For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌

|

കോവിഡ് വൈറസ് ബാധിച്ച് കഴിഞ്ഞ് നെഗറ്റീവായാലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് തുടരേണ്ടതുണ്ട്. കാരണം വൈറസ് ബാധ നിങ്ങളുടെ ശരീരത്തെ മൊത്തത്തില്‍ തളര്‍ത്തുന്നതിനാല്‍ പല പോസ്റ്റ് കോവിഡ് ലക്ഷണങ്ങളും കണ്ടേക്കാം. കോവിഡ് നെഗറ്റീവ് ആയി മാസങ്ങളോളം നിങ്ങളുടെ ശരീരം ക്ഷീണം, സന്ധിവേദന, ശരീര വേദന, ബലഹീനത, ചുമ, ശ്വാസംമുട്ടല്‍ പോലുള്ള പല ലക്ഷണങ്ങളും കാണിക്കും. ഇവയെല്ലാം പോസ്റ്റ് കോവിഡ് അല്ലെങ്കില്‍ ലോംഗ് കോവിഡ് പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു. അത്തരത്തിലൊന്നാണ് അമിതമായ മുടി കൊഴിച്ചിലും.

Most read: കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read: കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

കോവിഡ് -19 ബാധിച്ച ആളുകളില്‍ അമിതമായ മുടി കൊഴിച്ചില്‍ കണ്ടുവരുന്നത് കടുത്ത ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള മറ്റ് ലോംഗ് കോവിഡ് ലക്ഷണങ്ങളോടൊപ്പം മുടി കൊഴിച്ചിലും പലരെയും അലട്ടുന്നുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് ഒരുപോലെ ബാധിക്കുന്നു. കോവിഡിന് ശേഷം നിങ്ങളുടെ മുടി അമിതമായി കൊഴിയുന്നുവെങ്കില്‍ അതില്‍ നിന്ന് രക്ഷനേടാനുള്ള ചില വഴികള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കോവിഡിന് ശേഷം മുടി കൊഴിച്ചിലിന് കാരണമെന്ത്

കോവിഡിന് ശേഷം മുടി കൊഴിച്ചിലിന് കാരണമെന്ത്

കോവിഡ് മുക്തിക്ക് ശേഷം മുടി കൊഴിയുന്നതിന് പ്രധാന കാരണം പ്രതിരോധശേഷി ദുര്‍ബലമാകുന്നതിനാലാണ്. വൈറസ് നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയെ സാരമായി ബാധിക്കുന്നു, ഇത് മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള വിവിധ പോസ്റ്റ് കോവിഡ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഒരു വ്യക്തിക്ക് പ്രതിദിനം 100 മുടി വരെ കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ കോവിഡിന് ശേഷം നിങ്ങള്‍ക്ക് 'ടെലോജന്‍ എഫ്‌ളുവിയം' എന്ന അവസ്ഥ വരാം. ഏതെങ്കിലും തരത്തിലുള്ള വൈറല്‍ അണുബാധയ്ക്ക് ശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇത് വരാം. അതിന്റെ ഫലമായി 5-6 മാസം വരെ മുടി കൊഴിച്ചില്‍ സംഭവിക്കാം.

മുടി കൊഴിച്ചില്‍ തടയാന്‍ എന്തു ചെയ്യണം

മുടി കൊഴിച്ചില്‍ തടയാന്‍ എന്തു ചെയ്യണം

മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് നിങ്ങളുടെ തലമുടിയില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ പരീക്ഷിച്ചെന്നു വരാം. എന്നാല്‍ അതിനെല്ലാം മുമ്പ് ചില സാധാരണ വഴികള്‍ നിങ്ങള്‍ പിന്തുടരുക. ആരോഗ്യകരമായ ഭക്ഷണത്തെ വെല്ലുന്ന ഒന്നും തന്നെയില്ല. അവശ്യ പോഷകങ്ങള്‍ ശരീരത്തില്‍ നിറയ്ക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വീണ്ടെടുക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി വളര്‍ച്ചയുടെ ത്വരിതപ്പെടുത്താനും സഹായിക്കും.

Most read:ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരംMost read:ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരം

ദിവസവും എന്ത് കഴിക്കണം

ദിവസവും എന്ത് കഴിക്കണം

മുടി കൊഴിച്ചിലിന് പരിഹാരമായി കേശസംരക്ഷണ ഉത്പന്നങ്ങള്‍ പരീക്ഷിക്കുന്നതിനു മുമ്പ് ഭക്ഷണങ്ങളിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നേടുക. പ്രഭാതഭക്ഷണത്തില്‍ വെണ്ണ അല്ലെങ്കില്‍ നെയ്യ് ഉള്‍പ്പെടുത്തുക. ഈ സൂപ്പര്‍ഫുഡ് വിറ്റാമിന്‍ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകളുടെ ഗുണങ്ങളും നിറഞ്ഞതാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. അതുപോലെ വിത്തുകള്‍ കഴിക്കുക. വിത്തുകളില്‍ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ എ, ഡയറ്ററി ഫൈബര്‍, കാല്‍സ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ദാല്‍, അരി, നെയ്യ് തുടങ്ങിയ ലളിതമായ ഭക്ഷണവും മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നിങ്ങള്‍ക്ക് നല്‍കും. ഈ സാഹചര്യത്തില്‍ പനീര്‍ അല്ലെങ്കില്‍ കോട്ടേജ് ചീസ് പോലും ഒരുപോലെ പ്രയോജനകരമാണ്. അത്താഴത്തിന് ഇവ ഉള്‍പ്പെടുത്തുക.

ഇത് ഒഴിവാക്കരുത്‌

ഇത് ഒഴിവാക്കരുത്‌

നിങ്ങളുടെ ആഹാരക്രമത്തില്‍ മുകളില്‍ സൂചിപ്പിച്ച ഭക്ഷണങ്ങള്‍ക്കൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും സഹായിക്കുന്നു. ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക. അതുപോലെ, പോഷകങ്ങള്‍ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് അരി. ഇത് ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് എല്ലാ പോഷകങ്ങളും നഷ്ടപ്പെടുത്തും. ദിവസവും അരിയാഹാരം കഴിക്കുന്നത് ഒഴിവാക്കാതിരിക്കുക. നിങ്ങളുടെ ഉറക്കശീലം നിങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. നിങ്ങളുടെ ഉറക്ക സമയം ക്രമീകരിക്കുകയും ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക.

Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്

ദിവസേന കഴിക്കേണ്ട സൂപ്പര്‍ഫുഡുകള്‍

ദിവസേന കഴിക്കേണ്ട സൂപ്പര്‍ഫുഡുകള്‍

മുടി കൊഴിച്ചിലിന്റെ പ്രശ്‌നത്തിന് പരിഹാരമായി നട്‌സ്, വിത്ത് എന്നിവ ഭക്ഷണത്തില്‍ ചേര്‍ക്കുക. അതോടൊപ്പം, നിങ്ങളുടെ ഡോക്ടറുമായി ആലോചിച്ച ശേഷം നിങ്ങള്‍ക്ക് ചില സപ്ലിമെന്റുകളും എടുക്കാം. നിങ്ങളുടെ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിന് ദിവസവും 7 ബദാം, 2 വാല്‍നട്ട് എന്നിവ കഴിക്കുക, ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ മൂന്ന് തരം വിത്തുകള്‍ ചേര്‍ക്കുക. ചിയ വിത്ത്, മത്തങ്ങ വിത്ത്, ഫ്‌ളാക്‌സ് സീഡ് എന്നിവ. ദിവസവും ഈ പോഷകങ്ങള്‍ അടങ്ങിയ വിത്തുകള്‍ 1 ടേബിള്‍ സ്പൂണ്‍ കഴിക്കുക. വെറും വയറ്റില്‍ 1 ടേബിള്‍ സ്പൂണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യമുള്ളതും വേഗത്തില്‍ വളരുന്നതുമായ മുടി നല്‍കും. ഒരു ദിവസം 3 മുട്ടയുടെ വെള്ള, 1 മഞ്ഞക്കരു എന്നിവ കഴിക്കുന്നത് പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

ഭക്ഷണക്രമത്തില്‍ ചേര്‍ക്കാനുള്ള സപ്ലിമെന്റുകള്‍

ഭക്ഷണക്രമത്തില്‍ ചേര്‍ക്കാനുള്ള സപ്ലിമെന്റുകള്‍

നിങ്ങളുടെ ഭക്ഷണത്തില്‍ മൂന്ന് സപ്ലിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ ബി 12 പുതിയ മുടിയുടെ വളര്‍ച്ചയെ തടയും. മുടിയിഴകളെ പോഷിപ്പിക്കുന്ന ഓക്‌സിജന്‍ അടങ്ങിയ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഈ പോഷകം സഹായിക്കും. അതുപോലെ വിറ്റാമിന്‍ ഡിയുടെ കുറവ് പുതിയ മുടിയുടെ വളര്‍ച്ച തടയുന്ന അലോപ്പീസിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തില്‍ കോവിഡ് മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകള്‍ പുതിയ മുടിയുടെ വളര്‍ച്ചയെ നശിപ്പിക്കുകയും തടയുകയും ചെയ്യും. സി വിറ്റാമിന് ഈ റാഡിക്കലുകളെ തുരത്താനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കഴിയും.

Most read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴിMost read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴി

പ്രോട്ടീന്‍

പ്രോട്ടീന്‍

കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചിലിന് പ്രധാന കാരണം സമ്മര്‍ദ്ദമാണ്. ഈ അവസ്ഥയെ ടെലോജന്‍ എഫ്‌ളുവിയം എന്ന് വിളിക്കുന്നു. എന്നാല്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഈ അവസ്ഥ മാറ്റാനാകും. നമ്മുടെ മുടി കൂടുതലായും പ്രോട്ടീന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍, ആവശ്യത്തിന് പ്രോട്ടീന്‍ മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പയറ്, ബീന്‍സ്, മാംസം എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ ഡിയും ഇരുമ്പും രണ്ട് അവശ്യ പോഷകങ്ങളാണ്. ഇത് മുടിയിഴകളെ ഉത്തേജിപ്പിക്കാനും ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

വ്യായാമം

വ്യായാമം

സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് മറ്റൊരു വഴി. മുടി കൊഴിച്ചിലിന് പ്രധാന കാരണം സ്‌ട്രെസ് ആയതിനാല്‍, സ്‌ട്രെസ് ലെവല്‍ കുറയ്ക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ ധ്യാനവും യോഗയും ശ്രമിക്കുക. അതുപോലെ, വ്യായാമം രക്തചംക്രമണത്തെ സഹായിക്കുന്നു. ഇത് മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ എന്ന സന്തോഷ ഹോര്‍മോണ്‍ സ്രവിക്കുന്നു. അതിനാല്‍, ദിവസവും വ്യായാമത്തിനായി അല്‍പനേരം മാറ്റിവയ്ക്കുക.

Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍

FAQ's
  • മുടി കൊഴിച്ചില്‍ തടയാന്‍ എന്തു ചെയ്യണം ?

    ആരോഗ്യകരമായ ഭക്ഷണത്തെ വെല്ലുന്ന ഒന്നും തന്നെയില്ല. അവശ്യ പോഷകങ്ങള്‍ ശരീരത്തില്‍ നിറയ്ക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വീണ്ടെടുക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി വളര്‍ച്ചയുടെ ത്വരിതപ്പെടുത്താനും സഹായിക്കും. മുടിവേരുകള്‍ ശക്തിപ്പെടുത്തുന്നതിന് ദിവസവും 7 ബദാം, 2 വാല്‍നട്ട് എന്നിവ കഴിക്കുക, ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ചിയ വിത്ത്, മത്തങ്ങ വിത്ത്, ഫ്‌ളാക്‌സ് സീഡ് എന്നിവ ചേര്‍ക്കുക. വെറും വയറ്റില്‍ 1 ടേബിള്‍ സ്പൂണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ കഴിക്കുക. ഒരു ദിവസം 3 മുട്ടയുടെ വെള്ള, 1 മഞ്ഞക്കരു എന്നിവ കഴിക്കുക.

English summary

Post Covid Hair Care Tips in Malayalam

Excessive hair fall has become a severe health concern among people infected with the COVID-19. Here are some tips to prevent post covid hair fall.
Story first published: Thursday, September 9, 2021, 10:41 [IST]
X
Desktop Bottom Promotion