For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടിക്ക് ഇനി ഡൈ വേണ്ട; ഓരോ ഇഴയും കറുപ്പിക്കും ഒറ്റമൂലി

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ നിരവധിയാണ്. ഇതില്‍ മുടി നരക്കുന്നത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. നരച്ച മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ഡൈ ചെയ്യാറുണ്ട്. എന്നാല്‍ ഡൈ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആയുസ്സിനെ കുറക്കുകയാണ് എന്നുള്ളതാണ് സത്യം. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. കേശസംരക്ഷണം ഒരു വെല്ലുവിളിയായി മാറാതെ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

പുരുഷന് അമ്പതിലും മുപ്പതിന്റെ ചെറുപ്പം രഹസ്യമിതാപുരുഷന് അമ്പതിലും മുപ്പതിന്റെ ചെറുപ്പം രഹസ്യമിതാ

നീലയമരിയും മൈലാഞ്ചിയും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മുടിക്ക് കരുത്തും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിനും നരച്ച മുടിയെ പ്രതിരോധിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതില്‍ നീലയമരി എന്നും മികച്ചതാണ് എന്നുള്ളതാണ് സത്യം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് നീലയമരിയും മൈലാഞ്ചിയും ഉള്‍പ്പെടുന്ന സൗന്ദര്യ സംരക്ഷണ ഉപാധികള്‍ ഉപയോഗിച്ച് പ്രശ്‌നങ്ങളെ ഇല്ലാതാക്കാം

തയ്യാറാക്കാം മിശ്രിതം

തയ്യാറാക്കാം മിശ്രിതം

എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം തേയിലപ്പൊടി കലക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം അതിലേക്ക് അല്‍പം തണുത്ത വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം മൈലാഞ്ചിപ്പൊടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിന് ശേഷം മുടിയുടെ കറുത്ത നിറം തിരികെപ്പിടിക്കാന്‍ അല്‍പം നീലയമരിപ്പൊടി ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. ഇത് മുടിയില്‍ അങ്ങോളമിങ്ങോളം തേച്ച് പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഈ സ്റ്റെപ്പുകള്‍ ഒരേ ദിവസം തന്നെ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് മുടിയ്ക്ക കറുപ്പു നിറം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ നരച്ച മുടി കറുപ്പാക്കും. ആദ്യത്തെ സ്റ്റെപ്പിലെ മയിലാഞ്ചി പ്രയോഗവും പിന്നീടുള്ള നീലയമരി പ്രയോഗവും ചെയ്യണം. രണ്ടു മൂന്നു തവണ ചെയ്യുന്നതിലൂടെ അത് മുടിക്ക് കറുപ്പ് നിറം കൂടുതല്‍ നല്‍കുന്നുണ്ട്. ഇത് ചെയ്തതിന് ശേഷം ഒരിക്കലും സോപ്പ് ഷാമ്പൂ എന്നിവ തലയില്‍ ഉപയോഗിക്കരുത് കുറച്ച് നാളത്തേക്ക്.

വെളിച്ചെണ്ണ ആവണക്കെണ്ണ; വേരോടെ മുടി കറുക്കുംവെളിച്ചെണ്ണ ആവണക്കെണ്ണ; വേരോടെ മുടി കറുക്കും

ചെയ്യേണ്ടത് എപ്പോള്‍?

ചെയ്യേണ്ടത് എപ്പോള്‍?

നിങ്ങള്‍ ഒരു ദിവസം മൂന്നു തവണ ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ അടുപ്പിച്ച് മൂന്നു ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയില്‍ തന്നെ ഒന്നിടവിട്ട ദിവസങ്ങളിലോ ഉപയോഗിയ്ക്കാം. ഇതിന് മടിയായി ആഴ്ചയില്‍ ഒരു തവണ ഉപയോഗിച്ചാല്‍ ഫലം ലഭിക്കില്ല എന്നുള്ളതാണ് സത്യം. മൈലാഞ്ചി തേക്കുന്നത് കൂടി പൂര്‍ത്തിയാക്കിയാലേ നീയമയരിയുടെ ഗുണം ലഭിക്കകയുള്ളൂ എന്നുള്ളതാണ് സത്യം. കാരണം നീലമയരിയ്ക്കു മാത്രമായി കറുപ്പു നിറം നല്‍കാന്‍ സാധിയ്ക്കില്ല. ഇതിന് വയലറ്റ് നിറമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മയിലാഞ്ചിയുടെ ചുവപ്പിനു മേല്‍ ഇതിന്റെ നിറം കൂടി ചേരുമ്പോഴാണ് കറുപ്പു നിറം ലഭിയ്ക്കുക. അതുകൊണ്ട് നീലയമരിയും മൈലാഞ്ചിയും ഒരുപോലെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

മുടിയുടെ നിറം

മുടിയുടെ നിറം

നരച്ച മുടിയുള്ളവര്‍ക്ക് മുടിയുടെ നിറം കറുപ്പാക്കുന്നതിന് വേണ്ട ഇത് പതിനഞ്ച് ദിവസം വരെ നിലനിര്‍ത്താന്‍ സാധിക്കും. ഉപയോഗിക്കുന്ന നീലയമരിയുടെ ഗുണം അനുസരിച്ച് ഇത് ഒരു മാസം വരെ നിലനില്‍ക്കുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് മാത്രമല്ല മറ്റ് ഡൈ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. നീലയമരി മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ഗുണം ചെയ്യുന്നുണ്ട്. യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും മുടിയിലോ തലയിലോ ഇത് ഉണ്ടാക്കുന്നില്ല.

മുടിക്ക് ആരോഗ്യം

മുടിക്ക് ആരോഗ്യം

മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തിലും ഏറ്റവും മികച്ചത് തന്നെയാണ് നീലയമരി. ഇത് തേക്കുന്നതിലൂടെ മുടിയിഴകള്‍ക്ക് ആരോഗ്യവും കരുത്തും ഉണ്ടാവുന്നു. ആരോഗ്യമുള്ള മുടിയിഴകള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും മുകളില്‍ പറഞ്ഞ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിയുടെ കരുത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും ആഴ്ചയില്‍ ഒന്നിടവിട്ട് മൂന്ന് ദിവസമെങ്കിലും ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്. ഇത് മുടിയുട കരുത്ത് വര്‍ദ്ധിപ്പിച്ച് നല്ല കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുന്നു.

അറ്റം പിളരില്ല

അറ്റം പിളരില്ല

മുടി വളരുന്നില്ല എന്ന് പറയുന്നവരുടെ ആദ്യത്തെ പരാതിയാണ് പലപ്പോഴും അറ്റം പിളരുന്ന മുടി. എന്നാല്‍ അറ്റം പിളരുന്നത് മുടിയുടെ ആരോഗ്യക്കുറവ് കൊണ്ട് തന്നെയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി നീലയമരി ട്രീറ്റ്‌മെന്റ് തുടരാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുകയും മുടിക്ക് കനവും തിളക്കവും നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. നീലയമരിയും മൈലാഞ്ചിയും ചേരുന്ന കൂട്ട് നിങ്ങള്‍ക്ക് നല്‍കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം തന്നെയാണ്.

മുഖത്തിന് വെളുപ്പ് നല്‍കാന്‍ ഈ മാര്‍ഗ്ഗംമുഖത്തിന് വെളുപ്പ് നല്‍കാന്‍ ഈ മാര്‍ഗ്ഗം

English summary

How To Use Henna And Indigo To Color Your Hair Black

Here in this article we are discussing about how to use henna and indigo to color your hair black. Take a look.
X
Desktop Bottom Promotion