For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടീഷണര്‍ തലയില്‍ തേക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം

|

മുടിയില്‍ ഷാമ്പൂവിനൊപ്പം കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയെന്ന് നോക്കാം. നിങ്ങള്‍ പലപ്പോഴും തിരക്കിലാകുമ്പോള്‍ കണ്ടീഷണര്‍ ഒഴിവാക്കുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ മുടി ക്ലീന്‍ ആക്കുന്നുണ്ടെങ്കിലും കണ്ടീഷണര്‍ ഉപയോഗിക്കുമ്പോഴാണ് മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നത്. എന്നാല്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

നിങ്ങളുടെ ചര്‍മ്മത്തിന് ഒരു മോയ്‌സ്ചറൈസര്‍ ചെയ്യുന്ന അതേ ഗുണം തന്നെയാണ് മുടിക്ക് ഒരു കണ്ടീഷണര്‍ ചെയ്യുന്നതും. ഇത് എല്ലാ വിധത്തിലുള്ള കേടുപാടുകളില്‍ നിന്നും നിങ്ങളുടെ മുടിക്ക് സംരക്ഷണം നല്‍കുകയും ജലാംശം നിലനിര്‍ത്തുകകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മിനിറ്റ് മുടിയില്‍ മസാജ് ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ നിങ്ങള്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ പതിവായി വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മുടിയുടെ വേരുകളില്‍ ഉപയോഗിക്കുന്നു

മുടിയുടെ വേരുകളില്‍ ഉപയോഗിക്കുന്നു

വേരുകളില്‍ കണ്ടീഷണര്‍ പ്രയോഗിക്കുന്നത് ഏറ്റവും സാധാരണമായി നാം കാണിക്കുന്ന ഒരു തെറ്റാണ്. തലയോട്ടി വേരുകളെ പോഷിപ്പിക്കാന്‍ പ്രകൃതിദത്തമായ സെബം ഉത്പാദിപ്പിക്കുന്നതിനാല്‍, തലയില്‍ കണ്ടീഷണര്‍ പുരട്ടുന്നത് വേരുകളെ കൂടുതല്‍ കൊഴുപ്പുള്ളതും പരന്നതുമാക്കും. ഇത് പാടില്ലെന്ന് പറയുന്നതിന് കാരണം സിലിക്കണുകള്‍ സാധാരണയായി കണ്ടീഷണറുകളില്‍ കാണപ്പെടുന്നു, അവ തലയോട്ടിയില്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് കൂടാതെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും നശിപ്പിക്കുന്നുണ്ട്.

നിങ്ങള്‍ വളരെയധികം അല്ലെങ്കില്‍ വളരെ കുറച്ച് ഉപയോഗിക്കുന്നു

നിങ്ങള്‍ വളരെയധികം അല്ലെങ്കില്‍ വളരെ കുറച്ച് ഉപയോഗിക്കുന്നു

നിങ്ങളുടെ മുടി കണ്ടീഷനിംഗ് ചെയ്യുമ്പോള്‍ മുടി സംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണെന്ന് മനസ്സിലാക്കണം. ഇത് ഒഴിവാക്കുന്നത് നിങ്ങളുടെ മുടി കൂടുതല്‍ ദുര്‍ബലമാക്കും. എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് വിപരീതഫലമുണ്ടാക്കും. നിങ്ങള്‍ എത്രത്തോളം ഉപയോഗിക്കണം എന്നത് നിങ്ങളുടെ മുടിയുടെ നീളവും കനവും അനുസരിച്ചായിരിക്കും. അധികം ഉപയോഗിച്ചാല്‍ ഈ കൊഴുപ്പ് മുടിയില്‍ അടിഞ്ഞ് കൂടുന്നു. അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മുടിക്ക് അനുയോജ്യമല്ലാത്ത കണ്ടീഷണറുകള്‍

മുടിക്ക് അനുയോജ്യമല്ലാത്ത കണ്ടീഷണറുകള്‍

നിങ്ങളുടെ മുടി തരത്തിന് അനുയോജ്യമായ കണ്ടീഷണര്‍ നിങ്ങള്‍ ഉപയോഗിക്കാത്തത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നുണ്ട്. ആഴത്തിലുള്ള കണ്ടീഷനിംഗ് മാസ്‌കുകളില്‍ പ്രകൃതിദത്ത എണ്ണകള്‍ നിറഞ്ഞിരിക്കുന്നു, ഇത് പലപ്പോഴും തലയോട്ടിയിലും വരുന്നുണ്ട്. പക്ഷേ ഈ ഭാരം കൂടിയ ഉല്‍പ്പന്നം നല്ല മുടിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഭാരം കുറഞ്ഞ കണ്ടീഷനറുകള്‍ നല്ല മുടിക്ക് നല്ലതാണ്. അതുകൊണ്ട് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി അനുയോജ്യമായ കണ്ടീഷണര്‍ ഉപയോഗിക്കണം.

വിറ്റാമിന്‍ എയിലുണ്ട് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നത്തിനും പരിഹാരംവിറ്റാമിന്‍ എയിലുണ്ട് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നത്തിനും പരിഹാരം

പെട്ടെന്ന് കഴുകിക്കളയേണ്ടത്

പെട്ടെന്ന് കഴുകിക്കളയേണ്ടത്

മസാജ് ചെയ്ത് മുഖത്ത് മാസ്‌ക് എമല്‍സിഫൈ ചെയ്യേണ്ടത് പ്രധാനമാണ്. അതിനാല്‍, നിങ്ങള്‍ ഇത് ഒരു ഷാംപൂ പോലെ കഴുകിക്കളയുകയാണെങ്കില്‍ അത് പൂര്‍ണമായി പ്രവര്‍ത്തിക്കുന്നില്ല. ആഴത്തിലുള്ള കണ്ടീഷനിംഗ് ഫലത്തിനായി പലരും ഇത് കൂടുതല്‍ സമയം ഉപയോഗിക്കുന്നു. എന്നാല്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് മുടിയുടെ മോയ്‌സ്ചുറൈസ് പ്രശ്‌നത്തിലാക്കുകയും മുടിയുടെ വേരുകളെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രാധാന്യത്തോടെ കാണേണ്ടതാണ്.

ഈ നിറം മാറ്റം ശ്രദ്ധിക്കണം; ദിവസങ്ങള്‍ക്കുള്ളിലുണ്ട് പരിഹാരംഈ നിറം മാറ്റം ശ്രദ്ധിക്കണം; ദിവസങ്ങള്‍ക്കുള്ളിലുണ്ട് പരിഹാരം

English summary

Mistakes You Could Be Making While Using Conditioner In Malayalam

Here in this article we are discussing about some mistakes you make when conditioning your hair in malayalam. Take a look.
Story first published: Saturday, September 18, 2021, 15:55 [IST]
X
Desktop Bottom Promotion