For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടി പെട്ടെന്ന് മാറ്റിയെടുക്കാം;ഒലീവ് ഓയില്‍

|

വരണ്ട മുടി പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. മുടി വരണ്ടതാകുമ്പോള്‍, നിങ്ങളുടെ മുടി പൊട്ടാനുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, ഈ പ്രശ്‌നം മറികടക്കാന്‍ ഒലിവ് ഓയില്‍ നിങ്ങളെ സഹായിക്കും. ഒലിവ് ഓയില്‍ ഒരു പ്രധാന മുടിസംരക്ഷണ ഘടകമാണ്, പ്രത്യേകിച്ച് നിങ്ങള്‍ക്ക് വരണ്ട തലമുടിയാണെങ്കില്‍. ഒലിവ് ഓയില്‍ ഒരു മികച്ച ഹെയര്‍ കണ്ടീഷണറാണ്. മുടി കൊഴിച്ചിലിനെ ചികിത്സിക്കാനും ഇത് സഹായിക്കും. ഇത് നിങ്ങളുടെ മുടി ജലാംശത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read: മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളംMost read: മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

തലയോട്ടിയിലെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും നിങ്ങളുടെ തലയോട്ടിയും മുടിയും മികച്ചതാക്കുകയും ചെയ്യുന്നു. ഒലീവ് ഓയില്‍ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും അതിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുടിപൊട്ടല്‍, മുടി പിളരല്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിച്ചേക്കാം. വരണ്ട മുടി ചികിത്സിക്കാന്‍ ഒലിവ് ഓയില്‍ എങ്ങനെ ഉപയോഗിക്കമെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

അവോക്കാഡോ, ഒലിവ് ഓയില്‍

അവോക്കാഡോ, ഒലിവ് ഓയില്‍

ഫാറ്റി ആസിഡുകളുടെയും പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണ് അവോക്കാഡോ. ഇവ നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും മുടി ശക്തിപ്പെടുത്താനും സഹായിക്കും. ഇവയിലെ ഉയര്‍ന്ന ആന്റിഓക്‌സിഡന്റ്‌സ് മുടി മൃദുവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നു. അങ്ങനെ മുടിയിലെ കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 പഴുത്ത അവോക്കാഡോ, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് ഇതിനായി ആവശ്യം. അവോക്കാഡോ തൊലി കളഞ്ഞ് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കു. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതിന് അല്‍പം വെള്ളം ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതത്തില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മുടി കഴുകി വെള്ളം പിഴിഞ്ഞു കളയുക. നിങ്ങളുടെ നനവാര്‍ന്ന മുടിയില്‍ ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക. തുണികൊണ്ട് മൂടി ഒരു മണിക്കൂറോളം നേരം കഴിഞ്ഞ് തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ 1-2 തവണ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാംMost read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാം

വെളിച്ചെണ്ണയും ഒലിവ് ഓയിലും

വെളിച്ചെണ്ണയും ഒലിവ് ഓയിലും

മുടിക്ക് പോഷണം നല്‍കാന്‍ സഹായിക്കുന്ന ഇടത്തരം ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. ഇത് നിങ്ങളുടെ മുടിയിലെ പ്രോട്ടീന്‍ നഷ്ടം തടയാന്‍ സഹായിക്കുന്നു. ഒപ്പം നിങ്ങളുടെ മുടിവേരുകളിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും അതിനെ പരിപോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു. ഒലിവ് ഓയിലിനൊപ്പം, വെളിച്ചെണ്ണ ചേര്‍ക്കുന്നതിലൂടെ കണ്ടീഷനിംഗ് ഗുണങ്ങളും ലഭിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് ചെറുതായി ചൂടാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഏകദേശം 10-15 മിനുട്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. നിങ്ങളുടെ തലമുടി തുണികൊണ്ട് മൂടുക. 30 മിനിറ്റ് നേരം കഴിഞ്ഞ് മുടി വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് കഴുകുക. നിങ്ങള്‍ക്കിത് ആഴ്ചയില്‍ 2 തവണ ചെയ്യാവുന്നതാണ്.

Most read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയുംMost read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയും

തേനും ഒലിവ് ഓയിലും

തേനും ഒലിവ് ഓയിലും

തേന്‍ ഒരു ഹ്യൂമെക്ടന്റാണ്. ഇത് ഈര്‍പ്പം ആകര്‍ഷിക്കുകയും നിങ്ങളുടെ മുടിവേരുകള്‍ ദൃഢമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ½ കപ്പ് തേന്‍, ¼ കപ്പ് ഒലിവ് ഓയില്‍ എന്നിവ നന്നായി സംയോജിപ്പിക്കുക. ഈ മിശ്രിതം ഏകദേശം 15 സെക്കന്‍ഡ് ചൂടാക്കുക. നിങ്ങളുടെ തലമുടി കഴുകി വെള്ളം പിഴിഞ്ഞുകളയുക. നനഞ്ഞ മുടിയില്‍ ഈ മാസ്‌ക് പ്രയോഗിക്കുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞ് ഏകദേശം 30 മിനിറ്റ് കാത്തിരിക്കുക. ശേഷം തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

മുട്ടയുടെ മഞ്ഞ, ഒലിവ് ഓയില്‍

മുട്ടയുടെ മഞ്ഞ, ഒലിവ് ഓയില്‍

നിങ്ങളുടെ മുടിയുടെ അവസ്ഥയെ സഹായിക്കുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന പ്രോട്ടീന്‍ അടങ്ങിയതാണ് മുട്ടയുടെ മഞ്ഞക്കരു. ഇത് ഒരു സ്വാഭാവിക കണ്ടീഷണറാണ്. ഒലിവ് ഓയിലിനൊപ്പം ചേര്‍ന്ന് മുട്ട നിങ്ങളുടെ മുടി മിനുസമാര്‍ന്നതാക്കുന്നു. ഈ ഹെയര്‍ മാസ്‌ക് പതിവായി ഉപയോഗിക്കുന്നത് മുടിപൊട്ടലും വരള്‍ച്ചയും തടയാന്‍ സഹായിക്കും.

Most read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെMost read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 മുട്ടയുടെ മഞ്ഞ, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ അടിച്ചെടുക്കുക. മുടിവേരുകള്‍ മുതല്‍ അറ്റംവരെ മിശ്രിതം പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി മൂടുക. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

നാരങ്ങയും ഒലിവ് ഓയിലും

നാരങ്ങയും ഒലിവ് ഓയിലും

വരണ്ട മുടിയും താരനും പ്രശ്‌നമാകുന്നുവെങ്കില്‍ നാരങ്ങയും ഒലിവ് ഓയിലും നിങ്ങള്‍ക്ക് പരിഹാരമാണ്. താരന്‍ നേരിടാന്‍ ഒരു മികച്ച ഘടകമാണ് നാരങ്ങ നീര്. ഇത് നിങ്ങളുടെ തലയോട്ടിക്ക് വിറ്റാമിന്‍ സി ബൂസ്റ്റ് നല്‍കുകയും ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ വെള്ളം, 2 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. തുണി ഉപയോഗിച്ച് മുടി ഏകദേശം 20 മിനിറ്റ് കാത്തിരിക്കുക. ശേഷം വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മിശ്രിതം കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

English summary

How to Use Olive Oil to Treat Dry Hair

Olive oil is an essential hair care ingredient, especially if you have dry hair. Read on to know how to use olive oil to treat dry hair.
X
Desktop Bottom Promotion