Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വരണ്ട മുടി പെട്ടെന്ന് മാറ്റിയെടുക്കാം;ഒലീവ് ഓയില്‍
വരണ്ട മുടി പലര്‍ക്കും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. മുടി വരണ്ടതാകുമ്പോള്‍, നിങ്ങളുടെ മുടി പൊട്ടാനുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, ഈ പ്രശ്നം മറികടക്കാന്‍ ഒലിവ് ഓയില്‍ നിങ്ങളെ സഹായിക്കും. ഒലിവ് ഓയില്‍ ഒരു പ്രധാന മുടിസംരക്ഷണ ഘടകമാണ്, പ്രത്യേകിച്ച് നിങ്ങള്‍ക്ക് വരണ്ട തലമുടിയാണെങ്കില്‍. ഒലിവ് ഓയില്‍ ഒരു മികച്ച ഹെയര്‍ കണ്ടീഷണറാണ്. മുടി കൊഴിച്ചിലിനെ ചികിത്സിക്കാനും ഇത് സഹായിക്കും. ഇത് നിങ്ങളുടെ മുടി ജലാംശത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
തലയോട്ടിയിലെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും നിങ്ങളുടെ തലയോട്ടിയും മുടിയും മികച്ചതാക്കുകയും ചെയ്യുന്നു. ഒലീവ് ഓയില്‍ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും അതിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുടിപൊട്ടല്‍, മുടി പിളരല്‍ എന്നിവ പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിച്ചേക്കാം. വരണ്ട മുടി ചികിത്സിക്കാന്‍ ഒലിവ് ഓയില്‍ എങ്ങനെ ഉപയോഗിക്കമെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

അവോക്കാഡോ, ഒലിവ് ഓയില്‍
ഫാറ്റി ആസിഡുകളുടെയും പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണ് അവോക്കാഡോ. ഇവ നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും മുടി ശക്തിപ്പെടുത്താനും സഹായിക്കും. ഇവയിലെ ഉയര്‍ന്ന ആന്റിഓക്സിഡന്റ്സ് മുടി മൃദുവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നു. അങ്ങനെ മുടിയിലെ കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം
1 പഴുത്ത അവോക്കാഡോ, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് ഇതിനായി ആവശ്യം. അവോക്കാഡോ തൊലി കളഞ്ഞ് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കു. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതിന് അല്പം വെള്ളം ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതത്തില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മുടി കഴുകി വെള്ളം പിഴിഞ്ഞു കളയുക. നിങ്ങളുടെ നനവാര്‍ന്ന മുടിയില്‍ ഈ ഹെയര്‍ മാസ്ക് പ്രയോഗിക്കുക. തുണികൊണ്ട് മൂടി ഒരു മണിക്കൂറോളം നേരം കഴിഞ്ഞ് തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ 1-2 തവണ ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.

വെളിച്ചെണ്ണയും ഒലിവ് ഓയിലും
മുടിക്ക് പോഷണം നല്കാന് സഹായിക്കുന്ന ഇടത്തരം ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. ഇത് നിങ്ങളുടെ മുടിയിലെ പ്രോട്ടീന്‍ നഷ്ടം തടയാന്‍ സഹായിക്കുന്നു. ഒപ്പം നിങ്ങളുടെ മുടിവേരുകളിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും അതിനെ പരിപോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു. ഒലിവ് ഓയിലിനൊപ്പം, വെളിച്ചെണ്ണ ചേര്‍ക്കുന്നതിലൂടെ കണ്ടീഷനിംഗ് ഗുണങ്ങളും ലഭിക്കുന്നു.

എങ്ങനെ തയാറാക്കാം
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് ചെറുതായി ചൂടാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഏകദേശം 10-15 മിനുട്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. നിങ്ങളുടെ തലമുടി തുണികൊണ്ട് മൂടുക. 30 മിനിറ്റ് നേരം കഴിഞ്ഞ് മുടി വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് കഴുകുക. നിങ്ങള്‍ക്കിത് ആഴ്ചയില്‍ 2 തവണ ചെയ്യാവുന്നതാണ്.

തേനും ഒലിവ് ഓയിലും
തേന്‍ ഒരു ഹ്യൂമെക്ടന്റാണ്. ഇത് ഈര്‍പ്പം ആകര്‍ഷിക്കുകയും നിങ്ങളുടെ മുടിവേരുകള്‍ ദൃഢമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ½ കപ്പ് തേന്‍, ¼ കപ്പ് ഒലിവ് ഓയില്‍ എന്നിവ നന്നായി സംയോജിപ്പിക്കുക. ഈ മിശ്രിതം ഏകദേശം 15 സെക്കന്‍ഡ് ചൂടാക്കുക. നിങ്ങളുടെ തലമുടി കഴുകി വെള്ളം പിഴിഞ്ഞുകളയുക. നനഞ്ഞ മുടിയില്‍ ഈ മാസ്ക് പ്രയോഗിക്കുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞ് ഏകദേശം 30 മിനിറ്റ് കാത്തിരിക്കുക. ശേഷം തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.

മുട്ടയുടെ മഞ്ഞ, ഒലിവ് ഓയില്‍
നിങ്ങളുടെ മുടിയുടെ അവസ്ഥയെ സഹായിക്കുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന പ്രോട്ടീന്‍ അടങ്ങിയതാണ് മുട്ടയുടെ മഞ്ഞക്കരു. ഇത് ഒരു സ്വാഭാവിക കണ്ടീഷണറാണ്. ഒലിവ് ഓയിലിനൊപ്പം ചേര്‍ന്ന് മുട്ട നിങ്ങളുടെ മുടി മിനുസമാര്‍ന്നതാക്കുന്നു. ഈ ഹെയര്‍ മാസ്ക് പതിവായി ഉപയോഗിക്കുന്നത് മുടിപൊട്ടലും വരള്‍ച്ചയും തടയാന്‍ സഹായിക്കും.

എങ്ങനെ തയാറാക്കാം
2 മുട്ടയുടെ മഞ്ഞ, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ അടിച്ചെടുക്കുക. മുടിവേരുകള്‍ മുതല്‍ അറ്റംവരെ മിശ്രിതം പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി മൂടുക. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.

നാരങ്ങയും ഒലിവ് ഓയിലും
വരണ്ട മുടിയും താരനും പ്രശ്നമാകുന്നുവെങ്കില്‍ നാരങ്ങയും ഒലിവ് ഓയിലും നിങ്ങള്‍ക്ക് പരിഹാരമാണ്. താരന് നേരിടാന്‍ ഒരു മികച്ച ഘടകമാണ് നാരങ്ങ നീര്. ഇത് നിങ്ങളുടെ തലയോട്ടിക്ക് വിറ്റാമിന്‍ സി ബൂസ്റ്റ് നല്‍കുകയും ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം
2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ വെള്ളം, 2 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. തുണി ഉപയോഗിച്ച് മുടി ഏകദേശം 20 മിനിറ്റ് കാത്തിരിക്കുക. ശേഷം വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മിശ്രിതം കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications