For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടി

|

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ നിങ്ങളുടെ മുടിക്ക് ശരിയായ പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, സാധാരണയായി ഇന്നത്തെക്കാലത്ത് മിക്കവരും തിരക്കിലാണ്. മുടിയുടെ ആരോഗ്യത്തെക്കുറിച്ച് പലരും മറക്കുന്നു. വരണ്ടതും മുഷിഞ്ഞതുമായ മുടി നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ കെടുത്തുന്നു. മലിനീകരണം, അഴുക്ക്, പൊടി തുടങ്ങി മുടിയുടെ തിളക്കം നഷ്ടപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ആ തിളക്കം തിരികെ ലഭിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ? അതിന് ആവശ്യമായ പോഷണം നല്‍കിയാല്‍ മതി.

Most read: ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍Most read: ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍

ഒരു രാത്രി നിങ്ങളുടെ മുടിക്ക് നല്ലൊരു ഹെയര്‍ മാസ്‌ക് പുരട്ടി രാവിലെ കഴുകിക്കളയുക. ഉറങ്ങുമ്പോഴും മുടിക്ക് സംരക്ഷണം നല്‍കാന്‍ ഇതാണ് പോംവഴി. നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുടി മൃദുവും സില്‍ക്കിയുമാക്കി വയ്ക്കാനുമായി ഈ ഓവര്‍നൈറ്റ് ഹെയര്‍ മാസ്‌കുകള്‍ പ്രയോഗിക്കൂ.

തേനും മത്തങ്ങയും

തേനും മത്തങ്ങയും

തേന്‍, മത്തങ്ങ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ കുറച്ച് മത്തങ്ങ എടുക്കുക. നന്നായി മാഷ് ചെയ്യുക. തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. രാത്രി മുഴുവന്‍ ഇത് മുടിയില്‍ വയ്ക്കുക. മൃദുവായതും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ രാവിലെ ഇത് കഴുകിക്കളയുക.

ഒലിവ് ഓയില്‍, കറ്റാര്‍ വാഴ, മുട്ടയുടെ മഞ്ഞക്കരു

ഒലിവ് ഓയില്‍, കറ്റാര്‍ വാഴ, മുട്ടയുടെ മഞ്ഞക്കരു

2 ടീസ്പൂണ്‍ ഒലിവ് ഓയില്‍, കറ്റാര്‍ വാഴ ജെല്‍, 2 മുട്ടയുടെ മഞ്ഞക്കരു എന്നിവ എടുക്കുക. ഒരു ബൗള്‍ എടുത്ത് എല്ലാ ചേരുവകളും ചേര്‍ക്കുക. ഒരു മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ നന്നായി മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ തലയില്‍ പുരട്ടി തലയില്‍ നന്നായി മസാജ് ചെയ്യുക. രാത്രി വച്ച ശേഷം രാവിലെ കഴുകിക്കളയുക.

Most read:ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്Most read:ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്

ആവണക്കെണ്ണ, വാഴപ്പഴം, ബിയര്‍

ആവണക്കെണ്ണ, വാഴപ്പഴം, ബിയര്‍

കാസ്റ്റര്‍ ഓയില്‍, വാഴപ്പഴം, അല്‍പം ബിയര്‍ എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ ഇവയെല്ലാം കുറച്ച് എടുത്ത് നന്നായി മിക്‌സ് ചെയ്യുക. നന്നായി കൂട്ടികലര്‍ത്തി ഇത് മുടിയുടെ നീളത്തില്‍ പുരട്ടി തലയില്‍ മസാജ് ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി ഇത് ഒറ്റരാത്രി വച്ച ശേഷം രാവിലെ കഴുകിക്കളയുക.

അര്‍ഗന്‍ ഓയിലും തേങ്ങാപ്പാലും

അര്‍ഗന്‍ ഓയിലും തേങ്ങാപ്പാലും

തേങ്ങാപ്പാല്‍, അര്‍ഗന്‍ എണ്ണ എന്നിവ എടുക്കുക. അല്‍പം തേങ്ങാപാല്‍ ആര്‍ഗന്‍ ഓയിലുമായി കലര്‍ത്തുക. ഇത് മുടിയുടെ നീളത്തില്‍ പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. ഇത് മുടിക്ക് പോഷണം നല്‍കും. തേങ്ങാപ്പാലില്‍ എണ്ണകള്‍ നിറഞ്ഞിരിക്കുന്നു, അത് ഒരു മികച്ച കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും നിങ്ങള്‍ക്ക് സില്‍ക്കിയായ മൃദുവായ മുടി നല്‍കുകയും ചെയ്യും.

Most read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരം

ആവണക്കെണ്ണയും റോസ്‌മേരി ഓയിലും

ആവണക്കെണ്ണയും റോസ്‌മേരി ഓയിലും

1 കപ്പ് ആവണക്കെണ്ണ, 1 ടീസ്പൂണ്‍ റോസ്‌മേരി ഓയില്‍ എന്നിവ ഒരു കുപ്പിയിലേക്ക് ചേര്‍ക്കുക. കുപ്പി നന്നായി കുലുക്കി രണ്ട് എണ്ണകളും കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ വെച്ചിട്ട് പിറ്റേന്ന് രാവിലെ കഴുകി കളയുക. ഇങ്ങനെ പതിവായി ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍

അര കപ്പ് വെളിച്ചെണ്ണ, 3 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ എടുക്കുക. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഇവ നന്നായി യോജിപ്പിച്ച് നനഞ്ഞ മുടിയില്‍ പുരട്ടി രാത്രി മുഴുവന്‍ വിടുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കാരണം മുടിയില്‍ ഈര്‍പ്പം പുനഃസ്ഥാപിക്കുകയും നിങ്ങളുടെ മുടി കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Most read:മഴക്കാലത്ത് താരന്‍ വളരും അധികമായി; പ്രതിരോധിക്കാന്‍ പരിഹാരം ഇത്Most read:മഴക്കാലത്ത് താരന്‍ വളരും അധികമായി; പ്രതിരോധിക്കാന്‍ പരിഹാരം ഇത്

ഒലിവ് ഓയില്‍, മയോണൈസ് ഹെയര്‍ മാസ്‌ക്

ഒലിവ് ഓയില്‍, മയോണൈസ് ഹെയര്‍ മാസ്‌ക്

ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ 2 ടേബിള്‍സ്പൂണ്‍ മയോണൈസ് എന്നിവ മിക്‌സ് ചെയ്യുക. അതില്‍ ഒരു കോട്ടണ്‍ തുണി മുക്കി ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത് രാത്രി മുഴുവന്‍ വിടുക. ആവശ്യമെങ്കില്‍ തുണി കെട്ടി വയ്ക്കുക. രാവിലെ ഷാംപൂ-കണ്ടീഷണര്‍ ഉപയോഗിച്ച് ഇത് കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക.

തൈര്, വിറ്റാമിന്‍ ഇ ഹെയര്‍ മാസ്‌ക്

തൈര്, വിറ്റാമിന്‍ ഇ ഹെയര്‍ മാസ്‌ക്

തൈരില്‍ വൈറ്റമിന്‍ ബിയും ഡിയും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. 2 ടീസ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ വിറ്റാമിന്‍ ഇ പൊടി (4 വിറ്റാമിന്‍ ഇ ക്യാപ്സ്യൂള്‍) എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ കുറച്ച് വിറ്റാമിന്‍ ഇ പൊടി ചേര്‍ക്കുക അല്ലെങ്കില്‍ കുറച്ച് വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകള്‍ പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് കുറച്ച് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി രാത്രി മുഴുവന്‍ വിടുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

Most read:ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധംMost read:ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധം

പാലും തേനും ഹെയര്‍ മാസ്‌ക്

പാലും തേനും ഹെയര്‍ മാസ്‌ക്

പാലില്‍ രണ്ട് തരത്തിലുള്ള പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു, വേ പ്രോട്ടീനും കേസിനും. ഇവ രണ്ടും നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യും. മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ വരണ്ടതും മുഷിഞ്ഞതുമായ മുടി പോലുള്ള മുടി പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായി തേന്‍ പ്രവര്‍ത്തിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ പാല്‍, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു പാത്രത്തില്‍ യോജിപ്പിക്കുക. ഈ മിശ്രിതം എടുത്ത് തലയോട്ടിയില്‍ പുരട്ടി ഏകദേശം 3-5 മിനിറ്റ് മസാജ് ചെയ്യുക. ഒരുരാത്രി വിടുക. ഷാംപൂ-കണ്ടീഷണര്‍ ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ രാവിലെ മുടി കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

English summary

Overnight Hair Masks For Damaged Hair in Malayalam

If you are worried about your damaged hair, then try these overnight hair masks.
Story first published: Thursday, September 1, 2022, 13:46 [IST]
X
Desktop Bottom Promotion