Just In
- 10 min ago രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- 1 hr ago സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- 2 hrs ago ചൊവ്വയുടെ സ്വാധീനത്താല്‍ ചതുര്‍ഗ്രഹയോഗം; 5 രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ഒരാഴ്ച
- 3 hrs ago ശനിദേവന് ചൊരിയും അനുഗ്രഹം; തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ഇന്ന് ഈ 4 രാശിക്ക്
Don't Miss
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- News സ്വര്‍ണം കയറുന്നത് അതിവേഗം, ഇറക്കം പതിയെ... ഇന്ന് വില കുറഞ്ഞു, പ്രവചിക്കാന്‍ പറ്റാതെ വിപണി
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
മുടി കൊഴിച്ചിലിനോട് വിടപറയാം, പനങ്കുല പോലെ മുടി സ്വന്തമാക്കാം
മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? അതില്‍ നിന്ന് രക്ഷനേടാന്‍ പല വഴിയും പരീക്ഷിച്ച് പരാജയപ്പെട്ടവരാണോ നിങ്ങള്‍? എങ്കില്‍ ഈ പ്രകൃതിദത്ത പരിഹാരം ഒന്ന് പരീക്ഷിച്ചു നോക്കൂ. മുടികൊഴിച്ചില്‍ തടയുന്നതിനും മുടി വളരുന്നതിനും ഉത്തമമാണ് ഉള്ളി ജ്യൂസ്. ഉള്ളി നീരില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് മുടിക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. സള്‍ഫര്‍ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് പുതിയ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.
Also read: ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴി
ഇത് മുടിക്ക് വോളിയം കൂട്ടുകയും അവയെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. സള്‍ഫറിന് പുറമെ ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയ ഉള്ളിയിലെ മൂലകങ്ങളും മുടിക്ക് വളരെ നല്ലതാണ്. നിങ്ങളുടെ മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി വളരാനുമായി ഉള്ളി നീര് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.
ഉള്ളി നീരിന്റെ ഗുണങ്ങള്‍
ഹൈഡ്രജന്‍ പെറോക്സൈഡിനെ വിഘടിപ്പിക്കുന്ന ആന്റിഓക്സിഡന്റ് എന്‍സൈമായ കാറ്റലേസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചാ ചക്രം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. സവാള ജ്യൂസില്‍ സള്‍ഫര്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകള്‍ മുടിയുടെ കെരാറ്റിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് കൊളാജന്‍ ഉല്പാദനത്തിനും സഹായിക്കുന്നു. ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു. മുടിപൊട്ടുന്നതു കുറയ്ക്കുന്നതിനും മുടി പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുന്നതിനും തലയോട്ടിയിലെ പോഷകങ്ങള്‍ പുനസ്ഥാപിക്കുന്നതിനും ഇത് ഗുണകരമാണ്. ഉള്ളി ജ്യൂസിലെ ഫ്ളേവനോയ്ഡുകള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടുകയും അകാല നരയെ ചെറുക്കുന്നു. താരന്, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
മുടി വളര്‍ച്ചയ്ക്ക് ഉള്ളി ജ്യൂസ്
പാരിസ്ഥിതിക ഘടകങ്ങള്‍, പോഷകക്കുറവ്, താരന്, തലയോട്ടിയിലെ അണുബാധകള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മലിനീകരണം തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ നിങ്ങളുടെ മുടി കൊഴിച്ചിലിനു കാരണമാകാം. എന്നാല്‍ ഈ പ്രശ്നങ്ങളില്‍ നിന്നു മോചനം നേടാന്‍ സവാള നീര് നിങ്ങളെ സഹായിക്കും. ഒരു വലിയ സവാള ജ്യൂസ് ആക്കി അടിച്ചെടുത്ത് ഒരു കോട്ടണ്‍ തുണിയില്‍ മുക്കിവയ്ക്കുക. ഈ തുണി നിങ്ങളുടെ തലയോട്ടിയിലുടനീളം തേച്ച് ഏകദേശം 30 മിനിറ്റ് വിടുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്.
Most
read:വേനലില്‍
മുടി
കേടാകില്ല,
കരുത്തും
ആരോഗ്യവും
ഉറപ്പ്;
ആയുര്‍വ്വേദ
വഴികള്‍
ഇതാ
ആവണക്കെണ്ണ, ഉള്ളി ജ്യൂസ്
ഉള്ളി ജ്യൂസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ആവണക്കെണ്ണ നിങ്ങളുടെ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും വോളിയം മെച്ചപ്പെടുത്തി മുടി കട്ടിയാക്കുകയും തലയോട്ടിയിലെ അണുബാധയെ ചെറുക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. ലാവെന്‍ഡര്‍ ഓയില്‍ സവാള ജ്യൂസിന്റെ ഗന്ധം കുറയ്ക്കുകയും മുടിയിഴകളുടെ പോഷണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എങ്ങനെ തയാറാക്കാം
1 വലിയ സവാള, 3 - 4 തുള്ളി ലാവെന്‍ഡര്‍ എണ്ണ അല്ലെങ്കില്‍ ആവണക്കെണ്ണ എന്നിവയാണ് ഇതിനാവശ്യം. ഉള്ളി തൊലികളഞ്ഞ് ചെറു കഷണങ്ങളാക്കി മുറിച്ച് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് ലാവെന്‍ഡര്‍ അല്ലെങ്കില്‍ ആവണക്കെണ്ണ ഇതിലേക്ക് ചേര്‍ക്കുക. ഈ ജ്യൂസ് തലയോട്ടിയില്‍ മസാജ് ചെയ്ത് 15 മുതല്‍ 30 മിനുട്ട് നേരം കഴിഞ്ഞ് കഴുകിക്കളയുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് നിങ്ങളുടെ മുടിക്ക് പ്രയോഗിക്കാന്‍ കഴിയും. ദൃശ്യമായ ഫലങ്ങള്‍ ലഭിക്കാന്‍ 3 മുതല്‍ 4 മാസം വരെ എടുത്തേക്കാം.
Most
read:കണ്ണിനു
ചുറ്റുമുള്ള
കറുപ്പ്
നിശ്ശേഷം
നീക്കാം;
ഈ
4
വിധത്തില്‍
നാരങ്ങ
ഉപയോഗിക്കൂ
സവാള ജ്യൂസും മുട്ടയും
മുടിയില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍ മുടിക്ക് വോളിയവും തിളക്കവും നല്കുന്നു. കൂടാതെ, മുട്ടകളിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും മുടിയിഴകളെ കട്ടിയാക്കുകയും ചെയ്യുന്നു. ഇതിന്റെ വിറ്റാമിന്‍ എ, ഡി, ബി 12 എന്നിവ ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുട്ട, ഉള്ളി ജ്യൂസ് എന്നിവ ഒന്നിച്ചുചേര്‍ന്ന് തലയോട്ടിക്ക് ഉത്തേജനം നല്കുന്നു.
എങ്ങനെ തയാറാക്കാം
1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ്, 1 മുട്ട എന്നിവയാണ് ആവശ്യം. ഇത് ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. തല തുണിയില്‍ പൊതിഞ്ഞ് 20 മുതല്‍ 30 മിനിറ്റ് വരെ വിട്ട ശേഷം കഴുകിക്കളയുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്ക് പ്രയോഗിക്കുക. നിങ്ങളുടെ മുടി വരണ്ടതും പൊട്ടുന്നതുമാണെങ്കില്‍ മുട്ടയുടെ മഞ്ഞക്കരു മാത്രം ഉപയോഗിക്കുക.
Most
read:വിയര്‍പ്പും
സൂര്യപ്രകാശവും
തട്ടി
നിര്‍ജീവമായ
മുടിയെ
പുനരുജ്ജീവിപ്പിക്കാന്‍
വഴിയിത്
സവാള ജ്യൂസും തേനും
വരണ്ടതും പൊട്ടുന്നതുമായ മുടിയുള്ളവര്‍ക്ക് ഈ മാസ്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. തേന്‍ ഒരു മികച്ച മോയ്സ്ചുറൈസറാണ്, മാത്രമല്ല മുടിക്ക് ഈര്‍പ്പം നല്‍കുന്നതിലൂടെ വരണ്ട മുടിയെ മൃദുവും മിനുസമാര്‍ന്നതാക്കുന്നു. കൂടാതെ, തേനിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ താരന് നീക്കാന്‍ സഹായിക്കുകയും ഉള്ളി ജ്യൂസ് തലയോട്ടി ചൊറിച്ചില്‍ ശമിപ്പിക്കുകയും ചെയ്യുന്നു.
എങ്ങനെ തയാറാക്കാം
1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കി മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 3 - 4 മിനിറ്റ് മസാജ് ചെയ്ത് 20-30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്ക് മുടിക്ക് പുരട്ടാവുന്നതാണ്.
Most read:മുടികൊഴിച്ചില്‍, താരന്, പേന്‍ശല്യം; ഒറ്റ പരിഹാരം
ഉള്ളി ജ്യൂസ്, ഇഞ്ചി
കോശജ്വലന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഇഞ്ചി. ആയുര്‍വേദത്തിലും സിദ്ധ വൈദ്യത്തിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. തലയോട്ടിയിലെ അണുബാധകള്‍ ചെറുക്കാനും താരന് പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനൊപ്പം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഇത് ഗുണകരമാകുന്നു.
എങ്ങനെ തയാറാക്കാം
1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ജ്യൂസ് എന്നിവ മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 3-4 മിനിറ്റ് വരെ സൗമ്യമായി മസാജ് ചെയ്ത് 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് പതിവുപോലെ കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ഇതര ദിവസങ്ങളില്‍ ഇതു നിങ്ങളുടെ മുടിക്ക് പ്രയോഗിക്കുക.
Most read:വരണ്ട മുടി നീക്കി പട്ടുപോലെ മുടി സ്വന്തമാക്കാന്‍
ഉള്ളി ജ്യൂസ്, വെളുത്തുള്ളി
സവാള ജ്യൂസിനൊപ്പം വെളുത്തുള്ളി ചേര്‍ക്കുന്നതിലൂടെ നിങ്ങളുടെ മുടി വളര്‍ച്ചയുടെ തോത് മെച്ചപ്പെടുത്താനും മുടി കട്ടിയാക്കാനും സാധിക്കുന്നു. കാല്‍സ്യം, സള്‍ഫര്‍, സിങ്ക് തുടങ്ങിയ ധാതുക്കള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മുടി വളര്‍ച്ചയ്ക്ക് പ്രധാനമാണ്.
എങ്ങനെ തയാറാക്കാം
1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ജ്യൂസ് എന്നി മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 3 -4 മിനിറ്റ് മസാജ് ചെയ്ത് ഒരു മണിക്കൂറോളം നേരം ഉണങ്ങാന്‍ വിടുക. പിന്നീട് ഷാമ്പൂ ഉപയോഗിച്ച് കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ഇതര ദിവസങ്ങളില്‍ ഇങ്ങനെ ചെയ്യാവുന്നതാണ്.
Most read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴ
നാരങ്ങ, സവാള ജ്യൂസ്
തലയോട്ടിയിലെ പി.എച്ച് സന്തുലിതമാക്കി താരനെ പ്രതിരോധിക്കാന്‍ നാരങ്ങയും സവാളയെ സഹായിക്കുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി കൊളാജന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. സവാള ജ്യൂസ് മുടിവേരുകളെ പോഷിപ്പിക്കുകയു ചെയ്യുന്നു.
എങ്ങനെ തയാറാക്കാം
1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, 1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ് എന്നിവ സംയോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. അരമണിക്കൂറോളം വിട്ടശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ 1-2 തവണ ഇത് മുടിയില്‍ പുരട്ടാവുന്നതാണ്.
Most read:നല്ല പ്രായത്തിലും കൈകളില്‍ ചുളിവു വീഴുന്നോ?
ഉരുളക്കിഴങ്ങ്, സവാള ജ്യൂസ്
ഉള്ളിയുമായി ചേര്‍ന്ന് ഉരുളക്കിഴങ്ങ് നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കാനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി, സി തുടങ്ങിയ പോഷകങ്ങളും ഇരുമ്പ്, സിങ്ക്, നിയാസിന് തുടങ്ങിയ ധാതുക്കളും ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്, മാത്രമല്ല നിങ്ങളുടെ മുടി കട്ടിയുള്ളതും ആരോഗ്യകരവുമാക്കാന്‍ ഇവ ഗുണം ചെയ്യുന്നു.
എങ്ങനെ തയാറാക്കാം
1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ്, 2 ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ് എന്നിവ മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. ഒരു മണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്.
Most read:6 അല്ലി വെളുത്തുള്ളി; താരന് നിശ്ശേഷം നീങ്ങും
കറിവേപ്പില, സവാള ജ്യൂസ്
കറിവേപ്പില മുടിയുടെ അകാല നര നീക്കാന്‍ സഹായിക്കുന്നു. കറിവേപ്പിലയില്‍ ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും ഉള്ളി ജ്യൂസിനൊപ്പം ചേര്‍ന്ന് തലയോട്ടിക്ക് ഈര്‍പ്പമുണ്ടാക്കുകയും ചെയ്യുന്നു.
എങ്ങനെ തയാറാക്കാം
15-20 ഇതള്‍ കറിവേപ്പില, 1 സവാള എന്നിവ ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വിടുക. ശേഷം മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകുക. ഈ പായ്ക്ക് ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. 1-2 മാസത്തിനുള്ളില്‍ ഫലങ്ങള്‍ കാണാന്‍ കഴിയുന്നതായിരിക്കും.
Most read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി
ഉള്ളി ജ്യൂസ്, തൈര്
തൈരും സവാള ജ്യൂസും ഒരുമിച്ച് തലയോട്ടിയിലെ അണുബാധയെ ചെറുക്കുകയും തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു. തൈരില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി 5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടവും മുടിയുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു.
എങ്ങനെ തയാറാക്കാം
1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ ഒരു പാത്രത്തില്‍ എടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ മസാജ് ചെയ്ത് അരമണിക്കൂറോളം വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ മാസ്ക് ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.
Most read:മുട്ടോളം മുടിക്ക് മീനെണ്ണ നല്‍കും ഗുണം
ഉള്ളി ജ്യൂസ്, നെല്ലിക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക നിങ്ങളുടെ മുടിയുടെ അകാല നര തടയുന്നു. ഫാറ്റി ആസിഡുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. സവാള ജ്യൂസുമായി ചേര്‍ന്ന് നെല്ലിക്ക മൊത്തത്തിലുള്ള മുടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
എങ്ങനെ തയാറാക്കാം
1 സവാള, 1 നെല്ലിക്ക എന്നിവയാണ് ആവശ്യം. സവാളയും നെല്ലിക്കയും ചെറിയ കഷണങ്ങളായി മുറിച്ച് അടിച്ചെടുത്ത് മിശ്രിതമാക്കുക. ഒരു തുണി ഉപയോഗിച്ച് ഇത് തലയോട്ടിയില്‍ പുരട്ടി 10-15 മിനിട്ട് മസാജ് ചെയ്യുക. ഒരു മണിക്കൂറിനു ശേഷം ക്ലെന്‍സറില്‍ മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ 2-3 മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഫലങ്ങള്‍ ദൃശ്യമാകുന്നതായിരിക്കും.