മുടി കൊഴിയുന്നത് കൂട്ടമായി; അലോപ്പീസിയ ഏരിയറ്റ എന്ന വില്ലനെ തടയാന്‍ 5 പ്രതിവിധികള്‍

എല്ലാവരെയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചില്‍. എന്തെങ്കിലും അസുഖം മൂലം ഒരാളുടെ മുടി കൊഴിയുമ്പോള്‍ ആകുലത വര്‍ധിക്കുന്നു. ചിലരില്‍ മുടി കൊഴിയുന്നതും തലയില്‍ കഷണ്ടി പാടുകള്‍ രൂപപ്പെടുന്നതും പലപ്പോഴും കാണാറുണ്ട്. തലയില്‍ മാത്രമല്ല ശരീരത്തിന്റെ ഏത് ഭാഗത്തും രോമം കൂട്ടമായി കൊഴിയുന്ന രോഗമാണ് അലോപ്പീസിയ ഏരിയറ്റ. രോഗിക്ക് ശാരീരിക വേദനയോ അസുഖമോ അനുഭവപ്പെടാത്ത ഒരുതരം സ്വയം രോഗപ്രതിരോധ രോഗമാണിത്. എന്നിരുന്നാലും, ഇത് മാനസികമായി നിങ്ങളെ തളര്‍ത്തിക്കളയും.

ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കാം. അലോപ്പീസിയ ഏരിയറ്റ ബാധിച്ചാല്‍ തലയോട്ടി, താടി, കണ്‍പീലികള്‍ അല്ലെങ്കില്‍ പുരികങ്ങള്‍ എന്നിവയുള്‍പ്പെടെ ശരീരത്തില്‍ എവിടെയും മുടി കൊഴിഞ്ഞേക്കാം. ഈ പ്രശ്‌നത്തില്‍ നിന്ന് രോഗിയെ കരകയറാന്‍ സഹായിക്കുന്നതിന് ചില പ്രകൃതിദത്ത പ്രതിവിധികള്‍ ലഭ്യമാണ്. അലോപ്പീസിയ ഏരിയറ്റ കാരണമായുണ്ടാകുന്ന മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാ.

എന്താണ് അലോപ്പീസിയ ഏരിയറ്റ

എന്താണ് അലോപ്പീസിയ ഏരിയറ്റ

അലോപ്പീസിയ ഏരിയറ്റ എന്ന രോഗം നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ബാധിച്ച് നിങ്ങളുടെ മുടിയിഴകളെ ആക്രമിക്കാന്‍ തുടങ്ങുന്നു. ഇത് മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാക്കുന്നു.

അലോപ്പീസിയ ഏരിയറ്റയുടെ ലക്ഷണങ്ങള്‍

അലോപ്പീസിയ ഏരിയറ്റയുടെ ലക്ഷണങ്ങള്‍

മുടികൊഴിച്ചില്‍, നഖങ്ങളുടെ ആകൃതി, ഘടന, നിറം എന്നിവയിലെ മാറ്റങ്ങള്‍, സമ്മര്‍ദ്ദം, ഉത്കണ്ഠ മുതലായവയാണ് അലോപ്പീസിയ ഏരിയറ്റയുടെ ചില ലക്ഷണങ്ങള്‍. ഇവ കൂടാതെ നിങ്ങള്‍ക്ക് പെട്ടെന്ന് തൈറോയ്ഡ്, വിറ്റിലിഗോ, ലൂപ്പസ്, സോറിയാസിസ്, ആര്‍ത്രൈറ്റിസ്, മറ്റ് സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിച്ച് വേണ്ട പരിശോധന നടത്തുക.

കഷണ്ടിക്കുള്ള വീട്ടുവൈദ്യങ്ങള്‍

കഷണ്ടിക്കുള്ള വീട്ടുവൈദ്യങ്ങള്‍

അലോപ്പീസിയ ഏരിയറ്റ ചികിത്സയ്ക്കായി, മുടി വളരാന്‍ സഹായിക്കുന്നതിന് സാധാരണയായി നിര്‍ദ്ദേശിക്കുന്ന ചില പരമ്പരാഗത മരുന്നുകളും ക്രീമുകളും ഉണ്ട്. എന്നാല്‍ അവയ്ക്ക് ധാരാളം പാര്‍ശ്വഫലങ്ങളുണ്ട്. മുടി കൊഴിച്ചില്‍ തടയാനും വീണ്ടും വളരാനും ചില വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

ദഹനവ്യവസ്ഥ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുന്നു. അലോപ്പീസിയ ഏരിയറ്റ ഉള്‍പ്പെടെ പല രോഗപ്രതിരോധ വൈകല്യങ്ങളും ചികിത്സിക്കാന്‍ പ്രോബയോട്ടിക്‌സ് സഹായിക്കും.

സിങ്ക്

സിങ്ക്

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ അലോപ്പീസിയ ഏരിയറ്റയ്ക്കുള്ള മികച്ച പ്രതിവിധിയാണ് സിങ്ക്. ഇത് മുടിയിഴകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, സിങ്ക് സപ്ലിമെന്റുകള്‍ കഴിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കുമെന്നാണ്. മത്തങ്ങ, ചെറുപയര്‍, കശുവണ്ടിപ്പരിപ്പ്, തൈര്, ചീര എന്നിവ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്.

ജിന്‍സെങ്

ജിന്‍സെങ്

വിവിധ ഔഷധ സംയുക്തങ്ങള്‍ അടങ്ങിയ ഒരു സസ്യമാണ് ജിന്‍സെങ്. ഇത് വീക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നു. കൊറിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനില്‍ 2012ല്‍ നടത്തിയ ഒരു പഠനത്തില്‍ അലോപ്പീസിയ ഏരിയറ്റയ്ക്ക് ചുവന്ന ജിന്‍സെങ് ഫലപ്രദവും സ്വാഭാവികവുമായ ചികിത്സയായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലാവെന്‍ഡര്‍ എണ്ണ

ലാവെന്‍ഡര്‍ എണ്ണ

ലാവെന്‍ഡര്‍ ഓയില്‍ നിങ്ങളുടെ മുടിക്ക് ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 2016ല്‍ എലികളെ ഉപയോഗിച്ചുള്ള ഒരു പഠനത്തില്‍ കണ്ടെത്തിയത്, ലാവെന്‍ഡര്‍ ഓയില്‍ രോമകൂപങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവിന് കാരണമാകുന്നുവെന്നും ചര്‍മ്മത്തിന്റെ പാളി കട്ടി കൂട്ടുകയും ചെയ്യുന്നുവെന്നാണ്.

റോസ്‌മേരി എണ്ണ

റോസ്‌മേരി എണ്ണ

റോസ്‌മേരി ഓയില്‍ സാധാരണയായി മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കാനും വളരാനും ഉപയോഗിക്കുന്നു. ഇത് സെല്ലുലാര്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു, ഇത് മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു. അലോപ്പീസിയ ഏരിയറ്റയ്ക്കുള്ള പരമ്പരാഗത ചികിത്സയായ മിനോക്‌സിഡിലിന് സമാനമായ ഫലമാണ് ഇതിന് ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവ കൂടാതെ, നിങ്ങള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കണം, സമ്മര്‍ദ്ദം ഒഴിവാക്കണം, ഫ്‌ലേവനോയിഡ് ആന്റിഓക്സിഡന്റായ ക്വെര്‍സെറ്റിന്‍ ഉപയോഗിക്കുക.

X
Desktop Bottom Promotion