For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയില്‍ മാജിക്ക്; അവോക്കാഡോ ഓയില്‍ ഇങ്ങനെ

|

നിര്‍ജ്ജീവമായ കോശങ്ങളാല്‍ നിര്‍മ്മിച്ചതാണ് ഓരോരുത്തരുടെയും തലമുടി. അതിനാല്‍ കേശസംരക്ഷണം ആഗ്രഹിക്കുന്നൊരാള്‍ മൊത്തത്തിലുള്ള ആരോഗ്യം വഹിക്കുന്നതും ആരോഗ്യകരമായ മുടി ലഭിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗമാണ്. മുടി പൊട്ടാതിരിക്കാന്‍ എണ്ണകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. ഒരു വ്യക്തിയുടെ തലയോട്ടി സ്വാഭാവികമായും എണ്ണ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ചില എണ്ണകള്‍ ഉപയോഗിക്കുന്നതിലൂടെ മുടി ശക്തവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നതിനും ഗുണം ചെയ്യും. ചില എണ്ണകള്‍ മറ്റുള്ളവയേക്കാള്‍ മികച്ചതാണ്. അത്തരത്തിലൊന്നാണ് അവൊക്കാഡോ ഓയില്‍. ഇത് നിങ്ങളുടെ മുടിക്ക് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്നു.

Most read: ലോക്ക്ഡൗണില്‍ മുഖംമിനുക്കാന്‍ സിംപിള്‍ ഫേഷ്യലുകള്‍Most read: ലോക്ക്ഡൗണില്‍ മുഖംമിനുക്കാന്‍ സിംപിള്‍ ഫേഷ്യലുകള്‍

വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവയുടെ മിശ്രിതം കാരണം അവോക്കാഡോ ഓയിലിന് മുടിക്ക് പ്രത്യേക ഗുണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മുടിയില്‍ അവോക്കാഡോ ഓയില്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍, ഹെയര്‍ മാസ്‌കുകളിലോ തലയോട്ടിയിലെ മസാജിലോ അവൊക്കാഡോ ഓയില്‍ ഉപയോഗിക്കേണ്ടത്‌ എങ്ങനെ എന്നതിനെക്കുറിച്ചൊക്കെ ഈ ലേഖനത്തില്‍ വായിച്ചറിയാം.

മുടിക്ക് അവോക്കാഡോ

മുടിക്ക് അവോക്കാഡോ

കൊഴുപ്പിന്റെ അളവ്, ആന്റിഓക്‌സിഡന്റ്, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ അവൊക്കാഡോ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും ഒരു മികച്ച പ്രോത്സാഹനം തരുന്ന ഫലവര്‍ഗമാണ്. മുടി വളര്‍ച്ച, മുടിക്ക് തിളക്കം, കൂടാതെ മറ്റു ഗുണങ്ങളും നല്‍കാന്‍ അവോക്കാഡോ ഓയില്‍ നിങ്ങളെ സഹായിക്കുന്നു.

അവോക്കാഡോ ഓയിലിന്റെ ഗുണങ്ങള്‍

അവോക്കാഡോ ഓയിലിന്റെ ഗുണങ്ങള്‍

നിങ്ങളുടെ മുടിക്ക് മികച്ച ഗുണങ്ങള്‍ ലഭിക്കാന്‍ അവൊക്കാഡോ നേരിട്ടോ എണ്ണ ആയോ ഉപയോഗിക്കാം. എണ്ണയില്‍ സമൃദ്ധമായ തോതില്‍ ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, അവശ്യ ഫാറ്റി ആസിഡുകള്‍, ബയോട്ടിന്‍, വിറ്റാമിന്‍ എ, ബി 5, ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി ശക്തമായി നിലനിര്‍ത്താനുള്ള ഏറ്റവും നല്ല പോഷകങ്ങളാണ്. ബയോട്ടിന്‍, വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ഇ എന്നിവ മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടുതെ നിങ്ങളുടെ ഭക്ഷണത്തിലും അവോക്കാഡോ ചേര്‍ക്കുക.

Most read:താരനെ തുരത്താം; ഉറപ്പുള്ള വീട്ടുവഴി ഇതാMost read:താരനെ തുരത്താം; ഉറപ്പുള്ള വീട്ടുവഴി ഇതാ

അവോക്കാഡോ ഓയിലിന്റെ ഗുണങ്ങള്‍

അവോക്കാഡോ ഓയിലിന്റെ ഗുണങ്ങള്‍

അവോക്കാഡോ ഓയില്‍ പുറത്തു പുരട്ടുന്നത് നിങ്ങളുടെ മുടിക്ക് ഏറെ ഗുണം ചെയ്യും. നിങ്ങളുടെ തലമുടി അവോക്കാഡോ ഉപയോഗിച്ച് ചികിത്സിക്കുന്നതിലൂടെ മുടിയെ മോയ്‌സ്ചറൈസ് ചെയ്യാനും നന്നാക്കാനും ശക്തിപ്പെടുത്താനും കഴിയും. അവോക്കാഡോ ഓയില്‍ പോലുള്ള ധാതുക്കള്‍ മുറിവുകളുള്ള കോശങ്ങള്‍ അടയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മുടി പൊട്ടാതിരിക്കാന്‍ സഹായിക്കും.

മുടിവളര്‍ച്ചയ്ക്ക് അവോക്കാഡോ എണ്ണ ഇങ്ങനെ

മുടിവളര്‍ച്ചയ്ക്ക് അവോക്കാഡോ എണ്ണ ഇങ്ങനെ

ലാവെന്‍ഡര്‍, പെപ്പര്‍മിന്റ് തുടങ്ങിയ എണ്ണകള്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ എണ്ണകള്‍ക്കൊപ്പം കാരിയര്‍ ഓയിലായി അവോക്കാഡോ ഓയില്‍ സാധാരണയായി ഉപയോഗിക്കുന്നു. നിങ്ങളുടെ മുടി മെച്ചപ്പെടുത്താന്‍ ഒരു ഔണ്‍സ് അവോക്കാഡോ ഓയില്‍ മൂന്ന് മുതല്‍ ആറ് തുള്ളി പെപ്പര്‍മിന്റ് അല്ലെങ്കില്‍ ലാവെന്‍ഡര്‍ എണ്ണയുമായി കലര്‍ത്തുക. ഈ അവോക്കാഡോ ഓയില്‍ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്യുക.

Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍

മുടിവളര്‍ച്ചയ്ക്ക് അവോക്കാഡോ എണ്ണ ഇങ്ങനെ

മുടിവളര്‍ച്ചയ്ക്ക് അവോക്കാഡോ എണ്ണ ഇങ്ങനെ

അവോക്കാഡോ ഓയില്‍ രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിനും തടഞ്ഞ ഫോളിക്കിളുകള്‍ അടയ്ക്കുന്നതിനും സഹായിക്കും. മുടികൊഴിച്ചിലിനെതിരെ പോരാടുന്നതിനും ഇത് സഹായിക്കും. നിങ്ങളുടെ തലയോട്ടി എണ്ണയെ എളുപ്പത്തില്‍ ആഗിരണം ചെയ്യും, അതിനാല്‍ ഇത് നിങ്ങളുടെ തലയോട്ടിയില്‍ ഒരിക്കലും അമിത കൊഴുപ്പോടെ നില്‍ക്കുകയുമില്ല. നിങ്ങളുടെ തലമുടിയില്‍ അവോക്കാഡോ ഓയില്‍ ഉപയോഗിച്ചു കഴിഞ്ഞ്, എണ്ണ ഇല്ലാതാക്കണമെങ്കില്‍ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക.

മുടിവളര്‍ച്ചയ്ക്ക് അവോക്കാഡോ എണ്ണ ഇങ്ങനെ

മുടിവളര്‍ച്ചയ്ക്ക് അവോക്കാഡോ എണ്ണ ഇങ്ങനെ

ഒരു സോസ് പാനില്‍ വെള്ളം തിളപ്പിക്കുക. തുല്യ ഭാഗങ്ങളായി അവോക്കാഡോ ഓയിലും വെളിച്ചെണ്ണയും (3 മുതല്‍ 5 ടേബിള്‍സ്പൂണ്‍ വീതം, മുടിയുടെ നീളം അനുസരിച്ച്) ഒരു ഗ്ലാസ് പാത്രത്തില്‍ സംയോജിപ്പിക്കുക. അധിക ഗുണങ്ങള്‍ക്കായി റോസ്‌മേരി അല്ലെങ്കില്‍ ലാവെന്‍ഡര്‍ പോലുള്ള അവശ്യ എണ്ണയുടെ ഏതാനും തുള്ളികളും ചേര്‍ക്കുക. ഒന്നോ രണ്ടോ മിനിറ്റ് ചൂടുവെള്ളത്തില്‍ എണ്ണ പാത്രം വയ്ക്കുക. കഴുകിയ മുടിയിലേക്ക് ഈ ഇളം ചൂടുള്ള എണ്ണ സൗമ്യമായി മസാജ് ചെയ്ത് 20 മിനിറ്റ് വരെ ചൂടുള്ള തുണി കൊണ്ട് പൊതിയുക. ഇതിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.

കണ്ടീഷനിംഗിനായി അവോക്കാഡോ ഓയില്‍

കണ്ടീഷനിംഗിനായി അവോക്കാഡോ ഓയില്‍

നിങ്ങള്‍ക്ക് അവോക്കാഡോ അടിസ്ഥാനമാക്കിയുള്ള ഹെയര്‍ മാസ്‌കുകള്‍ കടകളില്‍ നിന്ന് വാങ്ങാനാവും. അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം അടുക്കളയില്‍ തന്നെ ഒന്ന് ഉണ്ടാക്കാം. 1 അവോക്കാഡോ, 1 വാഴപ്പഴം, 1 ടീസ്പൂണ്‍ അവോക്കാഡോ ഓയില്‍, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഇവ നന്നായി അടിച്ചെടുത്ത് അതിനുശേഷം എണ്ണയും തേനും ചേര്‍ത്ത് മാസ്‌ക് മുടിയില്‍ പുരട്ടുക. പേസ്റ്റ് കുറഞ്ഞത് 20 മിനിറ്റ് അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ വരെ തലയില്‍ വിടുക. ശേഷം ഈ അവോക്കാഡോ മാസ്‌ക് ചെറുചൂടുവെള്ളം അല്ലെങ്കില്‍ രാസ രഹിത ഷാംപൂ ഉപയോഗിച്ച് കഴുകുക.

Most read:ഇരുണ്ട പാടുകള്‍ക്ക് വിട; ഇവ കഴിക്കൂMost read:ഇരുണ്ട പാടുകള്‍ക്ക് വിട; ഇവ കഴിക്കൂ

താരന്‍ കുറയ്ക്കുന്നു

താരന്‍ കുറയ്ക്കുന്നു

മുടി ആരോഗ്യകരമാകാന്‍ തലയോട്ടിയില്‍ നന്നായി ജലാംശം നിലനില്‍ക്കണം. ചര്‍മ്മം വരണ്ടതോ താരന്‍ ഉള്ളതോ ആണെങ്കില്‍, തലമുടി കഴുകുന്നതിനും കണ്ടീഷനിംഗ് ചെയ്യുന്നതിനും മുമ്പ് തലയോട്ടിയില്‍ എണ്ണ മസാജ് ചെയ്യുന്നത് സഹായിക്കും. തലയില്‍ അവോക്കാഡോ ഓയില്‍ പ്രയോഗിക്കുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. എണ്ണകള്‍ ഉപയോഗിച്ച് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നത് മുടി വരളുന്നത് തടയാന്‍ സഹായിക്കും.

അപകടങ്ങളും മുന്നറിയിപ്പുകളും

അപകടങ്ങളും മുന്നറിയിപ്പുകളും

അവോക്കാഡോ ഉപയോഗിക്കാന്‍ സുരക്ഷിതമാണ്, പക്ഷേ അവോക്കാഡോകളോട് അലര്‍ജിയുള്ളവര്‍ ഡോക്ടറെ സമീപിക്കണം. അവോക്കാഡോ ഓയില്‍ ഉപയോഗിക്കുന്നതാണെങ്കിലും നിങ്ങള്‍ കഴിക്കുകയാണെങ്കിലും ചിലര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. അവോക്കാഡോ ഓയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് സ്‌കിന്‍ ടെസ്റ്റ് നടത്തണം.

English summary

How To Use Avocado Oil For Hair Growth

What makes avocado oil so great for your hair? Read on the ways of using avocado oil for hair growth.
Story first published: Monday, May 4, 2020, 18:07 [IST]
X
Desktop Bottom Promotion