For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്

|

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമായി പണ്ടുകാലം മുതല്‍ക്കേ ഉപയോഗിച്ചുവരുന്ന ഒന്നാണ് ഷിക്കാക്കായ് അഥവാ ചീവയ്ക്ക. മുടിയെ ശുദ്ധീകരിക്കുന്ന ഈ ആയുര്‍വേദ ഘടകം ഒരു ഷാമ്പൂവിന് ബദലായും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എ, സി, കെ, ഡി എന്നിവയും അടങ്ങിയ ഷിക്കാക്കായ നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

Most read: മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കുംMost read: മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കും

പൊടിച്ച രൂപത്തിലും ഇത് വിപണിയില്‍ ലഭ്യമാണ്. അതിനാല്‍ എളുപ്പത്തില്‍ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ഷിക്കാക്കായ എങ്ങനെ ഗുണംചെയ്യുന്നു എന്നും ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മുടി മിനുസമാര്‍ന്നതാക്കുന്നു

മുടി മിനുസമാര്‍ന്നതാക്കുന്നു

ആന്റി ഓക്‌സിഡന്റുകള്‍, സാപ്പോണിനുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഷിക്കകായ് നിങ്ങളുടെ മുടിയിഴകളെ മൃദുവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കുന്നു. തലയോട്ടിക്ക് ആഴത്തിലുള്ള പോഷണം നല്‍കാനും ശുദ്ധീകരിക്കാനും ഷിക്കാകായിലെ ഘടകങ്ങള്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറുന്നു.

തലയോട്ടിക്ക് പോഷണം

തലയോട്ടിക്ക് പോഷണം

മുടിയിലെ പോഷകങ്ങളുടെ കുറവിനാല്‍ സംഭവിക്കുന്ന തലയോട്ടി വരള്‍ച്ചയ്ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഷിക്കകായ്. തലയോട്ടിയില്‍ അഴുക്കും സെബവും അടിഞ്ഞുകൂടുന്നത് മുടി പൊട്ടുന്നതിനും മുടിവളര്‍ച്ച തടസ്സപ്പെടുന്നതിനും കാരണമാകുന്നു. എന്നാല്‍ ഷിക്കാകായ് ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാവുന്നതാണ്. തലയോട്ടിക്ക് വേണ്ട അവശ്യ പോഷണങ്ങള്‍ ഷിക്കാകായ നിങ്ങള്‍ക്ക് നല്‍കുന്നു.

Most read:അരമുറി നാരങ്ങ കാലില്‍വച്ച് ഉറങ്ങൂ; ഫലം അത്ഭുതംMost read:അരമുറി നാരങ്ങ കാലില്‍വച്ച് ഉറങ്ങൂ; ഫലം അത്ഭുതം

താരന്‍ തടയുന്നു

താരന്‍ തടയുന്നു

മിക്കവരിലും കണ്ടുവരുന്ന സാധാരണ മുടി പ്രശ്‌നമാണ് താരന്‍. എന്നാല്‍, ഷിക്കാകായ ഉപയോഗിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്. താരന്‍ ഒഴിവാക്കാനുള്ള അത്ഭുതകരമായ കഴിവ് അടങ്ങിയ ആയുര്‍വേദ ഘടകമാണ് ഷിക്കാകായ്. ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും കഠിനമായ താരന്‍ പോലും എളുപ്പത്തില്‍ അകറ്റുകയും ചെയ്യുന്നു.

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

ഷിക്കാക്കായില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, മുടിയുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. ഇതിലൂടെ നിങ്ങളുടെ മുടി വേഗത്തിലും ശക്തിയായും വളരുന്നു.

Most read:കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന്‍ എളുപ്പവഴിMost read:കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന്‍ എളുപ്പവഴി

മുടിപൊട്ടല്‍ കുറയ്ക്കുന്നു

മുടിപൊട്ടല്‍ കുറയ്ക്കുന്നു

മുടി പൊട്ടല്‍, അറ്റം പിളരല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍ ഷിക്കാകായ് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ മുടിക്ക് ഉപയോഗിക്കുന്ന രാസ അധിഷ്ഠിത ഉല്‍പ്പന്നങ്ങളും കാരണം മുടിയുടെ ഗുണം നശിക്കുന്നു. എന്നാല്‍, ആരോഗ്യകരമായ പോഷകങ്ങള്‍ നിറഞ്ഞ ഷിക്കകായ് മുടിയെ പുനരുജ്ജീവിപ്പിക്കാനും മുടി പൊട്ടല്‍ തടയുകയും ചെയ്യുന്നു.

അകാലനര തടയുന്നു

അകാലനര തടയുന്നു

രാസവസ്തുക്കള്‍ അടങ്ങിയ കേശസംരക്ഷണ ഉത്പന്നങ്ങളും മറ്റ് ബാഹ്യ ഘടകങ്ങളും കാരണം നിങ്ങളുടെ മുടി ചിലപ്പോള്‍ അകാല നരയ്ക്ക് വിധേയമായേക്കാം. എന്നാല്‍, ഷിക്കാകായ് ഉപയോഗിച്ച് അകാലനര ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും.

Most read:മുടി പ്രശ്‌നങ്ങള്‍ നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല്‍ ഇങ്ങനെMost read:മുടി പ്രശ്‌നങ്ങള്‍ നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല്‍ ഇങ്ങനെ

ഷിക്കാക്കായ് + നെല്ലിക്ക

ഷിക്കാക്കായ് + നെല്ലിക്ക

1 കപ്പ് ഷിക്കാകായ്, 1 കപ്പ് നെല്ലിക്ക പൊടിയുമായി ചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി മുടിയിഴകളില്‍ നന്നായി തേക്കുക. തുടര്‍ന്ന് 1-2 മണിക്കൂര്‍ നേരം ഈ മിശ്രിതം മുടിയില്‍ ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകി കളയുക. ഇത് മുടിക്ക് തിളക്കവും പോഷണവും നല്‍കാന്‍ നിങ്ങളെ സഹായിക്കും.

ഷിക്കാക്കായ് + തൈര്

ഷിക്കാക്കായ് + തൈര്

നിങ്ങളുടെ തലമുടിയില്‍ ഷിക്കാകായ പൊടിയും തൈരും ചേര്‍ത്ത് പുരട്ടാവുന്നതാണ്. 15 -20 മിനുട്ട് നേരം ഇത് മുടിയില്‍ ഉണങ്ങാന്‍ വിട്ടശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

Most read:മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗംMost read:മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

ഷിക്കാക്കായ് + വെളിച്ചെണ്ണ

ഷിക്കാക്കായ് + വെളിച്ചെണ്ണ

ഷിക്കാക്കായും വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു ഹെയര്‍ പായ്ക്ക് നിങ്ങള്‍ക്ക് തയാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും ചേര്‍ത്ത് നന്നായി മസാജ് ചെയ്ത് അല്‍പനേരം കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് പുരട്ടുക.

ഷിക്കാക്കായ് + മുട്ട

ഷിക്കാക്കായ് + മുട്ട

നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഹെയര്‍ പായ്ക്കുകളില്‍ ഒന്നാണിത്. ആഴ്ചയില്‍ ഒരിക്കല്‍ ഈ പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി ശക്തവും ആരോഗ്യകരവുമായി മാറുന്നു. മുടി കൊഴിച്ചിലിനുള്ള ഒരു മികച്ച പ്രതിവിധി കൂടിയാണിത്. 2 ടീസ്പൂണ്‍ നെല്ലിക്ക പൊടി, 2 ടീസ്പൂണ്‍ ഷിക്കാകായ് പൊടി, 2 ടീസ്പൂണ്‍ ഉലുവപ്പൊടി, 2 ടീസ്പൂണ്‍ ത്രിഫല പൊടി, 2 ടീസ്പൂണ്‍ ബ്രഹ്‌മി പൊടി, 2 മുട്ട എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് അടിക്കുക. ഈ മാസ്‌ക് മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത് 40 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ശേഷം ഒരു കണ്ടീഷണര്‍ കൂടി ഉപയോഗിക്കുക.

Most read:ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയുംMost read:ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയും

English summary

How To Use Shikakai for Hair Growth

Here are some most amazing benefits of shikakai and ways to use them for your hair. Take a look.
X
Desktop Bottom Promotion