Latest Updates
-
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ!
ഉള്ളുള്ള കരുത്തുള്ള മുടിക്ക് മയോണൈസ് ഹെയര്‍ മാസ്ക് നല്‍കും അത്ഭുതം
ഓരോരുത്തരും അവരുടെ മുടി സജീവവും തിളക്കവും ആരോഗ്യകരവുമാക്കാന്‍ കഠിനമായി പരിശ്രമിക്കുന്നു. നമുക്ക് ചുറ്റുമുള്ള പാരിസ്ഥിതിക സാഹചര്യങ്ങളും ജീവിതരീതികളും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇവയെല്ലാം മുടിയെ മോശമായ രീതിയില്‍ തന്നെ ബാധിക്കുന്നു. മലിനീകരണം, പുക, അനാരോഗ്യകരവും കൊഴുപ്പുള്ളതുമായ ജങ്ക് ഫുഡ്, വ്യായാമക്കുറവ്, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ മുടിയുടെ ആരോഗ്യത്തെ കെടുത്തുന്നു. അതിനാല്‍, മുടിയുടെ ആരോഗ്യത്തെ പുനരുജ്ജീവിപ്പിക്കുന്ന ധാതുക്കളും പോഷകങ്ങളും നിറഞ്ഞ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് അവയെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇവിടെയാണ് മയോണൈസ് നിങ്ങളുടെ രക്ഷയ്ക്ക് എത്തുന്നത്. ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, മുടിക്ക് മാന്ത്രികത പോലെ പ്രവര്‍ത്തിക്കുകയും നഷ്ടപ്പെട്ട തിളക്കവും ഓജസ്സും തിരികെ കൊണ്ടുവരികയും ചെയ്യുന്ന ഒരു ഘടകമാണ് മയോണൈസ്. അതിനാല്‍ മുടിയുടെ ആരോഗ്യത്തിന്, ധാരാളം എണ്ണയും പ്രോട്ടീനുകളും അടങ്ങിയ ഈ അത്ഭുതകരമായ ഘടകം പരീക്ഷിക്കേണ്ടതാണ്.

മുടിക്ക് മയോണൈസ് നല്കുന്ന ഗുണങ്ങള്‍
മുട്ട, എണ്ണ, വിനാഗിരി, മറ്റ് പ്രകൃതിദത്ത ചേരുവകള്‍ എന്നിവ ഉപയോഗിച്ചാണ് മയോണൈസ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഇവ നിങ്ങളുടെ മുടിയുടെ അകക്കാമ്പ് പോഷിപ്പിക്കാന്‍ സഹായിക്കുന്നു. മുടിയുടെ ഘടനയും ഗുണനിലവാരവും സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിനും കണ്ടീഷനിംഗും മോയ്സ്ചറൈസ് ചെയ്യാനും ഇത് സഹായിക്കുന്നു. കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ മാസത്തില്‍ ഒരിക്കലെങ്കിലും മയോണൈസ് ഹെയര്‍ മാസ്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു
മയോണൈസില്‍ വിനാഗിരി ഉള്ളതിനാല്‍, മുടിയുടെ തിളക്കവും കരുത്തും നിലനിര്‍ത്തുന്ന പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും പുനഃസ്ഥാപിക്കാനും ഇത് സഹായിക്കുന്നു.

പ്രോട്ടീന്റെ ശക്തി നല്കുന്നു
രാസവസ്തുക്കള്‍ നിറഞ്ഞതും പ്രകൃതിയില്‍ ദോഷകരവുമായ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ ഫലത്തിനെതിരെയും മയോണൈസ് പ്രവര്‍ത്തിക്കുന്നു. മയോന്നൈസില്‍ പ്രോട്ടീന്റെ ശക്തി നിറഞ്ഞിരിക്കുന്നു, അതിനാല്‍ ഇത് മുടി പൊട്ടുന്നത് തടയാന്‍ സഹായിക്കുന്നു, ഇത് മുടി ശക്തവും ഉറപ്പുള്ളതുമാക്കുന്നു. മുടിയിഴകളിലെ വിടവുകള്‍ നികത്താനും അവയെ കട്ടിയുള്ളതാക്കാനും ഹെയര്‍ പ്രോട്ടീന്‍ സഹായിക്കുന്നു.

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു
ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ മുടിയിഴകളെ നശിപ്പിക്കുന്നു. മുടിക്ക് മയോണൈസ് പ്രയോഗിച്ചാല്‍ അള്‍ട്രാവയലറ്റ് എ, ബി രശ്മികളെ അകറ്റി നിര്‍ത്തുന്ന ഒരു സംരക്ഷിത പാളി രൂപീകരിച്ച് സൂര്യാഘാതത്തില്‍ നിന്ന് മുടി സംരക്ഷിക്കുന്നു.

പെപ്പര്‍മിന്റ് ഓയില്‍, മയോണൈസ് ഹെയര്‍ മാസ്ക്
ഈ പെപ്പര്‍മിന്റ്, മയോണൈസ് ഹെയര്‍ മാസ്ക്, ഉണങ്ങിയ മുടിയുടെയും തലയോട്ടിയുടെയും കണ്ടീഷനിംഗിനും പോഷണത്തിനും മികച്ചതാണ്. ഇത് തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുകയും മുടിയിഴകളെയും കോശങ്ങളെയും ആരോഗ്യകരവും ഊര്ജ്ജസ്വലവുമാക്കുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മയോണൈസ്, ഒരു ടീസ്പൂണ്‍ പെപ്പര്‍മിന്റ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഒരു പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ മയോണൈസ്, ഒരു ടീസ്പൂണ്‍ പെപ്പര്‍മിന്റ് ഓയില്‍, ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. മുടി നനച്ച്, മാസ്ക് മുടിവേരുകള്‍ മുതല്‍ ഇഴകള്‍ വരെ മൃദുവായി പ്രയോഗിക്കാന്‍ തുടങ്ങുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇത് വയ്ക്കുക, തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. മികച്ച ഫലങ്ങള്‍ക്കായി മാസത്തില്‍ രണ്ടുതവണയെങ്കിലും ഇത് മുടിക്ക് പ്രയോഗിക്കുക.

നാരങ്ങ, മയോണൈസ് ഹെയര്‍ പാക്ക്
നാരങ്ങയും മുട്ടയും അടങ്ങിയ ഈ മയോണൈസ് ഹെയര്‍ പാക്ക് മുടിക്ക് പോഷണം നല്‍കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഇത് ഫ്രിസ് അകറ്റാനും താരന് എന്ന പ്രശ്നത്തിന് പരിഹാരം കാണാനും സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മയോണൈസ്, ഒരു മുട്ട, രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയിഴകളിലും വേരുകളിലും പുരട്ടി 10 മിനിറ്റെങ്കിലും മൃദുവായി മസാജ് ചെയ്യുക. അതിനുശേഷം, മറ്റൊരു 30-40 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളവും വീര്യം കുറഞ്ഞ ഷാമ്പൂവും ഉപയോഗിച്ച് കഴുകുക. വേഗത്തിലുള്ള ഫലത്തിനായി ആഴ്ചതോറും ഇത് പ്രയോഗിക്കുക.

ബദാം ഓയില്‍, മയോണൈസ് ഹെയര്‍ പാക്ക്
ബദാം ഓയില്‍ അടങ്ങിയ ഈ മയോണൈസ് ഹെയര്‍ പാക്ക് മുടി വേരുകളെ പോഷിപ്പിക്കുകയും അവയെ ശക്തവും തിളക്കവുമാക്കുകയും ചെയ്യുന്നു. ബദാം ഓയില്‍ മുടി നീളത്തില്‍ വളരാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ നല്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മയോണൈസ്, ഒരു ടീസ്പൂണ്‍ ബദാം ഓയില്‍, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ഒരു പാത്രത്തിലെടുത്ത് യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഈ മയോണൈസ് ഹെയര്‍ മാസ്ക് മുടിയില്‍ പതുക്കെ പുരട്ടുക, പിന്നീട് ഒരു തൂവാല കൊണ്ട് മൂടി കുറഞ്ഞത് 40-45 മിനിറ്റെങ്കിലും പൊതിഞ്ഞ് സൂക്ഷിക്കുക. ശേഷം തണുത്ത വെള്ളവും വീര്യം കുറഞ്ഞ ഷാമ്പൂവും ഉപയോഗിച്ച് ഇത് കഴുകി കളയുക. മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചതോറും ഈ മാസ്ക് പുരട്ടുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, മയോണൈസ് ഹെയര്‍ മാസ്ക്
പേന്‍ശല്യം പൂര്‍ണ്ണമായും ഇല്ലാതാക്കാനും തലയോട്ടി വൃത്തിയാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുന്നു. മുടി കണ്ടീഷന്‍ ചെയ്യുന്നതിന്, മയോണൈസ്, ആപ്പിള്‍ സിഡെര്‍ എന്നിവ ഒരുമിച്ച് മുടിയെ പോഷിപ്പിക്കാനും ജലാംശം നല്‍കാനും സഹായിക്കുന്നു, ഇത് നിങ്ങളുടെ മുടിയെ നീളവും ശക്തവുമാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മയോണൈസ്, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു ടേബിള്‍ ജാസ്മിന് ഓയില്‍ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പുരട്ടുക, കുറഞ്ഞത് 5-10 മിനിറ്റെങ്കിലും മൃദുവായി മസാജ് ചെയ്യുക, അതിനുശേഷം അര മണിക്കൂര്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മാസ്ക് കഴുകി കളയുക, അതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ ജാസ്മിന് ഓയില്‍ പുരട്ടി 10 മിനിറ്റ് വയ്ക്കുക.
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് എണ്ണ കഴുകി കളയുക. പേന്‍ശല്യം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ മാസത്തിലൊരിക്കല്‍ ഈ നടപടിക്രമം ആവര്‍ത്തിക്കുക.



Click it and Unblock the Notifications