For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ കരിംജീരക എണ്ണ പ്രയോഗം ഇങ്ങനെ

|

മിക്കവരുടെയും ഉറക്കം കെടുത്തുന്ന ഒരു മുടിപ്രശ്‌നമാണ് മുടികൊഴിച്ചില്‍. എന്നാല്‍ വിഷമിക്കേണ്ട, അതിനുള്ള ഒരു പ്രകൃതിദത്ത പരിഹാരം ഞങ്ങള്‍ പറഞ്ഞുതരാം. മരുന്നുകള്‍ പരീക്ഷിക്കുന്നതിനേക്കാള്‍ നല്ലത് പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടുന്നതാണ്. കാരണം മുടി കൊഴിച്ചിലിനെ ചികിത്സിക്കുന്നതിനായി മരുന്നുകളേക്കാളും ഷാംപൂകളേക്കാളും മികച്ച രീതിയില്‍ അവ പ്രവര്‍ത്തിക്കുന്നു. മുടികൊഴിച്ചില്‍ അനുഭവിക്കുന്നവരാണ് നിങ്ങളെങ്കില്‍ കരിംജീരക എണ്ണ നിങ്ങളെ സഹായിക്കും.

Most read: ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴിMost read: ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴി

കരിംജീരക എണ്ണ അമിതമായ മുടി കൊഴിച്ചിലിനെ ചെറുക്കുകയും മുടി ആരോഗ്യകരവും ശക്തവും നീളമുള്ളതുമായി വളരാന്‍ സഹായിക്കുകയും ചെയ്യും. ഈ എണ്ണയില്‍ തൈമോക്വിനോണ്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ആന്റി ഹിസ്റ്റാമൈന്‍ ആണ്. ഇത് മുടി വീണ്ടും വളരാനും മുടി നേര്‍ത്തതാക്കാനും സഹായിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിലുണ്ട്. മറ്റ് പോഷകങ്ങളായ അവശ്യ ഫാറ്റി ആസിഡുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി തുടങ്ങിയവയും മുടിക്ക് മികച്ചതായി പ്രവര്‍ത്തിക്കുന്നു. മുടികൊഴിച്ചില്‍ അകറ്റി മുടി വളര്‍ത്താനായി കരിംജീരക എണ്ണ ഉപയോഗിക്കേണ്ട ചില വഴികള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു

തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു

കരിംജീരക എണ്ണയില്‍ തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് താരന്‍, സോറിയാസിസ്, എക്‌സിമ തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങളെ ശമിപ്പിക്കുന്നു. കരിംജീരക എണ്ണ നിങ്ങളുടെ തലയോട്ടിക്ക് ഈര്‍പ്പം നിലനിര്‍ത്താനും എണ്ണ ഉല്‍പാദനം സന്തുലിതമാക്കാനും സഹായിക്കുന്നു.

മുടി വീണ്ടും വളരാന്‍ പ്രോത്സാഹിപ്പിക്കുന്നു

മുടി വീണ്ടും വളരാന്‍ പ്രോത്സാഹിപ്പിക്കുന്നു

കരിംജീരക എണ്ണയില്‍ ശക്തമായ ആന്റിഹിസ്റ്റാമൈനുകളായ നിഗെല്ലോണ്‍, തൈമോക്വിനോണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോജെനിക് അലോപ്പീസിയ അല്ലെങ്കില്‍ അലോപ്പീഷ്യ അരേറ്റ ഉള്ളവര്‍ക്ക് ആന്റിഹിസ്റ്റാമൈനുകള്‍ സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്നു. മരുന്ന് കഴിക്കാതെ തന്നെ മുടി വീണ്ടും വളരുന്നതിന് ആന്റിഹിസ്റ്റാമൈനിന്റെ ഗുണം ചെയ്യുന്നു. അതിനുള്ള ഒരു സുരക്ഷിത മാര്‍ഗമാണ് കരിംജീരക എണ്ണ.

Most read:ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ലMost read:ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ല

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

മുടിയുടെ കാര്യത്തില്‍ കരിംജീരക എണ്ണ ഉപയോഗിച്ചാലുള്ള ഏറ്റവും മികച്ച ഗുണം ഇതാണ്. മുടി കൊഴിച്ചിലിനെ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച ചേരുവകളിലൊന്നാണ് ഇത്. നിങ്ങളുടെ മുടിക്ക് ആവശ്യമായ നൂറിലധികം വ്യത്യസ്ത പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അധിക പോഷണം നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ മുടി സമ്മാനിക്കുകയും അങ്ങനെ മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

അകാലനര തടയുന്നു

അകാലനര തടയുന്നു

അകാലനര തടയുന്നതിന് പേരുകേട്ടതാണ് കരിംജീരക എണ്ണ. നിങ്ങളുടെ മുടിയിഴകളിലെ പിഗ്മെന്റ് കോശങ്ങളുടെ അപചയത്തെ തടയുന്ന ലിനോലെയിക് ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്.

Most read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂMost read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

ഹെയര്‍ കണ്ടീഷനിംഗ്

ഹെയര്‍ കണ്ടീഷനിംഗ്

തലയോട്ടിയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയായ സെബം നിങ്ങളുടെ മുടിക്ക് ഈര്‍പ്പവും പോഷണവും നല്‍കുന്നു. എല്ലാവരുടെയും തലയോട്ടിയില്‍ ഒരേ അളവിലല്ല സെബം ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ കരിംജീരക എണ്ണ നിങ്ങളുടെ തലയോട്ടിയിലെ എണ്ണ ഉല്‍പാദനത്തെ ക്രമപ്പെടുത്തുന്നു. നിങ്ങളുടെ തലമുടി വളരെയധികം കൊഴുപ്പില്ലാതെ നല്ല രീതിയില്‍ കണ്ടീഷനിംഗ് ഇത് ഉറപ്പാക്കുന്നു.

മുടിപൊട്ടല്‍ തടയുന്നു

മുടിപൊട്ടല്‍ തടയുന്നു

ഫ്രീ റാഡിക്കലുകള്‍ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നാശമുണ്ടാക്കാം. നിങ്ങളുടെ തലമുടിയില്‍ ഫ്രീ റാഡിക്കലുകളുടെ ഫലങ്ങള്‍ നിര്‍വീര്യമാക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ് കരിംജീരക എണ്ണ. ഇത് മുടിയും തലയോട്ടിയും ആരോഗ്യകരമായി നിലനിര്‍ത്തുകയും മുടിയുടെ കേടുപാടുകള്‍ തടയുകയും ചെയ്യുന്നു.

Most read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരംMost read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു

രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു

കരിംജീരക എണ്ണയില്‍ ഒമേഗ -3, 6 ജൈവതന്മാത്രകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു. ഈ ഗുണം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളില്‍ ദ്രുതഗതിയിലുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് കരിംജീരക എണ്ണ തനിച്ചോ അല്ലെങ്കില്‍ മറ്റ് ചേരുവകളുമായി ചേര്‍ത്തോ ഉപയോഗിക്കാം.

കരിംജീരക എണ്ണ ഉപയോഗിക്കുന്നതിനുള്ള വിവിധ വഴികള്‍

കരിംജീരക എണ്ണ ഉപയോഗിക്കുന്നതിനുള്ള വിവിധ വഴികള്‍

* വെളിച്ചെണ്ണയും കരിംജീരക എണ്ണയും ചെറുതായി ചൂടാക്കി ദിവസവും പുരട്ടുന്നത് നിങ്ങളുടെ മുടി കൊഴിച്ചില്‍ ഗണ്യമായി കുറയ്ക്കും. ഏതാനും ആഴ്ചകള്‍ ഇത്തരത്തില്‍ എണ്ണ മുടിയില്‍ പുരട്ടുക.

* കരിംജീരക എണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇങ്ങനെ സൂക്ഷിച്ച് പിറ്റേന്ന് രാവിലെ ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

കരിംജീരക എണ്ണ നേരിട്ട്

കരിംജീരക എണ്ണ നേരിട്ട്

2 ടേബിള്‍സ്പൂണ്‍ കരിംജീരക എണ്ണ എടുത്ത് ഉരച്ച് ചൂടാക്കി നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. കൂടുതല്‍ മുടി നഷ്ടപ്പെടുന്ന പ്രദേശങ്ങളില്‍ നന്നായി മസാജ് ചെയ്യുക. നിങ്ങളുടെ തലയോട്ടി എണ്ണ പുരട്ടിക്കഴിഞ്ഞ് മുടി വേരുകള്‍ മുതല്‍ അറ്റം വരെ മുടിയില്‍ എണ്ണ പ്രയോഗിക്കുക. ഏകദേശം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ എണ്ണ ഉണങ്ങാന്‍ വിട്ടശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയിഴകളെ ഉത്തേജിപ്പിക്കാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

കരിംജീരകം, ഒലീവ് ഓയില്‍

കരിംജീരകം, ഒലീവ് ഓയില്‍

1 ടേബിള്‍ സ്പൂണ്‍ കരിംജീരക എണ്ണ, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തിലെടുക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നന്നായി മസാജ് ചെയ്ത് ഏകദേശം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നത് മുടി മൃദുവാക്കുകയും സില്‍ക്കി ആക്കുകയും ചെയ്യുന്നു.

Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

നാരങ്ങ, കരിംജീരകം

നാരങ്ങ, കരിംജീരകം

1 നാരങ്ങയുടെ നീര്, 2 ടേബിള്‍സ്പൂണ്‍ കരിംജീരക എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍. ആദ്യം നാരങ്ങയില്‍ നിന്ന് നീര് പിഴിഞ്ഞ് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് വിടുക, എന്നിട്ട് നിങ്ങളുടെ തലമുടി ഷാംപൂ ഉപയോഗിച്ച് കഴുകുക. നിങ്ങളുടെ തലമുടി ഉണങ്ങിയ ശേഷം കരിംജീരക എണ്ണ നിങ്ങളുടെ തലയോട്ടിയില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. മുടിയില്‍ ഒരു രാത്രി എണ്ണ നിലനിര്‍ത്തി അടുത്ത ദിവസം രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ തലയോട്ടിയിലെ കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വളരെയധികം മുടി കൊഴിച്ചില്‍ അനുഭവിക്കുന്ന എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് ഈ പ്രതിവിധി അനുയോജ്യമാണ്.

English summary

How To Use Black Seed Oil To Prevent Hair Fall

Here is how to use black seed oil to prevent hair fall. Take a look.
Story first published: Wednesday, May 5, 2021, 17:50 [IST]
X
Desktop Bottom Promotion