For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേന്‍ശല്യത്തില്‍ നിന്ന് മുക്തി വേണോ? ഇതാ പരിഹാരം

|

പേന്‍ ശല്യം നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നോ? നിങ്ങളുടെ തലയ്ക്ക് അങ്ങേയറ്റം അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണിത്. എന്നാല്‍ വിഷമിക്കേണ്ട. പരിഹാരം നിങ്ങളുടെ അരികില്‍ തന്നെയുണ്ട്. പ്രകൃതിദത്തമായ ഒരു ഘടകം ഉപയോഗിച്ച് നിങ്ങളുടെ പേന്‍ശല്യം ചികിത്സിക്കാവുന്നതാണ്. അതെ, പേന്‍ ശല്യം നീക്കാന്‍ ഒലിവ് ഓയില്‍ നിങ്ങളെ സഹായിക്കും. ഒലിവ് ഓയില്‍ എങ്ങനെ പേന്‍ നീക്കാന്‍ ഉപയോഗിക്കാമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: മുടി പട്ടുപോലെ തിളങ്ങാന്‍ എളുപ്പവഴി ഈ കൂട്ടുകള്‍

ഒലിവ് ഓയിലും യൂക്കാലിപ്റ്റസ് ഓയിലും

ഒലിവ് ഓയിലും യൂക്കാലിപ്റ്റസ് ഓയിലും

യൂക്കാലിപ്റ്റസ് ഓയിലില്‍ യൂക്കാലിപ്‌റ്റോള്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ ഇത് പേന്‍ശല്യം നീക്കാന്‍ നിങ്ങളെ സഹായിക്കുന്നു. 4 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 15-20 തുള്ളി യൂക്കാലിപ്റ്റസ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഒലിവ് ഓയിലും യൂക്കാലിപ്റ്റസ് ഓയിലും ഒരു പാത്രത്തില്‍ കലര്‍ത്തുക. ഈ എണ്ണ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. നിങ്ങളുടെ തലമുടി കെട്ടി ഒരു തുണി കൊണ്ട് മൂടുക. 2-3 മണിക്കൂര്‍ വരെ ഇങ്ങനെ വച്ച ശേഷം മുടി നന്നായി ചീവുക. ശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ മൂന്നുതവണ ഈ പതിവ് പിന്തുടര്‍ന്നാല്‍ പേന്‍ശല്യത്തില്‍ നിന്ന് മുക്തി നേടാവുന്നതാണ്.

ഒലിവ് ഓയില്‍, വിനാഗിരി

ഒലിവ് ഓയില്‍, വിനാഗിരി

ഒലിവ് ഓയിലും വെളിച്ചെണ്ണയും പേന്‍ നീക്കം ചെയ്യുന്നതിനായി ഫലപ്രദമായി പോരാടുന്നു. വിനാഗിരി, നിങ്ങളുടെ മുടിയിഴകളില്‍ പേനിന് പറ്റിനില്‍ക്കാന്‍ സഹായിക്കുന്ന പശ അലിയിക്കുകയും അവ നീക്കംചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, വിനാഗിരി എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഒലിവ് ഓയിലും വെളിച്ചെണ്ണയും ഒരുമിച്ച് ഒരു പാത്രത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരുമണിക്കൂറിനു ശേഷം മുടി കഴുകി ഷാംപൂ ചെയ്യുക. ഇനി നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും വിനാഗിരി പുരട്ടി ഒരു മണിക്കൂര്‍ നേരം നിര്‍ത്തുക. അതിനു ശേഷം മുടി ചീപ്പ് ഉപയോഗിച്ച് വാരുക. ആഴ്ചയില്‍ രണ്ടുതവണ ഈ പതിവ് പിന്തുടരുക.

Most read: മുഖക്കുരു നീക്കാന്‍ കാരറ്റ്; ഉപയോഗം ഇങ്ങനെ

ഒലിവ് ഓയിലും ടീ ട്രീ ഓയിലും

ഒലിവ് ഓയിലും ടീ ട്രീ ഓയിലും

ഒലിവ് ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവയുടെ മിശ്രിതം തലയിലെ പേന്‍ നീക്കാന്‍ പോരാടുന്നു. ഇത് മുടിയില്‍ പ്രകൃതിദത്ത കീടനാശിനിയായി പ്രവര്‍ത്തിക്കുകയും പേനിനെ ഫലപ്രദമായി കൊല്ലുകയും ചെയ്യുന്നു. 3 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടീസ്പൂണ്‍ ടീ ട്രീ ഓയില്‍, 2 ടേബിള്‍സ്പൂണ്‍ ഹെര്‍ബല്‍ ഷാംപൂ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒലിവ് ഓയില്‍, ടീ ട്രീ ഓയില്‍, ഷാംപൂ എന്നിവ ഒരു പാത്രത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പ്രയോഗിച്ച് തുണി ഉപയോഗിച്ച് മൂടുക. ഈ മിശ്രിതം മുടിയില്‍ 30 മിനിറ്റ് നേരം വിടുക. ശേഷം ചൂടുവെള്ളവും ഹെര്‍ബല്‍ ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. മുടി നനഞ്ഞിരിക്കുമ്പോള്‍ ചീര്‍പ്പ് ഉപയോഗിച്ച് മുടിയില്‍ നിന്ന് ചത്ത പേനുകളെ നീക്കുക. ആഴ്ചയില്‍ രണ്ടുതവണ ഈ പതിവ് നിങ്ങള്‍ക്ക് പിന്തുടരാം.

Most read: ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

ഒലിവ് ഓയിലും എള്ളെണ്ണയും

ഒലിവ് ഓയിലും എള്ളെണ്ണയും

എള്ളെണ്ണയുടെ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക്, കീടനാശിനി ഗുണങ്ങള്‍ ഒലിവ് ഓയിലുമായി ചേര്‍ന്ന് പേന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 2 ടേബിള്‍സ്പൂണ്‍ എള്ളെണ്ണ എന്നിവ ചേര്‍ത്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി കൊണ്ട് പൊതിഞ്ഞ് മുടി ഒരു രാത്രി വിടുക. രാവിലെ ചീര്‍പ്പ് ഉപയോഗിച്ച് ചത്ത പേനുകളെ നീക്കി മുടി കഴുകി ഷാമ്പൂ ചെയ്യുക. പേന്‍ ശല്യം പരിഹരിക്കാന്‍ എല്ലാ ദിവസവും ഈ പതിവ് പിന്തുടരാവുന്നതാണ്.

Most read: സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍

വിനാഗിരിയും ഒലിവ് ഓയിലും

വിനാഗിരിയും ഒലിവ് ഓയിലും

നിങ്ങളുടെ തലയിലെ പേന്‍മുട്ടകള്‍ നീക്കാന്‍ വിനാഗിരി ഫലപ്രദമാണ്. നിങ്ങളുടെ മുടിയില്‍ പറ്റിനില്‍ക്കുന്ന പശ അഴിക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ തലമുടി ഒരു വിനാഗിരി ഉപയോഗിച്ച് കഴുകുക, ഒലിവ് ഓയില്‍ മസാജ് ചെയ്ത് തലയിലെ പേന്‍ പ്രശ്‌നം പരിഹരിക്കുക. 1 കപ്പ് വിനാഗിരി, 1 കപ്പ് വെള്ളം, ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വിനാഗിരിയും വെള്ളവും ചേര്‍ത്ത് മുടി മുഴുവന്‍ കഴുകുക. ഈ വിനാഗിരി ലായനി നിങ്ങളുടെ മുടിയില്‍ 15 മിനിറ്റ് നേരം നിര്‍ത്തി ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം നിങ്ങളുടെ തലമുടിയില്‍ കുറച്ച് ഒലിവ് ഓയില്‍ ഒഴിച്ച് മസാജ് ചെയ്യുക. ചീര്‍പ്പ് ഉപയോഗിച്ച് പേന്‍ നീക്കം ചെയ്ത് മുടി കഴുകി ഷാംപൂ ചെയ്യുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ പതിവ് പിന്തുടരുക.

Most read: മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്

English summary

How To Use Olive Oil To Get Rid of Head Lice in Malayalam

Lice make your head extremely itchy and are quite an embarrassment to bear. Here’s how olive oil works at killing head lice.
X