For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്

|

ഇന്നത്തെ കാലത്ത് അകാലനര ഒരു സാധാരണ പ്രശ്‌നമായി മാറി. ചെറുപ്രായത്തില്‍ തന്നെ പലരുടെയും മുടികളുടെ നിറം നഷ്ടപ്പെടുന്നു. അകാല നരയിലേക്ക് നയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതുമാണ് അസന്തുലിതമായ ഭക്ഷണശീലം. ഫാസ്റ്റ് ഫുഡ്, എയറേറ്റഡ് ഡ്രിങ്ക്‌സ്, പഞ്ചസാര എന്നിവ അധികമായി കഴിക്കുന്നത് അനാരോഗ്യകരമായ ചര്‍മ്മവും മുടിയും നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. ബി 12, ഇരുമ്പ്, ഒമേഗ 3 എന്നിവയടങ്ങിയ ഭക്ഷണശീലമാണ് ഇതിന് ആവശ്യം.

Most read: മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌Most read: മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌

നിങ്ങളുടെ ചര്‍മ്മവും മുടിയും സംരക്ഷിക്കാന്‍ സലാഡുകള്‍, മത്സ്യം, ചിക്കന്‍, പഴങ്ങള്‍,പച്ചക്കറികള്‍ എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തേങ്ങാവെള്ളം, നാരങ്ങ വെള്ളം, ജ്യൂസ് എന്നിവ കഴിക്കുക. സമ്മര്‍ദ്ദരഹിതമായി തുടരേണ്ടതും അത്യാവശ്യമാണ്. അകാലനര നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുവെങ്കില്‍ വിഷമിക്കേണ്ട, ചില വീട്ടുവഴികള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടിക്ക് നിറം നല്‍കാവുന്നതാണ്. ഇത് തികച്ചും സുരക്ഷിതമായ മാര്‍ഗവുമാണ്.

കട്ടന്‍ചായ

കട്ടന്‍ചായ

മുടിയുടെ നിറം വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കട്ടന്‍ചായ. നല്ലൊരു കട്ടന്‍ചായ ഉണ്ടാക്കി നിങ്ങളുടെ തലമുടി കഴുകുക. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും തലയില്‍ കട്ടന്‍ ചായ ഒഴിച്ച് ഉണങ്ങാന്‍ വിടുക. കട്ടന്‍ ചായ ഉപയോഗിച്ച് നിങ്ങളുടെ തലമുടി 2-3 തവണയെങ്കിലും കഴുകിക്കളയുക. ഇത് മുടിക്ക് മനോഹരമായ കറുത്ത നിറം നല്‍കാന്‍ സഹായിക്കും. മൈലാഞ്ചി പൊടിയില്‍ കട്ടന്‍ചായ ചേര്‍ത്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം. കുറച്ച് കട്ടന്‍ചായ തയാറാക്കി അതില്‍ മുട്ടയുടെ മഞ്ഞക്കരു, നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. മികച്ച ഫലങ്ങള്‍ക്കായി ഈ മിശ്രിതത്തിലേക്ക് കോഫി പൊടിയും നെല്ലിക്ക പൊടിയും ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്ത് മിശ്രിതം തയാറാക്കി മുടിക്ക് പുരട്ടി 6-7 മണിക്കൂര്‍ നേരം കഴിഞ്ഞ് കഴുകിക്കളയുക.

വാല്‍നട്ട്

വാല്‍നട്ട്

മുടിക്ക് ഇരുണ്ട തവിട്ട് നിറം ലഭിക്കാനുള്ള മികച്ച മാര്‍ഗമാണ് വാല്‍നട്ട് ഷെല്ലുകള്‍. കുറച്ച് വാല്‍നട്ട് ഷെല്ലുകള്‍ എടുത്ത് അവ ചതച്ച് 30 മിനുട്ട് വെള്ളത്തില്‍ തിളപ്പിക്കുക. ഈ ദ്രാവകം തയ്യാറാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് മുടിയുടെ നിറം കടും തവിട്ട് നിറമാക്കാന്‍ ഇത് പ്രയോഗിക്കാം.

Most read:ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കുംMost read:ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും

മൈലാഞ്ചി

മൈലാഞ്ചി

കുറച്ച് മൈലാഞ്ചി പൊടി രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് കട്ടന്‍ചായയോ കാപ്പിയോ ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കാം. രാവിലെ ഈ മിശ്രിതം നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും പുരട്ടി കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കഴുകി കളയുക.

ഉരുളക്കിഴങ്ങ് തൊലി

ഉരുളക്കിഴങ്ങ് തൊലി

ആറ് ഉരുളക്കിഴങ്ങിന്റെ തൊലികള്‍ വെള്ളത്തില്‍ തിളപ്പിക്കുക. തൊലികള്‍ മാറ്റി വെള്ളം മാത്രം അരിച്ചെടുക്കുക. മുടി ഷാംപൂ ഉപയോഗിച്ച് കഴുകി കണ്ടീഷണര്‍ പ്രയോഗിക്കുക. അടുത്തതായി നിങ്ങള്‍ തയാറാക്കി വച്ച ഉരുളക്കിഴങ്ങ് തൊലിയുടെ വെള്ളം മുടിയില്‍ പുരട്ടുക. ഇത് കഴുകിക്കളയേണ്ടതില്ല. ഉരുളക്കിഴങ്ങ് തൊലിയില്‍ നിന്നുള്ള അന്നജം നിങ്ങളുടെ മുടിയില്‍ പിഗ്മെന്റ് ചേര്‍ക്കുകയും, അതുവഴി ചാരനിറത്തിലുള്ള മുടികളുടെ നിറം മാറ്റുകയും ചെയ്യും.

Most read:വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണംMost read:വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണം

കോഫി

കോഫി

നല്ലൊരു കാപ്പി തയാറാക്കി തണുപ്പിക്കുക. ഇത് മുടിയില്‍ പുരട്ടി കുറച്ച് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകുക. മെച്ചപ്പെട്ട ഫലങ്ങള്‍ക്കായി കോഫിയിലേക്ക് മൈലാഞ്ചിയും ചേര്‍ക്കാവുന്നതാണ്.

കാരറ്റ്, ബീറ്റ്‌റൂട്ട്

കാരറ്റ്, ബീറ്റ്‌റൂട്ട്

നിങ്ങളുടെ മുടിയില്‍ ചുവന്ന നിറം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ നിങ്ങള്‍ക്ക് ഉപകരിക്കും. നിങ്ങള്‍ക്ക് ഇവ ഓരോന്നോ ഒരുമിച്ചോ ജ്യൂസ് രൂപത്തില്‍ തയാറാക്കി മുടിക്ക് പ്രയോഗിക്കാവുന്നതാണ്. ചുവന്ന നിറം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നിടത്തെല്ലാം ഇത് മുടിയില്‍ പുരട്ടുക. തലമുടി കഴുകുന്നതിനുമുമ്പ് ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. നിറം കൂടുതല്‍ കാലം നിലനില്‍ക്കുന്നതിന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണMost read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണ

കറിവേപ്പില

കറിവേപ്പില

കുറച്ച് കറിവേപ്പില എടുത്ത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. കറിവേപ്പില ഇരുണ്ടതാകുന്ന വരെ ചൂടാക്കുക. ഇതിനുശേഷം, എണ്ണ തണുപ്പിച്ച് ആവശ്യമുള്ളിടത്ത് മുടിയില്‍ പുരട്ടുക. ഒരു മണിക്കൂറിലധികം നേരം മുടിയില്‍ ഇത് നിലനിര്‍ത്തിയ ശേഷം കഴുകിക്കളയുക. മുടിയുടെ ഇരുണ്ട നിറം പുനസ്ഥാപിക്കാന്‍ കറിവേപ്പില നിങ്ങളെ സഹായിക്കുന്നു.

നെല്ലിക്ക പൊടി

നെല്ലിക്ക പൊടി

1 കപ്പ് നെല്ലിക്കപ്പൊടി ചാര നിറമായി മാറുന്നതുവരെ ചൂടാക്കുക. 500 മില്ലി വെളിച്ചെണ്ണ ചേര്‍ത്ത് 20 മിനിറ്റ് കുറഞ്ഞ തീയില്‍ ചൂടാക്കുക. ഇത് തണുപ്പിച്ച് ഒരു ദിവസം മാറ്റിവയ്ക്കുക. തുടര്‍ന്ന് അടുത്ത ദിവസം ഈ എണ്ണ ഒരു കുപ്പിയിലേക്ക് ഒഴിക്കുക. ഈ ഹെയര്‍ ഓയില്‍ ആഴ്ചയില്‍ രണ്ടുതവണ മുടിയില്‍ പ്രയോഗിച്ച് മസാജ് ചെയ്യുക.

Most read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗംMost read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

English summary

Natural Ingredients that Can Be Used to Cover White Hair

Let’s take a look at these all-natural ingredients that work amazingly well to cover white hair.
Story first published: Wednesday, March 10, 2021, 11:45 [IST]
X
Desktop Bottom Promotion