Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരു തുള്ളി ആപ്പിൾ സിഡാർ വിനീഗറിൽ താരന്‍ പോവും
മുടിയുടെ ആരോഗ്യത്തിന് എപ്പോഴും വില്ലനാവുന്ന ഒന്നാണ് താരൻ. താരൻ കാരണം പലപ്പോഴും മുടിയുടെ ആരോഗ്യം വളരെയധികം ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിൾ സിഡാര്‍ വിനീഗർ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും എല്ലാം നിങ്ങൾക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം.
താരന്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിൾ സിഡാർ വിനീഗർ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. എല്ലാ ദിവസവും നിങ്ങൾക്ക് താരൻ ഒരു ശല്യമായി മാറുന്നുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാർ വീനീഗർ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉപയോഗങ്ങൾ
താരൻ, പേൻ, തലയോട്ടിയിലെ കുരു, അലോപ്പീസിയ അരേറ്റ, കഷണ്ടി, മുടി കൊഴിച്ചിൽ, എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ താരൻ മൂലം ഉണ്ടാവുന്ന മറ്റ് പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിൾ സിഡെർ വിനെഗർ ദിവസവും ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല തലയിലെ അഴുക്കിനേയും ചളിയേയും പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ആപ്പിൾ സിഡാർ വിനീഗർ.

ഉപയോഗിക്കുന്നത് ഇങ്ങനെ
നിങ്ങളുടെ തലയോട്ടിയിൽ എസിവി മസാജ് ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ മുടിയിലെ ഫോളിക്കിളുകളിലേക്ക് തുളച്ചുകയറുന്നതിനും തലയോട്ടിയിലെ അഴുക്കിനേയും താരനേയും നീക്കം ചെയ്യാനും പിഎച്ച്, എണ്ണ ഉൽപാദനം എന്നിവ സന്തുലിതമാക്കാനും സഹായിക്കും. തലയോട്ടിയിലെ ആരോഗ്യം നിലനിർത്തുന്നതിനും വൃത്തിയില്ലായ്മയെ ഇല്ലാതാക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗമാണ് ആപ്പിള്‍ സിഡാർ വിനീഗര്‍.

ആപ്പിൾ സിഡെർ വിനെഗറും ടീ ട്രീ ഓയിൽ മസാജും
താരൻ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആണ് ടീ ട്രീ ഓയിൽ. ടീ ട്രീ ഓയിൽ കലർത്തിയ ആപ്പിൾ സിഡാർ വിനെഗർ മിക്സ് ചെയ്ത് ഇത് തലയോട്ടിയിൽ പത്ത് മിനിട്ടോളം മസ്സാജ് ചെയ്യാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെഅത് നിങ്ങളുടെ അനാവശ്യമായ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആപ്പിൾ സിഡാർ വിനീഗര്‍
നല്ലത് പോലെ വെള്ളം മിക്സ് ചെയ്ത് ആപ്പിൾ സിഡാർ വിനീഗർ തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കഴുകിക്കളയുന്നത് താരൻ നീക്കംചെയ്യാനും തിളക്കം വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്താനും സഹായിക്കുന്നു. ഉമാത്രമല്ല ഇത് ഫോളിക്കിൾ-ക്ലോഗിംഗ് പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള ക്ലെൻസറായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് ആപ്പിൾ സിഡാർ വിനീഗർ.

കാമോമൈൽ ചായയും വിനാഗിരിയും മിക്സ്
മുടി കണ്ടീഷനിംഗ് ചെയ്യുമ്പോൾ ആരോഗ്യകരമായ തിളക്കം വർദ്ധിപ്പിക്കാൻ കാമോമൈൽ ടീ സഹായിക്കുന്നു. ഇത് തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും താരനെ ഒഴിവാക്കാനും സഹായിക്കുന്നു. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് മുടിയിൽ തേച്ച് പിടിപ്പിക്കാൻ ശ്രമിക്കുക. ഇതിലൂടെ താരനെ നമുക്ക് പൂർണമായും ഒഴിവാക്കുന്നതിന് സാധിക്കുന്നുണ്ട്. സ്വാഭാവികമായ രീതിയിൽ എപ്പോഴും മുടി ഉണങ്ങുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

ആപ്പിൾ സിഡാർ വിനീഗർ ആസ്പിരിൻ
ആപ്പിൾ സിഡാർ വിനീഗർ അൽപം ആസ്പിരിൻ മിക്സ് ചെയ്ത് ഇത് മുടിയിൽ തലയോട്ടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ആസ്പിരിൻ വളരെയധികം ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മുടിക്ക് കരുത്തും തിളക്കവും നൽകുന്നതിന് സഹായിക്കുന്നുണ്ട്. മുടിക്ക് നല്ലതു പോലെ തിളക്കം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
