For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍

|

വരണ്ട തലമുടി ഉള്ളവര്‍ക്ക് മുടി സംരക്ഷണം അല്‍പം കഠിനമാണ്. കാരണം മുടിയിലെ വരള്‍ച്ച ക്രമേണ മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍, അനാരോഗ്യകരമായ മുടി എന്നിവയിലേക്ക് നയിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, ഇവിടെയാണ് പോഷക സമ്പുഷ്ടവുമായ അവോക്കാഡോ ഹെയര്‍ മാസ്‌കുകള്‍ നിങ്ങളുടെ സഹായത്തിനെത്തുന്നത്. വരണ്ടതും കേടായതുമായ മുടി സംരക്ഷിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗമായി നിങ്ങള്‍ക്കിത് ഉപയോഗിക്കാം.

Most read: ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂMost read: ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂ

നിങ്ങളുടെ മുടിയിഴകളെ ഉള്ളില്‍ നിന്ന് മോയ്‌സ്ചറൈസ് ചെയ്യുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അവോക്കാഡോയിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും അവശ്യ അമിനോ ആസിഡുകളും നിങ്ങളുടെ മുടിയില്‍ ഈര്‍പ്പവും ഘടനയും നിലനിര്‍ത്താനും ഗുണം ചെയ്യും. ഇതിലെ സ്വാഭാവിക എണ്ണ നിങ്ങളുടെ മുടിക്ക് ആഴത്തില്‍ ജലാംശം നല്‍കുന്നു. വിറ്റാമിന്‍ എ, ബി 2, ഡി, ഇ, ബീറ്റാ കരോട്ടിന്‍, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ നിങ്ങളുടെ മുടിയും തലയോട്ടിയും പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. വരണ്ടതും കേടായതുമായ മുടിക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന മികച്ച അവോക്കാഡോ ഹെയര്‍ മാസ്‌കുകള്‍ ഇതാ.

അവോക്കാഡോ, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

അവോക്കാഡോ, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

വെളിച്ചെണ്ണ നിങ്ങളുടെ തലയില്‍ ആഴത്തില്‍ ഇറങ്ങി അകത്ത് നിന്ന് മുടിയെ നന്നാക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ സുഷിരം കുറയ്ക്കുകയും പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും കേടുപാടുകള്‍ നീക്കുകയും ചെയ്യുന്നു. മുടിയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയുമായി ചേര്‍ന്ന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയിഴകള്‍ക്ക് ചുറ്റും ഒരു സംരക്ഷിത പാളി തീര്‍ത്ത് മുടിവരള്‍ച്ചുയം കേടുപാടുകളും കുറയ്ക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 പഴുത്ത ഇടത്തരം അവോക്കാഡോ, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. അവോക്കാഡോ ഒരു പാത്രത്തില്‍ അടിച്ചെടുക്കുക. ഇതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞുവയ്ച്ച് 30 മിനിറ്റ് നേരം കഴിഞ്ഞ് തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. അതിനു ശേഷം ഒരു കണ്ടീഷണറും പ്രയോഗിക്കുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ വരണ്ട മുടിക്ക് പരിഹാരം കാണാവുന്നതാണ്.

Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!

അവോക്കാഡോ, തേന്‍, ഒലിവ് ഓയില്‍

അവോക്കാഡോ, തേന്‍, ഒലിവ് ഓയില്‍

ഒലിവ് ഓയിലില്‍ അടങ്ങിയ സ്‌ക്വാലീന്‍ നിങ്ങളുടെ മുടിക്ക് മികച്ച കണ്ടീഷനിംഗ്, മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നു. ആദ്യ ഉപയോഗത്തില്‍ തന്നെ ഇത് നിങ്ങളുടെ മുടി മൃദുവാക്കിമാറ്റും. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിച്ചേക്കാം. മുടിയിഴകളില്‍ ഈര്‍പ്പം സൃഷ്ടിക്കാനും അതിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ഹ്യൂമെക്ടന്റാണ് തേന്‍. വരണ്ട മുടി പരിഹരിക്കാന്‍ മികച്ചൊരു ഹെയര്‍ മാസ്‌ക് ആണിത്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 പഴുത്ത അവോക്കാഡോ, 2 ടേബിള്‍സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 2-3 തുള്ളി ലാവെന്‍ഡര്‍ എണ്ണ (ആവശ്യമെങ്കില്‍) എന്നിവയാണ് നിങ്ങള്‍ക്ക് ഈ മാസ്‌ക് തയാറാക്കാന്‍ വേണ്ടത്. ഈ ചേരുവകള്‍ നന്നായി മിശ്രിതമാക്കി നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. പുരട്ടിക്കഴിഞ്ഞ ഒരു തുണി ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക. ഒരു ബ്ലോ ഡ്രയര്‍ ഉപയോഗിച്ച് 15 മിനിറ്റ് നേരം ചൂട് തട്ടിക്കുക. അല്ലെങ്കില്‍, പകരമായി നിങ്ങള്‍ക്ക് 30-45 മിനിറ്റ് നേരം തലയില്‍ വെയില്‍ തട്ടിക്കുകയോ ചെയ്യാം. അതിനുശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകി കണ്ടീഷണര്‍ പ്രയോഗിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വരണ്ട മുടി പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

Most read:മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനംMost read:മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനം

കറ്റാര്‍ വാഴയും അവോക്കാഡോയും

കറ്റാര്‍ വാഴയും അവോക്കാഡോയും

കറ്റാര്‍ വാഴയില്‍ നിങ്ങളുടെ തലയോട്ടിയിലെ ചര്‍മ്മകോശങ്ങളെ മെച്ചപ്പെടുത്തുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറാണ്, മാത്രമല്ല മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ, തേന്‍, അവോക്കാഡോ എന്നിവ ഒരുമിച്ച് ചേര്‍ന്ന് നിങ്ങളുടെ തലമുടിയെ മികച്ചതാക്കി മാറ്റുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 പഴുത്ത ഇടത്തരം അവോക്കാഡോ, 2 ടേബിള്‍സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 1/2 ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി ആവശ്യം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി കൊണ്ട് മുടി പൊതിഞ്ഞ് 15-20 മിനിറ്റ് നേരം ഉണങ്ങാന്‍ കാത്തിരിക്കുക. ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകി കണ്ടീഷണര്‍ പ്രയോഗിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയെ മികച്ചതാക്കാവുന്നതാണ്.

Most read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീMost read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

മയോണൈസും അവോക്കാഡോയും

മയോണൈസും അവോക്കാഡോയും

മുട്ടയും വിനാഗിരിയും അടങ്ങിയ മയോണൈസ് നിങ്ങളുടെ മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും മുടിയുടെ കേടുപാടുകള്‍ കുറയ്ക്കാനും സഹായിക്കും. 1 കപ്പ് മയോണൈസ്, 1/2 കഷ്ണം പഴുത്ത ഇടത്തരം അവോക്കാഡോ എന്നിവയാണ് ഇതിനായി ആവശ്യം. അവോക്കാഡോ ഒരു പാത്രത്തില്‍ അടിച്ചെടുത്ത് അതില്‍ മയോണൈസ് ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തി ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞ് 20 മിനിറ്റ് കാത്തിരിക്കുക. ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകി കണ്ടീഷണര്‍ പ്രയോഗിക്കുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടി മികച്ചതാക്കി മാറ്റാവുന്നതാണ്.

അവോക്കാഡോ, തൈര്

അവോക്കാഡോ, തൈര്

തൈരില്‍ ഹെയര്‍ കണ്ടീഷനിംഗ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. അവോക്കാഡോ ഉപയോഗിക്കുന്നതിലൂടെ വരണ്ടതും കേടായതുമായ മുടി നന്നാക്കിയെടുക്കാവുന്നതാണ്. 1 കപ്പ് തൈര്, 1/2 കഷ്ണം പഴുത്ത അവോക്കാഡോ, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. അവോക്കാഡോ നന്നായി അടിച്ചെടുത്ത് ബാക്കിയുള്ള ചേരുവകള്‍ അതില്‍ ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തി ഈ മിശ്രിതം നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞ്് 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകി കണ്ടീഷണര്‍ പ്രയോഗിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ വരണ്ട മുടിക്ക് പരിഹാരം കാണാവുന്നതാണ്.

Most read:പപ്പായ ഇങ്ങനെയെങ്കില്‍ മുഖകാന്തി ഉറപ്പ്Most read:പപ്പായ ഇങ്ങനെയെങ്കില്‍ മുഖകാന്തി ഉറപ്പ്

English summary

How To Use Avocado Hair Mask For Dry And Damaged Hair

Dryness leads to breakage, split ends, frizz, and unhealthy hair in general. Read on how to use avocado hair mask for dry and damaged hair.
X
Desktop Bottom Promotion