For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴിഞ്ഞ സ്ഥലത്ത് മുടി വീണ്ടും വളരാന്‍ സഹായിക്കും ഈ ചേരുവകള്‍

|

മിക്ക ആളുകളിലും മുടി കൊഴിച്ചില്‍ ഒരു വലിയ ആശങ്കയാണ്. മുടി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ ഈ ചികിത്സകള്‍ക്ക് നിങ്ങള്‍ വേറെ എവിടെയും പോകേണ്ട, കാശും മുടക്കണ്ട. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് മുടി വളരാനുള്ള പ്രതിവിധി.

Most read: മൈലാഞ്ചി മാസ്‌ക് ഇങ്ങനെയെങ്കില്‍ ഇടതൂര്‍ന്ന മുടി ഉറപ്പ്Most read: മൈലാഞ്ചി മാസ്‌ക് ഇങ്ങനെയെങ്കില്‍ ഇടതൂര്‍ന്ന മുടി ഉറപ്പ്

മുടി കൊഴിച്ചില്‍ ശാശ്വതമായി തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം വീട്ടില്‍ തന്നെ നിര്‍മ്മിച്ച ചില ഹെയര്‍ മാസ്‌കുകള്‍ പരീക്ഷിക്കുക എന്നതാണ്. നിങ്ങളുടെ മുടിക്ക് ദോഷം വരുത്താതെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ് വീട്ടുവൈദ്യങ്ങള്‍. മുടി കൊഴിച്ചില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് മുടി വീണ്ടും വളരാന്‍ സഹായിക്കുന്ന ചില മികച്ച ഹെയര്‍ മാസ്‌കുകള്‍ ഇതാ.

മുടി വളരാന്‍ വെളിച്ചെണ്ണ

മുടി വളരാന്‍ വെളിച്ചെണ്ണ

വെളിച്ചെണ്ണ നിങ്ങളുടെ മുടിയിഴയിലേക്ക് ഊഴ്ന്നിറങ്ങി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. ഇത് മുടി വളരാനുള്ള ഏറ്റവും നല്ല പ്രതിവിധികളിലൊന്നായി കണക്കാക്കുന്നു. കൂടാതെ, നിങ്ങളുടെ കേടായ മുടിയില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് കുറയ്ക്കാനും പതിവായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. ഏകദേശം ഒരു മണിക്കൂര്‍ നേരം മുടിയില്‍ എണ്ണ പുരട്ടി നില്‍ക്കുക. അതിനു ശേഷം നിങ്ങളുടെ മുടി ഒരു മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടി വീണ്ടെടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി കറ്റാര്‍വാഴയെ കണക്കാക്കുന്നു. ഇതിന്റെ ഗുണങ്ങള്‍ കാരണം പല മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളിലും ഒരു പ്രധാന ഘടകമാണ് കറ്റാര്‍വാഴ. കൂടാതെ, താരന്‍ കുറയ്ക്കുന്നതിനും തലയോട്ടിയിലെ മറ്റ് പല അവസ്ഥകള്‍ ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നു. പുതിയ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഈ ജെല്‍ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും തുല്യമായി പുരട്ടുക. ഏകദേശം 15 മുതല്‍ 20 മിനിറ്റ് വരെ വയ്ക്കുക. ശേഷം ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുഖക്കുരു, വരണ്ടചര്‍മ്മം, എണ്ണമയം.. ഏതിനും പരിഹാരം ഈ ആയുര്‍വേദ കൂട്ടുകള്‍Most read:മുഖക്കുരു, വരണ്ടചര്‍മ്മം, എണ്ണമയം.. ഏതിനും പരിഹാരം ഈ ആയുര്‍വേദ കൂട്ടുകള്‍

ഉള്ളിനീര്

ഉള്ളിനീര്

ഉള്ളി നീരില്‍ ഫൈറ്റോകെമിക്കല്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. പകുതി ഉള്ളി എടുത്ത് അതില്‍ നിന്ന് ജ്യൂസ് അടിച്ചെടുക്കുക. അരിച്ചെടുത്ത നീര് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും തുല്യമായി പുരട്ടുക. ഇത് നിങ്ങളുടെ മുടിയില്‍ ഏകദേശം ഒരു മണിക്കൂര്‍ വിട്ടശേഷം ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ഉപയോഗിക്കുക.

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍ സ്വാഭാവികമായും മുടി വളര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. കുറച്ച് തുള്ളി റോസ്‌മേരി ഓയില്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി മിക്‌സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും തുല്യമായി പുരട്ടുക. ഇത് നിങ്ങളുടെ മുടിയില്‍ ഒരു മണിക്കൂര്‍ വിടുക. ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകുക. റോസ്‌മേരി ഓയില്‍ തലയില്‍ തേക്കുന്നതിനുമുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുക.

Most read:രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്Most read:രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്

മസാജ്

മസാജ്

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സ്വാഭാവികമായി മുടി വളര്‍ത്താനുള്ള മറ്റൊരു വഴിയാണ് മസാജ്. മുടി വളര്‍ച്ച പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന എണ്ണകളും മാസ്‌കുകളും ചേര്‍ത്ത് നിങ്ങള്‍ക്ക് മുടി മസാജ് ചെയ്യാം. മസാജ് ചെയ്യുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കുകയും നിങ്ങളുടെ തലയോട്ടിയിലെ ഫോളിക്കിളുകളെ ഉത്തേജിപ്പിച്ച് മുടിയുടെ കനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തലയോട്ടി പതിവായി മസാജ് ചെയ്യുന്നത് അതിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ പാപ്പില്ല കോശങ്ങളിലെ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് അല്ലെങ്കില്‍ നാരങ്ങ എണ്ണ ഉപയോഗിച്ച് നിങ്ങളുടെ മുടിയുടെ ഗുണനിലവാരവും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കാം. മുടി വളരാന്‍ മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് നാരങ്ങ. അര കപ്പ് നാരങ്ങ നീര് എടുക്കുക. ഈ മിശ്രിതം സൗമ്യമായി നിങ്ങളുടെ മുടിയില്‍ പുരട്ടുക. ഇത് നിങ്ങളുടെ മുടിയില്‍ ഏകദേശം 15 മിനിറ്റ് വിടുക. ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധിMost read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധി

നെല്ലിക്ക

നെല്ലിക്ക

പുരുഷന്മാരിലും സ്ത്രീകളിലും മുടി വളര്‍ച്ചയ്ക്കുള്ള സ്വാഭാവിക വീട്ടുവൈദ്യങ്ങളിലൊന്നാണ് നെല്ലിക്ക. നിങ്ങളുടെ മുടി വളരാനുള്ള സജീവ ഘടകങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. അല്‍പ്പം നെല്ലിക്ക ഓയില്‍ ഉപയോഗിച്ച് മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. നിങ്ങളുടെ തലയില്‍ വൃത്താകൃതിയിലുള്ള രീതിയില്‍ മസാജ് ചെയ്യുക. ഏകദേശം ഒരു മണിക്കൂര്‍ നേരം മുടിയില്‍ എണ്ണ പുരട്ടി വയ്ക്കുക. ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ഉപയോഗിക്കുക.

English summary

Natural Hair Masks That Helps to Regrow Hair in Malayalam

Here is the list of some of the natural remedies for hair regrowth at the comfort of your home. Take a look.
Story first published: Friday, October 22, 2021, 12:39 [IST]
X
Desktop Bottom Promotion