For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദം ഈ എണ്ണ; ഉപയോഗം

|

മുടികൊഴിച്ചില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് കൗമാരക്കാരിലെ മുടികൊഴിച്ചില്‍ ക്രമേണ കഷണ്ടിയിലേക്കും നയിക്കുന്നു. സ്ത്രീകളില്‍ മുടികൊഴിച്ചില്‍ അവരുടെ സൗന്ദര്യത്തെ കാര്യമായി ബാധിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, മുടികൊഴിച്ചില്‍ തടയാന്‍ ആര്‍ഗന്‍ ഓയില്‍ നിങ്ങളെ സഹായിക്കും. വിറ്റാമിനുകളും പോഷകങ്ങളും ഫാറ്റി ആസിഡുകളും നിറഞ്ഞതാണ് ഈ എണ്ണ. ഇത് നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.

Most read: പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍Most read: പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍

മുടികൊഴിച്ചില്‍ നിയന്ത്രിച്ച് മുടി വളരാനായി അര്‍ഗന്‍ ഓയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങളും മുടിക്ക് എണ്ണ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടി പലപ്പോഴും മുടി കൊഴിച്ചിലേക്കും മുടി പൊട്ടുന്നതിലേക്കും നയിക്കുന്നു. വരണ്ട മുടിക്ക് മികച്ച പരിഹാരമാണ് അര്‍ഗന്‍ ഓയില്‍. വരണ്ടതും പൊട്ടുന്നതുമായ മുടി മെച്ചപ്പെടുത്താനായി രാത്രിയില്‍ എണ്ണ പുരട്ടി രാവിലെ കഴുകിക്കളയാവുന്നതാണ്. ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങള്‍ ഉള്ള ആര്‍ഗന്‍ ഓയില്‍ മുടി വരളുന്നത് തടയുന്നു.

സൂര്യതാപം ചെറുക്കുന്നു

സൂര്യതാപം ചെറുക്കുന്നു

കഠിനമായ വെയിലില്‍ പലപ്പോഴും മുടിയുടെ പോഷകങ്ങല്‍ നഷ്ടപ്പെടുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്തുന്നു. ആര്‍ഗന്‍ ഓയിലില്‍ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഘടകങ്ങളുണ്ട്. ഇത് നിങ്ങളുടെ മുടി വെയിലിന്റെ ചൂടില്‍ നിന്ന് സംരക്ഷിക്കുന്നു.

മുടിക്ക് കണ്ടീഷണര്‍

മുടിക്ക് കണ്ടീഷണര്‍

മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്ന കണ്ടീഷണര്‍ കൂടിയാണ് ആര്‍ഗന്‍ ഓയില്‍. ഇത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. മുടിയുടെ അറ്റം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുന്നു. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടി മൃദുവാക്കുകയും കൂടുതല്‍ ഭംഗിയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

Most read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരംMost read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരം

ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞത്

ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞത്

ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയതാണ് ആര്‍ഗന്‍ ഓയില്‍. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതിലുണ്ട്. ഇവ മുടി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊഴിഞ്ഞ മുടി വീണ്ടും വളര്‍ത്തുന്നതിനുള്ള മികച്ച പരിഹാരമാണ് ആര്‍ഗന്‍ ഓയില്‍. ഇതിലെ ഫാറ്റി ആസിഡുകള്‍, ഒമേഗ 6, ലിനോലെയിക് ആസിഡ് എന്നിവ നിങ്ങളുടെ തലമുടി പുതുക്കുകയും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു

തലയോട്ടിക്ക് ഈര്‍പ്പം നല്‍കുന്നു

തലയോട്ടിക്ക് ഈര്‍പ്പം നല്‍കുന്നു

തലയോട്ടി വരണ്ടതാകുന്നത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകമാണ്. താരന്‍, ചൊറിച്ചില്‍ എന്നിവ പോലുള്ളവ വരണ്ട തലയോട്ടിയുണ്ടെങ്കില്‍ അധികമായി കണ്ടുവരുന്നു. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ വരണ്ട തലയോട്ടിയില്‍ മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും താരന്‍ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിലെ ഫാറ്റി ആസിഡുകള്‍ തലയോട്ടിയിലെ ചൂടിനെ കുറയ്ക്കുകയും ചെയ്യുന്നു.

Most read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാംMost read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാം

മുടി വളര്‍ച്ചയ്ക്ക് ആര്‍ഗന്‍ ഓയില്‍

മുടി വളര്‍ച്ചയ്ക്ക് ആര്‍ഗന്‍ ഓയില്‍

മുടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഒന്നാണ് ആര്‍ഗന്‍ ഓയില്‍ ഷാംപൂ. പല ഷാംപൂ ഉല്‍പ്പന്നങ്ങളിലും പ്രധാന ഘടകമായി ആര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നു. മുടിക്ക് മൃദുത്വവും ശക്തിയും തിളക്കവും നല്‍കാന്‍ ഇത് ഉപകരിക്കുന്നു. മുടി പരിപോഷിപ്പിക്കുന്നതിനായി രണ്ട് ദിവസത്തിലൊരിക്കല്‍ ഈ ഷാംപൂ ഉപയോഗിക്കുക.

ആര്‍ഗന്‍ എണ്ണ

ആര്‍ഗന്‍ എണ്ണ

മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനായി നിങ്ങള്‍ക്ക് ആര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാം. പ്രകൃതിദത്തമായ ഈ എണ്ണയുടെ ഏതാനും തുള്ളി നിങ്ങളുടെ കൈപ്പത്തിയില്‍ തടവുക. മുടി കഴുകിയ ശേഷം ഈ എണ്ണ മുടിയില്‍ തടവി വിരല്‍ കൊണ്ട് തലയോട്ടി നന്നായി മസാജ് ചെയ്യുക.

Most read:സൗന്ദര്യം വിരിയും മുഖത്ത് മുന്തിരി ഇങ്ങനെയെങ്കില്‍Most read:സൗന്ദര്യം വിരിയും മുഖത്ത് മുന്തിരി ഇങ്ങനെയെങ്കില്‍

ഹെയര്‍ മാസ്‌ക്

ഹെയര്‍ മാസ്‌ക്

ഒരു മാസ്‌ക് ആക്കി ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടിക്ക് ഉപയോഗിക്കാവുന്നതാണ്. രാത്രി കിടക്കാന്‍ നേരം എണ്ണ ചെറുതായി ചൂടാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. 15 മിനിറ്റ് മസാജ് ചെയ്ത് തലമുടി തുണികൊണ്ട് പൊതിഞ്ഞ് രാത്രി വിടുക. രാവിലെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇതിലൂടെ ആര്‍ഗന്‍ ഓയിലിലെ എല്ലാ പോഷകങ്ങളും പൂര്‍ണ്ണമായും ആഗിരണം ചെയ്യാനും മുടി മിനുസവും തിളക്കമുള്ളതുമാക്കി മാറ്റാനും സാധിക്കും.

ആര്‍ഗന്‍ ഓയില്‍ - ആവണക്കെണ്ണ

ആര്‍ഗന്‍ ഓയില്‍ - ആവണക്കെണ്ണ

മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാനായി നിങ്ങള്‍ക്ക് ഈ രണ്ട് ചേരുവകളും ചേര്‍ത്ത് ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടേബിള്‍സ്പൂണ്‍ ആര്‍ഗന്‍ ഓയില്‍, 50-100 മില്ലി തേങ്ങാപ്പാല്‍ എന്നിവ ഒരു പാത്രത്തില്‍ നന്നായി കലര്‍ത്തി മാസ്‌കാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. രാത്രി മുഴുവന്‍ ഇത് മുടിയില്‍ നിര്‍ത്തി രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

Most read:അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളിMost read:അരമണിക്കൂറില്‍ മുഖം മിനുക്കാന്‍ തക്കാളി

ആര്‍ഗന്‍ ഓയിലും വെളിച്ചെണ്ണയും

ആര്‍ഗന്‍ ഓയിലും വെളിച്ചെണ്ണയും

മുടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ മറ്റൊന്നാണ് വെളിച്ചെണ്ണയും ആര്‍ഗന്‍ ഓയിലും. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങളെയും നേരിടാന്‍ ഇത് സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, പത്തു തുള്ളി ആര്‍ഗന്‍ ഓയില്‍ എന്നിവ മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം കഴുകിക്കളയുക.

English summary

How to Use Argan Oil for Hair Growth

Argan oil has been used for centuries for cooking and as a home remedy for health and beauty, including hair loss. Read on how to use argan oil for hair growth
X
Desktop Bottom Promotion