Latest Updates
-
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ!
ബദാം ഓയിലും ആര്യവേപ്പും: മുടി വളരുന്ന വഴി അത്ഭുതപ്പെടുത്തും, നരക്കും പരിഹാരം
മുടിയുടെ ആരോഗ്യം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. മുടി വളരാത്തതും കൊഴിയുന്നതും നരക്കുന്നതും പൊട്ടിപ്പോവുന്നതും എല്ലാം നമ്മുടെ ആത്മവിശ്വാസത്തെ വളരെ കാര്യമായി തന്നെ ബാധിക്കുന്നു. എപ്പോഴും മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടി എപ്പോഴും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും മുടിയുടെ കരുത്തിന് കോട്ടം തട്ടാതെ സംരക്ഷിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിപണിയില്‍ ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ അവയുടെ പാര്‍ശ്വഫലങ്ങളേയും സ്വീകരിക്കാന്‍ നാം തയ്യാറാവണം. എന്നാല്‍ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഇനി വീട്ടില്‍ തന്നെ നാടന്‍ പ്രയോഗത്തില്‍ അല്പം എണ്ണ തയ്യാറാക്കാം.

ആര്യവേപ്പും ബദാം ഓയിലും മിക്സ് ചെയ്താല്‍ അത് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പല ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ എണ്ണ സഹായിക്കുന്നു. അതിന് വേണ്ടി അല്പം ആര്യവേപ്പ് എടുത്ത് അത് പിഴിഞ്ഞ് നീര് ആക്കി അതിലേക്ക് ബദാം ഓയില്‍ മിക്സ് ചെയ്ത് ഇത് തെളിയൂറ്റിയെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് കഴുകിക്കളയണം. മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ മറ്റ് പല ഗുണങ്ങളും ഈ മിശ്രിതം നിങ്ങള്‍ക്ക് നല്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ഇത് ശീലമാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മുടിയുടെ പല പ്രശ്നങ്ങളേയും നമുക്ക് നിസ്സാരമായി ഇല്ലാതാക്കാം.

അകാല നരയെ പരിഹരിക്കുന്നു
നരയാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനും മുടി നല്ല കറുപ്പോടെ ആരോഗ്യത്തോടെ വളരുന്നതിനും ബദാം ആര്യവേപ്പ ്മിക്സ് സഹായിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ മുതല്‍ തന്നെ നല്ല തിളക്കവും കരുത്തും നല്കുന്നു. അകാല നരയെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് നല്ല കറുകറുത്ത നിറം പ്രദാനം ചെയ്യുന്നു. നരയുള്ളവര്ക്ക് പരീക്ഷിക്കാവുന്നതാണ് ഈ മിശ്രിതം. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍ പിന്നീട് ഉപയോഗിക്കരുത്. തലവേദന പോലുള്ള പ്രശ്നങ്ങള്‍ ചിലരില്‍ ഉണ്ടാവാം. അത്തരക്കാര്‍ പിന്നീട് ഇത് ഉപയോഗിക്കുന്നത് ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് ശേഷം മാത്രമാവണം.

മുടി കൊഴിച്ചില്‍ പരിഹരിക്കാം
പലരേയും അലട്ടുന്നമുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലൂടെ ആദ്യത്തെ പ്രാവശ്യം തന്നെ മുടിയില്‍ ഉണ്ടാവുന്ന മാറ്റം തിരിച്ചറിയാന്‍ സാധിക്കുന്നു. ഇത് കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം മുടിക്ക് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പൂര്ണമോചനമാണ് ഈ എണ്ണ. ബദാം ഓയില്‍ മുടി വളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനോടൊപ്പം ആര്യവേപ്പ് കൂടി ചേരുമ്പോള്‍ അത് പലവിധത്തിലുള്ള അണുബാധയേയും ഇല്ലാതാക്കുന്നു.

താരനെ പ്രതിരോധിക്കാം
താരനെന്ന പ്രശ്നം പലര്‍ക്കും തലവേദനയുണ്ടാക്കുന്നതാണ്. പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് താരന് എന്നത് കൊണ്ട് തന്നെ അതിനെ വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി ഉത്തമ പരിഹാരമാണ് ഈ എണ്ണ. ആഴ്ചയില്‍ രണ്ട് തവണ ഇത് തേച്ച് പിടിപ്പിച്ച് കഴുകിക്കളഞ്ഞ് നോക്കൂ. ഇത് നിങ്ങളുടെ തലയിലെ താരന്റെ പൊടിപോലും ഇല്ലാതെ കളയുന്നു എന്നതില്‍ സംശയം വേണ്ട. താരന് പിന്നീടൊരിക്കലും വരാത്ത രീതിയിലാണ് ഇത് ഇല്ലാതാക്കുന്നത്. മുടിയുടെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്ന ഇത്തരം പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ എണ്ണ സഹായകമാണ്.

മുടിയുടെ ദുര്‍ഗന്ധം
പലരും പരാതിയായി ഉയര്‍ത്തുന്നതാണ് മുടിയുടെ ദുര്‍ഗന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആദ്യം തന്നെ വിയര്‍പ്പും ഈര്‍പ്പവുമുള്ള മുടി കെട്ടി വെക്കരുത്. ഇത് ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ ദുര്‍ഗന്ധത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. മുടിയുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരമാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ദിവസവും ഉപയോഗിക്കുന്ന ഗുണം നല്കുന്നു. അത്രയേറെ ഗുണങ്ങള്‍ നല്‍കുന്നതാണ് ഈ എണ്ണ.

ഫംഗസ് അണുബാധ
ആര്യവേപ്പിന്റെ ഘടകം എണ്ണയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അണുബാധയെ ഈസിയായി തുരത്താം. മുടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ പലതും അണുബാധകള്‍ കാരണമാണ് എന്നതാണ് സത്യം. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെയുള്ള കേശാരോഗ്യത്തിനും ആഴ്ചയില്‍ രണ്ട് തവണ ഈ എണ്ണ മിശ്രിതം ഉപയോഗിക്കാം. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അണുബാധ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങളെ പൂര്‍ണമായും കളയുന്നു. ഇത് മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ല സില്‍ക്കി ഹെയര്‍ ലഭിക്കുന്നതിനും ഈ എണ്ണ മികച്ചത് തന്നെയാണ്.



Click it and Unblock the Notifications