Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ
മിക്കവരിലും കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ് താരന്. എന്നാല്‍ പലര്‍ക്കും അത് തീര്‍ത്താല്‍ തീരാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നു. ഒഴിവാക്കാന്‍ പ്രയാസമാണെന്ന് തോന്നാമെങ്കിലും താരന് കളയുന്നത് അസാധ്യമായൊരു കാര്യമല്ല. ഇതിനായി നിങ്ങള്‍ക്ക് ബേക്കിംഗ് സോഡയെ കൂട്ടുപിടിക്കാം. കാലങ്ങളായി താരന് പരിഹരിക്കാനുള്ള പരിഹാരമായി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു.
ബേക്കിംഗ് സോഡയിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന് ഉണ്ടാക്കുന്ന ഫംഗസ് അണുബാധയെ നീക്കാന്‍ സഹായിക്കുന്നു. എണ്ണമയം കുറയ്ക്കുന്നതിലൂടെ ഇത് തലയോട്ടിയിലെ പി.എച്ച് തുലനം ചെയ്യുന്നു. ബേക്കിംഗ് സോഡ നേരിട്ട് മുടിയില്‍ ഉപയോഗിക്കുന്നതിനു പുറമേ, നിങ്ങള്‍ക്ക് ഇതിലേക്ക് മറ്റ് ചേരുവകളും ചേര്‍ത്ത് താരനെ ചെറുക്കാന്‍ കൂടുതല്‍ ശക്തമായ കൂട്ടുകള്‍ ഉണ്ടാക്കാം. താരന് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ബേക്കിംഗ് സോഡ എങ്ങനെയൊക്കെ ഉപോഗിക്കാമെന്ന് വായിക്കാം.

താരന് ബേക്കിംഗ് സോഡ
താരന് നീക്കാനായി ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തില്‍ 2-3 ടേബിള്‍സ്പൂണ്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാം. നന്നായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. സൗമ്യമായി മസാജ് ചെയ്ത് ഒന്നോ രണ്ടോ മിനിറ്റ് വിടുക. ശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക.

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും
ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ അസിഡിറ്റിയും ബേക്കിംഗ് സോഡയുടെ ക്ഷാരത്വവും തലയോട്ടിയിലെ പി.എച്ച് നില സന്തുലിതമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ബേക്കിംഗ് സോഡയുടെയും ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെയും ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന് ഒഴിവാക്കാന്‍ സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം
2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 2-3 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഈ രണ്ട് ചേരുവകളും ചേര്‍ത്ത് മിശ്രിതം തലയോട്ടിയില്‍ പുരട്ടി ഒന്നോ രണ്ടോ മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2 തവണ ഇത്തരത്തില്‍ ചെയ്യുന്നത് ഫലം ചെയ്യും

നാരങ്ങയും ബേക്കിംഗ് സോഡയും
നാരങ്ങാ നീരില്‍ ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. താരന് ഉണ്ടാക്കുന്ന ഫംഗസ് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, ഒന്നര ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ നേര്‍ത്ത പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുക. ഇത് മസാജ് ചെയ്ത് 2 - 3 മിനിറ്റ് വിടുക. ശേഷം മുടി തണുത്ത വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 2 തവണ ഇത് ചെയ്യുക.

ഒലിവ് ഓയിലും ബേക്കിംഗ് സോഡയും
ബേക്കിംഗ് സോഡ തലയിലെ അധിക എണ്ണയും ഗ്രിമും നീക്കം ചെയ്യാനും ഫംഗസ് അണുബാധ ഇല്ലാതാക്കാനും സഹായിക്കും. ഒലിവ് ഓയില്‍ തലയോട്ടിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് താരന് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഈ ഹെയര്‍ പായ്ക്കിലെ മുട്ടയുടെ മഞ്ഞക്കരു നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം
1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1 മുട്ടയുടെ മഞ്ഞക്കരു, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി മുട്ടയുടെ മഞ്ഞക്കരു ചേര്‍ക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡാ പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ഹെയര്‍ പായ്ക്ക് തലയോട്ടിയില്‍ പുരട്ടി ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം നിങ്ങളുടെ മുടി ആദ്യം ഇളം ചൂടുള്ള വെള്ളത്തിലും തുടര്‍ന്ന് തണുത്ത വെള്ളത്തിലും കഴുകുക. ആഴ്ചയില്‍ 2 തവണ ഈ ഹെയര്‍ പായ്ക്ക് പ്രയോഗിക്കുന്നത് താരന് നീക്കാന്‍ സഹായിക്കും.

വെളിച്ചെവെളിച്ചെണ്ണയും ബേക്കിംഗ് സോഡയുംണ്ണയും ബേക്കിംഗ് സോഡയും
വെളിച്ചെണ്ണ മുടിയിഴകളില്‍ ആഴത്തില്‍ കയറി മുടിയിലെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നു. ഇത് തലയോട്ടിയിലെ വരള്‍ച്ചയും ചൊറിച്ചിലും ലഘൂകരിക്കുകയും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. താരന് തടയാന്‍ ഈ ഗുണങ്ങള്‍ സഹായിക്കും. തേന്‍ ഒരു കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം
ഒന്നര ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. വെളിച്ചെണ്ണയില്‍ ബേക്കിംഗ് സോഡയും തേനും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 20 - 30 മിനിറ്റ് വിടുക. ശേഷം നിങ്ങളുടെ മുടി പതിവുപോലെ കഴുകുക. ഈ ഹെയര്‍ മാസ്ക് നിങ്ങള്‍ക്ക് ആഴ്ചയില്‍ 2 തവണ പ്രയോഗിക്കാവുന്നതാണ്.

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും
ടീ ട്രീ ഓയിലിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന് ചികിത്സയ്ക്ക് സഹായിക്കുന്നു. ഇത് ബേക്കിംഗ് സോഡയുമായി ചേര്‍ന്ന് തലമുടിയില്‍ നിന്ന് താരന് ഉണ്ടാക്കുന്ന ഫംഗസിനെ ഇല്ലാതാക്കുന്നു. 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, ഏതാനു തുള്ളി ടീ ട്രീ ഓയില്‍, 1/2 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. എല്ലാ ചേരുവകളും ചേര്‍ത്ത് മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം മുടി കഴുകുക. താരനില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതുവരെ ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്യുക.



Click it and Unblock the Notifications