For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിന് ഉത്തമ കൂട്ടാളി ഉരുളക്കിഴങ്ങ്

|

നീളമുള്ളതും കട്ടിയുള്ളതും ഇരുണ്ടതും മോഹിപ്പിക്കുന്നതുമായ മുടി ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. കേശസംരക്ഷണം വാഗ്ദാനം ചെയ്യുന്ന പല ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ചാലും അവയെല്ലാം വെറുതെയായെന്നും വരാം. ഇന്നത്തെ കാലത്ത് പലപ്പോഴും മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി, രാസ ഉല്‍പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവ നമ്മുടെ മുടിയെ നശിപ്പിക്കുന്നു. കേശസംരക്ഷണത്തിനായി നാടന്‍ രീതികളുടെ ഉപയോഗം പണ്ടുമുതലേ പ്രശസ്തിയാര്‍ജിച്ചതാണ്. രാസ രഹിതവും ദോഷകരമല്ലാത്തതുമായ ഫലങ്ങള്‍ നല്‍കുന്നതിനാല്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടാവുന്നതാണ്. മുടി കൊഴിച്ചില്‍, താരന്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ നേരിടാന്‍ ലളിതമായ ഔഷധ സസ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പതിവായി ഉപയോഗിക്കാവുന്നതാണ്.

Most read: ആണുങ്ങള്‍ക്കും വേണ്ടേ അഴകാര്‍ന്ന തലമുടിMost read: ആണുങ്ങള്‍ക്കും വേണ്ടേ അഴകാര്‍ന്ന തലമുടി

മുടി സംരക്ഷണത്തിന് രാസ ഉത്പന്നങ്ങളെ തേടി പോകാത്തവര്‍ക്ക് ഉത്തമ കൂട്ടാളിയാണ് ഉരുളക്കിഴങ്ങ്. മുടിയുടെ വളര്‍ച്ചയ്ക്ക് അത്തരമൊരു പ്രകൃതിദത്ത പരിഹാരമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഉയര്‍ന്ന അന്നജം ഉള്ളതിനാല്‍ ഏറ്റവും പ്രചാരമുള്ള റൂട്ട് പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. പതിനായിരം വര്‍ഷത്തോളം പഴക്കമുള്ള കൃഷി പാരമ്പര്യം ഉരുളക്കിഴങ്ങിനുണ്ട്. ഒരു പ്രധാന ഭക്ഷണം എന്നതുപോലെ തന്നെ അത്ഭുതകരമായ നേട്ടങ്ങള്‍ മുടിക്ക് നല്‍കുന്ന ഒരു ഔഷധം എന്ന നിലയിലും ഉരുളക്കിഴങ്ങ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. വരണ്ടതും മങ്ങിയതുമായ മുടി, തലയോട്ടിയില്‍ ചൊറിച്ചില്‍, മുടി കൊഴിച്ചില്‍, അകാല നര എന്നിവയ്ക്ക് ഇത് മികച്ച പരിഹാരം നല്‍കുന്നു.

വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍

വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ്, അന്നജം എന്നിവയുടെ ഉയര്‍ന്ന ഘടകങ്ങള്‍ക്ക് പേരുകേട്ടതാണ് ഉരുളക്കിഴങ്ങെങ്കിലും ഇതില്‍ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നും വൈവിധ്യമാര്‍ന്ന ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നും പലര്‍ക്കും അറിവുണ്ടാകില്ല. വിറ്റാമിന്‍ ബി, എ, സി, ഇ, കെ, ബീറ്റാ കരോട്ടിന്‍, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, ഇരുമ്പ്, കാല്‍സ്യം, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ ഉയര്‍ന്ന പോഷകമൂല്യം മുടിയുടെ വിവിധ അവസ്ഥകളെ ചികിത്സിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ഉരുളക്കിഴങ്ങ് മുടിക്ക് എങ്ങനെയൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം.

മുടിയുടെ വളര്‍ച്ചയ്ക്ക്

മുടിയുടെ വളര്‍ച്ചയ്ക്ക്

വിറ്റാമിന്‍ സി, സിങ്ക്, ഇരുമ്പ്, നിയാസിന്‍, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ് എന്നിവയുടെ ഉയര്‍ന്ന അളവ് തലയോട്ടി, രോമകോശങ്ങള്‍, രോമകൂപങ്ങള്‍ എന്നിവയെ പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ പോഷകങ്ങള്‍ മുടിയെ ഇടതൂര്‍ന്നതാക്കുന്നു. കൃത്യമായ രക്തചംക്രമണത്തിലൂടെ മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

മുടി കൊഴിച്ചിലും പൊട്ടലും തടയുന്നു

മുടി കൊഴിച്ചിലും പൊട്ടലും തടയുന്നു

വിറ്റാമിന്‍ ബി, സി, ഇരുമ്പ് എന്നിവയുടെ അളവ് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു. കേടായ മുടി നാരുകളെ പരിപോഷിപ്പിക്കാനും നന്നാക്കാനും മുടി പൊട്ടുന്നത് തടയാനും ഇവ സഹായിക്കുന്നു.

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, മറ്റ് പോഷകങ്ങള്‍ എന്നിവ തലയോട്ടിയിലെ അഴുക്ക്, മെഴുക്ക്, മൃതകോശങ്ങള്‍ എന്നിവ ശുദ്ധീകരിച്ച് തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. താരന്‍, തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. ആരോഗ്യമുള്ള തലയോട്ടി സമ്പുഷ്ടവും ആരോഗ്യകരവുമായ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മുടിക്ക് തിളക്കം നല്‍കുന്നു

മുടിക്ക് തിളക്കം നല്‍കുന്നു

ഉരുളക്കിഴങ്ങിന്റെ ഗുണങ്ങള്‍ മുടിയിഴകളിലെ വിള്ളല്‍ അടയ്ക്കാനും മുടിയെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. തിളക്കമുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്ക് ഉരുളക്കിഴങ്ങ് പല വിധത്തില്‍ മുടിയില്‍ ഉപയോഗിക്കാവുന്നതാണ്.

തലമുടിയും തലയോട്ടിയും

തലമുടിയും തലയോട്ടിയും

ഉരുളക്കിഴങ്ങിലെ വിവിധ വിറ്റാമിനുകളും ധാതുക്കളും തലയോട്ടി, മുടിയിഴകള്‍ എന്നിവ മോയ്‌സ്ചറൈസ് ചെയ്യുന്നതിനും കണ്ടീഷനിംഗ് ചെയ്യുന്നതിനും സഹായിക്കുന്നു. അങ്ങനെ മുടിയുടെയും തലയോട്ടിന്റെയും വരള്‍ച്ച ഫലപ്രദമായി കുറയ്ക്കുന്നു. തലയോട്ടിയിലെ ചൊറിച്ചില്‍ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ഇത് സഹായിക്കുന്നു.

മുടിക്ക് ഉരുളക്കിഴങ്ങ് ജ്യൂസ് തയാറാക്കാം

മുടിക്ക് ഉരുളക്കിഴങ്ങ് ജ്യൂസ് തയാറാക്കാം

മുടിക്കും ചര്‍മ്മസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കാം. ജ്യൂസ് വേര്‍തിരിച്ചെടുക്കാന്‍ ആവശ്യമായ പ്രക്രിയയും ചേരുവകളും നമുക്ക് നോക്കാം. ഒരു ഉരുളക്കിഴങ്ങ് നന്നായി അടിച്ചെടുക്കുക. ഒരു കോട്ടണ്‍ തുണിയിലൂടെ ഇത് അരിച്ചെടുക്കുക. ജ്യൂസിന് കട്ടികൂടിയിട്ടുണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് കൊഴുപ്പ് കുറക്കുക. ഇത് ഉടനെ നിങ്ങളുടെ മുടിക്ക് തേക്കുക. മറ്റൊരു സമയത്തേക്ക് ഉപയോഗിക്കാനായി വച്ചാല്‍ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടും.

ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍

ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍

മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിക്ക് മറ്റ് പല നേട്ടങ്ങള്‍ നല്‍കുന്നതിനും ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കാവുന്ന വിവിധ വഴികള്‍ നോക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ് പായ്ക്ക്

ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തലയോട്ടിയില്‍ ജ്യൂസ് ഉപയോഗിച്ച് മസാജ് ചെയ്യുക എന്നതാണ്. തലയോട്ടി, രോമകൂപങ്ങള്‍ എന്നിവ പോഷിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ഇത് രക്തചംക്രമണം ഉത്തേജിപ്പിക്കുകയും തലയോട്ടിയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. ഇത് മുടിയെ മൃദുവും മിനുസമാര്‍ന്നതുമാക്കുന്നു.

തയ്യാറാക്കല്‍

തയ്യാറാക്കല്‍

ഉരുളക്കിഴങ്ങ് ജ്യൂസ് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്ത് പുരട്ടുക. ഇത് നന്നായി പിടിച്ചെന്ന് ഉറപ്പാക്കുക. മുടിയില്‍ കുറച്ച് ജ്യൂസ് ഒഴിച്ച് മുടിയിഴകളില്‍ നന്നായി പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും.

ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ പായ്ക്ക്

ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ പായ്ക്ക്

മുടി കൊഴിച്ചിലിനും മറ്റ് മുടിയിഴ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ ഫലപ്രദമായ പ്രതിവിധിയാണ്. വെളിച്ചെണ്ണയിലെ അവശ്യ കൊഴുപ്പുകള്‍, ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ തലയോട്ടിയെയും വേരുകളെയും മെച്ചപ്പെടുത്താനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് മുടിയിഴകളിലെ ഈര്‍പ്പം നിലനിര്‍ത്തി മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

തയ്യാറാക്കല്‍

തയ്യാറാക്കല്‍

അര കപ്പ് ഉരുളക്കിഴങ്ങ് ജ്യൂസും രണ്ട് ടേബിള്‍സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണയും മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മിതമായ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

ഉരുളക്കിഴങ്ങ് ജ്യൂസും സവാള ജ്യൂസ് ഹെയര്‍ പായ്ക്കും

ഉരുളക്കിഴങ്ങ് ജ്യൂസും സവാള ജ്യൂസ് ഹെയര്‍ പായ്ക്കും

മുടി കൊഴിയുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ളി വളരെ ഫലപ്രദമായ പ്രതിവിധിയാണ്. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സള്‍ഫര്‍ ഉള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഹെയര്‍ സെല്ലുകള്‍ ഉത്പാദിപ്പിക്കാനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പ്രോട്ടീന്‍ ആണ് കൊളാജന്‍. മുടി കെട്ടുപിണയുന്നതും മുടി പൊട്ടുന്നതും തടയാന്‍ സള്‍ഫര്‍ സഹായിക്കുന്നു. ഉള്ളി, ഉരുളക്കിഴങ്ങ് ജ്യൂസ് എന്നിവ മുടി കൊഴിച്ചിലിനെ ചെറുക്കുന്നതിനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.

തയ്യാറാക്കല്‍

തയ്യാറാക്കല്‍

ഉരുളക്കിഴങ്ങ് ജ്യൂസില്‍ സവാള നീരെടുത്ത് മിനുസമായി മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഈ മിശ്രിതം മുടിയിഴകളിലും പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട് മിതമായ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും.

ഉരുളക്കിഴങ്ങ് ജ്യൂസും കറ്റാര്‍ വാഴ ഹെയര്‍ പായ്ക്കും

ഉരുളക്കിഴങ്ങ് ജ്യൂസും കറ്റാര്‍ വാഴ ഹെയര്‍ പായ്ക്കും

കറ്റാര്‍ വാഴയില്‍ ഉയര്‍ന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗസ് ഗുണങ്ങള്‍ ഉണ്ട്. ഇത് തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തലയോട്ടിയിലെ ബാക്ടീരിയ അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കുകയും തലയോട്ടി ആരോഗ്യകരമാക്കുകയും ചെയ്യുന്നു. താരന്‍, വരണ്ട തലയോട്ടി എന്നിവയ്ക്ക് പരിഹാരം കാണുന്നു. ഉരുളക്കിഴങ്ങ് ജ്യൂസും കറ്റാര്‍ വാഴ ജെല്ലും തലയോട്ടി, മുടി എന്നിവ ശക്തിപ്പെടുത്തുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

തയ്യാറാക്കല്‍

തയ്യാറാക്കല്‍

ഉരുളക്കിഴങ്ങ് ജ്യൂസും രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മിതമായ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ പായ്ക്ക് ഉപയോഗിക്കുക.

ഉരുളക്കിഴങ്ങ്, തേന്‍, മുട്ട ഹെയര്‍ മാസ്‌ക്

ഉരുളക്കിഴങ്ങ്, തേന്‍, മുട്ട ഹെയര്‍ മാസ്‌ക്

മുടിയുടെ കോശങ്ങളെയും വേരുകളെയും പോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ പ്രോട്ടീനുകളും അവശ്യ കൊഴുപ്പുകളും മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. മുടി പൊട്ടുന്നതും മുടി കൊഴിച്ചിലും ഇത് തടയാന്‍ സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത ആന്റിമൈക്രോബയലാണ് തേന്‍. ഉരുളക്കിഴങ്ങ് ജ്യൂസ്, തേന്‍, മുട്ട എന്നിവ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാത്രമല്ല, മുടിയെയും തലയോട്ടിയെയും നനവുള്ളതാക്കുകയും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തയ്യാറാക്കല്‍

തയ്യാറാക്കല്‍

ഉരുളക്കിഴങ്ങ് ജ്യൂസ് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു മുട്ടയുടെ മഞ്ഞക്കരു എന്നിവയ്‌ക്കൊപ്പം മിക്‌സ് ചെയ്യുക. തലയോട്ടിയില്‍ സമ്യമായി മസാജ് ചെയ്യുക. തലയോട്ടിയില്‍ ഇത് നന്നായി പിടിച്ചെന്ന് ഉറപ്പാക്കുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

അധിക നേട്ടങ്ങളും ഉപയോഗങ്ങളും

അധിക നേട്ടങ്ങളും ഉപയോഗങ്ങളും

*മുടിക്ക് സ്വാഭാവിക കറുത്ത നിറം നല്‍കുന്നതിന് ഉരുളക്കിഴങ്ങ് തൊലികള്‍ ഉപയോഗിക്കുന്നു. ഉരുളക്കിഴങ്ങ് തൊലിയിലെ അന്നജം നരച്ച മുടിക്ക് സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കുന്നു.

*ഉരുളക്കിഴങ്ങ് ജ്യൂസ് ഓട്സുമായി കലര്‍ത്തി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് രോമകൂപങ്ങളില്‍ നിന്നും മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു.

*ഉരുളക്കിഴങ്ങ് ജ്യൂസ് തേങ്ങാപ്പാല്‍ അല്ലെങ്കില്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

അധിക നേട്ടങ്ങളും ഉപയോഗങ്ങളും

അധിക നേട്ടങ്ങളും ഉപയോഗങ്ങളും

*വേവിച്ച ഉരുളക്കിഴങ്ങ് വെള്ളം ഹെയര്‍ സ്‌പ്രേ ആയി ഉപയോഗിക്കാവുന്നതാണ്.

*ഉരുളക്കിഴങ്ങ് ജ്യൂസ് പതിവായി പുരട്ടുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

*ചര്‍മ്മത്തില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് പതിവായി പ്രയോഗിക്കുന്നത് ഇരുണ്ട പാടുകള്‍, കളങ്കങ്ങള്‍, അടയാളങ്ങള്‍ തുടങ്ങിയവ മാറ്റാന്‍ സഹായിക്കുന്നു.

*നഖങ്ങളുടെ പുറംതൊലി മൃദുവാക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് വളരെ ഫലപ്രദമാണ്.

English summary

How to Use Potato For Quick Hair Growth

Here we talking about the different ways to use potatoes for quicker hair growth. Read on.
Story first published: Thursday, January 2, 2020, 17:37 [IST]
X
Desktop Bottom Promotion