Just In
Don't Miss
- Movies
ആദ്യം സൂരജ്, പിന്നെ ധന്യ, ഇപ്പോള്‍ ലക്ഷ്മിപ്രിയ; ബിഗ് ബോസിൽ നിന്നും പുറത്തായ താരങ്ങൾക്ക് ആശംസയുമായി അശ്വതി
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Finance
റെഡ് ഫ്ളാഗ്! അടുത്തിടെ പ്രമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തിയ 5 കമ്പനികള്‍; നോക്കിവെച്ചോളൂ
- Sports
സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, സുവര്‍ണ്ണാവസരം തുലച്ചു, ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷ വേണ്ട
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
വരണ്ട കെട്ടുപിണഞ്ഞ മുടി മെരുക്കിയെടുക്കാന്‍ അടുക്കളക്കൂട്ടുകള്‍ ഇത്
വരണ്ട മുടി നിങ്ങളുടെ മുടി പൊട്ടുന്നതിന് കാരണമാകുന്നു. ഇതൊരു ആരോഗ്യ പ്രശ്നമല്ലെങ്കിലും, ഗുണനിലവാരമില്ലാത്ത മുടി തീര്‍ച്ചയായും പലര്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. കാരണം വരണ്ട മുടി ഒരാളുടെ ആത്മവിശ്വാസത്തെ കെടുത്തുന്ന ഘടകമാണ്. വരണ്ടതും കേടായതുമായ മുടി മങ്ങിയതും തിളക്കമില്ലാത്തതുമായി കാണപ്പെടുന്നു, മാത്രമല്ല അവ കൈകാര്യം ചെയ്യാനും വളരെ പ്രയാസമാണ്.
Most
read:
വരണ്ട
മുടിക്ക്
പരിഹാരം
നല്‍കും
ഈ
പ്രകൃതിദത്ത
കണ്ടീഷണറുകള്‍
മുടി ഇടയ്ക്കിടെ കഴുകുന്നത്, അമിതമായി സൂര്യപ്രകാശം തട്ടുന്നത്, ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, ക്ലോറിനേറ്റഡ് വെള്ളം അധികമായി ഉപയോഗിക്കുന്നത്, പുകവലി തുടങ്ങിയവയാണ് വരണ്ട മുടിക്ക് കാരണമാകുന്നത്. നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില വഴികളുണ്ട്. നിങ്ങളുടെ അടുക്കളയിലെ ചില ചേരുവകള്‍ മുടിയെ മെരുക്കാന്‍ സഹായിക്കും. അവ എന്തൊക്കെയാണെന്നും അവ എങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.

ബട്ടര്‍
ഉണങ്ങിയ മുടി നിയന്ത്രിക്കാന്‍ ബട്ടര്‍ വളരെ ഫലപ്രദമാണ്. ഇത് കൊഴുപ്പുള്ളതാണ്. ഇത് മുടിയിഴകള്‍ക്ക് ജലാംശം നല്കാന് സഹായിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഒരു പാത്രത്തില്‍ കുറച്ച് പകുതി ഉരുകിയ ബട്ടര്‍ എടുത്ത് മുടിഴകളില്‍ പുരട്ടുക. 20- 30 മിനിറ്റിനു ശേഷം, നിങ്ങളുടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

തൈര്
മുടിയെ കണ്ടീഷന്‍ ചെയ്യുന്ന മറ്റൊരു ഘടകമാണ് തൈര്. രണ്ട് ടേബിള്‍സ്പൂണ്‍ തൈര് താരനെതിരെ പോരാടാനുള്ള ഒരു വീട്ടുവൈദ്യമാണ്. വിറ്റാമിന്‍ ഡി, ബി 5 എന്നിവയുടെ ഗുണവും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിലുണ്ട്. ഇത് നേരിട്ട് മുടിയില്‍ പുരട്ടി 15 മിനിറ്റിനു ശേഷം തല കഴുകുക.
Most
read:മഴക്കാലത്ത്
മുഖക്കുരു
വഷളാകും;
തടയാനുള്ള
എളുപ്പ
പരിഹാരം
ഇത്

വേപ്പില
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വേപ്പില. വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ നിറഞ്ഞതാണ് ഇത്. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും വരണ്ട മുടിയിഴകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇളംചൂടുള്ള ഒരു കപ്പ് വെളിച്ചെണ്ണയില്‍ കുറച്ച് വേപ്പിലയോ കറിവേപ്പിലയോ ചേര്‍ത്ത് ഒരു മണിക്കൂറോളം വയ്ക്കുക. ഈ എണ്ണ പുരട്ടി സാധാരണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

കറ്റാര്‍ വാഴ
മുടിക്കും ചര്‍മ്മത്തിനും ജലാംശം നല്കുന്ന പ്രകൃതിദത്ത ഘടകമാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ബി 12, സി, എ, ഇ എന്നിവയാല്‍ സമ്പന്നമാണ് ഇത്. നിങ്ങള്‍ക്ക് ഇത് ഏതെങ്കിലും ഹെയര്‍ ഉല്‍പ്പന്നവുമായി കലര്‍ത്താം അല്ലെങ്കില്‍ ഇതിലെ വേര്‍തിരിച്ചെടുത്ത ജെല്‍ മുടിയില്‍ പുരട്ടാം. ഇത് പുരട്ടിയ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. തിളക്കമുള്ള മുടി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
Most
read:മുടി
പൊട്ടുന്നതിന്
എളുപ്പ
പരിഹാരം
വീട്ടിലുണ്ട്;
അത്ഭുത
ഫലങ്ങള്‍

വാഴപ്പഴം
വാഴപ്പഴത്തില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്, ഇത് മുടിയിഴകളെ ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും വരണ്ട തലയോട്ടി സുഖപ്പെടുത്താനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ഇത് ഒന്നുകില്‍ കറ്റാര്‍ വാഴയിലോ തൈരിലോ യോജിപ്പിക്കാം അല്ലെങ്കില്‍ പഴം നേരിട്ട് മുടിയില്‍ പുരട്ടാം. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ഉലുവ
മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ഇരുമ്പും ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഇഫക്റ്റുകള്‍ ഉള്ള ഇത് തലയോട്ടിയെ ശമിപ്പിക്കുന്നു. ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് സൂക്ഷിക്കുക. രാവിലെ ഈ വെള്ളം തല കഴുകി കെമിക്കല്‍ രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
Most
read:കറുപ്പും
പാടുകളും
നീക്കാന്‍
പുരുഷന്മാര്ക്ക്
മികച്ച
ഫെയ്സ്
പാക്കുകള്‍

മുട്ട
നിങ്ങളുടെ ശരീരം മുഴുവന്‍ പ്രോട്ടീന്റെ കുറവ് നികത്താന്‍ സഹായിക്കുന്ന സൂപ്പര്‍ഫുഡാണ് മുട്ട. വരണ്ട കെട്ടുപിണഞ്ഞ മുടിയെ നിയന്ത്രിക്കാനും ജലാംശം വീണ്ടെടുക്കാനും മുട്ട സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒന്നുകില്‍ മുട്ടയുടെ വെള്ള ഉപയോഗിക്കാം അല്ലെങ്കില്‍ ഒരു മുട്ട മുഴുവന്‍ അടിച്ച് മുടിയില്‍ പുരട്ടാം. ഇത് 10 മിനിറ്റില്‍ കൂടുതല്‍ സൂക്ഷിക്കരുത്, അല്ലെങ്കില്‍ നിങ്ങളുടെ മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകും. കുറച്ച് മിനിറ്റിനുശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ നിങ്ങളുടെ മുടിഴകളെ മൃദുവാക്കുകയും അവയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ഇത് മുടിക്ക് തിളക്കം നല്‍കുകയും വരണ്ട കെട്ടുപിണഞ്ഞ മുടിയെ മെരുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ നേരിട്ട് പുരട്ടാം അല്ലെങ്കില്‍ ഉലുവയും വേപ്പിലയും ചേര്‍ത്ത് കലര്‍ത്താം. 30 മിനിറ്റിനു ശേഷം, ഹൈഡ്രേറ്റിംഗ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മൃദുവായതും സില്‍ക്കിയുമായ മുടി ലഭിക്കാന്‍ ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുക.
Most
read:ഡാര്‍ക്
സര്‍ക്കിള്‍
നീക്കി
ചര്‍മ്മം
വെളുക്കാന്‍
ഉരുളക്കിഴങ്ങ്
ഫെയ്സ്
മാസ്ക്

കടലമാവ്
കടലമാവ് നിങ്ങളുടെ മുടിക്ക് കരുത്തുള്ളതാക്കാന്‍ സഹായിക്കുന്നു. പോഷക മൂല്യം കൂട്ടാനായി നിങ്ങള്‍ക്ക് ഇത് തൈരോ മുട്ടയോ ചേര്‍ത്ത് നിങ്ങളുടെ മുടിക്ക് പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയുന്നു, ഏത് കാലാവസ്ഥയിലും വരണ്ട മുടി നിയന്ത്രിക്കാന്‍ കടലമാവ് നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, ഇത് പ്രയോഗിച്ചതിന് ശേഷം, അധികനേരം മുടിയില്‍ വയ്ക്കരുത്. ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡാര്‍ വിനഗര്‍ വരണ്ട മുടി നിയന്ത്രിക്കാന്‍ സഹായിക്കുകയും താരന് നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് കറ്റാര്‍ വാഴയില്‍ കലര്‍ത്തുകയോ ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുകയോ ചെയ്യാം. ഈ മിശ്രിതം ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്ത് 5- 10 മിനിറ്റിനു ശേഷം മുടി കഴുകുക.
Most
read:ചര്‍മ്മത്തിന്റെ
നിറം
ലഘൂകരിക്കാന്‍
സഹായിക്കും
ജ്യൂസുകള്‍