For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ദുര്‍ഗന്ധവും കെട്ടും കുറച്ച് തിളക്കം നല്‍കും പൊടിക്കൈ

|

മുടിയുടെ ആരോഗ്യം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം മുടി കൊഴിയാന്‍ ആരംഭിച്ചാല്‍ പിന്നെ അത് നില്‍ക്കാന്‍ അല്‍പം പാടാണ് എന്നതാണ് സത്യം. മുടിയുടെ ആരോഗ്യമില്ലായ്മ പലപ്പോഴും നമ്മുടെ ആരോഗ്യത്തെക്കുറിച്ചും ചില സൂചനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ മുടി കൊഴിച്ചില്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വരണ്ട കെട്ട് പിണഞ്ഞ മുടിയും മുഷിഞ്ഞ നാറ്റമുള്ള മുടിയും. ഇവയെല്ലാം ശ്രദ്ധിക്കാതെ മുന്നോട്ട് പോയാല്‍ കേശസംരക്ഷണം അത്ര എളുപ്പമല്ലെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

മുടിയുടെ ആരോഗ്യവും സൗന്ദര്യവും കരുക്കും വര്‍ദ്ധിപ്പിച്ച് മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില പ്രകൃതിദത്ത വഴികള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളെ നിസ്സാരമായി കണക്കാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും നമുക്ക് ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടി നശിക്കുന്നത് ഒഴിവാക്കാന്‍ ഇതാ പ്രകൃതിദത്തമായ ചില വഴികള്‍.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന് നമുക്കറിയാം. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്തുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിനുകള്‍, അവശ്യ ഫാറ്റി ആസിഡുകള്‍, പൂരിത കൊഴുപ്പുകള്‍, ലോറിക് ആസിഡ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ വെള്‌ച്ചെണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതിലൂടെ അത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുളിക്കുന്നതിന്റെ രണ്ട് മൂന്ന് മണിക്കൂറുകള്‍ മുന്‍പ് നമുക്ക് വെളിച്ചെണ്ണ തലയില്‍ തേച്ച് പിടിപ്പിക്കാം.

കഞ്ഞിവെള്ളവും തേനും

കഞ്ഞിവെള്ളവും തേനും

മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളവും തേനും വളരെയധികം സഹായിക്കുന്നതാണ്. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളവും തേനും. ഇതിലുള്ള ആന്റിഓക്സിഡന്റും എമോലിയന്റ് ഗുണങ്ങളും നിങ്ങള്‍ക്ക് മുടിയില്‍ മികച്ച ഗുണം നല്‍കുന്നു. ഇത് മുടിയെ ഈര്‍പ്പമുള്ളതാക്കുകയും മുടി പൊട്ടുന്നത് കുറക്കുകയും ചെയ്യുന്നു. അരക്കപ്പ് കഞ്ഞിവെള്ളത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതുപോലെ മുടിയില്‍ നിന്ന് കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം. മുടി കഴുകുമ്പോള്‍ നിങ്ങള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം.

തൈരും തേനും

തൈരും തേനും

നിങ്ങള്‍ക്ക് വരണ്ട മുടിയാണ് എന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് തേനും തൈരും ഉപയോഗിക്കാവുന്നതാണ്. ഇത് ശരിക്കും പ്രകൃതിദത്ത കണ്ടീഷണറുകളായാണ് അറിയപ്പെടുന്നത്. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിയെ മൃദുവാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരിക്കും മോയ്‌സ്ചുറൈസ് പോലെയുള്ള ഗുണങ്ങള്‍ ആണ് നല്‍കുന്നത്. ഈ മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി 1 കപ്പ് തൈരും 2 ടേബിള്‍സ്പൂണ്‍ തേനും എടുത്ത് ഒരു പാത്രത്തില്‍ കലര്‍ത്തുക. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടുക, 30 മിനിറ്റ് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

നെല്ലിക്ക, കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

നെല്ലിക്ക, കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നെല്ലിക്ക, കറ്റാര്‍വാഴ ഹെയര്‍മാസ്‌ക് തയ്യാറാക്കാം. ഇതിലെ നെല്ലിക്ക നിങ്ങളുടെ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അകാല വാര്‍ദ്ധക്യം തടയുന്നതിനും ഇത് അറിയപ്പെടുന്നു. കറ്റാര്‍ വാഴ എന്നാല്‍ മുടിക്കും തലയോട്ടിക്കും ഈര്‍പ്പം നല്‍കുന്നതോടൊപ്പം മുടിയുടെ തിളക്കത്തിനും സഹായിക്കുന്നു. ഈ മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ രണ്ട് പേസ്റ്റ് രൂപത്തില്‍ ആക്കിയ നെല്ലിക്കയും അതിലേക്ക് നാലോ അഞ്ചോ ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ പള്‍പ്പും ചേര്‍ക്കുക. ഇത് എല്ലാം കൂടി മിക്‌സ് ചെയ്ത് മുടിയുടെ നീളത്തില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

അവോക്കാഡോ മാസ്‌ക്

അവോക്കാഡോ മാസ്‌ക്

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ളതാണ് ആവക്കാഡോ എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നമുക്ക് ഉണ്ടാവുന്ന ഗുണങ്ങള്‍. ആവക്കാഡോയില്‍ ഉള്ള ഒമേഗ-3 ഫാറ്റി ആസിഡ് മികച്ച ഗുണം നല്‍കുന്നതാണ്. ഇതിലുള്ള അവശ്യ അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ഡി, ഇ എന്നിവയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ബയോട്ടിന്‍ ധാരാളമായി ആവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കാനും ആവക്കാഡോ സഹായിക്കുന്നു. ഇത് മുടിയെ സില്‍ക്കി ആക്കി മാറ്റുകയും ചെയ്യുന്നു. തയ്യാറാക്കുന്നതിന് വേണ്ടി 1 മുട്ട, 1/2 തൊലികളഞ്ഞ അവോക്കാഡോ എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. വേണമെങ്കില്‍ ഒലീവ് ഓയിലും ചേര്‍ക്കാവുന്നതാണ്. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. എന്നാല്‍ മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ചൂടുവെള്ളത്തില്‍ കുളിക്കാതിരിക്കുക

ചൂടുവെള്ളത്തില്‍ കുളിക്കാതിരിക്കുക

നിങ്ങളുടെ ദേഹം ചൂടുവെള്ളത്തില്‍ കഴുകിയാലും മുടി ഒരിക്കലും നിങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകരുത്. ഇത് നിങ്ങളുടെ മുടിയിലെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ മുടിയിലെ ഈര്‍പ്പം നഷ്ടപ്പെടുകയും വരണ്ടതും മുഷിഞ്ഞതുമായ മുടിക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുടിയുടെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി തണുത്ത വെള്ളത്തില്‍ മാത്രം മുടി കഴുകുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ മുടി ഉണക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുക

ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുക

നല്ലതും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിന് മാത്രമല്ല, നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും നിര്‍ണായക പങ്ക് വഹിക്കുന്നതാണ്. പ്രോട്ടീന്‍, അയേണ്‍, വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ മുട്ട, മത്സ്യം, ചിക്കന്‍, പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, ബ്രോക്കോളി, കാരറ്റ്, മധുരക്കിഴങ്ങ്, നട്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതുപോലെ കഴിക്കുന്നതിന് ശ്രദ്ധിക്കുക. നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മുഖത്ത് വിശ്വസിച്ച് തേക്കാം ഈ എണ്ണകള്‍: കവിള്‍ തുടുക്കും ചര്‍മ്മം സോഫ്റ്റാവുംമുഖത്ത് വിശ്വസിച്ച് തേക്കാം ഈ എണ്ണകള്‍: കവിള്‍ തുടുക്കും ചര്‍മ്മം സോഫ്റ്റാവും

താടി വട്ടത്തില്‍ കൊഴിയുന്നോ: കാരണവും പരിഹാരവും ഉടനടിതാടി വട്ടത്തില്‍ കൊഴിയുന്നോ: കാരണവും പരിഹാരവും ഉടനടി

English summary

Natural Ways To Avoid Dull Frizzy Hair In Malayalam

Here in this article we are sharing some natural ways to avoid dull and frizzy hair in malayalam. Take a look.
Story first published: Monday, September 5, 2022, 18:27 [IST]
X
Desktop Bottom Promotion