-
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ? -
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ?
വേനലില്‍ കുഴപ്പക്കാരനാണ് താരന്; ശല്യമാകാതെ തടയാനുള്ള വഴിയിത്
വേനല്‍ക്കാലത്ത് തലയുടെ ആരോഗ്യം വളരെയധികം മോശമാകുന്നു. അതിനാല്‍ത്തന്നെ ഈ സീസണില്‍ താരന് പ്രശ്നവും വര്‍ധിക്കുന്നു. ചൂട് കാരണം നിങ്ങള്‍ക്ക് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാകുകയും താരന് വളരുകയും ചെയ്യുന്നു. വിയര്‍പ്പും അഴുക്കും മലിനീകരണവും കൂടിച്ചേര്‍ന്ന്, നിങ്ങളുടെ താരന് പ്രശ്നങ്ങള്‍ വേനല്‍ക്കാലത്ത് വര്‍ധിക്കുന്നു. വേനല്‍ക്കാലത്ത് താരന് അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവില്ല.
നിങ്ങളുടെ തലയോട്ടിയില്‍ കാണപ്പെടുന്ന മലാസെസിയ ഗ്ലോബോസ എന്ന സൂക്ഷ്മാണുവാണ് താരന് കാരണമാകുന്നത്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് സ്രവിക്കുന്ന എണ്ണയെ ഭക്ഷിക്കുകയും അത് വിഘടിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍, ചുവപ്പ്, തടിപ്പ്, നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു. വേനല്‍ക്കാലത്ത് താരന് ഉണ്ടാകാനുള്ള കാരണങ്ങളും അത് തടയാനുള്ള ചില വഴികളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വേനല്‍ക്കാലത്ത് താരന് ഉണ്ടാകാനുള്ള കാരണങ്ങള്‍
വിയര്‍പ്പ്
വേനല്‍ക്കാലത്ത് സാധാരണയായി എല്ലാവരും വിയര്‍ക്കുന്നത്. എന്നാല്‍ നിങ്ങളുടെ ശരീരം പുറന്തള്ളുന്ന വെള്ളവും ലവണങ്ങളും മാത്രമാണ് വിയര്‍പ്പ്. നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് ജലാംശം ബാഷ്പീകരിക്കപ്പെടുമ്പോള്, അത് നിങ്ങളുടെ സുഷിരങ്ങള്‍ അടയ്ക്കുന്നു. നിങ്ങളുടെ തലയോട്ടി ഉണങ്ങുമ്പോള്‍, ശരീരം കൂടുതല്‍ എണ്ണ സ്രവിക്കാന് തുടങ്ങുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിലെ എണ്ണയുടെ വര്‍ദ്ധനവിന് കാരണമാകുകയും വേനല്‍ക്കാലത്ത് താരന് ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.

ചൂട്
വേനല്‍ക്കാലത്തെ ചൂട് നിങ്ങളുടെ തലയോട്ടിയിലെ താപനില വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ചുരുണ്ടതോ കട്ടിയുള്ളതോ ആയ മുടിയാണ് ഉള്ളതെങ്കില്‍, അത് ചൂട് കുറച്ചധികം വര്‍ധിപ്പിക്കും. ഇത് നിങ്ങളുടെ തലയോട്ടിയില്‍ അമിതമായ വിയര്‍പ്പ് ഉണ്ടാക്കുകയും നിങ്ങളുടെ തലയില്‍ താരന് ഉണ്ടാക്കുന്ന ഫംഗസ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഈര്‍പ്പം
ഉയര്‍ന്ന ഈര്‍പ്പം ഉള്ള സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍, ഇത് നിങ്ങളുടെ തലയോട്ടിക്ക് വരണ്ട കാലാവസ്ഥയേക്കാള്‍ മോശമായിരിക്കും. ഈര്‍പ്പം നിങ്ങളുടെ തലയോട്ടിയിലെ വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുന്നതില്‍ നിന്ന് തടയുന്നു. അതുവഴി തലയോട്ടിയിലെ താപനില കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ വിയര്‍പ്പിലേക്ക് നയിക്കുകയും താരന് വഴിയൊരുക്കുകയും ചെയ്യുന്നു.

മലിനീകരണം
ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ തലയോട്ടിയുടെ സ്വാഭാവിക പ്രതിരോധത്തെ തകരാറിലാക്കുന്ന കൂടുതല്‍ മലിനീകരണ വസ്തുക്കളുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു. പുറത്തു നിന്നുള്ള മലിനീകരണത്തിനും അണുക്കളും മുടിക്ക് കൂടുതല്‍ അപകടകരമാണ്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ വീക്കം, അണുബാധ എന്നിവയ്ക്ക് കാരണമാകും. ഇത് എണ്ണയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും താരന് ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ വളര്‍ത്തുകയും ചെയ്യും.

മുടി അമിതമായി കഴുകുന്നത്
വേനല്‍ക്കാലത്ത് നിങ്ങള്‍ ചിലപ്പോള്‍ ദിവസം പലതവണ കുളിക്കുന്നു. എന്നാല്‍ ഷാംപൂ ഉപയോഗിച്ച് മുടിയും തലയോട്ടിയും അമിതമായി കഴുകുന്നത് നിങ്ങളുടെ തലയിലെ സ്വാഭാവിക എണ്ണയെ ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ശിരോചര്‍മ്മത്തെ ഗുരുതരമായി വരണ്ടതാക്കുകയും വീണ്ടും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതിന് ശരീരത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് താരന് വരാന്‍ വഴിയൊരുക്കുന്നു.

ജീവിതശൈലിയും സമ്മര്‍ദ്ദവും
വേനല്‍ക്കാലത്ത് നിങ്ങളുടെ ജീവിതശൈലി നിങ്ങളുടെ തലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു. സമ്മര്‍ദവും അസ്വസ്ഥതയും എണ്ണ ഉല്പാദനത്തെ തടസ്സപ്പെടുത്തുന്ന സ്ട്രെസ് ഹോര്‍മോണുകളുടെ വര്‍ദ്ധനവിന് കാരണമായേക്കാം. വേനല്‍ക്കാലത്ത് വ്യായാമം ചെയ്യുന്നത് ശരീര താപനില കൂട്ടുന്നു. ഇത് വിയര്‍പ്പ് വര്‍ദ്ധിപ്പിക്കും. വേനല്‍ക്കാലത്ത് താരന് ഉണ്ടാകാന്‍ ഇതെല്ലാം കാരണങ്ങളാണ്.

വേനല്‍ക്കാലത്ത് താരന് ചെറുക്കാന്‍ ചില വഴികള്‍
നല്ല മുടി ശുചിത്വം
ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടി കഴുകുക. ചൂടുള്ള വേനല്‍ക്കാലത്ത് തലയോട്ടിയില്‍ നിന്നുള്ള എണ്ണ സ്രവണം നീക്കാന്‍ ഇത് സഹായിക്കുന്നു.

തല അധികം ചൊറിയരുത്
താരന് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും, തലയോട്ടിയില്‍ അധികം ചൊറിയാതിരിക്കുക. ഇത് തലയോട്ടിയില്‍ കൂടുതല്‍ അണുബാധയും അഴുക്കും വരുത്തുകയും താരനെ കൂടുതല്‍ വഷളാക്കുകയും ചെയ്യും.

ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കരുത്
വേനല്‍ക്കാലത്ത് നിങ്ങള്‍ ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കരുത്. വളരെയധികം ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ തലയോട്ടി വരണ്ടതാക്കുകയും താരനിലേക്ക് നയിക്കുകയും ചെയ്യും.

ശരിയായ ഷാംപൂ ഉപയോഗിക്കുക
തലയോട്ടിയിലെ എണ്ണയും അഴുക്കും നീക്കം ചെയ്യാന്‍ ഷാംപൂ ഫലപ്രദമാണ്. എന്നാല്‍ ഇത് തലയോട്ടിയിലെ ചര്‍മ്മത്തെ പ്രകോപിപ്പിക്കരുത്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ആന്റി-ഡാന്ഡ്റഫ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

സമ്മര്‍ദ്ദം കുറയ്ക്കുക
സമ്മര്‍ദ്ദം താരന് നേരിട്ട് കാരണമാകില്ലെങ്കിലും, ഇത് നിങ്ങളുടെ തലയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പിന്നീട് താരന് വഷളാകുന്നതിന് കാരണമാകുന്നു. അതിനാല്‍, നിങ്ങള്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് പരമാവധി മുക്തമായിരിക്കുക.

തല മസാജ്
തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ കോശങ്ങളെ ഉത്തേജിപ്പിക്കും. താരന് ലക്ഷണങ്ങള്‍ തടയാന്‍ ഇത് സഹായിക്കും. നല്ല ജലാംശമുള്ള തലയോട്ടി എന്നാല്‍ ആരോഗ്യമുള്ള തലയോട്ടിയാണ് അര്‍ത്ഥമാക്കുന്നത്. ഇളംതൂടുള്ള എണ്ണ ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പതിവായി മസാജ് ചെയ്യുന്നത് താരന് ഉള്‍പ്പെടെയുള്ള നിങ്ങളുടെ മുടിയുടെ പല പ്രശ്നങ്ങളും പരിഹരിക്കും.



Click it and Unblock the Notifications