Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
മുടി വളരുന്നില്ല ഉള്ള മുടിയുടെ കട്ടി കുറയുന്നു: 8 കാരണങ്ങളുണ്ട് പുറകില്‍
മുടി വളരുന്നില്ല, മുടി കൊഴിച്ചില്‍ കൂടുന്നു, മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നു എന്നീ ഘട്ടങ്ങള്‍ പലരും അഭിമുഖീകരിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് എന്നതാണ് സത്യം. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില കാരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അത് നമ്മള് ഉപയോഗിക്കുന്ന എണ്ണയും ഷാമ്പൂവും മാത്രമല്ല അതിലുപരി ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് ചില കാരണങ്ങള്‍ കൂടിയാവാം. സാധാരണയായി നമ്മുടെ തലയോട്ടിയിലെ ഓരോ മുടിയിഴകളും അതിന്റെ വളര്‍ച്ചാ ഘട്ടത്തിലൂടെ കടന്നു പോവുന്നുണ്ട്. ചിലതിന് നീളം കൂടുതലും ചിലത് നീളം കുറവും ചിലതിന്റെ വളര്‍ച്ച മുരടിച്ച ഘട്ടത്തിലും ആയിരിക്കും.

എന്നാല്‍ ചിലപ്പോള്‍ മുടിയുടെ വളര്‍ച്ച പെട്ടെന്ന് നില്ക്കുന്നു, കൂടാതെ ഉള്ള മുടിയുടെ കട്ടി കുറയുകയും ചെയ്യുന്നു. എത്രയൊക്കെ പരിഹാരം കണ്ടിട്ടും അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കുന്നില്ലേ, എന്നാല്‍ അത്തരം ചില മാറ്റങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആണ് ഈ ലേഖനത്തില്‍ പറയുന്നത്. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഇത്തരം ഘട്ടങ്ങള്‍ എന്തൊക്കെയാണെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

ജനിതകമാറ്റങ്ങള്‍
നമ്മുടെ മുടിയുടെ നിറം പോലെ, മുടിയുടെ നീളവും കനവും എല്ലാം നിയന്ത്രിക്കപ്പെടുന്നത് ജീനുകളാണ്. അതുകൊണ്ട് തന്നെ ചിലരില്‍ വളരെ പെട്ടെന്ന് മുടി വളരുന്നു, ചിലരിലാകട്ടെ വളരെ പതുക്കേയും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഏഷ്യക്കാരില്‍ മുടി വളരെ പെട്ടെന്ന് വളരുന്നു, എന്നാല്‍ അതേസമയം ആഫ്രോ-കരീബിയന്‍സ് കൊക്കേഷ്യക്കാരുടെ മുടിയുടെ വളര്‍ച്ച നടക്കുന്നത് വളരെ പതുക്കെയാണ്. അതുകൊണ്ടാണ് അവരുടെ മുടി പലപ്പോഴും പെട്ടെന്ന് വളരാത്തത്.

വാര്‍ദ്ധക്യം
പ്രായമാവുക എന്നത് നമ്മുടെ ശരീരത്തെ മൊത്തത്തില്‍ പ്രശ്നത്തിലേക്ക് വിടുന്ന ഒന്നാണ്. പ്രായമാവുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ പിഗ്മെന്റ് നഷ്ടപ്പെടുത്തുകയും നരയിലേക്ക് പതിയെ അടുപ്പിക്കുകുയം ചെയ്യുന്നു. പക്ഷേ മുടി വളര്‍ച്ചക്ക് ഇത് വിരാമമിടുകയും ഈ സമയം ചെയ്യുന്നുണ്ട്. പ്രായത്തിനനുസരിച്ച് മുടി അതിന്റെ വളര്‍ച്ച സ്വാഭാവികമായും നിര്‍ത്തുന്നു.

അലോപ്പീസിയ ഏരിയറ്റ
അലോപ്പീസിയ ഏരിയറ്റ എന്നത് ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്, അവിടെ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം നിങ്ങളുടെ രോമകൂപങ്ങളിലെ കോശങ്ങളെ തന്നെ ആക്രമിക്കുകയും അതിന്റെ ഫലമായി ഒരു പ്രത്യേക ഭാഗത്ത് നിന്ന് മുടി കൊഴിഞ്ഞ് പോവുകയും ചെയ്യുന്നു. ഇതിന് ജനിതകപരമായി വളരെയധികം പങ്കുണ്ട്. വിറ്റിലിഗോ, ഡൗണ്‍ സിന്‍ഡ്രോം, അനീമിയ, തൈറോയ്ഡ് രോഗം, ആസ്ത്മ എന്നിവയുള്ളവര്‍ക്ക് അലോപ്പീസിയ ഏരിയറ്റ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നല്ലൊരു ശതമാനം ആളുകളിലും ഇത്തരം കഷണ്ടികള്‍ സ്വയമേ ഇല്ലാതാവുന്നു. ചിലരില്‍ ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു.

പാരമ്പര്യ കഷണ്ടി
പാരമ്പര്യ കഷണ്ടിയും വളരെയധികം ശ്രദ്ധിക്കണം. ചിലരില്‍ ഒരു പ്രായമാവുമ്പോള്‍ കഷണ്ടി വരുന്നു. ഇതിന്റെ കാരണം പലപ്പോഴും വാര്‍ദ്ധക്യം, ഹോര്‍മോണുകളുടെ അളവ്, പാരമ്പര്യം എന്നിവയായിരിക്കാം. ഇവരില്‍ പലപ്പോഴും ടെസ്റ്റോസ്റ്റിറോണിന്റെ സ്വാധീനം മൂലം സാധാരണ മുടിയുടെ വളര്‍ച്ച നിന്ന് അവിടെ ചെറിയ മുടി ഉണ്ടാവുന്നു. ഇതിന്റെ ഫലമായി ചിലരില്‍ മുടി വളര്‍ച്ച നില്ക്കുന്നു. പലരിലും ആദ്യം ഇത് നെറ്റിയുടെ മുന്‍വശത്താണ് കാണുന്നത്. പിന്നീട് അത് ഓരോ ഭാഗത്തേക്കും വ്യാപിച്ചേക്കാം. സ്ത്രീകളില്‍ ഇത് മുടി കൊഴിച്ചിലിന്റെ രൂപത്തില്‍ പതിയേ നെറ്റി കയറി വരുന്ന അവസ്ഥയുണ്ടാക്കുന്നു.

സമ്മര്‍ദ്ദം
മാനസികവും ശാരീരികവുമായുണ്ടാവുന്ന സമ്മര്‍ദ്ദവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുകയും മുടി കൊഴിയാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ മുടിയുടെ ഏകദേശം 30% വളര്‍ച്ച നിലക്കുന്നു. അതുകൊണ്ട് ശരീരത്തേയും മനസ്സിനേയും സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
പലപ്പോഴും സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ആര്‍ത്തവവിരാമത്തിന്റെ സമയത്തും എല്ലാം മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും പെട്ടെന്നുള്ള ഹോര്‍മോണ്‍ മാറ്റങ്ങളാണ്. എന്നാല്‍ ഈ തരത്തിലുള്ള മുടി കൊഴിച്ചില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പരിഹരിക്കപ്പെടുന്നു. ചിലരില്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോമുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ മാറ്റങ്ങളും മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നു.

തൈറോയ്ഡ്
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇവരില്‍ ശരീരത്തിലെ നല്ലൊരു ശതമാനം പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് മുടി കൊഴിച്ചിലേക്കും എത്തിക്കുന്നു. നിങ്ങളില്‍ തൈറോയ്ഡ് ഉണ്ടെങ്കില്‍ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി നിങ്ങളില്‍ ഉണ്ടാവുന്നു. അതിന്റെ ഫലമായി ശരീരഭാരം കുറയ്ക്കല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഉത്കണ്ഠ, വര്‍ദ്ധിച്ച വിയര്‍പ്പ്, വയറിളക്കം, പേശികളുടെ ബലഹീനത എന്നിവയും ഹൈപ്പോതൈറോയിഡിസമാണെങ്കില് മന്ദത, മലബന്ധം, തണുപ്പ്, കുറവ് വിയര്‍ക്കല്‍, വര്‍ദ്ധിച്ച ശരീരഭാരം എന്നിവയും ഉണ്ടാവാം.

പ്രോട്ടീന്‍ കുറവ്
ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. എന്നാല്‍ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും അനിവാര്യമാണ് എന്നത് മനസ്സിലാക്കണം. ഇരുമ്പ്, പ്രോട്ടീന്‍, സിങ്ക്, അല്ലെങ്കില്‍ ബയോട്ടിന്‍ എന്നിവയിലെ പോഷകാഹാരക്കുറവ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു. പോഷകാഹാരക്കുറവും മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തും എന്നത് മുടി കൊഴിച്ചില്‍ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവുന്നു. ഇരുമ്പിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകം തന്നെയാണ്. സിങ്ക്, ബയോട്ടിന്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ എന്നിവയുടെ കുറവും മുടി കൊഴിച്ചിലിന് കാരണമായേക്കാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ മുടിയുടെ വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിനും മുടിക്ക് പ്രതിസന്ധിയുണ്ടാക്കുന്നതിനും കാരണമാകുന്നതാണ്.



Click it and Unblock the Notifications