For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലില്‍ നിന്ന് രക്ഷനേടാന്‍ ഈ ശീലം സഹായിക്കും നിങ്ങളെ

|

മുടി കൊഴിച്ചില്‍ എന്നത് പലര്‍ക്കും ഹൃദയഭേദകമായ ഒരു കാര്യമാണ്. കൊഴിഞ്ഞ് വീഴുന്ന ഓരോ മുടിയിഴയും കണ്ടാല്‍ പലരുടേയും ഹൃദയമിടിപ്പ് വേഗത്തിലാകും. ചിലപ്പോള്‍ കഷണ്ടിയാകുമോ എന്ന ഭയവും ഉണ്ടായേക്കാം. ഒരു ദിവസം 100 മുടി വരെ നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇതില്‍ കൂടുതലായി കൊഴിയുന്നുണ്ടെന്ന തോന്നല്‍ നിങ്ങളിലുണ്ടായാല്‍ നിങ്ങളുടെ ദൈനംദിന ശീലങ്ങള്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

Most read: മുടി കഴുകുമ്പോള്‍ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചില്‍ വിട്ടുമാറില്ലMost read: മുടി കഴുകുമ്പോള്‍ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചില്‍ വിട്ടുമാറില്ല

നിങ്ങള്‍ക്ക് നിസ്സാരമായി തോന്നുന്ന ചില കാര്യങ്ങളാവാം ചിലപ്പോള്‍ നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നത്. മുടി കൊഴിച്ചില്‍ പല കാരണങ്ങളാല്‍ സംഭവിക്കാം. ഒരാളുടെ ജീവിതരീതി, ഭക്ഷണക്രമം, ഏതെങ്കിലും അടിസ്ഥാന അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ഇതിന് കാരണമായേക്കാം. ഇതിനെ ചെറുക്കാന്‍ ചില പരിഹാരങ്ങള്‍ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും. ആരോഗ്യമുള്ള, തിളങ്ങുന്ന മുടിക്ക് ഈ ജീവിതശൈലി മാറ്റങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

സപ്ലിമെന്റുകള്‍ കഴിക്കുക

സപ്ലിമെന്റുകള്‍ കഴിക്കുക

സിങ്ക്, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി 3, ഇരുമ്പ് സപ്ലിമെന്റുകള്‍ എന്നിവ ശരീരത്തെ ഉള്ളില്‍ നിന്ന് സുഖപ്പെടുത്താന്‍ സഹായിക്കുകയും മുടിയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും ചെയ്യും. ഇവ കഴിക്കേണ്ടത് നിങ്ങളുടെ രക്തചംക്രമണത്തെ ആശ്രയിച്ചിരിക്കും. ഏതെങ്കിലും സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുമ്പായി ദോഷഫലങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക

ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക

മഞ്ഞള്‍, നെല്ലിക്ക, തുളസി, ജീരകം, ജാതിക്ക, ഇഞ്ചി എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കാരണം അവ ആരോഗ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനും ഇരുമ്പും ഉള്‍പ്പെടുത്തുക. ഇവയെല്ലാം നിങ്ങളുടെ മുടിയെ മികച്ചതാക്കുന്ന ഘടകങ്ങളാണ്.

Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌

പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുക

പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുക

നിങ്ങളുടെ ഭക്ഷണത്തില്‍ മാംസം, മത്സ്യം, മുട്ട, സോയാബീന്‍, നട്‌സ്, സീ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക. ചില അമിനോ ആസിഡുകളുടെ (പ്രോട്ടീന്‍) അപര്യാപ്തമായ ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകും. നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും കുറഞ്ഞത് 20 ശതമാനം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

മുടി കൊഴിച്ചില്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം സമ്മര്‍ദ്ദമാണ്. ഇത് മുടി വളര്‍ച്ചയുടെ പ്രക്രിയയെ തടസ്സപ്പെടുത്തുകയും അകാല നരയിലേക്ക് നയിക്കുകയും ചെയ്യും. പതിവായി ധ്യാനവും യോഗയും പരിശീലിക്കുന്നതിലൂടെ സമ്മര്‍ദ്ദം അകറ്റാനും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

Most read:ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരംMost read:ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരം

ഷാംപൂ ഉപയോഗം

ഷാംപൂ ഉപയോഗം

നിങ്ങളുടെ തലയോട്ടിയുടെ തരം മനസിലാക്കി ശരിയായ ഷാംപൂ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കൂടാതെ, ഷാംപൂവില്‍ സള്‍ഫേറ്റ്, പാരബെന്‍, സിലിക്കണ്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ഇവ നിങ്ങളുടെ മുടി പൊട്ടുന്നതിന് ഇടയാക്കിയേക്കും.

കണ്ടീഷണര്‍

കണ്ടീഷണര്‍

ഒരു നല്ല കണ്ടീഷണറിന് നിങ്ങളുടെ മുടിയിഴകളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കേടായ മുടി നന്നാക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കണ്ടീഷനര്‍ നിങ്ങളുടെ മുടിയെ മികച്ചതായി നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്

രാസ ചികിത്സകള്‍ ശ്രദ്ധിക്കുക

രാസ ചികിത്സകള്‍ ശ്രദ്ധിക്കുക

മുടി സ്‌ട്രെയിറ്റനിംഗ്, പെര്‍മിംഗ്, കളറിംഗ് തുടങ്ങിയ രാസ ചികിത്സകള്‍ക്ക് വിധേയമാകുന്നത് നിങ്ങളുടെ മുടിക്ക് ദോഷമാണ്. അതിനാല്‍, ഇത്തരം കാര്യങ്ങള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക. ഒരു ബ്ലോ ഡ്രൈ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഏറ്റവും കുറഞ്ഞ ചൂടില്‍ ക്രമീകരിച്ച് വയ്ക്കുക. നിങ്ങളുടെ മുടിക്ക് ചൂട് അടിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍, ഒരു ലീവ്-ഇന്‍ കണ്ടീഷണര്‍ ഉപയോഗിച്ച് ആരംഭിച്ച് ഒരു ഹെയര്‍ സ്‌പ്രേ ഉപയോഗിച്ച് പൂര്‍ത്തിയാക്കുക.

Most read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴിMost read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴി

മുടി ട്രിം ചെയ്യുക

മുടി ട്രിം ചെയ്യുക

മുടിയുടെ അറ്റങ്ങള്‍ക്ക് സമീപമാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത്, ഓരോ ആറ് മുതല്‍ എട്ട് ആഴ്ചകളിലും മുടി ട്രിം ചെയ്യുന്നത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അറ്റം പിളരല്‍ തടയുന്നതിനുമായി മുടി പതിവായി ട്രിം ചെയ്ത് സൂക്ഷിക്കുക.

എണ്ണ തേക്കുക

എണ്ണ തേക്കുക

തലയില്‍ എണ്ണ തേക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിവേരുകളെ പോഷിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ല. നിങ്ങളുടെ തലയോട്ടിക്ക് അനുയോജ്യമായ എണ്ണ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങളുടെ തല മസാജ് ചെയ്യുക. ഇത് ഒരു തുണി കൊണ്ട് മൂടിയ ശേഷം, രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

English summary

Lifestyle Changes To Reduce Hair Loss in Malayalam

Here are some lifestyle changes that you should practice to reduce your hair loss problem. Take a look.
Story first published: Thursday, September 16, 2021, 14:35 [IST]
X
Desktop Bottom Promotion