Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മുടിക്ക് വളമാണ് പുളിച്ച കഞ്ഞിവെള്ളം; അഴുക്കും താരനും മാറ്റി മുടിവളര്‍ത്തും
മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ പൊടിയും, അഴുക്കും കൂടാതെ മുടിയില്‍ നാം ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളും എല്ലാം ഒരു ഭാഗം തന്നെയാണ്. എന്നാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ കൃത്യമായി ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ ചെയ്യാവുന്ന ചില നാടന്‍ പൊടിക്കൈകള്‍ ഉണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല മുടിക്ക് നല്ല കിടിലന്‍ ഗുണങ്ങളും നല്‍കുന്നു.

നല്ല പുളിച്ച കഞ്ഞിവെള്ളം തന്നെയാണ് ഇതില്‍ ഏറ്റവും ബെസ്റ്റ്. ഇത് കൊണ്ട് നിങ്ങള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടി കഴുകി നോക്കൂ. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതിന് പണച്ചിലവില്ലാത്തതും നിങ്ങള്‍ക്ക് ആശ്വാസമാണ്. കാരണം ഇന്ന് വിപണിയില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഓരോ ഉത്പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ വില തന്നെയാണ് പലപ്പോഴും വില്ലനാവുന്നത്.

ഉപയോഗം എപ്രകാരം
മുടിയില്‍ എപ്രകാരം നിങ്ങള്‍ക്ക് പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി കഞ്ഞിവെള്ളം ചോറ് വാര്‍ക്കുമ്പോള്‍ മാറ്റി വെച്ച് അത് അടുത്ത ദിവസം ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റി വെക്കണം. ഒരു ദിവസം കഴിഞ്ഞതിന് ശേഷം അതിന്റെ തെളി ഊറ്റിയെടുത്ത് അത് കൊണ്ട് മുടി നല്ലതുപോലെ കഴുകിയെടുക്കണം. ചെറിയ നാറ്റമെല്ലാം ഉണ്ടായിരിക്കും. എങ്കിലും മുടി വളരും എന്ന് ആശ്വസിച്ച് നിങ്ങള്‍ക്ക് അത് തല്‍ക്കാലത്തേക്ക് അവഗണിക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഇത്തരത്തില്‍ കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും കൂടി അറിഞ്ഞ് വെക്കാം. അതിന് മുന്‍പ് മുടിയില്‍ കഞ്ഞിവെള്ളം ഒഴിച്ച് കഴുകിയ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാന്‍ മറക്കരുത്. മുടിക്ക് ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്. ഇനി ഗുണങ്ങളെക്കുറിച്ച് നോക്കാം.

നര മാറ്റുന്നു
പലരേയും അലട്ടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് മുടിയിലെ നര. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ കഞ്ഞിവെള്ളം ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി നരക്കാതെ സംരക്ഷിക്കുന്നു. ഉള്ള മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കുകയും മുടിക്ക് നല്ല കറുപ്പ് നിറം നല്‍കുകയും ചെയ്യുന്നു. കഞ്ഞിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മുടി ഡൈ ചെയ്യാതെ രക്ഷപ്പെടാം. ഇത് അകാല വാര്‍ദ്ധക്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് കഞ്ഞിവെള്ളം മുടിയില്‍ ഉപയോഗിക്കാം.

മുടി കൊഴിച്ചില്‍ പരിഹാരം
മുടി വളര്‍ന്നില്ലെങ്കിലും ഉള്ള മുടി കൊഴിയുന്നത നിന്നാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന ഒരു മികച്ച ടോണിക് തന്നെയാണ് കഞ്ഞിവെള്ളം. സ്ഥിരമായി മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ ഗണ്യമായി കുറയും എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടി കൊഴിച്ചില്‍ അത്ഭുതപ്പെടുത്തും വിധം കുറക്കുന്നതിനും സഹായിക്കുന്നു.

മുടിയുടെ അറ്റം പൊട്ടുന്നത്
മുടി വെട്ടണം എന്ന് എല്ലാവരും ആഗ്രഹിക്കുന്ന പ്രധാന കാരണം തന്നെയാണ് മുടിയുടെ അറ്റം പിളരുന്നത്. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെയാണ് ഇല്ലാതാക്കുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് കഞ്ഞിവെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. ഇത് മുടിയുടെ വേരുമുതല്‍ അറ്റം വരെ ആരോഗ്യവും കരുത്തും ഉറപ്പും നല്‍കുന്നു. ഇതിലൂടെ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇനി മുടിയുടെ അറ്റം വെട്ടാതെ തന്നെ നിങ്ങള്‍ക്ക് മുടി സംരക്ഷിക്കാവുന്നതാണ്. എല്ലാ വിധത്തിലും കേശപ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന കാര്യത്തില്‍ കഞ്ഞിവെള്ളം തന്നെ ബെസ്റ്റ്.

മുടി സോഫ്റ്റ് ആക്കുന്നു
പലര്‍ക്കും ആഗ്രഹമുള്ളതാണ് സോഫ്റ്റ് മുടി വേണം എന്ന്. പലര്‍ക്കും അനുഭവം ചകിരി നാരുപോലുള്ള മുടി ആയിരിക്കും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇനി കഞ്ഞിവെള്ളത്തില്‍ മുടി കഴുകാം. ഇത് നിങ്ങളുടെ മുടി സോഫ്റ്റ് ആക്കുന്നു. മുടി മുകളില്‍ മാത്രമല്ല ഇത് തലയോട്ടിയിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ മുടിയിഴയേയും സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നു. ഇനി മുടിയുടെ ആരോഗ്യം അനാരോഗ്യമെന്ന് പറഞ്ഞ് നിങ്ങള്‍ ടെന്‍ഷനടിക്കേണ്ടതില്ല. ധൈര്യമായി കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ ഏത് പ്രശ്‌നത്തേയും നമുക്ക് മാറ്റി നിര്‍ത്താം. ദിവസവും വേണമെങ്കില്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്.

താരന്റെ ശല്യമില്ല
മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന താരനെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. അതിന് നിങ്ങളെ സഹായിക്കുന്ന നല്ല കിടിലന്‍ ഒറ്റമൂലിയാണ് കഞ്ഞിവെള്ളം. അതും നല്ല പുളിച്ച കഞ്ഞിവെള്ളമാണെങ്കില്‍ രണ്ടോ മൂന്നോ ഉപയോഗത്തില്‍ താരന്‍ പമ്പകടക്കും. അത്രയേറെ ഗുണം ചെയ്യുന്നതാണ് കഞ്ഞിവെള്ളം എന്നതില്‍ സംശയം വേണ്ട. താരനെന്ന വില്ലനെ പൂര്‍ണമായും തുരത്തുന്നതിന് കഞ്ഞിവെള്ളത്തിന്റെ ഉപയോഗം നിസ്സാരമല്ല എന്ന് നിങ്ങള്‍ക്ക് വളരെ കുറഞ്ഞ ഉപയോഗത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.



Click it and Unblock the Notifications











