For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിയില്ല, വളരും; ഈ ഒറ്റമൂലി അല്‍പം

|

കാന്‍സര്‍ മുതല്‍ ഹൃദ്രോഗം വരെയുള്ള വിവിധ രോഗങ്ങളെ ചികിത്സിക്കുന്നതിന് നൂറ്റാണ്ടുകളായി ഛണവിത്തുകള്‍ ഉപയോഗിക്കുന്നു. ഉയര്‍ന്ന പോഷകവും ആന്റിഓക്‌സിഡന്റ് മൂല്യവും അടങ്ങിയ ഇവ ശരീരത്തിന് ഒരു സൂപ്പര്‍ഫുഡ് ആണ്. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യ ചികിത്സയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മുടിയുടെ വിവിധ രോഗാവസ്ഥകളെ ചികിത്സിക്കാന്‍ ചണവിത്ത് വളരെ ഫലപ്രദമാണ്.

Most read: മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍Most read: മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍

ശരീരത്തിന്റെ ആരോഗ്യത്തെയും അവസ്ഥയെയും എളുപ്പത്തില്‍ ബാധിക്കുന്ന ഒന്നാണ് നിങ്ങളുടെ മുടി. അതിനാല്‍ മുടിക്ക് ആവശ്യമായ പോഷകം നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. മുടി ആരോഗ്യകരമായി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ചണവിത്ത്. മുടിയുടെയും തലയോട്ടിയുടെയും പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്ന നല്ല കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, മൈക്രോ, മാക്രോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ചണവിത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, മുടി കൊഴിച്ചിലും മുടിപൊട്ടലും തടഞ്ഞ് മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ചണവിത്ത് ഒരു ഒറ്റമൂലിയാണ്. ചണവിത്ത് നിങ്ങളുടെ മുടിവളര്‍ച്ചയെ എങ്ങനെ പോഷിപ്പിക്കുന്നു എന്ന് വായിക്കാം.

മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് ചണവിത്ത്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം, ഇരുമ്പിന്റെ അംശം എന്നിവ തലയോട്ടി, മുടിയിഴകള്‍ എന്നിവ പോഷിപ്പിക്കുകയും സജീവമാക്കുകയും ചെയ്യുന്നതിലൂടെ മുടിയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു. ചണവിത്ത് ഉപയോഗിക്കുന്നത് മുടി വളരുന്നതിന് വലിയ ഉത്തേജനം നല്‍കുന്നു.

മുടികൊഴിച്ചില്‍ തടയുന്നു

മുടികൊഴിച്ചില്‍ തടയുന്നു

ചണവിത്തുകളില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് മുടി കോശങ്ങള്‍ക്കും തലയോട്ടിക്കും കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ചണവിത്തിലുള്ള പോഷകങ്ങള്‍ കേടായ മുടി സെല്ലുകള്‍ നന്നാക്കാനും സഹായിക്കുന്നു, അങ്ങനെ മുടിയും തലയോട്ടിയും ആരോഗ്യകരമാക്കുന്നു. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും മുടി തിളക്കമുള്ളതുമാക്കി മാറ്റാനും ഇത് സഹായിക്കുന്നു.

Most read:മഴക്കാല മുടികൊഴിച്ചിലിനു വിട; ശ്രദ്ധിക്കാം ഇവMost read:മഴക്കാല മുടികൊഴിച്ചിലിനു വിട; ശ്രദ്ധിക്കാം ഇവ

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തലയോട്ടിക്ക് ക്ഷതം വരുത്തുകയും മുടിയുടെ വളര്‍ച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യുന്ന എക്‌സിമ, തല ചൊറിച്ചില്‍, താരന്‍ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ചണവിത്തുകള്‍ വളരെ ഫലപ്രദമാണ്. ഇവയില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് തലയോട്ടിക്ക് ശമനം നല്‍കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയു ചെയ്യുന്നതിലൂടെ തല ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു.

മോയ്‌സ്ചറൈസിംഗ്, കണ്ടീഷനിംഗ്

മോയ്‌സ്ചറൈസിംഗ്, കണ്ടീഷനിംഗ്

മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വരണ്ട മുടിയും തലയോട്ടിയിലെ അവസ്ഥയും ചികിത്സിക്കാന്‍ ചണവിത്ത് വളരെ ഫലപ്രദമാണ്. സെബം ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ തലയോട്ടിയിലും മുടിയിലും സ്വാഭാവിക എണ്ണ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു. മുടിക്ക് ജലാംശം നല്‍കുന്നതിനും മിനുസമാര്‍ന്നതും ആക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്.

മുടി കൊഴിച്ചിലും പൊട്ടലും തടയുന്നു

മുടി കൊഴിച്ചിലും പൊട്ടലും തടയുന്നു

ചണ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വേരുകളെയും മുടിയിഴകളെയും ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇവയിലെ വിറ്റാമിന്‍ ഇയും മറ്റ് ആന്റിഓക്‌സിഡന്റുകളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും സഹായിക്കുന്നു. മുടികൊഴിച്ചിലിന് ചണവിത്ത് ഓയില്‍ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും, കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി കോശങ്ങളെ ശക്തമാക്കുന്നതിനും മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുകയും ചെയ്യുന്നു.

Most read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡMost read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ

മുടി വളര്‍ച്ചയ്ക്ക് ചണവിത്ത് ജെല്‍

മുടി വളര്‍ച്ചയ്ക്ക് ചണവിത്ത് ജെല്‍

മുടിക്ക് ചണവിത്ത് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അതുപയോഗിച്ച് ഒരു ജെല്‍ ഹെയര്‍ മാസ്‌ക് വീട്ടില്‍ ഉണ്ടാക്കുക എന്നതാണ്. ധാരാളം ഫ്‌ളാക്‌സ് സീഡ് ജെല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും, പ്രിസര്‍വേറ്റീവുകളോ മറ്റ് രാസവസ്തുക്കളോ ഒഴിവാക്കാന്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. മുടിയുടെ വരള്‍ച്ചയും കേടുപാടുകളും തടയുന്നതിനു പുറമേ, മുടി കൊഴിച്ചിലിനും മുടിയുടെ വളര്‍ച്ചയ്ക്കും തലയെ ഉത്തേജിപ്പിക്കുന്നതില്‍ ഇത് നിര്‍ണായക ഫലങ്ങള്‍ നല്‍കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

കാല്‍ കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെല്‍ പോലെ ആകുന്നതുവരെ ഇത് തിളപ്പിക്കുക. ഇതു തണുത്ത ശേഷം ജെല്‍ അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ജെല്‍ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. എല്ലാ ദിവസവും നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്.

Most read:താരനെ തറപറ്റിക്കും; മുടിക്ക് ഉലുവ കൂട്ടുകള്‍Most read:താരനെ തറപറ്റിക്കും; മുടിക്ക് ഉലുവ കൂട്ടുകള്‍

ചണവിത്ത് ഓയില്‍

ചണവിത്ത് ഓയില്‍

ചണവിത്ത് എണ്ണ പണ്ടുമുതലേ ആന്തരികമായും ബാഹ്യമായും വിവിധ ആരോഗ്യ, സൗന്ദര്യ ആനുകൂല്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നു. മുടി വീണ്ടും വളരുന്നതിന് ഈ എണ്ണ ഏറെ ഗുണം ചെയ്യുന്നു. തലയോട്ടിക്ക് ശമനം നല്‍കാനും ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ എന്നിവ ഉപയോഗിച്ച് തല പരിപോഷിപ്പിക്കാനും ശക്തമായ മുടി വളരുന്നതിനും ഇത് സഹായിക്കുന്നു. എക്‌സിമ, താരന്‍, ചൊറിച്ചില്‍ തുടങ്ങിയ തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വളരെ ഫലപ്രദമാണ്.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

നാല് ടേബിള്‍സ്പൂണ്‍ ചണവിത്ത് എണ്ണ ചൂടാക്കുക. ഈ എണ്ണ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. എണ്ണ നന്നായി ആഗിരണം ചെയ്യാന്‍ തലയോട്ടിയില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. നിങ്ങളുടെ തല ഒരു തൂവാല കൊണ്ട് മൂടി 30 മിനിറ്റ് ഇടുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ മൂന്നുതവണ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.

Most read:മുടി കൊഴിയില്ല, വളരും; കടുകെണ്ണയും തൈരും ഇങ്ങനെMost read:മുടി കൊഴിയില്ല, വളരും; കടുകെണ്ണയും തൈരും ഇങ്ങനെ

ചണവിത്ത് ആഹാരം

ചണവിത്ത് ആഹാരം

പോഷകങ്ങള്‍, ഡയറ്ററി ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ചണവിത്തിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിവിധ രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദ്രോഗം, കാന്‍സര്‍, ശ്വാസകോശം, കരള്‍ രോഗങ്ങള്‍, എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ എന്നിവ ചികിത്സിക്കുന്നതിനും ചണവിത്ത് ദിവസവും കഴിക്കുന്നത് ഉത്തമമാണ്.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

അര കപ്പ് ചണവിത്ത് ഒരു ചട്ടിയില്‍ വറുത്തെടുക്കുക. അവയെ തണുപ്പിച്ച് പൊടിച്ചെടുക്കുക. ഒരു ഗ്ലാസ് വെള്ളത്തില്‍ ഈ പൊടി ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ത്ത് ദിവസവും കുടിക്കുക. ഒരു ദിവസം ഒരു ടേബിള്‍ സ്പൂണ്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇത് ഹോര്‍മോണ്‍ സിസ്റ്റത്തെ ബാധിച്ചേക്കാം.

Most read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകുംMost read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകും

ചണവിത്ത് പൊടി

ചണവിത്ത് പൊടി

ചണവിത്ത് പൊടിച്ച് മുടിയുടെ ആരോഗ്യത്തിന് കാര്യമായ ഗുണം നല്‍കുന്നു. ചണവിത്ത് പൊടി കഴിക്കുന്നത് ചിലതരം കഷണ്ടി ചികിത്സിക്കാന്‍ പ്രത്യേകിച്ചും ഗുണം ചെയ്യും. ഇവയില്‍ ലിഗ്‌നിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.

ചണവിത്തും വെളിച്ചെണ്ണയും

ചണവിത്തും വെളിച്ചെണ്ണയും

മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് വെളിച്ചെണ്ണ. ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, വെളിച്ചെണ്ണയിലെ വിറ്റാമിനുകള്‍ എന്നിവ തലയോട്ടിയെ പോഷിപ്പിക്കുന്നു. വെളിച്ചെണ്ണയിലെ പ്രോട്ടീനുകള്‍ മുടിയിഴകളെ ശക്തമാക്കുന്നു, അങ്ങനെ മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ പൊട്ടല്‍ എന്നിവ തടയുന്നു. മുടികൊഴിച്ചിലിനെ ചെറുക്കുന്നതിന് ചണവിത്തും വെളിച്ചെണ്ണയും ഒരു മികച്ച സംയോജനമാണ്.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

കാല്‍ കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെല്‍ പോലെ ആകുന്നതുവരെ തിളപ്പിക്കുക. ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ജെല്‍ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.

Most read:താരന്‍ നീങ്ങി മുടിവളരും, റോസ്‌മേരി എണ്ണ ഇങ്ങനെMost read:താരന്‍ നീങ്ങി മുടിവളരും, റോസ്‌മേരി എണ്ണ ഇങ്ങനെ

English summary

How to Use Flax Seeds For Hair Growth

The nutritious flax seeds can help you get beautiful, healthy and gorgeous hair. Here's how to use flax seeds for hair growth.
X
Desktop Bottom Promotion