For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പത്തില്‍ താരന്‍ കളയാം; ലളിതമായ വഴികളിതാ

|

മുടിയുടെ ഏറ്റവും കഠിനമായ പ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. തുടക്കത്തിലേ കണ്ടറിഞ്ഞ് നീക്കിയില്ലെങ്കില്‍ നിങ്ങളുടെ മുടികൊഴിച്ചിലിനു തന്നെ കാരണമായേക്കാവുന്ന ഒന്നാണിത്‌. കാലാവസ്ഥയിലെ മാറ്റം, മുടിയുടെ പോഷകക്കുറവ്, തലയിലെ ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, സോപ്പ്, ഷാംപൂ എന്നിവയുടെ അമിതോപയോഗം തുടങ്ങിയ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് താരന്‍ വരാം. കേശസംരക്ഷണ വസ്തുക്കള്‍ ഉപയോഗിച്ച് അവ നീക്കം ചെയ്താലും കൃത്യമായ പരിചരണം മുടിക്ക് നല്‍കിയില്ലെങ്കില്‍ വീണ്ടും താരന്‍ പ്രത്യക്ഷപ്പെടും.

Most read: മുഖത്തെ ചുളിവകറ്റാന്‍ കറ്റാര്‍വാഴ ഒറ്റമൂലി; ഉപയോഗംMost read: മുഖത്തെ ചുളിവകറ്റാന്‍ കറ്റാര്‍വാഴ ഒറ്റമൂലി; ഉപയോഗം

ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷ നേടാന്‍ പ്രകൃതിദത്തമായ ചില വഴികള്‍ നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. നിങ്ങളുടെ തലയിലെ താരന്‍ ചികിത്സിക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികള്‍ ഇതാ.

ഉലുവ

ഉലുവ

അര കപ്പ് തൈരില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ, 2 നെല്ലിക്ക, 3-4 കറിവേപ്പില എന്നിവ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. രാവിലെ ഈ മിശ്രിതം ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇത് നിങ്ങളുടെ തലയില്‍ മൃദുവായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ മാസ്‌കിലെ ചേരുവകള്‍ മുടിയില്‍ പ്രവര്‍ത്തിച്ച് താരനെ സ്വാഭാവികമായി നേരിടുന്നു.

ഓടസ്

ഓടസ്

അരക്കപ്പ് ഓട്‌സ്, 3 ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള പാല്‍, 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറോളം നേരം ഉണങ്ങാന്‍ വിട്ടശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ മാസ്‌ക് നിങ്ങളുടെ തലയെ പോഷിപ്പിക്കുകയും താരന്‍ നീക്കി ഫോളിക്കിളുകള്‍ മായ്ക്കുകയും ചെയ്യുന്നു. ഇത് മുടിക്ക് ഈര്‍പ്പവും നല്‍കുന്നു.

ചെമ്പരത്തി

ചെമ്പരത്തി

5 - 6 ചെമ്പരത്തി പൂക്കള്‍ പറിച്ചെടുത്ത് തിളപ്പിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് 3 ടേബിള്‍സ്പൂണ്‍ ഇളം ചൂടുള്ള വെളിച്ചെണ്ണ ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. മസാജ് ചെയ്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് തല 1- 2 മണിക്കൂര്‍ നേരം മൂടിവയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെമ്പരത്തി നിങ്ങളുടെ തലയിലെ താരനെ അകറ്റുകയും മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Most read:മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂMost read:മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂ

ചെറുനാരങ്ങ

ചെറുനാരങ്ങ

അരക്കപ്പ് തൈരില്‍ 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ഇളക്കുക. തലയോട്ടിയില്‍ ഇത് മിശ്രിതമാക്കി പ്രയോഗിക്കുക. ഒരു മണിക്കൂര്‍ നേരം ഉണങ്ങാന്‍ വിട്ടശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. തൈരും നാരങ്ങയും താരനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

വാഴപ്പഴം

വാഴപ്പഴം

വരണ്ട മുടിയുള്ളവര്‍ക്കു താരന്‍ നിയന്ത്രിക്കുന്നതിന് വാഴപ്പഴം മാസ്‌ക് വളരെയേറെ ഫലപ്രദമാണ്. മുടി മൃദുവാക്കാനും ശക്തിപ്പെടുത്താനും ഒലിവ് ഓയില്‍ സഹായിക്കുന്നു. നാരങ്ങ നീരിലെ സിട്രിക് ആസിഡ് നിങ്ങളുടെ മുടിയുടെ പി.എച്ച് ലെവല്‍ സന്തുലിതമാക്കാന്‍ സഹായിക്കും. തേന്‍ താരന്‍ കുറയ്ക്കാന്‍ സഹായിക്കും. 2 പഴുത്ത വാഴപ്പഴം, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും പ്രയോഗിച്ച് 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

Most read:പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍Most read:പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ഒരു മുട്ടയുടെ വെള്ളയില്‍, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നന്നായി കലര്‍ത്തി ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ മാസ്‌ക് തലയോട്ടിയിലെ താരന്‍ നീക്കുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

സവാള

സവാള

സവാളയില്‍ ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. താരന് കാരണമാകുന്ന ഫംഗസ് ഒഴിവാക്കാന്‍ ഇത് സഹായിക്കും. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ളി ജ്യൂസും മികച്ചതാണ്. 1 വലിയ സവാള മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്നതും സ്ഥിരതയുള്ളതുമായ പേസ്റ്റ് ലഭിക്കുന്നതുവരെ ഒരു വലിയ സവാള മിശ്രിതമാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയില്‍ പുരട്ടുക. തലയോട്ടിയും മുടിയും പൂര്‍ണ്ണമായും മാസ്‌ക് പുരട്ടി ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് കഴുകികളയുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

താരന്‍ ചികിത്സിക്കാനായി കാലങ്ങളായി വെളുത്തുള്ളി ഉപയോഗിക്കുന്നു. തേന്‍ നിങ്ങളുടെ മുടിയെ മെച്ചപ്പെടുത്താനും താരന്‍ നീക്കാനും സഹായിക്കും. 6 അല്ലി വെളുത്തുള്ളി, 7 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ ഈ വെളുത്തുള്ളി ചതച്ച് 10 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഏഴ് ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് രണ്ട് ചേരുവകളും മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി ഏകദേശം 5 - 10 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം.

Most read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരംMost read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരം

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

താരന് കാരണമാകുന്ന സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് ഒഴിവാക്കാന്‍ കറ്റാര്‍വാഴ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. താരന്‍ ചികിത്സിക്കാന്‍ സഹായിക്കുന്ന ആന്റിഫംഗല്‍ ഗുണങ്ങളും ഇതിലുണ്ട്. 4 ടേബിള്‍സ്പൂണ്‍ ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍, 2 - 3 തുള്ളി യൂക്കാലിപ്റ്റസ് എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ളത്. കറ്റാര്‍ വാഴ ജെല്‍ രണ്ട് മൂന്ന് തുള്ളി യൂക്കാലിപ്റ്റസ് ഓയിലമായി യോജിപ്പിക്കുക. നന്നായി മിശ്രിതമാക്കി ഈ പാക്ക് മുടിയില്‍ പ്രയോഗിക്കുക. മാസ്‌ക് പുരട്ടി 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ ഹെയര്‍ മാസ്‌ക് കഴുകിക്കളയുക. ആഴ്ചയില്‍ 2 - 3 തവണ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

English summary

Natural Ways to Remove Dandruff Permanently

These simple natural ways will help you to know how to control or get rid of dandruff permanently. Take a look.
X
Desktop Bottom Promotion