For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ

|

മിക്കവരിലും കണ്ടുവരുന്ന ഒരു സാധാരണ പ്രശ്‌നമാണ് താരന്‍. എന്നാല്‍ പലര്‍ക്കും അത് തീര്‍ത്താല്‍ തീരാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നു. ഒഴിവാക്കാന്‍ പ്രയാസമാണെന്ന് തോന്നാമെങ്കിലും താരന്‍ കളയുന്നത് അസാധ്യമായൊരു കാര്യമല്ല. ഇതിനായി നിങ്ങള്‍ക്ക് ബേക്കിംഗ് സോഡയെ കൂട്ടുപിടിക്കാം. കാലങ്ങളായി താരന്‍ പരിഹരിക്കാനുള്ള പരിഹാരമായി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു.

Most read: തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യംMost read: തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

ബേക്കിംഗ് സോഡയിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന്‍ ഉണ്ടാക്കുന്ന ഫംഗസ് അണുബാധയെ നീക്കാന്‍ സഹായിക്കുന്നു. എണ്ണമയം കുറയ്ക്കുന്നതിലൂടെ ഇത് തലയോട്ടിയിലെ പി.എച്ച് തുലനം ചെയ്യുന്നു. ബേക്കിംഗ് സോഡ നേരിട്ട് മുടിയില്‍ ഉപയോഗിക്കുന്നതിനു പുറമേ, നിങ്ങള്‍ക്ക് ഇതിലേക്ക് മറ്റ് ചേരുവകളും ചേര്‍ത്ത് താരനെ ചെറുക്കാന്‍ കൂടുതല്‍ ശക്തമായ കൂട്ടുകള്‍ ഉണ്ടാക്കാം. താരന്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ബേക്കിംഗ് സോഡ എങ്ങനെയൊക്കെ ഉപോഗിക്കാമെന്ന് വായിക്കാം.

താരന് ബേക്കിംഗ് സോഡ

താരന് ബേക്കിംഗ് സോഡ

താരന്‍ നീക്കാനായി ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തില്‍ 2-3 ടേബിള്‍സ്പൂണ്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാം. നന്നായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. സൗമ്യമായി മസാജ് ചെയ്ത് ഒന്നോ രണ്ടോ മിനിറ്റ് വിടുക. ശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക.

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും

ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ അസിഡിറ്റിയും ബേക്കിംഗ് സോഡയുടെ ക്ഷാരത്വവും തലയോട്ടിയിലെ പി.എച്ച് നില സന്തുലിതമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ബേക്കിംഗ് സോഡയുടെയും ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെയും ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

Most read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതംMost read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 2-3 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഈ രണ്ട് ചേരുവകളും ചേര്‍ത്ത് മിശ്രിതം തലയോട്ടിയില്‍ പുരട്ടി ഒന്നോ രണ്ടോ മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2 തവണ ഇത്തരത്തില്‍ ചെയ്യുന്നത് ഫലം ചെയ്യും

നാരങ്ങയും ബേക്കിംഗ് സോഡയും

നാരങ്ങയും ബേക്കിംഗ് സോഡയും

നാരങ്ങാ നീരില്‍ ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. താരന്‍ ഉണ്ടാക്കുന്ന ഫംഗസ് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, ഒന്നര ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ നേര്‍ത്ത പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുക. ഇത് മസാജ് ചെയ്ത് 2 - 3 മിനിറ്റ് വിടുക. ശേഷം മുടി തണുത്ത വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 2 തവണ ഇത് ചെയ്യുക.

Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

ഒലിവ് ഓയിലും ബേക്കിംഗ് സോഡയും

ഒലിവ് ഓയിലും ബേക്കിംഗ് സോഡയും

ബേക്കിംഗ് സോഡ തലയിലെ അധിക എണ്ണയും ഗ്രിമും നീക്കം ചെയ്യാനും ഫംഗസ് അണുബാധ ഇല്ലാതാക്കാനും സഹായിക്കും. ഒലിവ് ഓയില്‍ തലയോട്ടിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് താരന്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഈ ഹെയര്‍ പായ്ക്കിലെ മുട്ടയുടെ മഞ്ഞക്കരു നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1 മുട്ടയുടെ മഞ്ഞക്കരു, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി മുട്ടയുടെ മഞ്ഞക്കരു ചേര്‍ക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡാ പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ഹെയര്‍ പായ്ക്ക് തലയോട്ടിയില്‍ പുരട്ടി ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം നിങ്ങളുടെ മുടി ആദ്യം ഇളം ചൂടുള്ള വെള്ളത്തിലും തുടര്‍ന്ന് തണുത്ത വെള്ളത്തിലും കഴുകുക. ആഴ്ചയില്‍ 2 തവണ ഈ ഹെയര്‍ പായ്ക്ക് പ്രയോഗിക്കുന്നത് താരന്‍ നീക്കാന്‍ സഹായിക്കും.

Most read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായുംMost read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

വെളിച്ചെവെളിച്ചെണ്ണയും ബേക്കിംഗ് സോഡയുംണ്ണയും ബേക്കിംഗ് സോഡയും

വെളിച്ചെവെളിച്ചെണ്ണയും ബേക്കിംഗ് സോഡയുംണ്ണയും ബേക്കിംഗ് സോഡയും

വെളിച്ചെണ്ണ മുടിയിഴകളില്‍ ആഴത്തില്‍ കയറി മുടിയിലെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നു. ഇത് തലയോട്ടിയിലെ വരള്‍ച്ചയും ചൊറിച്ചിലും ലഘൂകരിക്കുകയും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. താരന്‍ തടയാന്‍ ഈ ഗുണങ്ങള്‍ സഹായിക്കും. തേന്‍ ഒരു കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒന്നര ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. വെളിച്ചെണ്ണയില്‍ ബേക്കിംഗ് സോഡയും തേനും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 20 - 30 മിനിറ്റ് വിടുക. ശേഷം നിങ്ങളുടെ മുടി പതിവുപോലെ കഴുകുക. ഈ ഹെയര്‍ മാസ്‌ക് നിങ്ങള്‍ക്ക് ആഴ്ചയില്‍ 2 തവണ പ്രയോഗിക്കാവുന്നതാണ്.

Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും

ടീ ട്രീ ഓയിലിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന്‍ ചികിത്സയ്ക്ക് സഹായിക്കുന്നു. ഇത് ബേക്കിംഗ് സോഡയുമായി ചേര്‍ന്ന് തലമുടിയില്‍ നിന്ന് താരന്‍ ഉണ്ടാക്കുന്ന ഫംഗസിനെ ഇല്ലാതാക്കുന്നു. 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, ഏതാനു തുള്ളി ടീ ട്രീ ഓയില്‍, 1/2 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. എല്ലാ ചേരുവകളും ചേര്‍ത്ത് മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം മുടി കഴുകുക. താരനില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതുവരെ ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്യുക.

English summary

How To Use Baking Soda For Dandruff

Dandruff is a common problem and may seem difficult to get rid of. However, it is definitely not impossible. Read on the ways to use baking soda to remove dandruff.
X
Desktop Bottom Promotion