For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍

|

നീളമുള്ളതും ശക്തവും ആരോഗ്യകരവുമായ മുടി ഓരോ സ്ത്രീയുടെയും സ്വപ്നമാണ്. അതുപോലെ തന്നെ കഷണ്ടിയോ കനംകുറഞ്ഞ മുടിയോ ഒരു പേടിസ്വപ്‌നവും. എന്നിരുന്നാലും, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ജീവിതശൈലി ശീലങ്ങള്‍, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, തെറ്റായ മുടി സംരക്ഷണ ദിനചര്യ എന്നിവ കാരണം ചില സ്ത്രീകള്‍ക്ക് അവരുടെ തലയോട്ടിയില്‍ കഷണ്ടി പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത് ഏതൊരു സ്ത്രീയെയും മാനസികമായി തളര്‍ത്തുന്ന കാര്യമാണ്.

Most read: മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തംMost read: മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തം

എന്നാല്‍ വിഷമിക്കേണ്ട, ഇതിന് പ്രതിവിധിയുണ്ട്. ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ കഷണ്ടി പാടുകളില്‍ വീണ്ടും മുടി വളര്‍ത്താന്‍ സാധിക്കും. സ്ത്രീകളിലെ കഷണ്ടി പാടുകളില്‍ മുടി വളരാനുള്ള ചില എളുപ്പ വീട്ടുവൈദ്യങ്ങള്‍ ഇതാ.

ഉള്ളി

ഉള്ളി

ഉള്ളിയില്‍ സള്‍ഫറിന്റെ അംശം അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ കഷണ്ടി പാടുകള്‍ മാറാന്‍ ഇത് സഹായകമാണ്. ഇത് മുടി വീണ്ടും വളരാനും മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇടത്തരം വലിപ്പമുള്ള ഒരു ഉള്ളിയില്‍ നിന്ന് ജ്യൂസ് എടുക്കുക. ഇത് കഷണ്ടിയുള്ള ഭാഗത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ജ്യൂസ് പുരട്ടി 30 മിനിറ്റിനു ശേഷം അത് കഴുകിക്കളയുക. കഷണ്ടിയെ എളുപ്പത്തില്‍ ചികിത്സിക്കാന്‍ ഈ പ്രതിവിധി മാസത്തില്‍ 2-3 തവണ ചെയ്യുക.

മത്തങ്ങ വിത്ത്

മത്തങ്ങ വിത്ത്

മത്തങ്ങ വിത്തില്‍ കരോട്ടിനും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ കഷണ്ടിയുടെ മുടി കൊഴിച്ചില്‍ പ്രശ്നവും മാറ്റുന്നതില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നു. കഷണ്ടിയുടെ പാടുകള്‍ ചികിത്സിക്കുന്നതിനായി, രണ്ട് സ്പൂണ്‍ മത്തങ്ങ വിത്ത് ഒലീവ് ഓയില്‍ എടുത്ത് കഷണ്ടി പാടുകളില്‍ പുരട്ടുക. 30 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക.

Most read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദംMost read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലീവ് ഓയിലില്‍ അവശ്യ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് സ്ത്രീകളിലെ കഷണ്ടിക്ക് പരിഹാരം കാണുന്നതിന് ഫലപ്രദമാണ്. തലയോട്ടിയില്‍ ഉണ്ടാകുന്ന മുടികൊഴിച്ചില്‍ ഹോര്‍മോണുകളെ തടയുന്നതിനും ഇത് ഗുണം ചെയ്യും. കൂടാതെ, ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറച്ച് ഒലീവ് ഓയില്‍ എടുത്ത് തലയില്‍ പുരട്ടുക. കുറച്ച് നേരം മസാജ് ചെയ്ത ശേഷം വെള്ളത്തില്‍ കഴുകി കളയുക.

കരിംജീരക എണ്ണ

കരിംജീരക എണ്ണ

കരിംജീരക എണ്ണ ഉപയോഗിക്കുന്നത് സ്ത്രീകളിലെ കഷണ്ടിയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ഒരു വീട്ടുവൈദ്യമാണ്. ബ്ലാക്ക് സീഡ് ഓയില്‍ ഉപയോഗിക്കുന്നത് മുടിയിഴകള്‍ വീണ്ടും വളരാനും അവയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. അങ്ങനെ, സ്ത്രീകളിലെ കഷണ്ടി പാടുകള്‍ തടയാന്‍ കരിംജീരക എണ്ണ ഗുണകരമാകുന്നു. ഒരു സ്പൂണ്‍ കരിംജീരക എണ്ണ എടുത്ത് ഒലീവ് ഓയിലുമായി കലര്‍ത്തുക. കുറച്ച് സമയം കാത്തിരുന്ന ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

Most read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരുംMost read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരും

കര്‍പ്പൂരതൈലം

കര്‍പ്പൂരതൈലം

കര്‍പ്പൂര എണ്ണ ഉപയോഗിക്കുന്നത് സ്ത്രീകളിലെ കഷണ്ടി പാടുകള്‍ ഭേദമാക്കാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കര്‍പ്പൂര എണ്ണയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ കാരണം, ഇത് മുടി വീണ്ടും വളരാനും മുടിയിഴകളെ ശക്തിപ്പെടുത്താനും സഹായിക്കും. വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂര എണ്ണ കലര്‍ത്തി തലയില്‍ പുരട്ടുക. കുറച്ച് നേരം മസാജ് ചെയ്ത ശേഷം വെള്ളത്തില്‍ കഴുകി കളയുക.

മുട്ടയും തേനും

മുട്ടയും തേനും

മുട്ടയില്‍ ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിലെ കഷണ്ടിയെ ചികിത്സിക്കാന്‍ സഹായിക്കും. കൂടാതെ, തേനിലെ പ്രകൃതിദത്തമായ ഹ്യുമെക്ടന്റുകള്‍ നിങ്ങളുടെ തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്തുകയും ദിവസം മുഴുവന്‍ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു, അങ്ങനെ മുടി കൊഴിച്ചില്‍ പ്രശ്‌നം തടയുന്നു. മുട്ടയും തേനും യോജിപ്പിച്ച് തലയില്‍ പുരട്ടുക. കുറച്ച് സമയം കാത്തിരുന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. കഷണ്ടിയെ എളുപ്പത്തില്‍ ചികിത്സിക്കാന്‍ ഈ രീതി പതിവായി ചെയ്യുക.

Most read:മുടിക്ക് ബലവും കരുത്തും, മുടികൊഴിച്ചിലും നീക്കും; ഈ മാസ്‌ക് മികച്ചത്Most read:മുടിക്ക് ബലവും കരുത്തും, മുടികൊഴിച്ചിലും നീക്കും; ഈ മാസ്‌ക് മികച്ചത്

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ നിങ്ങളുടെ തലയോട്ടിയില്‍ ജലാംശം നല്‍കാനും നിങ്ങളുടെ മുടി ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും കഷണ്ടിയെ തടയുകയും ചെയ്യുന്നു. കുറച്ച് കറ്റാര്‍ വാഴ ജെല്‍ എടുത്ത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ ചര്‍മ്മത്തിനും മുടിക്കും വളരെ പ്രധാനമാണ്. ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ ഇത് മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കും. 1-2 സ്പൂണ്‍ വിറ്റാമിന്‍ ഇ ഓയില്‍ ഏതെങ്കിലും ഹെയര്‍ ഓയിലുമായി കലര്‍ത്തി തലയോട്ടിയില്‍ മസാജ് ചെയ്ത് രാത്രി മുഴുവന്‍ വിടുക, രാവിലെ കഴുകിക്കളയുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ എണ്ണ ഉപയോഗിക്കുക.

Most read:മുടി വളരാനും താരനകറ്റാനും മുടിക്ക് ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെMost read:മുടി വളരാനും താരനകറ്റാനും മുടിക്ക് ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

നെല്ലിക്ക

നെല്ലിക്ക

മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സ്ത്രീകളിലെ കഷണ്ടി പാടുകള്‍ ഭേദമാക്കാനും സഹായിക്കുന്ന ഒരു സാധാരണ ചേരുവയാണ് നെല്ലിക്ക. ഉണക്ക നെല്ലിക്കപ്പൊടി തൈരില്‍ കലര്‍ത്തി തലയില്‍ പുരട്ടുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. നെല്ലിക്ക ഒരു തണുപ്പിക്കല്‍ പ്രഭാവം നല്‍കുന്നു, ഇത് വരണ്ടതും നിര്‍ജ്ജലീകരണം സംഭവിച്ചതുമായ തലയോട്ടി നേരെയാക്കാന്‍ സഹായിക്കും.

കരിംജീരകവും ഉള്ളി നീരും

കരിംജീരകവും ഉള്ളി നീരും

കരിംജീരക എണ്ണ എടുത്ത് ഒലീവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് 2 ടീസ്പൂണ്‍ ഉള്ളി നീരും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. മുടി വളരാനുള്ള മികച്ച വഴിയാണിത്.

Most read:ഈ 5 സ്റ്റെപ്പിലൂടെ മുഖം തിളങ്ങും; ഫ്രൂട്ട് ഫേഷ്യല്‍ എളുപ്പത്തില്‍ ചെയ്യാം വീട്ടില്‍ത്തന്നെMost read:ഈ 5 സ്റ്റെപ്പിലൂടെ മുഖം തിളങ്ങും; ഫ്രൂട്ട് ഫേഷ്യല്‍ എളുപ്പത്തില്‍ ചെയ്യാം വീട്ടില്‍ത്തന്നെ

ഇഞ്ചി നീര്

ഇഞ്ചി നീര്

ഇഞ്ചിയില്‍ നിന്ന് നീര് വേര്‍തിരിച്ച് തലയോട്ടിയില്‍ പുരട്ടി വിരലുകള്‍ കൊണ്ട് നന്നായി മസാജ് ചെയ്യുക. ഇത് 30 മിനിറ്റ് വിടുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. പുതിയ മുടി വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

ഈ അവശ്യ എണ്ണ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ തലയോട്ടിയില്‍ മുടി വീണ്ടും വളരുന്നതിന് വളരെ ഫലപ്രദമാണ്. മുടികൊഴിച്ചില്‍ തടയാനും ഇതിന് കഴിയും. ഏതാനും തുള്ളി റോസ്‌മേരി ഓയില്‍ ആവണക്കെണ്ണയോ വെളിച്ചെണ്ണയോ കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. ഇത് 30 മിനിറ്റോ ഒരു മണിക്കൂറോ വിടുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

Most read:അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി; ഈ വീട്ടുവൈദ്യമാണ് പരിഹാരംMost read:അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി; ഈ വീട്ടുവൈദ്യമാണ് പരിഹാരം

English summary

Natural Remedies To Stimulate Hair Growth On Bald Patches in Malayalam

We have listed out some easy natural remedies to stimulate hair growth on bald patches. Take a look.
Story first published: Thursday, August 11, 2022, 12:21 [IST]
X
Desktop Bottom Promotion