Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
കൊഴിയുന്ന ഓരോ മുടിയിഴക്കും പകരം കരുത്തുള്ള മുടി വരും: ഉള്ളി- ഉലുവക്കൂട്ടില്‍ പരിഹാരം
മുടി കൊഴിച്ചില്‍ എല്ലാവരിലും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്. കൊഴിയുന്ന മുടി പല വിധത്തിലാണ നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ ഒരു ദിവസം 50-100 വരെയുള്ള മുടികള്‍ കൊഴിയുന്നുണ്ട്. എന്നാല്‍ ഇതില്‍ കൂടുതലാവുമ്പോള്‍ അത് കഷണ്ടിയിലേക്കും അവിടെ നിന്ന് മുഴുവന്‍ കഷണ്ടിയിലേക്കും നിങ്ങളെ എത്തിക്കുന്നു. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്ന പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധ മുടിക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നമ്മള് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ വിവിധ രോഗാവസ്ഥകള്‍ വരെ ഇതിന് പിന്നിലുണ്ടായിരിക്കാം. കഷണ്ടിയോ മുടികൊഴിച്ചിലോ പുരുഷന്മാരിലാണ് ഏറ്റവും സാധാരണമായത്. എന്നാല്‍ മുടി കൊഴിച്ചില്‍ സ്ത്രീ പുരുഷ ഭേദമന്യേ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് പലരിലും മുടി കൊഴിച്ചില്‍ കൂടുന്നു.. അതിന് കാരണം പലപ്പോഴും തണുപ്പ് നിങ്ങളുടെ മുടിയെ നിര്‍ജ്ജീവമാക്കും എന്നതാണ്. നിങ്ങളുടെ മുടിക്ക് കരുത്ത് പകരുന്നതിനും മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നതിനും വേണ്ടി രണ്ട് ചേരുവകള്‍ ഉപയോഗിക്കാവുന്നതാണ്. അതില്‍ വരുന്നതാണ് എപ്പോഴും ഉലുവയും ഉള്ളിയും. ഇത് കൊണ്ടുള്ള ഹെയര്‍മാസ്ക് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

എന്തുകൊണ്ട് ഉലുവയും ഉള്ളിയും?
എന്തുകൊണ്ടാണ് കേശസംരക്ഷണത്തിന് ഉലുവയും ഉള്ളിയും ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം. പണ്ട് മുതല്‍ തന്നെ ഉലുവക്കൂട്ടുകള് കേശസംരക്ഷണത്തിന് അത്യാവശ്യമായി ഉപയോഗിക്കുന്നതാണെന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ മുടിയില്‍ നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. അതിലുപരി ഇത് നിങ്ങളുടെ തലയോട്ടിയെ മോയ്സ്ചുറൈസ് ആക്കുകയും ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി കട്ടിയുള്ളതാക്കുന്നതിനും ഉലുവ സഹായിക്കുന്നു. ഉള്ളിയിലാവട്ടെ ധാരാളം ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കേടായ മുടിയുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ഇതിനെക്കുറിച്ച് വിശദമായി നമുക്ക് വായിക്കാം.

ഉലുവ
നമ്മുടെയെല്ലാം അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ഉലുവ. ഉലുവ ഉപയോഗിക്കുന്നതിലൂടെ അത് കേശസംരക്ഷണത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്നത് അറിഞ്ഞിരിക്കണം. ആരോഗ്യകരമായ മുടി വളര്‍ച്ചയുടെ കാര്യത്തില്‍ ഉലുവ വഹിക്കുന്ന പങ്ക് അതൊന്ന് വേറെ തന്നെയാണ്. ഇതിലുള്ള ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും ഗുണങ്ങള്‍ മുടിക്ക് കരുത്ത് നല്കുന്നു. അതോടൊപ്പം തന്നെ ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, കെ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിക്കും ആരോഗ്യത്തിനും ഒരുപോലെ തന്നെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. കൂടാതെ പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെ കലവറയുമാണ് ഉലുവ. ഉലുവ ടോണിക് മുടിയുടെ അനാരോഗ്യത്തെ ചെറുത്ത് നല്ല കരുത്തുള്ള മുടിക്ക് സഹായിക്കുന്നു.

ഉള്ളി
ഉലുവ പോലെ തന്നെ ഉള്ളിയും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഗുണങ്ങള്‍ നല്കുന്നു. ഫോളിക് ആസിഡ്, സള്‍ഫര്‍, വിറ്റാമിന്‍ സി തുടങ്ങിയ ശക്തമായ മൂലകങ്ങള്‍ ഉള്ളിയിലുണ്ട്. ഇത് കൂടാതെ ഇതിലുള്ള സള്‍ഫറിന്റെ അംശം മുടി പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തലയോട്ടിയിലെ അണുബാധ തടയാനും അകാല നരയ്ക്കെതിരെ പോരാടാനും സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളും ധാരാളം ഉള്ളിയില്‍ ഉണ്ട്. ഇവ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും നിറവും എല്ലാം വര്‍ദ്ധിക്കും എന്നതില്‍ തര്‍ക്കം വേണ്ട. ഇവ രണ്ടും ചേര്‍ത്ത് എങ്ങനെ ശക്തമായ ഒരു ഹെയര്‍മാസ്ക് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ഹെയര്‍മാസ്ക് തയ്യാറാക്കാം
ഹെയര്‍ മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ഇത് എടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു വലിപ്പമുള്ള ഉള്ളിയുടെ പകുതെ എടുത്ത് അത് കഷ്ണങ്ങളാക്കി അതിനെ അരച്ചെടുത്ത് അതിന്റെ ജ്യൂസ് എടുക്കുക. ഈ പേസ്റ്റ് നല്ലതുപോലെ ഉലുവ പേസ്റ്റുമായി മിക്സ് ചെയ്യുക. അതിന് ശേഷം ഇവ നല്ലതുപോലെ അരിച്ചെടുക്കുക. അരിച്ചെടുത്തതിന് ശേഷം ഈ ഈ നീര് നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ എങ്കിലും ഇത് തലയില്‍ വെക്കണം. നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ മസ്സാജ് ചെയ്യേണ്ടതാണ്. പിന്നീട് അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്
ഈ ഹെയര്‍പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത് കൂടാതെ പല രോഗാവസ്ഥകളിലും പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു വില്ലനായി മാറിക്കൊണ്ടിരിക്കുന്നുണ്ട്.. അതുകൊണ്ട് ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നത് ഉറപ്പ് വരുത്തേണ്ടതാണ്. മലിനീകരണവും കാലാവസ്ഥ മാറ്റവും എല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഈ ഹെയര്‍പാക്ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിച്ചാല്‍ നമുക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications