Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കേശവര്‍ദ്ധിനി നിസ്സാരമല്ല: ഇതില്‍ വളരാത്ത മുടിയില്ല
മുടി എന്നത് സൗന്ദര്യത്തിന്റെ ലക്ഷണമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും മുടി കൊഴിഞ്ഞ് പോവുന്നത് പോലെ തന്നെ പലരുടേയും ആത്മവിശ്വാസവും കൊഴിഞ്ഞ് പോവുന്നു. മുടിയുടെ നീളവും വളര്‍ച്ചയും എന്നതിനേക്കാള്‍ ഉള്ള മുടി കരുത്തോടെ നിലനിര്‍ത്തുക എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ചില അവസരങ്ങളില്‍ ഇതൊന്നും സാധിക്കാതെ വരുന്നു.
മുടിയുടെ ആരോഗ്യം എന്നത് പലരും ഒരു വെല്ലുവിളിയായി എടുക്കുന്നതാണ്. എന്ത് തേച്ചിട്ടാണെങ്കിലും മുടി വളര്‍ന്നാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് പലരും. പക്ഷേ വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല വസ്തുക്കളും നമ്മുടെ മുടിക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ മുടിക്ക് അനുയോജ്യമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം അശ്രദ്ധ പലപ്പോഴും ഉള്ള മുടി കൂടി കൊഴിയുന്ന അവസ്ഥയിലേക്ക് എത്തുന്നു.

മുടിയുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ മുടി കരുത്തോടെ നിലനിര്‍ത്തുന്നതിനും ചില കാര്യങ്ങള്‍ പലരും ശ്രദ്ധിക്കേണ്ടതാണ്. വിപണിയില്‍ ലഭ്യമാവുന്ന വിശ്വാസയയോഗ്യമല്ലാത്ത എണ്ണ ഉപയോഗിക്കുന്നത് പലരിലും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ മുടിക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന കേശവര്‍ദ്ധിനി എണ്ണ ഇനി നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കേശവര്‍ദ്ധിനി എണ്ണ തയ്യാറാക്കാം
കേശവര്‍ദ്ധിനി എണ്ണ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഇതിന്റെ ഇലകള്‍ നല്ലതുപോലെ വൃത്തിയാക്കുക. ശേഷം ഇതിന്റെ ഇലകള്‍ എടുത്ത് ചതച്ച് ഇത് വെളിച്ചെണ്ണ ചൂടായ ശേഷം അതിലിട്ട് നല്ലതുപോലെ ഇളക്കുക. ഇത് ഏകദേശം 20 മിനിറ്റെങ്കിലും എണ്ണയില്‍ ഇട്ട് നല്ലതുപോലെ ചൂടാക്കണം. ഈ സമയം അത്രയും എണ്ണ ഇളക്കിക്കൊടുക്കുന്നതിന് ശ്രദ്ധിക്കണം ഇതിന് ശേഷം ഇത് നല്ലതുപോലെ തണുത്തുകഴിഞ്ഞാല്‍, ഏതെങ്കിലും കുപ്പിയിലേക്ക് മാറ്റി ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും തലയില്‍ എണ്ണ പുരട്ടുക. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനും അപ്പുറമാണ്.
image courtesy: wikipedia

മുടിയിഴകളുടെ ആരോഗ്യം
മുടിയിഴകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് കേശവര്‍ദ്ധിനി ഓയില്‍. ഇത് മുടിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് മുടിയിഴകളില്‍ കരുത്തും ആരോഗ്യവും നല്കുന്നു. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കാരണം വെറും ഒരാഴ്ച കൊണ്ട് തന്നെ മുടിയിഴകള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് കേശവര്ദ്ധിനിക്ക് സാധിക്കുന്നു. കേശസംരക്ഷണത്തിന്റെ ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു

മുടി വളര്‍ച്ചക്ക് സഹായിക്കുന്നു
മുടി വളരുക എന്നത് എല്ലാവുടേയും ആവശ്യമാണ്. നല്ല കട്ടിയും തിളക്കവുമുള്ള മുടി എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന് നേരെ വിപരീതഫലം നല്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കേശവര്‍ദ്ധിനി ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടിവളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കേശവര്‍ദ്ധിനി ഉപയോഗിച്ചവര്‍ നിരാശപ്പെടേണ്ടി വരുന്നില്ല. ഇതെല്ലാം നിങ്ങളുടെ മുടിയില്‍ ഒരു മാജിക് പോലെ പ്രവര്‍ത്തിക്കുന്നു.

മുടി കൊഴിച്ചിലിന് പരിഹാരം
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തവര്‍ക്ക് കേശവര്‍ദ്ധിനി എണ്ണ വളരെ സഹായകമാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അത് മാത്രമല്ല മുടി കൊഴിച്ചില്‍ എത്ര ദുഷകരമാണെങ്കിലും അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിന് കേശവര്‍ദ്ധിനി ഓയില്‍ സഹായിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ ആധി കേറുന്നവര്‍ക്ക് ഇനി പരിഹാരം കാണുന്നതിന് കേശവര്‍ദ്ധിനി ഇന്ന് തന്നെ ഉപയോഗിച്ച് തുടങ്ങാം.

താരനെ പരിഹരിക്കാം
മുടിയില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് താരന്. താരനും പേനും എല്ലാം തലയില്‍ ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാനും മുടിയുടെ ആരോഗ്യത്തിനും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കേശവര്‍ദ്ധിനി ഓയില്‍. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം മുടിയില്‍ നിന്ന് താരന് ഇളക്കി മാറ്റുന്നതിനും സഹായിക്കുന്നു കേശവര്‍ദ്ധിനി. ദിവസവും ഇത് മുടിയില്‍ തേക്കുന്നതും തെറ്റില്ല.

അകാല നരക്ക് പരിഹാരം
അകാല നര പോലുള്ള പ്രശ്നങ്ങള്‍ പലരിലും ആത്മവിശ്വാസത്തെ കുറക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും കേശവര്‍ദ്ധിനി മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ അകാല നരയെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മുടിയില്നിന്ന് വെളുത്ത മുടിയെ ഇല്ലാതാക്കി അത് കൂടി കറുപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ കേശവര്‍ദ്ധിനി ഓയില്‍ നിങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കാം.

തലയോട്ടിയുടെ ആരോഗ്യം
ആരോഗ്യമുള്ള തലയോട്ടിയില്‍ മാത്രമേ ആരോഗ്യമുള്ള മുടി ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ തലയോട്ടിയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കേശവര്‍ദ്ധിനി ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് മികച്ച ഗുണങ്ങള്‍ നല്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തിനും അത് വഴി കരുത്തുറ്റ മുടി വളരുന്നതിനും സഹായിക്കുന്നുണ്ട് കേശവര്‍ദ്ധിനി.
ശ്രദ്ധിക്കേണ്ടത്: എന്ത് പുതിയ വസ്തുവും ഉപയോഗിക്കുമ്പോള്‍ അത് ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിദഗ്ധാഭിപ്രായം അറിഞ്ഞ ശേഷം മാത്രം ഇവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
