For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുത്തുറ്റ ശക്തമായ മുടിക്ക് ഉത്തമം ഈ മാമ്പഴ ഹെയര്‍ മാസ്‌ക്

|

മധുരവും സ്വാദിഷ്ടവുമായ മാമ്പഴം ഏവര്‍ക്കും ഇഷ്ടമാണ്. പോഷക സമ്പുഷ്ടമായതിനാല്‍ കാലങ്ങളായി നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് ഈ പഴം. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യം വര്‍ധിപ്പിക്കാനും നിങ്ങള്‍ക്ക് മാമ്പഴം ഉപയോഗിക്കാം. നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ അത്ഭുതകരമായ പഴം സഹായിക്കും. മാമ്പഴത്തിലെ അതിശയകരമായ പോഷകങ്ങളും വിറ്റാമിനുകളും നിങ്ങളുടെ മുടിക്ക് ഏറെ ഗുണം ചെയ്യും.

Most read:തല ചൊറിച്ചിലിന് ഉത്തമ പ്രതിവിധി ഈ ഹെയര്‍ മാസ്‌ക്Most read:തല ചൊറിച്ചിലിന് ഉത്തമ പ്രതിവിധി ഈ ഹെയര്‍ മാസ്‌ക്

ഇതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മിക്കവാറും എല്ലാ മുടി പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കുന്നു. മാമ്പഴം ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും വരണ്ട മുടി അല്ലെങ്കില്‍ താരന്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. എല്ലാത്തരം മുടി പ്രശ്നങ്ങള്‍ക്കും പരിഹാരമായി നിങ്ങള്‍ക്ക് മാമ്പഴ ഹെയര്‍ മാസ്‌കുകള്‍ എങ്ങനെ തയാറാക്കി ഉപയോഗിക്കാമെന്ന് ഇവിടെ വായിച്ചറിയാം.

മാമ്പഴം, വാഴപ്പഴം, ടീ ട്രീ ഓയില്‍ ഹെയര്‍ മാസ്‌ക്

മാമ്പഴം, വാഴപ്പഴം, ടീ ട്രീ ഓയില്‍ ഹെയര്‍ മാസ്‌ക്

വരണ്ട മുടിയും അടരുകളുള്ള തലയോട്ടിയും കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഹെയര്‍ മാസ്‌ക് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും. വാഴപ്പഴത്തിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വരണ്ട തലയോട്ടി, താരന്‍ എന്നിവയുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. അവ നിങ്ങളുടെ മുടി മൃദുവാക്കാനും സ്വാഭാവികമായും കണ്ടീഷന്‍ ചെയ്യാനും സഹായിക്കുന്നു. വാഴപ്പഴം നിങ്ങളുടെ മുടി കട്ടിയുള്ളതും ശക്തിയുള്ളതുമാക്കും.മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ താരനെ ചെറുക്കാന്‍ സഹായിക്കുകയും നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ അറിയപ്പെടുന്ന ടീ ട്രീ അവശ്യ എണ്ണ നിങ്ങള്‍ക്ക് ഇതില്‍ ഉപയോഗിക്കാം. വരണ്ട തലയോട്ടി, താരന്‍ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ടീ ട്രീ അവശ്യ എണ്ണ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ലാവെന്‍ഡര്‍, റോസ്‌മേരി അല്ലെങ്കില്‍ പെപ്പര്‍മിന്റ് അവശ്യ എണ്ണയും ചേര്‍ക്കാം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു മാങ്ങ എടുത്ത് ചെറിയ കഷ്ണങ്ങളാക്കുക. 2 വാഴപ്പഴം അരിഞ്ഞ് ഈ പാത്രത്തില്‍ ചേര്‍ക്കുക. രണ്ട് പഴങ്ങളും മാഷ് ചെയ്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് ടീ ട്രീ അവശ്യ എണ്ണയുടെ ഏതാനും തുള്ളി ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മൃദുവായി പുരട്ടുക. കുറഞ്ഞത് 45-60 മിനിറ്റെങ്കിലും മാസ്‌ക് വിടുക. ഇത് വെള്ളത്തില്‍ കഴുകി കളയുക, തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി, ഈ ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പ്രയോഗിക്കുക.

Most read:കാലാവസ്ഥ മാറുമ്പോള്‍ ചര്‍മ്മവും മാറും; വിണ്ടുകീറല്‍ തടയാന്‍ ചെയ്യേണ്ടത്Most read:കാലാവസ്ഥ മാറുമ്പോള്‍ ചര്‍മ്മവും മാറും; വിണ്ടുകീറല്‍ തടയാന്‍ ചെയ്യേണ്ടത്

മാമ്പഴം, മുട്ട, തൈര് ഹെയര്‍ മാസ്‌ക്

മാമ്പഴം, മുട്ട, തൈര് ഹെയര്‍ മാസ്‌ക്

നിങ്ങളുടെ മുടി മൃദുലവും ശക്തവും നീളവുമുള്ളതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ഹെയര്‍ മാസ്‌ക് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. തലയോട്ടിക്ക് പോഷണം നല്‍കാന്‍ സഹായിക്കുന്ന വിവിധ വിറ്റാമിനുകള്‍ മാമ്പഴത്തിലുണ്ട്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുടിയുടെ വളര്‍ച്ചയ്ക്കായി സെബം ഉത്പാദിപ്പിക്കുന്നു. മുടികൊഴിച്ചില്‍ തടയാന്‍ മുടിയിഴകളെ ശക്തിപ്പെടുത്താനും ഈ പഴം സഹായിക്കും. അതേസമയം, മുട്ടയും തൈരും അവയുടെ പോഷകങ്ങള്‍ക്കും പ്രോട്ടീനുകള്‍ക്കും പേരുകേട്ടതാണ്. മുട്ടയില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടി കട്ടിയുള്ളതും ശക്തവുമാക്കും. കൂടാതെ, നിങ്ങളുടെ മുടി സ്വാഭാവികമായി മോയ്‌സ്ചറൈസ് ചെയ്യാനും അവ സഹായിക്കും. അതുപോലെ, തൈര് തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരമാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു മാങ്ങ എടുത്ത് ചെറിയ കഷ്ണങ്ങളാക്കുക. അതിനുശേഷം ഇഥ് മാഷ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. 2 മുട്ടകള്‍ എടുത്ത് മുട്ടയുടെ വെള്ളയില്‍ നിന്ന് മുട്ടയുടെ മഞ്ഞക്കരു വേര്‍തിരിച്ചെടുക്കുക. മാമ്പഴത്തില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ക്കുക. അടുത്തതായി, 1-2 ടേബിള്‍സ്പൂണ്‍ കട്ടിയുള്ള തൈര് പാത്രത്തില്‍ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ശ്രദ്ധാപൂര്‍വ്വം പുരട്ടുക. ഏകദേശം 40 മിനിറ്റ് മുടിയില്‍ ഈ മാസ്‌ക് വിടുക. ശേഷം ഇത് കഴുകിക്കളയുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആവശ്യമുള്ള ഫലം നേടുന്നതിന് ആഴ്ചയില്‍ രണ്ടുതവണ ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക.

Most read:വേനലില്‍ ചര്‍മ്മത്തിന് തണുപ്പും തിളക്കവും; ഉത്തമം ഈ ഫേസ് മാസ്‌ക്Most read:വേനലില്‍ ചര്‍മ്മത്തിന് തണുപ്പും തിളക്കവും; ഉത്തമം ഈ ഫേസ് മാസ്‌ക്

മാമ്പഴം, കറ്റാര്‍ വാഴ, ആവണക്കെണ്ണ ഹെയര്‍ മാസ്‌ക്

മാമ്പഴം, കറ്റാര്‍ വാഴ, ആവണക്കെണ്ണ ഹെയര്‍ മാസ്‌ക്

നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്താനും ഈര്‍പ്പമുള്ളതാക്കാനും മാമ്പഴം സഹായിക്കും. ഇത് നിങ്ങളുടെ മുടിയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും അതുവഴി അറ്റം പിളരുന്നത് കുറയ്ക്കുകയും ചെയ്യും. കറ്റാര്‍ വാഴ ജെല്ലില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ തലയോട്ടിയിലെ മൃത ചര്‍മ്മകോശങ്ങളെ നന്നാക്കുകയും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. ആവണക്കെണ്ണയുടെ അധിക ഗുണങ്ങം മുടി വളര്‍ച്ചയ്ക്കും തലയോട്ടിയെ പോഷിപ്പിക്കാനും സഹായിക്കും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മാങ്ങ അരിഞ്ഞിടുക. ഈ മാങ്ങ കഷണങ്ങള്‍ നന്നായി മാഷ് ചെയ്യുക. അതിനുശേഷം, കറ്റാര്‍ വാഴയുടെ ഒന്നോ രണ്ടോ തണ്ടില്‍ നിന്ന് ഒരു സ്പൂണ്‍ കൊണ്ട് ജെല്‍ പുറത്തെടുത്ത് ഇതില്‍ ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക് 1 ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. നിങ്ങള്‍ക്ക് നല്ല സുഗന്ധവും അധിക ഗുണങ്ങളും വേണമെങ്കില്‍ 2-3 തുള്ളി ടീ ട്രീ അവശ്യ എണ്ണയും ചേര്‍ക്കാം. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് തലയില്‍ പുരട്ടി ഒരു മണിക്കൂര്‍ വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആവശ്യമുള്ള ഫലങ്ങള്‍ നേടുന്നതിന്, ആഴ്ചയില്‍ ഒരിക്കല്‍ ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക.

Most read;അയഞ്ഞുതൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം; ദൃഢത നിലനിര്‍ത്താന്‍ ഈ കൂട്ടുകള്‍Most read;അയഞ്ഞുതൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം; ദൃഢത നിലനിര്‍ത്താന്‍ ഈ കൂട്ടുകള്‍

English summary

Mango Hair Masks For Softer And Stronger Hair in Malayalam

Take a look at some amazing mango hair masks for all types of hair woes.
Story first published: Monday, April 11, 2022, 13:22 [IST]
X
Desktop Bottom Promotion