For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍

|

നിങ്ങളുടെ മുടിക്ക് പതിവായി പ്രശ്‌നങ്ങള്‍ കാണുന്നുവെങ്കില്‍ നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ തിരുത്തലുകള്‍ വരുത്താന്‍ സമയമായി എന്നാണ് അതിനര്‍ത്ഥം. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, മുടി ഒരു മാസം അര ഇഞ്ച് അല്ലെങ്കില്‍ ഒരു വര്‍ഷം 6 ഇഞ്ച് എന്ന തോതില്‍ വളരുന്നു. എന്നാല്‍ നിങ്ങളുടെ ജനിതകശാസ്ത്രം, പ്രായം, അസുഖങ്ങള്‍ മുതലായ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നു. എന്നിരുന്നാലും, മുടി വളര്‍ച്ച ക്രമീകരിക്കാന്‍ ഒരു നിയന്ത്രണ ഘടകമുണ്ട്, അതാണ് പോഷകാഹാരം.

Most read: കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാംMost read: കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാം

ആരോഗ്യമുള്ള മുടി വളര്‍ച്ചയുടെ താക്കോല്‍ എപ്പോഴും ആരോഗ്യമുള്ള തലയോട്ടിയിലും മുടിവേരുകളിലുമാണ്. പോഷക സമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ മുടി ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിര്‍ത്താനാകും. അത് വേഗത്തില്‍ മുടി വളരാനും നിങ്ങളെ സഹായിക്കും. മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമായി വേണ്ട പോഷകങ്ങളും അവ ലഭ്യമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും ഇവിടെ വായിച്ചറിയാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ കൊണ്ടാണ് മുടി നിര്‍മ്മിച്ചിരിക്കുന്നത്. വരണ്ടതും പൊട്ടുന്നതും ദുര്‍ബലവുമായ മുടി ശരീരത്തിലെ പ്രോട്ടീന്റെ അഭാവത്തിന്റെ ലക്ഷണമാണ്. അതിനാല്‍ ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നോണ്‍ വെജ് ഭക്ഷണങ്ങളാണ് പ്രോട്ടീന്റെ മികച്ച ഉറവിടങ്ങള്‍. സസ്യാഹാരികള്‍ക്ക് പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു, ചീസ്, നട്‌സ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. മുട്ടയും ഇതിന് മികച്ചതാണ്. ഇത് പ്രോട്ടീന്റെ മാത്രമല്ല ബയോട്ടിന്റെയും നല്ലൊരു ഉറവിടമാണ്.

ഇരുമ്പ്

ഇരുമ്പ്

മുടിക്ക് വളരെ പ്രധാനപ്പെട്ട പോഷകമാണ് ഇരുമ്പ്. പോഷകസമൃദ്ധമായ രക്തയോട്ടത്തിലൂടെയാണ് മുടിയുടെ വേരുകള്‍ ശക്തിപ്പെടുന്നത്. അതിനാല്‍, ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ മുടി കൊഴിച്ചില്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. ഇരുമ്പിന്റെ കുറവ് മുടിയിലേക്കുള്ള പോഷക വിതരണത്തില്‍ തടസ്സം സൃഷ്ടിക്കുന്നു, ഇത് മുടിവളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. നോണ്‍ വെജിറ്റേറിയനുകള്‍ക്ക് ഇരുമ്പിന്റെ അളവ് നിലനിര്‍ത്താന്‍ റെഡ് മീറ്റ് അല്ലെങ്കില്‍ ചിക്കന്‍ പോലുള്ളവ കഴിക്കാം. സസ്യാഹാരികള്‍ക്ക് ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നതിന് ചീര, പച്ച ഇലക്കറികള്‍, ബ്രൊക്കോളി, പയറ്, ചീര, ചേമ്പ് തുടങ്ങിയവ ഉള്‍പ്പെടുത്താം.

Most read:മുടിക്ക് ഷാംപൂ വേണ്ട; പകരംവയ്ക്കാന്‍ ഇവ മാത്രം മതിMost read:മുടിക്ക് ഷാംപൂ വേണ്ട; പകരംവയ്ക്കാന്‍ ഇവ മാത്രം മതി

സിങ്ക്

സിങ്ക്

സിങ്ക് നിങ്ങളുടെ തലയോട്ടി സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. മിക്കപ്പോഴും, മുടി കൊഴിച്ചിലിന് കാരണമാകുന്നത് വരണ്ട തലയോട്ടിയാണ്. സിങ്കിന്റെ കുറവ് മുടിയിലെ പ്രോട്ടീന്‍ ഘടനയിലെ മാറ്റത്തിന് കാരണമാകുന്നു, ഇത് മുടിയുടെ ഘടന ദുര്‍ബലമാക്കും. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട പോഷകമാണ് സിങ്ക്. മുടിയുടെ കോശ വളര്‍ച്ചയിലും ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. ശരീരത്തില്‍ സിങ്ക് സംഭരിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനര്‍ത്ഥം ദിവസവും ഭക്ഷണത്തില്‍ നിന്ന് വേണം സിങ്ക് കണ്ടെത്താന്‍ എന്നാണ്. ധാന്യങ്ങള്‍, മുത്തുച്ചിപ്പികള്‍, ഗോതമ്പ്, മത്തങ്ങ വിത്തുകള്‍ എന്നിവ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

ഒമേഗ 3

ഒമേഗ 3

ആരോഗ്യമുള്ള തലയോട്ടിക്ക് ആവശ്യമായ ഫാറ്റി ആസിഡുകളാണ് ഒമേഗ 3. അവ ശരീരം ഉത്പാദിപ്പിക്കുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല, അതിനാല്‍ അവ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതുണ്ട്. ഒമേഗ 3 നിങ്ങളുടെ തലയോട്ടിക്ക് ആവശ്യത്തിന് എണ്ണ നല്‍കുന്നു. ഇത് മുടി ആരോഗ്യകരവും ജലാംശത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒമേഗ 3 യുടെ അഭാവം വരണ്ട തലയോട്ടിയിലേക്ക് നയിക്കുന്നു, ഇത് മുടി കൊഴിച്ചിലിന് ഇടയാക്കും. സാല്‍മണ്‍, മത്തി, അയല, ട്രൗട്ട് തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3 യാല്‍ സമ്പുഷ്ടമാണ്. സസ്യാഹാരികളില്‍ അവോക്കാഡോ, വാല്‍നട്ട്, പാവയ്ക്ക വിത്ത് എന്നിവ കഴിക്കാം.

Most read:വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍Most read:വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. മുടിയുടെ ഘടന നിലനിര്‍ത്താന്‍ അത്യാവശ്യമായ ഒരു പ്രോട്ടീനായ കൊളാജന്‍ നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുക്കളായ ഇരുമ്പ് ആഗിരണം ചെയ്യാന്‍ ഇത് ശരീരത്തെ സഹായിക്കുന്നു. ഇത് മുടി വളരാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. സ്‌ട്രോബെറി, ബ്ലൂബെറി, കിവി, ഓറഞ്ച്, പപ്പായ, പേരയ്ക്ക തുടങ്ങിയ സിട്രസ് പഴങ്ങളാണ് വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങള്‍.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

ഭക്ഷണ സ്രോതസ്സുകളില്‍ നിന്നോ സപ്ലിമെന്റുകളില്‍ നിന്നോ ലഭിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ഇ. നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്താതെ സംരക്ഷിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകള്‍ ഇതിലുണ്ട്. തലയോട്ടിയിലേക്കുള്ള രക്ത വിതരണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, തലയോട്ടി ആരോഗ്യമുള്ളതും ജലാംശം ഉള്ളതുമാക്കി മാറ്റാന്‍ ഇത് സഹായിക്കുന്നു, ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിക്ക് തിളക്കം നല്‍കാനും വിറ്റാമിന്‍ ഇ സഹായിക്കുന്നു. ബദാം, ഇലക്കറികള്‍, ചിയ വിത്തുകള്‍, ഒലിവ് ഓയില്‍ എന്നിവ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

Most read:മുടിക്ക് ഈ എണ്ണയെങ്കില്‍ താരനും മുടികൊഴിച്ചിലും അടുക്കില്ലMost read:മുടിക്ക് ഈ എണ്ണയെങ്കില്‍ താരനും മുടികൊഴിച്ചിലും അടുക്കില്ല

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

ശരിയായ കോശവളര്‍ച്ച ഉറപ്പാക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ എ. ഇത് തലയോട്ടിയിലെ പ്രകൃതിദത്ത എണ്ണയായ സെബം ഉത്പാദിപ്പിക്കുന്നു. ഇതിലൂടെ തലയോട്ടി വരളാതെ മുടി പൊട്ടല്‍ തടയുന്നു. ഇത് തലയോട്ടിയിലെ ഓക്‌സിജന്റെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും മുടിയവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് കോശങ്ങളെ ഉത്തേജിപ്പിക്കുകയും തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളില്‍ ഓറഞ്ച്, മഞ്ഞ നിറമുള്ള പച്ചക്കറികളായ മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ്, അവോക്കാഡോ, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുന്നു.

English summary

Nutrients That Can Help Your Hair Grow Faster And Healthier in Malayalam

To help your hair recover and flourish, we've a list of some nutrients that will help in healthy hair growth. Take a look.
Story first published: Friday, August 27, 2021, 12:36 [IST]
X
Desktop Bottom Promotion