Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
തലയോട്ടിയിലുണ്ടാവുന്ന ചൊറിച്ചിലും ദുര്‍ഗന്ധവും ഞൊടിയിടക്കുള്ളില്‍ നീക്കാം
പലരും കേശസംരക്ഷണത്തിന് വേണ്ടി സമയം ചിലവഴിക്കുമ്പോള്‍ മുടിയുടെ ആരോഗ്യത്തിന്റേയും നീളത്തിന്റേയും കാര്യത്തില്‍ മാത്രമേ ശ്രദ്ധിക്കൂ. പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന തലയോട്ടിയിലെ ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കേശസംരക്ഷണം വളരെ പ്രശ്‌നമുണ്ടാക്കുന്ന ജോലിയാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ മുടി സംരക്ഷണത്തിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും തലയോട്ടിയിലെ ദുര്‍ഗന്ധം. അതിനെ പ്രതിരോധിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.

മുടി സംരക്ഷണം വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്, പ്രത്യേകിച്ച് ഈ സമയത്ത് കാരണം ഇതില്‍ തന്നെ വിയര്‍പ്പ്‌നാറ്റവും മറ്റും മുടിയിലും തലയോട്ടിയിലും ദുര്‍ഗന്ധത്തിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തേയും തലയോട്ടിയുടെ ആരോഗ്യത്തേയും നമുക്ക് സംരക്ഷിക്കാവുന്നതാണ്. ദുര്‍ഗന്ധമുള്ളതായ മുടിയെന്ന പ്രശ്‌നത്തിനും തലയോട്ടിക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

കാരണങ്ങള്‍
നിങ്ങളുടെ ശരീരത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റത്തിനും തലയോട്ടിയിലെ ദുര്‍ഗന്ധത്തിനും പലപ്പോഴും ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമാകാം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. സ്ത്രീകളിലാണ് ഇത് കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കുന്നത്. പലപ്പോഴും അമിതമായി ചൊറിച്ചിലിനും മറ്റും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിന് മുന്‍പ് ഇത്തരം അവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ തലയോട്ടിയിലെ ബാക്ടീരിയകള്‍ക്ക് വളരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാം.

മറ്റ് ചില കാരണങ്ങള്‍
തൊപ്പി ധരിക്കുന്നത് തലയോട്ടിയില്‍ ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് ബാക്ടീരിയകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില, ജീരകം തുടങ്ങിയവയെല്ലാം പലപ്പോഴും ശരീര ദുര്‍ഗന്ധം ഉള്‍പ്പടെയുള്ളവക്ക് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും തലയോട്ടിയിലെ ദുര്‍ഗന്ധത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്. ചില വീട്ടുവൈദ്യങ്ങളിലൂടെ നമുക്ക് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

ഷിക്കാക്കായ് ഷാംപൂ
ഇത് നിങ്ങളുടെ മുടിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ തലയോട്ടിയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഷിക്കക്കായ് ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കുകയും ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്‍പ്പടെയുള്ള താരന്‍ പോലുള്ള അസ്വസ്ഥതകളെ ചികിത്സിക്കാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും തലയോട്ടിയുടെ ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഷാമ്പൂവിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ടീ ട്രീ ഓയില്‍
സൗന്ദര്യത്തിന് എന്ന പോലെ കേശസംരക്ഷണത്തിനും നമുക്ക് ടീ ട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങള് ഉദ്ദേശിക്കുന്നത് പോലെ തന്നെ തലയോട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാുന്നതിന് സഹായിക്കുന്നുണ്ട്. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും താരന്‍ , പേന്‍, ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇന്ന് തന്നെ സംശയിക്കാതെ നമുക്ക് ടീ ട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ദുര്‍ഗന്ധം വമിക്കുന്ന തലയോട്ടിയില്‍ നിന്ന് നിങ്ങളെ മുക്തരാക്കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ (ACV)
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിനും കേശസംരക്ഷണത്തിനും ആരോഗ്യത്തിനും മികച്ചതാണ്. ഇത് തലയോട്ടിയിലെ ദുര്‍ഗന്ധത്തെ പാടേ മാറ്റുന്നു. അതോടൊപ്പം തന്നെ തലയോട്ടി ആരോഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, പ്രകൃതിദത്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തലയോട്ടിയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുകയും തലയോട്ടിയിലെ ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും. എല്ലാ വിധത്തിലും നിങ്ങളുടെ തലയോട്ടിക്ക് ആരോഗ്യം തരുന്ന അവസ്ഥയിലേക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങള്‍ക്കുള്ള ഔഷധമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാരണം കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍ എ, സി, ഇ, ബി 12 എന്നിവ കൊണ്ട് സമ്പന്നമാണ്. ഇത് കൂടാതെ ഇത് ആരോഗ്യ സംരക്ഷണത്തിനും മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ ജെല്‍ നമ്മുടെ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ തലയോട്ടിയിലെ നിര്‍ജ്ജീവ കോശങ്ങളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യത്തിനെ വര്‍ദ്ധിപ്പിക്കുകയും ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

നാരങ്ങ നീര്
നാരങ്ങ നീര് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് എന്ന പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. എന്നാല്‍ നാരങ്ങ തേക്കുമ്പോള്‍ അതില്‍ വെളിച്ചെണ്ണയോ തൈരോ മിക്‌സ് ചെയ്ത് ഉപയോഗിക്കണം. നാരങ്ങ തനിയേ ഉപയോഗിക്കുമ്പോള്‍ അത് മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം. തലയോട്ടിയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നാരങ്ങ നീര് വെൡച്ചെണ്ണ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നാരങ്ങയില്‍ വിറ്റാമിന്‍ സി, മഗ്‌നീഷ്യം, കാല്‍സ്യം, ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ ഓരോ മുടിയേയും ശക്തിപ്പെടുത്തുകയും, ഫംഗസ് ഉണ്ടാക്കുന്ന താരനെ പ്രതിരോധിക്കുകയും, തലയോട്ടിയിലെ അണുബാധകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നു.



Click it and Unblock the Notifications











