For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഇടതൂര്‍ന്ന് വളരും; വാഴപ്പഴം ഉപയോഗം ഇങ്ങനെ

|

ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്‌നമാണ്. എന്നാല്‍ തിരക്കിട്ട ജീവിതശൈലിയും ക്രമരഹിതമായ ഭക്ഷണശീലങ്ങളും സമ്മര്‍ദ്ദവും മലിനീകരണവുമൊക്കെയായി നിങ്ങളുടെ മുടി പലപ്പോഴും പല പ്രശ്‌നങ്ങളാലും കേടുപാടുകളുള്ളതാവുന്നു. ഈ പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല, പക്ഷേ അവയുടെ ഫലങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് നേടാവുന്നതാണ്.

Most read: വരണ്ട മുടി പെട്ടെന്ന് മാറ്റിയെടുക്കാം;ഒലീവ് ഓയില്‍Most read: വരണ്ട മുടി പെട്ടെന്ന് മാറ്റിയെടുക്കാം;ഒലീവ് ഓയില്‍

നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങള്‍ നീക്കാനും മുടി വളര്‍ത്തിയെടുക്കാനുമുള്ള പ്രകൃതിദത്ത പരിഹാരമാണ് വാഴപ്പഴം. പ്രോട്ടീന്‍, വിറ്റാമിന്‍, ബയോട്ടിന്‍, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം നിങ്ങളുടെ മുടിക്ക് സംരക്ഷണം തീര്‍ക്കുന്നതായിരിക്കും. മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനുമായി വാഴപ്പഴം ഉപയോഗിക്കേണ്ട വഴികള്‍ ഇതാ.

വാഴപ്പഴം - അവോക്കാഡോ

വാഴപ്പഴം - അവോക്കാഡോ

മുടി പൊട്ടുന്നത് തടയാന്‍ ഈ ഹെയര്‍ മാസ്‌ക് ഫലപ്രദമാണ്. മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അവോക്കാഡോയില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍, നിയാസിന്‍, ഫോളേറ്റ്, മഗ്‌നീഷ്യം, പൊട്ടാസ്യം, പാന്റോതെനിക് ആസിഡ്, വിറ്റാമിന്‍ എ, ബി 6, സി, ഇ, കെ 1 എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അര കഷ്ണം പഴുത്ത അവോക്കാഡോ, ഒരു വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. അവോക്കാഡോയും വാഴപ്പഴവും ഒരുമിച്ച് അടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടി കഴുകി വരണ്ടതാക്കി മാസ്‌ക് പ്രയോഗിക്കുക. ഒരു തുണി ഉപപയോഗിച്ച് മുടി പൊതിഞ്ഞ് 30 മിനിറ്റ് വയ്ക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മാസ്‌ക് കഴുകിക്കളയുക, മുടി ഷാംപൂ ചെയ്യുക.

Most read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളംMost read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

വാഴപ്പഴം - വെളിച്ചെണ്ണ

വാഴപ്പഴം - വെളിച്ചെണ്ണ

ഏതുതരം മുടിക്കും ഉയോഗിക്കാവുന്ന ഒന്നാണ് ഈ മാസ്‌ക്. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ മുടിവേരുകളിലേക്ക് എളുപ്പത്തില്‍ തുളച്ചുകയറുകയും മുടി സമൃദ്ധമായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിന്റെയും വെളിച്ചെണ്ണയുടെയും സംയോജനം നിങ്ങളുടെ മുടിക്ക് തിളക്കവും ഈര്‍പ്പവും നല്‍കുകയും മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു വാഴപ്പഴം, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ വാഴപ്പഴം അടിച്ചെടുക്കുക. തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ത്ത് ചേരുവകള്‍ പേസ്റ്റ് രൂപത്തിലാക്കുക. മുടി ഷാമ്പൂ ചെയ്ത് വരണ്ടതാക്കിയ ശേഷം ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക. ഒരു തുണി ഉപയോഗിച്ച് തല പൊതിഞ്ഞ് 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മുടി കഴുകി പതിവുപോലെ ഷാമ്പൂ ചെയ്യുക.

Most read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാംMost read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാം

വാഴപ്പഴം - മുട്ട

വാഴപ്പഴം - മുട്ട

വരണ്ടതും എണ്ണമയമുള്ളതുമായ മുടിക്ക് മികച്ചൊരു മാസ്‌ക് ആണിത്. നിങ്ങളുടെ മുടിക്ക് തിളക്കവും പോഷണവും നിലനിര്‍ത്തുന്നതിന് ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരുവിലെ പെപ്‌റ്റൈഡുകള്‍ മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്ന ഘടകമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന ഘടകമായ പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് മുട്ട. വരണ്ട മുടിയുണ്ടെങ്കില്‍ മുട്ടയുടെ മഞ്ഞക്കരു മാത്രം ഉപയോഗിക്കുക, എണ്ണമയമുള്ള മുടിയുണ്ടെങ്കില്‍ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുക, സാധാരണ മുടി ആണെങ്കില്‍ മഞ്ഞയും വെള്ളയും ഉപയോഗിക്കുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു വാഴപ്പഴം, രണ്ട് മുട്ട, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. അടിച്ചെടുത്ത വാഴപ്പഴം ഒരു പാത്രത്തിലാക്കി മുട്ട അടിച്ച് ചേര്‍ക്കുക. ഇതിലേക്ക് ഒലിവ് ഓയിലും തേനും ചേര്‍ക്കുക. എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡറില്‍ മിക്‌സ് ചെയ്യുക. നന്നായി അടിച്ച മിശ്രിതം നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും പ്രയോഗിക്കുക. ഒരു തുണി പൊതിഞ്ഞ് തല ഒരു മണിക്കൂര്‍ ഉണക്കുക. ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക.

Most read:മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെMost read:മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെ

വാഴപ്പഴം - ഒലിവ് ഓയില്‍

വാഴപ്പഴം - ഒലിവ് ഓയില്‍

ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ തലമുടിക്ക് ബലം ലഭിക്കുന്നു. ഒലിവ് ഓയിലിന് മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ പതിവ് കണ്ടീഷണറായി ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാനാകും. ഇത് മുടി മൃദുവാക്കാനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. വാഴപ്പഴം മിശ്രിതമാക്കുക. ഇതില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടിയില്‍ ഒരു ബ്രഷിന്റെ സഹായത്തോടെ മിശ്രിതം പ്രയോഗിക്കുക. നിങ്ങളുടെ തലയോട്ടിയിലും തലമുടിയുടെയും ഓരോ ഭാഗത്തും കഴിയുന്നത്ര പ്രയോഗിച്ച് 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മാസ്‌ക് തണുത്ത വെള്ളത്തില്‍ കഴുകി കളഞ്ഞ് ഷാംപൂ ചെയ്യുക.

Most read:ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യMost read:ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യ

English summary

How to Use Banana For Hair Growth

Banana helps to improve your hair elasticity and reduce breakage. Read on how to use banana for hair growth.
X
Desktop Bottom Promotion