For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈലാഞ്ചി മാസ്‌ക് ഇങ്ങനെയെങ്കില്‍ ഇടതൂര്‍ന്ന മുടി ഉറപ്പ്

|

മുടിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന രീതിയാണ്. ഇത് നരച്ച മുടിയെ ചുവന്ന ചെമ്പ് നിറമുള്ളതാക്കി മാറ്റുമെന്ന് പലര്‍ക്കുമറിയാം. എന്നാല്‍ അതിന്റെ കളറിംഗ് ഗുണങ്ങള്‍ക്കൊപ്പം, മൈലാഞ്ചി നിങ്ങളുടെ മുടിക്ക് മറ്റ് നിരവധി ഗുണങ്ങളും നല്‍കുന്നു. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനുമായി മൈലാഞ്ചി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് നിങ്ങളുടെ തലയോട്ടി തണുപ്പിക്കുകയും മുടിക്ക് മികച്ച പോഷണം നല്‍കുകയും ചെയ്യും.

Most read: മുഖക്കുരു, വരണ്ടചര്‍മ്മം, എണ്ണമയം.. ഏതിനും പരിഹാരം ഈ ആയുര്‍വേദ കൂട്ടുകള്‍Most read: മുഖക്കുരു, വരണ്ടചര്‍മ്മം, എണ്ണമയം.. ഏതിനും പരിഹാരം ഈ ആയുര്‍വേദ കൂട്ടുകള്‍

മൈലാഞ്ചിക്ക് നിങ്ങളുടെ തലയോട്ടി ഉത്തേജിപ്പിക്കാനും പുതിയ ഫോളിക്കിളുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കഴിയും. ഇത് നിങ്ങളുടെ മുടിയിഴകള്‍ നന്നാക്കുകയും അവയ്ക്ക് നല്ല രൂപം നല്‍കുകയും ചെയ്യുന്നു. നിങ്ങളുടെ മുടി മിനുസപ്പെടുത്താനും തിളങ്ങുന്ന രൂപം നല്‍കാനും കഴിയുന്ന പ്രകൃതിദത്ത കണ്ടീഷണറാണ് ഹെന്ന. ഇത് നിങ്ങളുടെ തലയിലെ ചൊറിച്ചില്‍, പുറംതൊലി എന്നിവ ശമിപ്പിക്കുകയും ഫംഗസ് അണുബാധയെ അകറ്റി നിര്‍ത്തുകയും ചെയ്യും. നിങ്ങളുടെ തലമുടി മികച്ച രീതിയില്‍ വളരുന്നതിനായി മൈലാഞ്ചി ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മുടിവളര്‍ച്ചയ്ക്ക് മൈലാഞ്ചി

മുടിവളര്‍ച്ചയ്ക്ക് മൈലാഞ്ചി

മൈലാഞ്ചി പൊടി - ½ കപ്പ് (മുടിയുടെ നീളവും അളവും അനുസരിച്ച്), ചൂടുവെള്ളം - മ്പ കപ്പ്, റബ്ബര്‍ കയ്യുറകള്‍, പെട്രോളിയം ജെല്ലി, ബ്രഷ് എന്നിവയാണ് ഈ മാസ്‌ക് തയാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യം. മൈലാഞ്ചി പൊടിയില്‍ ചൂടുവെള്ളം ചേര്‍ക്കുക. ഇത് നന്നായി ഇളക്കുക. മികച്ച ഫലങ്ങള്‍ക്കായി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഇത് മാറ്റിവയ്ക്കുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കയ്യുറകള്‍ ധരിച്ച് ആദ്യം നിങ്ങളുടെ നെറ്റിയില്‍ മുടിയിഴയില്‍ പെട്രോളിയം ജെല്ലി പുരട്ടുക. നിങ്ങളുടെ മുടി വിഭജിച്ച് മൈലാഞ്ചി മിശ്രിതം ബ്രഷ് ഉപയോഗിച്ച് പുരട്ടുക. നിങ്ങളുടെ എല്ലാ തലമുടിയും ഹെന്ന കൊണ്ട് നന്നായി മൂടുന്നതുവരെ ഇത് ആവര്‍ത്തിക്കുക. തലയില്‍ ഒരു തുണി കൊണ്ട് മൂടുക. ഇത് 2-3 മണിക്കൂര്‍ വിട്ടശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒരു കണ്ടീഷണറും എയര്‍ ഡ്രൈയും ഉപയോഗിച്ച് മുടി വൃത്തിയാക്കുക. ഓരോ 15 ദിവസത്തിലും ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടിയെ മികച്ചതാക്കിമാറ്റും.

Most read:രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്Most read:രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്

മൈലാഞ്ചി, എള്ളെണ്ണ

മൈലാഞ്ചി, എള്ളെണ്ണ

എള്ളെണ്ണ നമ്മുടെ മുടിയിലും തലയോട്ടിയിലും അവിശ്വസനീയമായ ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ ഇ, ബി കോംപ്ലക്‌സ്, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന ധാതുക്കളാല്‍ സമ്പന്നമാണ് ഇത്. എള്ള് എണ്ണയില്‍ ഫോസ്ഫറസും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ഉള്ളില്‍ നിന്ന് ശക്തിപ്പെടുത്തുകയും ആഴത്തിലുള്ള പോഷണം നല്‍കുകയും ചെയ്യുന്നു. പുതിയ മുടി വളരുന്നതിനും നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കാനുമായി എള്ളെണ്ണ ഹെന്നയുമായി സംയോജിപ്പിക്കാം. മൈലാഞ്ചി പൊടി - ½ കപ്പ്, എള്ളെണ്ണ - 5 ടീസ്പൂണ്‍ എന്നിവയാണ് ഇതിനാവശ്യം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഇളം ചൂടുള്ള എള്ളെണ്ണ ഒരു പാത്രത്തില്‍ എടുത്ത് വയ്ക്കുക. ഇതില്‍ മൈലാഞ്ചി പൊടി ചേര്‍ക്കുക. മിശ്രിതം നന്നായി ഇളക്കിയ ശേഷം തണുപ്പിക്കാനായി മാറ്റിവയ്ക്കുക. തണുത്ത ശേഷം ഈ മിശ്രിതം നിങ്ങളുടെ തലയില്‍ നേരിട്ട് പുരട്ടുക. 10 മിനിറ്റ് നന്നായി മസാജ് ചെയ്ത് കുറച്ച് മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധിMost read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധി

മൈലാഞ്ചി, കടുക് എണ്ണ

മൈലാഞ്ചി, കടുക് എണ്ണ

നിങ്ങളുടെ മുടിക്ക് ഒരു അമൃതാണ് മൈലാഞ്ചി, കടുക് എണ്ണ മിശ്രിതം. ഇത് മുടി കൊഴിച്ചില്‍ തടയുക മാത്രമല്ല, ആരോഗ്യമുള്ള മുടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ അണുബാധയെ ചെറുക്കാന്‍ കഴിയുന്ന ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഏജന്റാണ് കടുക് എണ്ണ. ഇത് വേരുകളിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും ഉള്ളില്‍ നിന്ന് മുടി ശക്തിപ്പെടുത്തുകയും കേടായ പുറംതൊലി നന്നാക്കുകയും ചെയ്യുന്നു. ഹെന്നയില്‍ കടുക് എണ്ണ ചേര്‍ക്കുന്നത് മുടി കൊഴിച്ചിലിനെ ഫലപ്രദമായി ചെറുക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മൈലാഞ്ചി പൊടി - 60 ഗ്രാം, കടുക് എണ്ണ - 250 മില്ലി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ കടുക് എണ്ണ എടുത്ത് ചൂടാക്കുക. ഇത് ചൂടായ ശേഷം മൈലാഞ്ചി പൊടി ചേര്‍ക്കുക. മിശ്രിതം നന്നായി ഇളക്കുക. ഇത് തണുക്കുന്നതുവരെ മാറ്റിവയ്ക്കുക. ഭാവിയിലെ ഉപയോഗത്തിനായി ഒരു ചില്ല് കുപ്പിയില്‍ സൂക്ഷിക്കാം. ഈ മിശ്രിതം നിങ്ങളുടെ തലയില്‍ നേരിട്ട് പുരട്ടുക. 10 മിനിറ്റ് നന്നായി മസാജ് ചെയ്യുക. കുറച്ച് മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇത് തേക്കാവുന്നതാണ്.

Most read:ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടുണ്ടെങ്കില്‍ മുടി തഴച്ചുവളരുംMost read:ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടുണ്ടെങ്കില്‍ മുടി തഴച്ചുവളരും

കറ്റാര്‍വാഴയും മൈലാഞ്ചിയും

കറ്റാര്‍വാഴയും മൈലാഞ്ചിയും

കറ്റാര്‍വാഴ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ തലയോട്ടി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന താരന്‍, പേന്‍ തുടങ്ങിയ മുടിയുടെ പ്രശ്‌നങ്ങള്‍ ഇത് അകറ്റി നിര്‍ത്തുന്നു. കറ്റാര്‍വാഴ നിങ്ങളുടെ മുടിയുടെ അവസ്ഥ മെച്ചപ്പെടുത്തുകയും അതിന്റെ ഈര്‍പ്പം പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഇത് മൈലാഞ്ചിയില്‍ കലര്‍ത്തിയാല്‍ അതിന്റെ കാര്യക്ഷമത മെച്ചപ്പെടുമെന്ന് ഉറപ്പാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് ഈ ലളിതമായ കറ്റാര്‍വാഴ ഹെന്ന പായ്ക്ക് പരീക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മൈലാഞ്ചി പൊടി - 1 കപ്പ്, കറ്റാര്‍ വാഴ ജെല്‍ - ½ കപ്പ്, തൈര് - 2 ടീസ്പൂണ്‍ എന്നിവയാണ് ഇതിനായി ആവശ്യം. ഒരു പാത്രത്തില്‍, എല്ലാ ചേരുവകളും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. കയ്യുറകള്‍ ധരിച്ച് നിങ്ങളുടെ മുടി വിഭജിച്ച് മൈലാഞ്ചി പേസ്റ്റ് പുരട്ടുക. ഇത് മുടിയിലുടനീളം തുല്യമായി പരത്തുക. നിങ്ങളുടെ തല ഒരു തുണി കൊണ്ട് മൂടുക. ഇത് ഒന്നോ രണ്ടോ മണിക്കൂര്‍ വിട്ടശേഷം വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയിലൊരിക്കല്‍ അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇത് പുരട്ടാവുന്നതാണ്.

Most read:ചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കുംMost read:ചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കും

തേങ്ങാപ്പാലും മൈലാഞ്ചിയും

തേങ്ങാപ്പാലും മൈലാഞ്ചിയും

തേങ്ങാപ്പാല്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ ഫാറ്റി ആസിഡുകള്‍ക്ക് ആഴത്തിലുള്ള മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നു. തേങ്ങാപ്പാലില്‍ മൈലാഞ്ചി പൊടി ചേര്‍ക്കുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും നിങ്ങളുടെ തലചൊറിച്ചില്‍ ശമിപ്പിക്കാനും സഹായിക്കുന്നു. വീട്ടില്‍തന്നെ ഈ തേങ്ങാപ്പാല്‍ ഹെന്ന പായ്ക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് വായിച്ചറിയാം.

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

മൈലാഞ്ചി പൊടി - 1 കപ്പ്, തേങ്ങാപ്പാല്‍ - ½ കപ്പ് എന്നിവയാണ് ഇതിന് ആവശ്യം. ഒരു പാത്രത്തില്‍, എല്ലാ ചേരുവകളും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. കയ്യുറകള്‍ ധരിച്ച് നിങ്ങളുടെ മുടി വിഭജിച്ച് മൈലാഞ്ചി പേസ്റ്റ് പുരട്ടുക. മുടിയിലുടനീളം പുരട്ടിയശേഷം തല ഒരു ഷവര്‍ തൊപ്പി കൊണ്ട് മൂടുക. ഇത് ഒന്നോ രണ്ടോ മണിക്കൂര്‍ വിടുക. ശേഷം വെള്ളത്തില്‍ നന്നായി തല കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയിലൊരിക്കല്‍ അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇത് പരീക്ഷിക്കാവുന്നതാണ്.

Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌

നെല്ലിക്ക പൊടിയും മൈലാഞ്ചിയും

നെല്ലിക്ക പൊടിയും മൈലാഞ്ചിയും

ഹെന്ന മാസ്‌കിന്റെ പൂര്‍ണമായ ഫലം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അത് നെല്ലിക്ക പൊടിയുമായി സംയോജിപ്പിക്കുക എന്നതാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ കഴിയുന്ന ആന്റിഓക്സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിനെ ചെറുക്കുകയും അകാല നരയെ തടയുകയും ചെയ്യുന്നു. മറുവശത്ത് മൈലാഞ്ചി നിങ്ങളുടെ തലയോട്ടി തണുപ്പിക്കുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മൈലാഞ്ചി പൊടി - 3 ടീസ്പൂണ്‍, നെല്ലിക്ക പൗഡര്‍ - 1 കപ്പ്, ഉലുവ പൊടി - 2 ടീസ്പൂണ്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ മുടിയില്‍ ഈ മൈലാഞ്ചി പേസ്റ്റ് പുരട്ടുക. മുടിയിലുടനീളം തുല്യമായി പുരട്ടിയശേഷം നിങ്ങളുടെ തല ഒരു തുണി കൊണ്ട് മൂടുക. ഇത് 45 മിനിറ്റ് വിട്ടശേഷം വെള്ളത്തില്‍ മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയിലൊരിക്കല്‍ അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്.

Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

English summary

Natural Henna Mask for Hair Growth in Malayalam

In this article, we shall learn the best ways to use Henna for reducing hair fall and make your hair voluminous. Take a look.
Story first published: Tuesday, October 19, 2021, 16:47 [IST]
X
Desktop Bottom Promotion