Latest Updates
-
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
മുടിയില്‍ ഒരു കാരണവശാലും ഈ എണ്ണ വേണ്ട: കഷണ്ടി വരും ഉറപ്പ്
മുടിയുടെ ആരോഗ്യത്തിന് എണ്ണ വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ മുടിയെ നശിപ്പിക്കുന്നതും പലപ്പോഴും എണ്ണ തന്നെയാണ് എന്നുള്ളതാണ് സത്യം. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും ഒരിക്കലും ഉപയോഗിക്കരുത് എന്നും അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യകരവും തിളങ്ങുന്നതുമായ മുടി ഒറ്റ നോട്ടത്തില്‍ തന്നെ പലരിലും ശദ്ധ ആകര്‍ഷിക്കുന്നു. എന്നാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പലപ്പോഴും ഉപയോഗിക്കുന്ന എണ്ണ തന്നെ വില്ലനാവുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇതില്‍ മുടികൊഴിച്ചിലിലേക്കും കഷണ്ടിയിലേക്കും നിങ്ങളെ എത്തിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ എണ്ണകളാണ് ഉപയോഗിക്കാനേ പാടില്ലാത്തത് എന്നും നമുക്ക് നോക്കാം. ഇത്തരം ഉപയോഗിക്കാന്‍ പാടില്ലാത്ത എണ്ണകളെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അറിഞ്ഞിരിക്കാം ഇവയെക്കുറിച്ച്

മിനറല്‍ ഓയില്‍
ഈ എണ്ണയ്ക്ക് ഒരുകാലത്ത് ആവശ്യക്കാരേറെയായിരുന്നു എന്നതാണ് സത്യം. നേരത്തെ ഇത് വിദേശത്ത് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ അറിഞ്ഞോ അറിയാതെയോ പോലും ഇതൊന്നും ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളതാണ് സത്യം. ഇത് പലപ്പോഴും പെട്രോളിയം, വൈറ്റ് പെട്രോളിയം, പാരഫിന്‍, ലിക്വിഡ് പാരഫിന്‍, പാരഫിന്‍ മെഴുക് എന്നിങ്ങനെ വെവ്വേറെ ഫലങ്ങളായാണ് ഇവ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മിനറല്‍ ഓയില്‍ തലയോട്ടിയില്‍ പ്രയോഗിക്കാന്‍ പാടില്ല, കാരണം ഇത് മുടിയുടെ ഇഴകളില്‍ പ്രശ്നമുണ്ടാക്കുകയും വളരെ പെട്ടെന്ന് പെട്ടെന്ന് മുടി കൊഴിയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ലെമണ്‍ ഓയില്‍
ലെമണ്‍ ഓയില്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം, ഈ എണ്ണയില്‍ ഉയര്‍ന്ന അളവില്‍ ആസിഡുണ്ട്. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പാടെ നശിപ്പിക്കുന്നു. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ കനം കുറക്കുകയും മുടിയുടെ നിറത്തെ നശിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, ഇത് ഒരിക്കലും മുടിയില്‍ ഉപയോഗിക്കരുത്. പ്രത്യേകിച്ച് നിങ്ങള്‍ മുടികൊഴിച്ചില്‍ പ്രശ്നങ്ങളുള്ള ആളാണെങ്കില്‍.

കര്‍പ്പൂര എണ്ണ
കര്‍പ്പൂര എണ്ണ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കര്‍പ്പൂര എണ്ണ ഗന്ധം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് മുടിക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. ഇത് തലയോട്ടി വരണ്ടതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ മുഖക്കുരു, ഫംഗസ് അണുബാധ എന്നിവയിലേക്കും നയിക്കുന്നു. കര്പ്പൂരത്തിന് തലയോട്ടിക്ക് വലിയ ഗുണങ്ങളുണ്ടെന്ന് ധാരാളം ആളുകള്‍ പറയുന്നു, എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ തലയോട്ടിയെ പ്രകോപിപ്പിക്കുകയും അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളും തിണര്‍പ്പുകളും ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍, കര്‍പ്പൂര എണ്ണ പുരട്ടുന്നത് നല്ലതല്ല.

ആവണക്കെണ്ണ
ആവണക്കെണ്ണ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ് എന്നുള്ളതാണ് സത്യം. മുടിക്ക് ആവണക്കെണ്ണ നല്കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിൡഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ പരമാവധി ഒഴിവാക്കേണ്ട മറ്റൊരു എണ്ണയാണ് ആവണക്കെണ്ണ. നിങ്ങളുടെ സ്ട്രോണ്ടുകളില് ഈ എണ്ണ ഉപയോഗിക്കുന്നതിലെ പ്രശ്നം, ഇത് അക്യൂട്ട് ഹെയര്‍ ഫീല്‍ഡിംഗിന് കാരണമാകുന്നു, ഇത് മുടി പൊട്ടുന്നതിലേക്കും കൂടുതല്‍ കുരുക്കുകളിലേക്കും നയിക്കുന്നു. അതിനാല്‍ ഇത് മുടിയുടെ ആരോഗ്യത്തിന് അല്പം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്.



Click it and Unblock the Notifications
