For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയില്‍ തേക്കാന്‍ എണ്ണ കാച്ചുമ്പോള്‍ 100% ഫലത്തിനായി ഇവയെല്ലാം

|

മുടിയുടെ ആരോഗ്യം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ കാച്ചിയ എണ്ണയും താളിയും തേച്ച് പലപ്പോഴും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടിയില്‍ എണ്ണ കാച്ചുമ്പോള്‍ ചില കൂട്ടുകള്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. അവ എന്താണെന്ന് പലര്‍ക്കും കൃത്യമായി അറിയുന്നില്ല എന്നുള്ളതാണ് സത്യം. കേശസംരക്ഷണം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് നമ്മള്‍ പറയുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

 മുടി പോണിടെയില്‍ കെട്ടിയാണോ ഉറങ്ങാറ്, എങ്കില്‍ അല്‍പം ശ്രദ്ധിക്കണം മുടി പോണിടെയില്‍ കെട്ടിയാണോ ഉറങ്ങാറ്, എങ്കില്‍ അല്‍പം ശ്രദ്ധിക്കണം

മുടിയെ പരിപാലിക്കുന്നവര്‍ എന്തുകൊണ്ടും എണ്ണ തേക്കേണ്ടതാണ്. ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് എണ്ണ. മുടിയുടെ ആരോഗ്യത്തിനും പരിപോഷണത്തിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെ ഉപയോഗിക്കണം എന്നും അറിഞ്ഞിരിക്കേണ്ടതാണ്. മുടിയില്‍ എണ്ണ തേക്കുമ്പോള്‍ എണ്ണ കാച്ചുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതും എണ്ണയില്‍ ചേര്‍ക്കേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ...

എണ്ണ കാച്ചുമ്പോള്‍

എണ്ണ കാച്ചുമ്പോള്‍

എണ്ണ കാച്ചുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെ വസ്തുക്കള്‍ ഇതില്‍ ചേര്‍ക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. വെളിച്ചെണ്ണ, നീലയമരി, കറ്റാര്‍വാഴ, ചെമ്പരത്തി, മൈലാഞ്ചി, കയ്യോന്നി, നെല്ലിക്ക, കറിവേപ്പില, ചെറിയ ഉള്ളി എന്നിവയാണ് ചേര്‍ക്കേണ്ട വസ്തുക്കള്‍. എണ്ണ നല്ലതുപോലെ ചൂടായിക്കഴിഞ്ഞാല്‍ ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും, കറ്റാര്‍ വാഴ മുറിച്ചതും, കയ്യോന്നി അരച്ച് എടുത്ത നീരും നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ തിളച്ച് വന്നാല്‍ അതിലേക്ക് മൈലാഞ്ചി ഇല, ചെമ്പരത്തി, നെല്ലിക്ക അരിഞ്ഞത്, നീലയമരി, എന്നിവ മിക്‌സ് ചെയ്യുക. ഇതില്‍ കറിവേപ്പിന്റെ ഇല പൊടിയുന്ന പാകം വന്നാല്‍ എണ്ണ തയ്യാറായി എന്നാണ് അര്‍ത്ഥം. ഇത് നല്ലതുപോലെ തണുത്ത ശേഷം മുടിയില്‍ തേക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഈ എണ്ണ തേക്കുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

അകാല നര ഇല്ലാതാവുന്നു

അകാല നര ഇല്ലാതാവുന്നു

അകാല നരയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ കാച്ചിയ എണ്ണ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ നരച്ച് വരുന്ന ഓരോ മുടിയിഴകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് തലയില്‍ തേക്കാവുന്നതാണ്. വെറും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ തലവേദന പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രം ഈ എണ്ണ തേച്ചാല്‍ മതിയാവും. അല്ലാത്ത പക്ഷം അത് കൂടുതല്‍ തലവേദനയിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ദിവസങ്ങള്‍ കൊണ്ട് തന്നെ മുടി കൊഴിച്ചിലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എല്ലാ ദിവസവും ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട് കാച്ചിയ എണ്ണ.

വേഗത്തില്‍ മുടി വളരാന്‍

വേഗത്തില്‍ മുടി വളരാന്‍

വേഗത്തില്‍ മുടി വളരുന്നതിന് വേണ്ടി എന്തൊക്കെയാണ് സഹായിക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതില്‍ ഈ കാച്ചിയ എണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. വേഗത്തില്‍ മുടി വളരുന്ന കാര്യത്തിന് ഏറ്റവും മികച്ചതാണ് കാച്ചിയ എണ്ണ. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. എത്ര വലിയ മുടി കൊഴിച്ചിലിനും പരിഹാരം കാണുന്നതിന് ഈ എണ്ണ സഹായിക്കുന്നുണ്ട്. മുടി വളരുന്നതോടൊപ്പം തന്നെ താരന്‍ എന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കാച്ചിയ എണ്ണ.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് നിങ്ങളെ അസ്വസ്ഥ പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കാച്ചിയ എണ്ണ തേക്കാവുന്നതാണ്. അതിന് വേണ്ടി നല്ലതുപോലെ എണ്ണ മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് മുടിക്ക് നല്ല ഉണര്‍വ്വും ആരോഗ്യവും നല്‍കുന്നുണ്ട്. എല്ലാ വിധത്തിലും മുടിയുടെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ തേക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ദിവസവും ഈ എണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്.

താരനും പേനിനും പരിഹാരം

താരനും പേനിനും പരിഹാരം

താരനും പേനിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ തേക്കാവുന്നതാണ്. എല്ലാ ദിവസവും ഈ എണ്ണ തേച്ച് കുളിക്കുന്നത് താരനെന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ഈ എണ്ണ തലയില്‍ കുളുര്‍ക്കനെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ധൈര്യപൂര്‍വ്വം ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നുള്ളത് തന്നെയാണ് സത്യം. ധൈര്യമായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

English summary

Prepare These Natural Hair Oils To Fight Hair Fall And Other Hair Problems

Here in this article we are sharing a natural hair oil to fight hair fall and other hair problem. Take a look.
Story first published: Friday, May 14, 2021, 18:34 [IST]
X
Desktop Bottom Promotion