For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് ബലവും കരുത്തും, മുടികൊഴിച്ചിലും നീക്കും; ഈ മാസ്‌ക് മികച്ചത്

|

കട്ടിയുള്ള മുടി എങ്ങനെ നേടാമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കുറച്ച് സമയവും പരിശ്രമവും ഉണ്ടെങ്കില്‍ പണച്ചെലവ് ഇല്ലാതെ തന്നെ നിങ്ങള്‍ക്കും കട്ടിയുള്ള ഇടതൂര്‍ന്ന മുടി നേടാന്‍ സാധിക്കും. പതിവ് മുടി സംരക്ഷണ ദിനചര്യ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ഇത് യാഥാര്‍ത്ഥ്യമാക്കാം. മുടിക്ക് ആവശ്യമായ പോഷണവും പോഷകങ്ങളും നല്‍കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് മുടിക്ക് ഭംഗിയും ബലവും ഘടനയും നഷ്ടപ്പെടുന്നത്.

Most read: മുടി വളരാനും താരനകറ്റാനും മുടിക്ക് ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെMost read: മുടി വളരാനും താരനകറ്റാനും മുടിക്ക് ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

ഇതെല്ലാം നിങ്ങളുടെ മുടിയുടെ സംരക്ഷണത്തില്‍ നിങ്ങള്‍ കാണിക്കുന്ന അശ്രദ്ധയുടെ ലക്ഷണങ്ങളാണ്. എന്നാല്‍ നിങ്ങള്‍ക്ക് ചില ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ മുടി കട്ടിയുള്ളതും തിളക്കമുള്ളതുമാക്കാന്‍ കഴിയും. കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ മുടി ലഭിക്കാന്‍ നിങ്ങള്‍ക്ക് ഈ ചേരുവകളെ ആശ്രയിക്കാം.

മുട്ട

മുട്ട

പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ മുട്ട മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. കരുത്തുറ്റ മുടിക്ക് വീട്ടില്‍ നിങ്ങള്‍ക്ക് മുട്ട മാസ്‌ക് തയ്യാറാക്കി ഉപയോഗിക്കാം.

ഉള്ളി നീര്

ഉള്ളി നീര്

കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ മുടി ലഭിക്കുന്നതിനായി ഉള്ളി നീര് നിങ്ങളെ സഹായിക്കും. കുറച്ച് ഉള്ളി നീര് എടുത്ത് വെളിച്ചെണ്ണയും തൈരും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ നേരം വയ്ക്കുക. കുറച്ച് സമയത്തിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നിരവധി ഗുണങ്ങള്‍ തരുന്ന ഒരു പ്രകൃതിദത്ത പ്രതിവിധിയാണിത്. ഇത് കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ മുടി നല്‍കും. തിളങ്ങുന്നതും മിനുസമാര്‍ന്നതുമായ മുടിക്കും ഈ മാസ്‌ക് ഫലപ്രദമാണ്.

Most read:ഈ 5 സ്റ്റെപ്പിലൂടെ മുഖം തിളങ്ങും; ഫ്രൂട്ട് ഫേഷ്യല്‍ എളുപ്പത്തില്‍ ചെയ്യാം വീട്ടില്‍ത്തന്നെMost read:ഈ 5 സ്റ്റെപ്പിലൂടെ മുഖം തിളങ്ങും; ഫ്രൂട്ട് ഫേഷ്യല്‍ എളുപ്പത്തില്‍ ചെയ്യാം വീട്ടില്‍ത്തന്നെ

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ മുടി നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു വീട്ടുവൈദ്യമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ ബി, എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് ആരോഗ്യകരമായ പോഷകങ്ങളാണ്. കുറച്ച് ഉരുളക്കിഴങ്ങിന്റെ നീര് എടുത്ത് തലയോട്ടിയില്‍ പുരട്ടുക. അല്‍പനേരം വച്ചശേഷം ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകി കളയുക. മികച്ച ഫലങ്ങള്‍ക്കായി ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഈ പ്രതിവിധി ചെയ്യുക.

ചണവിത്ത്

ചണവിത്ത്

കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ മുടി പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച വീട്ടുവൈദ്യമാണ് ചണവിത്ത്. നിങ്ങളുടെ മുടിക്ക് ശരിയായ അളവില്‍ പ്രോട്ടീന്‍ നല്‍കാന്‍ കഴിയുന്ന ഒരു മികച്ച ഘടകമാണിത്. കുറച്ച് ചണവിത്ത് 1/3 കപ്പ് വെള്ളത്തിലിട്ട് രാത്രി മുഴുവന്‍ വയ്ക്കണം. രാവിലെ ഇത് തിളപ്പിക്കുക. താമസിയാതെ ഇത് ജെല്ല് പോലെ രൂപത്തിലാകും. തീ ഓഫ് ചെയ്ത് ജെല്‍ തണുക്കാന്‍ വിടുക. ഇത് തലയോട്ടിയില്‍ പുരട്ടി അല്‍പനേരം കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് നന്നായി തല കഴുകുക.

Most read:അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി; ഈ വീട്ടുവൈദ്യമാണ് പരിഹാരംMost read:അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി; ഈ വീട്ടുവൈദ്യമാണ് പരിഹാരം

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഒലിവ് ഓയില്‍. ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് തലയോട്ടിയില്‍ മുടി വളര്‍ച്ചയെ പ്രേരിപ്പിക്കുകയും മുടി കൊഴിച്ചിലിനെതിരെ പോരാടുകയും ചെയ്യും.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ചര്‍മ്മത്തിന് മാത്രമല്ല നിങ്ങളുടെ മുടിയെയും സംരക്ഷിക്കുന്നു. തലയോട്ടിയില്‍ ഇത് നേരിട്ട് പുരട്ടുന്നതിലൂടെ നിങ്ങളുടെ മുടി സംരക്ഷണ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയിലും മുടിയിലും പുരട്ടുക, രാത്രി മുഴുവന്‍ വിടുക, പിറ്റേന്ന് രാവിലെ മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മുടി കട്ടിയുള്ളതായി വളരാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

Most read:മഴക്കാലത്ത് ചര്‍മ്മപ്രശ്‌നം വരുന്നത് പെട്ടെന്ന്; കരുതിയിരിക്കണം ഈ ചര്‍മ്മരോഗങ്ങളെMost read:മഴക്കാലത്ത് ചര്‍മ്മപ്രശ്‌നം വരുന്നത് പെട്ടെന്ന്; കരുതിയിരിക്കണം ഈ ചര്‍മ്മരോഗങ്ങളെ

ആവണക്കെണ്ണ

ആവണക്കെണ്ണ

സമ്പന്നമായ വിറ്റാമിന്‍ ഇ, റിസിനോലെയിക് ആസിഡ് എന്നിവയുടെ അടങ്ങിയ ആവണക്കെണ്ണ നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യമുള്ള മുടിവളര്‍ച്ചയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മനോഹരമായ മുടി നേടാനായി നിങ്ങള്‍ക്ക് ആവണക്കെണ്ണ ഉപയോഗിക്കാം.

കരിംജീരക എണ്ണ

കരിംജീരക എണ്ണ

താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍ തുടങ്ങി മുടി കൊഴിച്ചില്‍ വരെയുള്ള എല്ലാ മുടി സംരക്ഷണ പ്രശ്നങ്ങളെയും ചെറുക്കാന്‍ കെല്‍പുള്ളതാണ് കരിംജീരക എണ്ണ. നിങ്ങളുടെ മുടി സംരക്ഷിക്കാനായി ഈ എണ്ണ മികച്ചതാണ്.

Most read:മഴക്കാലത്ത് മുടിയുടെ മുഷിച്ചില്‍ മാറ്റാനും തിളക്കം നല്‍കാനും ഈ ഹെയര്‍ മാസ്‌ക്Most read:മഴക്കാലത്ത് മുടിയുടെ മുഷിച്ചില്‍ മാറ്റാനും തിളക്കം നല്‍കാനും ഈ ഹെയര്‍ മാസ്‌ക്

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

അധികം അറിയപ്പെടാത്ത ഈ എണ്ണ നിങ്ങളുടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും പുതിയ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഈ എണ്ണ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

English summary

Natural Ingredients to Get Thicker and Dense Hair in Malayalam

You can try these everyday ingredients to get thicker and dense hair. Take a look.
Story first published: Thursday, August 4, 2022, 12:52 [IST]
X
Desktop Bottom Promotion