For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ക്കൗട്ടിനിടയില്‍ വിയര്‍പ്പുള്ള മുടി ഇനിയില്ല: കൊഴിയാതെ സംരക്ഷിക്കാന്‍ പൊടിക്കൈ

|

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നവരാണ് പലരും. വര്‍ക്കൗട്ട് ചെയ്യുന്നതും ഇത്തരത്തില്‍ ഒന്നാണ്. എന്നാല്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ പലരും സൗന്ദര്യത്തെ മറന്ന് പോവുന്നു. മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. നമ്മളില്‍ ഭൂരിഭാഗവും പിന്തുടരുന്ന അടിസ്ഥാന വ്യായാമ രീതിയാണ് വര്‍ക്ക്ഔട്ട്. ഇത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നു.

എന്നാല്‍ വര്‍ക്കൗട്ടില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ മുടിയെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ വിയര്‍പ്പില്‍ അടങ്ങിയിരിക്കുന്ന ഉപ്പ് മുടിയുടെ വരള്‍ച്ചയ്ക്കും കേടുപാടുകള്‍ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിനും ഇനി മുടി വളരെയധികം ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

മുടി കഴുകുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

മുടി കഴുകുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

മുടിയുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണം എന്ന് പറയുമ്പോള്‍ പലരും ദിവസവും മുടി കഴുകുക എന്ന പരിഹാരത്തിലേക്ക് എത്തിയേക്കാം. എന്നാല്‍ അത് ഒട്ടും നല്ല ആശയമല്ല. കാരണം ദിവസവും മുടി കഴുകുന്നത് ശിരോചര്‍മ്മം വരണ്ടതാക്കുകയും മുടിയില്‍ നിന്ന് പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുകയും മുടി കൊഴിച്ചില്‍ ഇരട്ടിയാക്കുകയും ചെയ്യുന്നു. അപ്പോള്‍ എന്താണ് പരിഹാരം എന്ന് നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമില്ലേ. അതിനുള്ള ചില വഴികള്‍ താഴെ പറയുന്നു. വര്‍ക്കൗട്ടിന് മുന്‍പും വര്‍ക്കൗട്ടിന് ശേഷവും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ വഴികള്‍ ശ്രദ്ധിക്കാവുന്നതാണ്.

വര്‍ക്കൗട്ടിന് മുന്‍പ് എങ്കില്‍ ഡ്രൈ ഷാംപൂ

വര്‍ക്കൗട്ടിന് മുന്‍പ് എങ്കില്‍ ഡ്രൈ ഷാംപൂ

ഡ്രൈ ഷാംപൂ വ്യായാമത്തിന് മുമ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. വ്യായാമത്തിന് ഒരു മണിക്കൂര്‍ മുമ്പ് മുടിയില്‍ ഉണങ്ങിയ ഷാംപൂ പുരട്ടി വിരലുകള്‍ കൊണ്ട് തലയോട്ടിയില്‍ നന്നായി പുരട്ടുക. ഇത് മുടിയുടെ ആരോഗ്യത്തിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയില്‍ എണ്ണമയവും വിയര്‍പ്പും നില്‍ക്കാതേയും പോവുന്നു.

ഹെയര്‍സ്‌റ്റൈല്‍ ശ്രദ്ധിക്കുക

ഹെയര്‍സ്‌റ്റൈല്‍ ശ്രദ്ധിക്കുക

വര്‍ക്കൗട്ട് സെഷനില്‍ നിങ്ങളുടെ മുടി എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കുകയും വര്‍ക്ക്ഔട്ട് പ്ലാനുകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഹെയര്‍സ്‌റ്റൈല്‍ കണ്ടെത്തുകയും ചെയ്യുക. വിശ്രമ വ്യായാമങ്ങള്‍ക്കായി, മെഡിറ്റേഷന്‍ പോലുള്ളവക്ക് സുഖകരമാക്കാന്‍ ഒരു അയഞ്ഞ ബണ്‍ തിരഞ്ഞെടുക്കുക. കാര്‍ഡിയോ ചെയ്യുമ്പോള്‍ മുടി മുഖത്ത് നിന്ന് അകറ്റി നിര്‍ത്താന്‍ ബ്രെയ്ഡോ പോണിടെയ്ലോ പ്രവര്‍ത്തിക്കുന്നത് പോലെ കൂടുതല്‍ സുരക്ഷിതമായ എന്തെങ്കിലും ചെയ്യാവുന്നതാണ്.

മുഖത്ത് നിന്നും മാറ്റു

മുഖത്ത് നിന്നും മാറ്റു

ആദ്യം ശ്രദ്ധിക്കേണ്ടത് വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ മുഖത്ത് നിന്ന് മുടി മാറ്റുക എന്നുള്ളതാണ്. ആരോഗ്യമുള്ള മുടിക്ക് മുഖത്ത് നിന്ന് അകന്ന് വൃത്തിയുള്ള ശൈലിയില്‍ മുടി കെട്ടുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ മുടി കെട്ടുന്നത് അണുബാധയ്ക്ക് കാരണമാകുന്ന ഈര്‍പ്പം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്‌ക്രഞ്ചി ക്ലിപ്പുകള്‍, പിന്നുകള്‍, ഹെയര്‍ബാന്‍ഡ് തുടങ്ങിയ ഹെയര്‍ ആക്‌സസറികളും ഹെഡ്ഗിയറുകളും ഉപയോഗിക്കുക.

ഹെയര്‍ പെര്‍ഫ്യൂം ഉപയോഗിക്കുക

ഹെയര്‍ പെര്‍ഫ്യൂം ഉപയോഗിക്കുക

വ്യായാമത്തിന് മുമ്പ് ഹെയര്‍ പെര്‍ഫ്യൂമുകളും ഷൈന്‍ സ്‌പ്രേകളും ഉപയോഗിക്കുക. എന്നാല്‍ ഇവയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഹെയര്‍ പെര്‍ഫ്യൂമുകള്‍ സ്‌ട്രെസുകള്‍ക്ക് മണം നല്‍കുന്നു. ഹെയര്‍ പെര്‍ഫ്യൂമുകള്‍ മുടിക്ക് സുഗന്ധം വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പുതിയ മണം നല്‍കുകയും ചെയ്യുന്നു. ഷൈന്‍ സ്‌പ്രേ മുടിക്ക് തിളക്കവും നല്‍കുന്നു. എന്നാല്‍ വ്യായാമത്തിന് ശേഷം മുടി സംരക്ഷിക്കുന്നതിന് വേണ്ടി ചില പൊടിക്കൈകള്‍ ഉണ്ട്.

ഉണങ്ങാന്‍ അനുവദിക്കുക

ഉണങ്ങാന്‍ അനുവദിക്കുക

ഒരു വ്യായാമത്തിന് ശേഷം, ആദ്യം ചെയ്യേണ്ടത് മുടി തുറന്ന് സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കുക എന്നതാണ്. തലയോട്ടിയില്‍ നിന്ന് അവസാനത്തെ കൊഴുപ്പും വിയര്‍പ്പും സ്വാഭാവികമായി ഉണക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കൂടാതെ ഷാംപൂവും കണ്ടീഷണറും പുരട്ടുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. വര്‍ക്ക്ഔട്ട് സെഷനുകള്‍ക്ക് ശേഷമുള്ള നമ്മുടെ മുടി സംരക്ഷണം സ്‌ട്രോണ്ടുകള്‍ പുതുക്കുന്നതില്‍ പ്രധാനമാണ്. വ്യായാമത്തിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടി വൃത്തിയാക്കാനും അധിക വിയര്‍പ്പും എണ്ണയും ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു.

ഇളം ചൂടുവെള്ളം ഉപയോഗിക്കുക

ഇളം ചൂടുവെള്ളം ഉപയോഗിക്കുക

ഒരു വ്യായാമത്തിന് ശേഷം മുടി കഴുകുമ്പോള്‍, ജലത്തിന്റെ താപനില വളരെ ചൂടോ തണുപ്പോ ആയിരിക്കരുത്. കാരണം ഇളംചൂടില്‍ മുടി കഴുകുന്നത് നല്ലതാണ്. ഷാംപൂവിന് ശേഷം എപ്പോഴും കണ്ടീഷണര്‍ ഉപയോഗിക്കുക. കണ്ടീഷണര്‍ മുടിയില്‍ 3-5 മിനിറ്റ് വയ്ക്കുക, അതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

സെറം ഉപയോഗിക്കുക

സെറം ഉപയോഗിക്കുക

മുടിയുടെ തിളക്കം പുനഃസ്ഥാപിക്കുന്നതിനും ഫ്രിസ് കുറയ്ക്കുന്നതിനുമായി ഹെയര്‍ പോസ്റ്റ് വര്‍ക്കൗട്ടിനോടൊപ്പം അല്‍പം സെറം ഉപയോഗിക്കുക. ഇത് കൂടാതെ മുടി ഫ്രീ ആയി വിടുന്നതിനും ശ്രദ്ധിക്കുക. വ്യായാമത്തിന് ശേഷം, നമ്മുടെ മുടിക്കും TLC ആവശ്യമാണ്. മുടി പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നതിനും കെട്ടുകള്‍ ഇല്ലാതാക്കുന്നതിനും തടയുന്നതിനും നിങ്ങളുടെ മുടി ഫ്രീ ആയി വിടുന്നതിന് ശ്രദ്ധിക്കുക.

മുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രംമുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രം

ഈ 6 പൊടിക്കൈകളില്‍ മുത്ത് പോലെ തിളങ്ങും പല്ലുകള്‍ഈ 6 പൊടിക്കൈകളില്‍ മുത്ത് പോലെ തിളങ്ങും പല്ലുകള്‍

English summary

Pre-workout Hair Care Routine In Malayalam

Here in this article we are sharing some pre-workout hair care routine in malayalam. Take a look
Story first published: Saturday, January 22, 2022, 20:00 [IST]
X
Desktop Bottom Promotion