Latest Updates
-
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ!
മുടിയില്‍ ഷാമ്പൂ ഇട്ടതിന് ശേഷം ഈ കണ്ടീഷണര്‍: മുടിവളര്‍ച്ച അത്ഭുതപ്പെടുത്തും
മുടിയുടെ ആരോഗ്യം എന്നത് പല ഘടകങ്ങളേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണവും ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളും വരെ ഇതില്‍ പെടുന്നു. എന്നാല്‍ ഏതൊക്കെ വസ്തുക്കളാണ് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി പല കാര്യങ്ങളും നമ്മളില്‍ പലരും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെല്ലാം എത്രത്തോളം മുടിക്ക് ഗുണങ്ങള്‍ നല്‍കുന്നുണ്ട് ദോഷങ്ങള്‍ നല്‍കുന്നുണ്ട് എന്നത് പലര്‍ക്കും അറിയില്ല.

എന്നാല്‍ മുടിയില്‍ ഷാമ്പൂ ഇട്ടതിന് ശേഷം വീട്ടില്‍ തന്നെ തയ്യാറാക്കിയ ഒരു കണ്ടീഷണര്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മുടിക്ക് മികച്ച മാറ്റങ്ങളാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഈ കണ്ടീഷണര്‍ എപ്രകാരം തയ്യാറാക്കാം എന്നും അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. മുടിക്ക് തിളക്കം നല്‍കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതും വളര്‍ച്ചയെ സഹായിക്കുന്നതുമായ പ്രകൃതിദത്ത കണ്ടീഷണര്‍ എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍
കറ്റാര്‍വാഴ ജെല്‍
ചോറ്
വെളിച്ചെണ്ണ
പുളിപ്പിച്ച കഞ്ഞിവെള്ളം
തയ്യാറാക്കുന്നതിന് വേണ്ടി
ഈ കണ്ടീഷണര്‍ തയ്യാറാക്കുന്നതിന് വേണ്ടി വേവിച്ച അരി ഒരു പാത്രത്തില്‍ ഇട്ട് അതിലേക്ക് കറ്റാര്‍വാഴ നീര് കൂടി മിക്സ് ചെയ്ത് ഇത് ബ്ലെന്‍ഡറില്‍ നല്ലതുപോലെ അടിച്ചെടുക്കുക. ഇതിലേക്ക് പുളിപ്പിച്ച കഞ്ഞി വെള്ളവും വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ വെളിച്ചെണ്ണക്ക് പകരം കരിജീരകത്തിന്റെ എണ്ണയും ഉപയോഗിക്കാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകിയതിന് ശേഷം ഇത് മുടിയില്‍ നല്ലതുപോലെ തേച്ച്പിടിപ്പിക്കുക. സാധാരണ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് പോലെ ഇത് ഉപയോഗിക്കാം. ഇത് മുടി വളരുന്നതിന് വേണ്ടിയും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ നിങ്ങളുടെ മുടിയുടെ കരുത്തിനും സഹായിക്കുന്നു.

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ അത് പത്ത് മിനിറ്റെങ്കിലും മുടിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നല്ലൊരു കണ്ടീഷണര്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ഇത് ഒരു ഹെയര്‍ മാസ്കായും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിലും തലയോട്ടിയിലും 30 മിനിറ്റ് നേരം പുരട്ടി വേണം മുടി കഴുകുന്നതിന്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ മുടിക്ക് ഗുണങ്ങള്‍ ഏറെയാണ്.

ആവശ്യമെങ്കില്‍ ശ്രദ്ധിക്കാന്‍
നിങ്ങള്‍ക്ക് ആവശ്യമുള്ള കണ്ടീഷണര്‍ ഉപയോഗിച്ച ശേഷം ബാക്കിയുള്ള മിശ്രിതം ഒരു ട്രേയില്‍ ഒഴിച്ച് അത് ഫ്രീസ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ആവശ്യം പോലെ ക്യൂബുകള്‍ ഉപയോഗിച്ച് ഫ്രിഡ്ജുകള്‍ സൂക്ഷിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഇത് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യമുള്ള മുടിക്ക് ഗുണം നല്‍കുന്നതിന് വേണ്ടി ഈ മിശ്രിതം എന്തുകൊണ്ടും നല്ലതാണ്.

വേവിച്ച ചോറ്
നിങ്ങള്‍ക്ക് നല്ലതുപോലെ വേവിച്ച ചോറ് മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ഓരോ ഇഴകളേയും ശക്തിപ്പെടുത്തുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സഹായിക്കുന്നു. കറ്റാര്‍വാഴ മുടിയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത മുടിയുടെ ഓരോ ഇഴകളും കണ്ടീഷന്‍ ചെയ്യുന്നതിന് വേണ്ടിയും സഹായിക്കുന്നു. മുടി വളരെയധികം സോഫ്റ്റ് ആക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല യു വി കേടുപാടുകളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് ഈ കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്.

ഗുണങ്ങള്‍
ഈ കണ്ടീഷണര്‍ ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്. മുടി വളരുന്നതിനോടൊപ്പം അകാല നര പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും എന്ന തോതില്‍ ഇത് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ തലയില്‍ നിന്ന് താരന് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഈ കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
