Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍
ആയുര്‍വേദത്തില്‍ വളരെ പ്രധാനപ്പെട്ടൊരു ഔഷധ സസ്യമാണ് അശ്വഗന്ധ. പുരാതന കാലം മുതല്‍ക്കേ ഇത് ഉപയോഗിച്ചുവരുന്നു. ഇന്ത്യന്‍ ജിന്‍സെങ് എന്നും അറിയപ്പെടുന്ന അശ്വഗന്ധ സോളനേഷ്യ കുടുംബത്തില്‍ പെട്ടതാണ്. വിത്താനിയ സോംനിഫെറ എന്നാണ് ശാസ്ത്രീയ നാമം. ഒരു കുറ്റിച്ചെടിയായ അശ്വഗന്ധയുടെ ജന്‍മദേശം ഇന്ത്യയാണ്. വരണ്ട അന്തരീക്ഷത്തില്‍ ഇത് വളരെയധികം വളരുകയും ചെയ്യുന്നു. ഔഷധഗുണങ്ങള്‍ അടങ്ങിയ അശ്വഗന്ധയുടെ ഏറ്റവും വലിയ ഗുണം അത് പുരുഷ പ്രത്യുത്പാദന സംവിധാനങ്ങളെ പിന്തുണയ്ക്കുന്നു എന്നതാണ്. ഇതുകൂടാതെ സൗന്ദര്യസംബന്ധമായ പ്രശ്‌നം കൂടി പരിഹരിക്കാനുള്ള കഴിവ് അശ്വഗന്ധയ്ക്കുണ്ട്. നിങ്ങളുടെ മുടി വളര്‍ച്ചയ്ക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്.
തലയോട്ടിയിലെ ആരോഗ്യത്തിന് സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അശ്വഗന്ധയിലുണ്ട്. ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ്, പൊട്ടാസ്യം, ടാന്നിന്‍സ്, നൈട്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകളുടെ സമ്പന്നമായ ഉറവിടമാണിത്. അശ്വഗന്ധയില്‍ യഥാര്‍ത്ഥത്തില്‍ ടൈറോസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മെലാനിന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും മുടിയില്‍ മെലാനിന്‍ നഷ്ടപ്പെടുന്നതിനെ തടയുകയും ചെയ്യുന്നു. ഇത് ഫ്രീ റാഡിക്കലുകളെ നേരിട്ട് ചര്‍മ്മത്തിനും മുടിക്കും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടിക്ക് ആശ്വഗന്ധ എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

അശ്വഗന്ധ ചെടി
ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്ന ഒരുതരം നിത്യഹരിത കുറ്റിച്ചെടിയാണ് അശ്വഗന്ധ. ഇതിന്റെ വേരുകളും ഓറഞ്ച്-ചുവപ്പ് നിറമുള്ള ഫലങ്ങളും ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. അശ്വഗന്ധയെ വിന്റര്‍ ചെറി എന്നും വിളിക്കുന്നു. അശ്വഗന്ധ എന്ന പേര് അതിന്റെ വേരിന്റെ ഗന്ധത്തെ മുന്‍നിര്‍ത്തിയാണ്. അശ്വം എന്നാല്‍ കുതിര എന്നാണ് അര്‍ത്ഥം. ഇലകള്‍, വിത്തുകള്‍, പഴങ്ങള്‍ എന്നിവയെല്ലാം ഓരോ തരത്തില്‍ വിവിധ ചികിത്സകള്‍ക്കായി ഉപയോഗിച്ചുവരുന്നു.

അശ്വഗന്ധയുടെ ഔഷധമൂല്യം
വിവിധയിനം പരീക്ഷണങ്ങള്‍ അശ്വഗന്ധയുടെ ഔഷധമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ തോതില്‍ നടക്കുന്നുണ്ട്. എന്‍ഡോക്രൈന്‍, കാര്‍ഡിയോപള്‍മോണറി, കേന്ദ്ര നാഡീവ്യൂഹങ്ങള്‍ എന്നിവയില്‍ അശ്വഗന്ധ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അഡാപ്‌റ്റോജെനിക് ഗുണങ്ങള്‍ മാത്രമല്ല സമ്മര്‍ദ്ദത്തെ ചെറുക്കാനും എന്‍ഡോക്രൈന്‍ അവയവങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും പ്രാപ്തിയുള്ളതാണ്. ശരീരത്തിലെ കോശജ്വലന പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ തടയാനും സഹായിക്കുന്നു.

ആരോഗ്യഗുണങ്ങള്‍
രോഗപ്രതിരോധത്തെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും അശ്വഗന്ധയില്‍ അടങ്ങിയിരിക്കുന്നു. ഞരമ്പുകളെ ശാന്തമാക്കാനും തലച്ചോറിനെ വിശ്രമിക്കാനും സഹായിക്കുന്നതിന് അശ്വഗന്ധയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അശ്വഗന്ധ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അഡ്രീനലുകള്‍ ഉല്‍പാദിപ്പിക്കുന്ന സ്‌ട്രെസ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്താല്‍ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കുന്നു.

കേശസംരക്ഷണം
സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവ നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്ന ഘടകങ്ങളാണ്. ഇത് മുടി പൊട്ടുന്നതും കൊഴിയുന്നതിനും നിറം നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നു. അമിത സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തുകയും രോമകൂപങ്ങളുടെ രാസഘടനയില്‍ മാറ്റം വരുത്തുകയും മുടിയുടെ സാധാരണ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അശ്വഗന്ധയുടെ ഉപയോഗത്തിലൂടെ കോര്‍ട്ടിസോളിന്റെ അളവ് കുറയുകയും സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

മെലാനിന്‍ രൂപപ്പെടുത്തുന്നു
മുടിക്ക് നിറം നല്‍കുന്ന പ്രധാന ഘടകമാണ് മെലാനിന്‍. മുടിക്ക് സ്വാഭാവിക നിറം നല്‍കുന്ന പിഗ്മെന്റായ മെലാനിന്റെ അളവ് കുറയാതെ ശ്രദ്ധിക്കാന്‍ അശ്വഗന്ധക്ക് കഴിവുണ്ട്. ഇന്ത്യയിലെ ഒരു ലാബില്‍ നടന്ന പരീക്ഷണത്തില്‍ കണ്ടെത്തിയത് വര്‍ഷത്തില്‍ ദിവസേന 3 ഗ്രാം അശ്വഗന്ധപ്പൊടി കഴിക്കുന്ന മധ്യവയസ്‌കരായ പുരുഷന്മാരില്‍ മെലാനിന്റെ ഉത്പാദനം വര്‍ധിക്കുന്നു എന്നതാണ്.

തലയോട്ടിയിലെ രക്തചംക്രമണം
അശ്വഗന്ധപ്പൊടി ഷാംപൂകളിലും കണ്ടീഷണറുകളിലും ഉപയോഗിക്കുന്നു. ഇത് ശീലമാക്കുന്നത് ആരോഗ്യകരമായ മുടി നിലനിര്‍ത്താന്‍ നമ്മെ സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ ഉത്പാദനത്തെയും തലയോട്ടിയിലെ രക്തചംക്രമണത്തെയും ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് തിളക്കമാര്‍ന്നതും ആരോഗ്യമുള്ളതുമായ മുടി വളരുകയും ചെയ്യുന്നു. അശ്വഗന്ധയില്‍ ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ്, അമിനോ ആസിഡുകള്‍ എന്നിവയുണ്ട്. ഇത് ഹെയര്‍ ഷാഫ്റ്റ് ശക്തിപ്പെടുത്തുന്നതിനും മുടി പൊട്ടല്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. തലയോട്ടിയിലെ പ്രശ്‌നങ്ങള്‍, താരന്‍, സോറിയാസിസ്, ചൊറിച്ചില്‍ എന്നിവയ്ക്കും അശ്വഗന്ധ പരിഹാരം തരുന്നു.

അശ്വഗന്ധപ്പൊടി
തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അശ്വഗന്ധയിലുണ്ട്. ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ്, പൊട്ടാസ്യം, ടാനിന്‍സ്, നൈട്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകളുടെ സമ്പന്നമായ ഉറവിടമാണ് അശ്വഗന്ധ. അശ്വഗന്ധയില്‍ ടൈറോസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മെലാനിന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നു. പ്രസവാനന്തരമുള്ള മുടികൊഴിച്ചില്‍ ഒഴിവാക്കാനും അശ്വഗന്ധപ്പൊടി ഉപയോഗിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം
മുടിക്ക് അശ്വഗന്ധ പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. അശ്വഗന്ധപ്പൊടി തനിച്ചോ മറ്റു പാനീയങ്ങളില്‍ കലര്‍ത്തിയോ കുടിക്കാവുന്നതാണ്. മറ്റൊരു മാര്‍ഗം ഇത് നേരിട്ട് തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക എന്നതാണ്. നിങ്ങളുടെ ഷാംപൂവില്‍ കുറച്ച് അശ്വഗന്ധപ്പൊടിയോ എണ്ണയോ ചേര്‍ത്ത് മുടിക്കും തലയോട്ടിയിലും പുരട്ടാവുന്നതാണ്. ഇതിലൂടെ ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം.

അശ്വഗന്ധ പേസ്റ്റ്
അശ്വഗന്ധപ്പൊടിയും ഇളംചൂടുവെള്ളവും ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നേരിട്ട് പ്രയോഗിക്കാനുള്ള മറ്റൊരു മാര്‍ഗവുമുണ്ട്. ഇത് മുടിയില്‍ പുരട്ടി വിരലുകൊണ്ട് തലമുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. നന്നായി കഴുകിക്കളയുന്നതിനു മുമ്പ് 30-45 മിനിറ്റ് തല പൊതിഞ്ഞ് വയ്ക്കുക.



Click it and Unblock the Notifications











