Just In
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തടയാം മുടികൊഴിച്ചില്, നേടാം പനങ്കുല പോലെ മുടി
മുടികൊഴിച്ചില് പ്രശ്നമാകുന്നുണ്ടോ നിങ്ങള്ക്ക്? എന്നാല് ഇനി വിഷമിക്കേണ്ട, ഇഞ്ചി നിങ്ങളുടെ രക്ഷയ്ക്കെത്തും. സംശയിക്കേണ്ട, ആരോഗ്യ ഗുണങ്ങള്ക്ക് പേരുകേട്ട ഇഞ്ചി നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങള് പരിഹരിക്കാനും ഉത്തമമാണ്. മുടിക്കും ചര്മ്മത്തിനുമായി നിരവധി ഗുണങ്ങള് ഇഞ്ചി നിങ്ങള്ക്ക് നല്കുന്നു. മുടി കൊഴിച്ചില് കുറയ്ക്കുന്നതിനും മുടിയുടെ വളര്ച്ചയ്ക്കും ഇഞ്ചി വളരെയധികം സഹായിക്കുമെന്ന് പലര്ക്കും അറിവുള്ള കാര്യമായിരിക്കില്ല. മാത്രമല്ല, തലയോട്ടിയിലെ രക്തചംക്രമണത്തെ സഹായിക്കാനും ഇഞ്ചി ഗുണം ചെയ്യുന്നു.
Most read: മഞ്ഞളിലുണ്ട് ഇരുണ്ട നിറം മാറ്റുന്ന വിദ്യ
മുടിയില് ഇഞ്ചി പ്രയോഗിക്കുന്നതിലുടെ നിങ്ങളുടെ മുടി വൃത്തിയാവുകയും താരന് നീങ്ങുകയും ചെയ്യുന്നു. മിനുസമാര്ന്ന മുടി ലഭിക്കാനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. മുടിയുടെ വളര്ച്ചയ്ക്കായി ഇഞ്ചി വ്യത്യസ്ത രീതികളില് നിങ്ങള്ക്ക് മുടിയില് പുരട്ടാവുന്നതാണ്. വീട്ടില് തന്നെ തയാറാക്കാവുന്ന അത്തരം ചില കൂട്ടുകള് ഇതാ.

മുടിയുടെ വളര്ച്ചയ്ക്ക് ഇഞ്ചി പേസ്റ്റ്
മുടിയുടെ വളര്ച്ചയ്ക്കും മുടി കൊഴിച്ചിലിനും ഇഞ്ചി പേസ്റ്റ് ഏറെ സഹായകമാണ്. മുടിക്ക് ആന്റിമൈക്രോബയല് ഗുണങ്ങള് നല്കാന് ഇഞ്ചി പേസ്റ്റ് പതിവായി പ്രയോഗിക്കുന്നതിലൂടെ സാധിക്കുന്നു. ഇത് മുടിയെ പോഷിപ്പിക്കുന്നതിനും മുടിയുടെ വളര്ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. തലയോട്ടി വൃത്തിയാക്കുകയും ഉള്ളിലെ മാലിന്യങ്ങളും അഴുക്കും ഇല്ലാതാക്കാന് സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം
2 ടേബിള്സ്പൂണ് അരച്ച ഇഞ്ചി, അല്പം വെള്ളം എന്നിവയാണ് ആവശ്യം. ഇഞ്ചി നന്നായി ചതച്ചെടുത്ത് സ്ഥിരത ലഭിക്കുന്നതിന് കുറച്ച് വെള്ളം ചേര്ത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിവേരുകളിലും പുരട്ടുക. ഒരു മണിക്കൂര് നേരം ഉണങ്ങാന് വിട്ട ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഗുണങ്ങള്ക്കായി ആഴ്ചയില് ഒന്നോ രണ്ടോ തവണ ഇത് ചെയ്യാവുന്നതാണ്.
Most read: ചുളിവകറ്റി സുന്ദരമായ മുഖം സ്വന്തമാക്കാന്

ഇഞ്ചി, നാരങ്ങ
ഇഞ്ചിയും നാരങ്ങയും ഒരുമിച്ച് ചേരുന്നതിലൂടെ മുടിയുടെ പിഎച്ച് സന്തുലിതമാക്കാനും മുടി വളര്ച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മുടിയെ കേടുകൂടാതെ സൂക്ഷിക്കാനും മുടിയെ പോഷിപ്പിക്കാനും ഈ കൂട്ട് സഹായിക്കുന്നു. മുടി വീണ്ടും വളര്ത്താനുള്ള മികച്ച വഴിയാണ് ഇഞ്ചിയും നാരങ്ങയും പ്രയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് ലഭിക്കുന്നത്. സിട്രിക് ആസിഡിന്റെയും ആന്റി മൈക്രോബയല് ഗുണങ്ങളുടെയും മികച്ച സംയോജനവും ഇതിലുണ്ട്.

എങ്ങനെ തയാറാക്കാം
2 ടേബിള്സ്പൂണ് അരച്ച ഇഞ്ചി, 3 ടേബിള്സ്പൂണ് എള്ള് എണ്ണ, അര ടീസ്പൂണ് നാരങ്ങ നീര് എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. അല്പനേരം കഴിഞ്ഞ് തല നന്നായി കഴുകുക. മികച്ച ഗുണങ്ങള്ക്കായി ആഴ്ചയില് ഒരിക്കല് ഇത് ചെയ്യാവുന്നതാണ്.

ഉള്ളി ജ്യൂസ്, ഇഞ്ചി
മുടി കൊഴിച്ചില് അനുഭവിക്കുന്നവര്ക്കും മുടി വീണ്ടും വളരാന് കഴിയാത്തവര്ക്കും ഫലപ്രദവും പ്രയോജനകരവുമായ മറ്റൊരു മാസ്കാണ് ഇത്. സള്ഫറില് സമ്പുഷ്ടമായ സവാള ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിക്കാനും മുടിയുടെ വളര്ച്ചയ്ക്കു സഹായിക്കുകയും ചെയ്യുന്നു. മുടി നന്നായി കട്ടിയുള്ളതായി കാണാനും ഇത് സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം
2 ടേബിള്സ്പൂണ് അരച്ച ഇഞ്ചി, 1 ചെറിയ സവാള എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. ചതച്ച ഇഞ്ചി, സവാള എന്നിവയില് നിന്ന് നീര് പിഴിഞ്ഞെടുക്കുക. ഇത് ചെയ്യുന്നതിന് ഒരു കോട്ടണ് തുണി ഉപയോഗിക്കുക. ഈ ജ്യൂസ് തലയോട്ടിയില് തേച്ചു പിടിപ്പിച്ച് അരമണിക്കൂറോളം കാത്തിരിക്കുക. ശേഷം മിതമായ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്ക്കായി ആഴ്ചയില് രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.
Most read: ആരുംകൊതിക്കും മുഖം സ്വന്തം; മുട്ടയിലൂടെ ഈ പ്രയോഗം

ഇഞ്ചി, വെളുത്തുള്ളി
മുടി വീണ്ടും വളരുന്നതിനും മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും ഇഞ്ചിയും വെളുത്തുള്ളി ജ്യൂസും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ സഹായിക്കും. ഈ കൂട്ട് മുടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും പോഷിപ്പിക്കുന്നതിനും സഹായിക്കുന്നു. മറ്റ് അവശ്യ എണ്ണകളുമായി ചേര്ക്കുമ്പോള് നിങ്ങളുടെ തലമുടി മിനുസമാര്ന്നതുമാകുന്നു. മുടിക്ക് തിളക്കം നല്കാനും ഈ കൂട്ട് സഹായകമാകുന്നു.

എങ്ങനെ തയാറാക്കാം
1 ടേബിള് സ്പൂണ് ഇഞ്ചി, രണ്ട് ടീസ്പൂണ് തേന്, 2 ടേബിള്സ്പൂണ് തേങ്ങാപ്പാല്, 2 ടേബിള്സ്പൂണ് വെളിച്ചെണ്ണ, 3 അല്ലി വെളുത്തുള്ളി എന്നിവയാണ് ആവശ്യം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് മിനുസമാര്ന്ന പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലമുടി ഭാഗങ്ങളായി വിഭജിച്ച് തലയോട്ടിയിലും മുടിവേരുകളിലും ഈ മാസ്ക് പുരട്ടുക. 45 മിനിറ്റ് നേരം ഉണങ്ങാന് വിട്ട ശേഷം നിങ്ങളുടെ മുടി നന്നായി കഴുകുക. ആഴ്ചയില് രണ്ടുതവണ ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.
Most read: താരന് ഒന്നല്ല, പലതരം ; അറിഞ്ഞിരിക്കൂ ഇവ

കക്കിരി, ഇഞ്ചി
മുടിയുടെ മറ്റ് പ്രശ്നങ്ങള് പരിഹരിക്കാനും ഇഞ്ചി സഹായിക്കും. കക്കിരി, കാരിയര് ഓയില് എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന ഈ കൂട്ട് താരന് നീക്കാനും സഹായിക്കുന്നു. മങ്ങിയതും ദുര്ബലവുമായ മുടി പ്രശ്നമാകുന്നവര്ക്ക് ഈ മാസ്ക് പരീക്ഷിക്കുന്നതിലൂടെ കൂടുതല് ശക്തമായ മുടിയിഴകള് ലഭിക്കുന്നു. മുടികൊഴിച്ചിലിന് മികച്ച പ്രതിവിധി കൂടിയാണ് ഈ മാസ്ക്.

എങ്ങനെ തയാറാക്കാം
1 ടേബിള് സ്പൂണ് ഇഞ്ചി, അര കപ്പ് അരിഞ്ഞ കക്കിരി, 1 ടേബിള് സ്പൂണ് വെളിച്ചെണ്ണ, 1 ടേബിള് സ്പൂണ് ഒലിവ് ഓയില് എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. ഈ കൂട്ടുകള് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം എണ്ണ ചേര്ക്കുക. ഈ പേസ്റ്റ് മുടിയില് പുരട്ടി ഒരു മണിക്കൂര് ഉണങ്ങാന് വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. ആഴ്ചയില് ഒരിക്കല് ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.
Most read: താരന് നിശ്ശേഷം നീക്കാന് മൈലാഞ്ചിക്കൂട്ട്

ഇഞ്ചി, മുരിങ്ങയില
മുടിയുടെ വളര്ച്ചയ്ക്ക് അത്യുത്തമമാണ് മുരിങ്ങയില. ഈ കാര്യം മിക്കവര്ക്കും കൂടുതല് അറിവുണ്ടാവുന്നതായിരിക്കില്ല. മുടിയുടെ വളര്ച്ചയ്ക്ക് ഇഞ്ചിയുമായി ചേര്ത്ത് മുരിങ്ങയില ഉപയോഗിക്കാവുന്നതാണ്. ഇവയിലെ ആന്റിഓക്സിഡന്റുകള് ആരോഗ്യമുള്ള മുടി കണ്ടീഷന് ചെയ്ത് മികച്ചതാക്കി മാറ്റുന്നു. വിറ്റാമിന് എ, വിറ്റാമിന് സി എന്നിവ മുടി കൊഴിച്ചില് തടയാന് സഹായിക്കുന്നു. മുടിയുടെ കേടുപാടുകള് തീര്ത്ത് മുടി ശക്തിപ്പെടുത്താന് ഈ മാസ്ക് ഗുണം ചെയ്യുന്നു.

എങ്ങനെ തയാറാക്കാം
1 ടേബിള് സ്പൂണ് ഇഞ്ചി, ഒരു പിടി മുരിങ്ങ ഇല, അല്പം വെള്ളം എന്നിവയാണ് ആവശ്യം. മുരിങ്ങയില തിളപ്പിച്ച ശേഷം ഇതിലേക്ക് ചതച്ച ഇഞ്ചി ചേര്ത്ത് പത്ത് മിനിറ്റ് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞ്് ഇത് തണുപ്പിക്കാനായി മാറ്റി വയ്ക്കുക. മുടി ഷാംപൂ ചെയ്ത് കഴുകിയ ശേഷം ഈ മുരിങ്ങ മിശ്രിതം തലയില് തേച്ച് പിടിപ്പിച്ച് നന്നായി കഴുകുക. ആഴ്ചയില് ഒരിക്കല് ഇത് ചെയ്യാവുന്നതാണ്.
Most read: മുടികൊഴിച്ചിലിന് ഉള്ളിയിലുണ്ട് ഉഗ്രന് കൂട്ട്

മുടിക്ക് ഇഞ്ചിയുടെ ഗുണങ്ങള്
മുടിയുടെ ആരോഗ്യത്തിനും മുടിയിഴകള് മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇഞ്ചി ജ്യൂസ് ഗുണം ചെയ്യും. മുടികൊഴിച്ചില് നിയന്ത്രണത്തിനായി ഇഞ്ചി സഹായിക്കുകയും മുടിയുടെ വളര്ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടിയെ നന്നായി സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളും ഇഞ്ചിയില് ഉണ്ട്. ധാതുക്കളും അവശ്യ എണ്ണകളും മുടി കട്ടിയുള്ളതും ശക്തവുമാകാന് സഹായിക്കുന്നു. ഇത് മുടിയുടെ സാന്ദ്രത വര്ദ്ധിപ്പിക്കാന് സഹായിക്കുകയും ചെയ്യുന്നു.

മുടിക്ക് ഇഞ്ചിയുടെ ഗുണങ്ങള്
മുടിയിലെ അണുബാധയോ ബാക്ടീരിയയോ എളുപ്പത്തില് പുറന്തള്ളാന് ഇഞ്ചിയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള് ഉപയോഗിച്ച് സാധിക്കും. ഇത് തലയോട്ടി ആഴത്തില് വൃത്തിയാക്കുകയും മുടി കൊഴിച്ചില് തടയുകയും ചെയ്യുന്നു. താരന് ബാധിച്ചവര്ക്ക് ഇഞ്ചി പുരട്ടാവുന്നതാണ്. കാരണം താരന്റെ ചൊറിച്ചില് ഒഴിവാക്കാന് ഇത് വളരെയധികം സഹായിക്കുന്നു. തലമുടിയില് പതിവായി ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ വരണ്ട തലയോട്ടിയിലെ പ്രശ്നങ്ങള് പരിഹരിക്കാനാകും.